x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി സൂ​പ്പ​ർ ഹി​റ്റി​ലേ​ക്ക്... സൗ​​​​ജ​​​​ന്യ യാ​​​​ത്രാപ​​​​ദ്ധ​​​​തി ഇ​​​​ന്ന് ഒ​​​​രു മാ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്നു

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 15, 2026 02:00 AM IST | Updated: July 15, 2026 02:00 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ്ത്രീ​​​​ക​​​​ളു​​​​ടെ സൗ​​​​ജ​​​​ന്യ യാ​​​​ത്രാ പ​​​​ദ്ധ​​​​തി​​​​ (പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി)ക്ക് ഇ​​​​ന്ന് ഒ​​​​രു മാ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്നു. വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ജൂ​​​​ണ്‍ 15 മു​​​​ത​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ളി​​​​ലെ സ്ത്രീ​​​​ക​​​​ളു​​​​ടെ സൗ​​​​ജ​​​​ന്യ യാ​​​​ത്ര പ​​​​ദ്ധ​​​​തി പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും ഏ​​​​റെ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​ക​​​​ട​​​​ന പ​​​​ത്രി​​​​ക​​​​യി​​​​ലെ ഇ​​​​ന്ദി​​​​രാ ഗാ​​​​ര​​​​ന്‍റി​​​​യി​​​​ലെ സു​​​​പ്ര​​​​ധാ​​​​ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു സ്ത്രീ​​​​ക​​​​ളു​​​​ടെ സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റി മൂ​​​​ന്നാ​​​​ഴ്ച പി​​​​ന്നി​​​​ട്ട​​​​പ്പോ​​​​ഴേക്കും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ 3125 ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ളി​​​​ൽ സൗ​​​​ജ​​​​ന്യ യാ​​​​ത്ര പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി. സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര​​​​യ്ക്കാ​​​​യി ബ​​​​ജ​​​​റ്റി​​​​ൽ 600 കോ​​​​ടി രൂ​​​​പ​​​​യും നീ​​​​ക്കി​​​​വ​​​​ച്ചു.

ര​ണ്ട​ര​ക്കോ​ടി​യി​ലേ​റെ സൗ​​​​ജ​​​​ന്യ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ

ഒ​​​​രു​​​​മാ​​​​സ​​​​മാ​​​​കു​​​​ന്പോ​​​​ൾ 2.5 കോ​​​​ടി​​​​യി​​​​ലേ​​​​റെ സൗ​​​​ജ​​​​ന്യ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സ്ത്രീ​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്. പ്ര​​​​തി​​​​ദി​​​​നം എ​​​​ട്ടി​​​​നും 11 ല​​​​ക്ഷ​​​​ത്തി​​​​നും ഇ​​​​ട​​​​യി​​​​ൽ സ്ത്രീ​​​​ക​​​​ൾ സൗ​​​​ജ​​​​ന്യ യാ​​​​ത്ര ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ. പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി​​​​യ ശേ​​​​ഷം യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ട​​​​ക്കം സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന സ്ത്രീ​​​​ക​​​​ൾ അ​​​​ട​​​​ക്കം ബ​​​​സു​​​​ക​​​​ളി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ.

സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന സ്ത്രീ​​​​ക​​​​ൾ​​​​ക്ക് യാ​​​​ത്രാ​​​​ചെ​​​​ല​​​​വി​​​​ന​​​​ത്തി​​​​നു​​​​ള്ള വ​​​​ലി​​​​യൊ​​​​രു തു​​​​ക ലാ​​​​ഭി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നു​​​​ണ്ട്. ഇ​​​​വ​​​​രെ ല​​​​ക്ഷ്യ​​​​മാ​​​​ക്കി കെ​​​​എ​​​​സ്എ​​​​ഫ്ഇ ചി​​​​ട്ടി​​​​ക​​​​ളും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്ര​​​​തി​​​​ദി​​​​നം 2.25 മു​​​​ത​​​​ൽ 2.75 കോ​​​​ടി രൂ​​​​പ വ​​​​രെ സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര​​​​യ്ക്ക് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്ക് ചെ​​​​ല​​​​വുവ​​​​രു​​​​ന്നു​​​​ണ്ട്.

പ്ര​​​​തി​​​​മാ​​​​സം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​ത് 75 മു​​​​ത​​​​ൽ 80 കോ​​​​ടി രൂ​​​​പ വ​​​​രെ​​​​യാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്ക് പ​​​​ണം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ഡീ​​​​സ​​​​ലും ട​​​​യ​​​​റും സ്പെ​​​​യ​​​​ർ പാര്‍ട്ടുക​​​​ളും വാ​​​​ങ്ങു​​​​ന്ന​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ത്യോ​​​​പ​​​​യോ​​​​ഗ ചെ​​​​ല​​​​വു​​​​ക​​​​ൾ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കും. ഓ​​​​യി​​​​ൽ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽനി​​​​ന്ന് ക​​​​ടം പ​​​​റ​​​​ഞ്ഞാ​​​​ണ് ഡീ​​​​സ​​​​ൽ വാ​​​​ങ്ങു​​​​ന്ന​​​​ത്.

ന​​​​ഷ്ട​​​​ത്തി​​​​ലാ​​​​യി സ്വ​​​​കാ​​​​ര്യ ബ​​​​സ് വ്യ​​​​വ​​​​സാ​​​​യം

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ളി​​​​ലെ പ്രി​​​​യ​​​​ദ​​​​ർ​​​​ശ​​​​നി സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര സ്വ​​​​കാ​​​​ര്യ ബ​​​​സ് വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ച​​​​താ​​​​യാ​​​​ണ് ബ​​​​സു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. പ്ര​​​​തി​​​​ദി​​​​നം 12,000- 14,000 രൂ​​​​പ വ​​​​രെ ക​​​​ള​​​​ക്‌​​​​ഷ​​​​ൻ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന ബ​​​​സു​​​​ക​​​​ൾ​​​​ക്ക് ഇ​​​​പ്പോ​​​​ൾ 10,000 രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് വാ​​​​ദം.

സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന 11,936 ബ​​​​സു​​​​ക​​​​ളു​​​​ടെ സ​​​​ർ​​​​വീ​​​​സി​​​​നെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മ​​​​ത്രേ. സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളു​​​​ടെ ത്രൈ​​​​മാ​​​​സ നി​​​​കു​​​​തി പ​​​​കു​​​​തി​​​​യാ​​​​ക്കി ബ​​​​ജ​​​​റ്റി​​​​ൽ വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ഇ​​​​തു സ്വ​​​​കാ​​​​ര്യ ബ​​​​സ് വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന്‍റെ ന​​​​ഷ്ടം കു​​​​റ​​​​യ്ക്കി​​​​ല്ലെ​​​​ന്ന് ബ​​​​സു​​​​ട​​​​മ​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു. പ​​​​ണി​​​​മു​​​​ട​​​​ക്ക് അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ​​​​മ​​​​ര​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും സ്വീ​​​​ക​​​​രി​​​​ച്ചു. സ്വ​​​​കാ​​​​ര്യ ബ​​​​സ് വ്യ​​​​വ​​​​സാ​​​​യം നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി പ​​​​ഠി​​​​ക്കാ​​​​ൻ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ.

Tags : Priyadarshini FreeTravelScheme completes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up