മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബംഗളൂരു: ലോകകപ്പ് ഫുട്ബോൾ മത്സരദിനങ്ങളിൽ പുലർച്ചെ മൂന്നരവരെ പ്രവർത്തിക്കാൻ ബംഗളൂരുവിലെ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും അനുമതി.
സെമിഫൈനൽ, ഫൈനൽ മത്സരദിനങ്ങളിലാണ് ഇളവ്. നാഷണൽ റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർഥനപ്രകാരമാണു തീരുമാനമെന്നു മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
പൊതുജനസുരക്ഷയ്ക്കും ക്രമസമാധാനത്തിനും മുന്തിയ പരിഗണന നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags : Watch WorldCup DKSivakumar Hotel restaurant