Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FreeTravelScheme

കുറവ് യാത്രക്കാര്‍ ഇടുക്കിയില്‍, കൂടുതല്‍ തലസ്ഥാനത്ത്, ഗുണഭോക്താക്കള്‍ 15.51 കോടിയിലേറെ; പ്രിയങ്കരിയായി പ്രിയദര്‍ശിനി

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ അടക്കമുള്ള യാത്രക്കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് തിരുവനന്തപുരം ജില്ല. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലും.

ഈ വര്‍ഷം ജൂണ്‍ 15 ന് ആരംഭിച്ച പദ്ധതിയില്‍ ഈ മാസം 11 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 15,51,01,072 സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ യാത്രക്കാരാണ് സൗജന്യമായി യാത്ര ചെയ്തത്. 330.04 കോടി രൂപയാണ് ഇത്രയും ടിക്കറ്റുകളുടെ മൂല്യം.

പ്രിയദര്‍ശിനി പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലെ 3,74,24,082 സ്ത്രീകളാണ് യാത്ര ചെയ്തത്. ഇതിന്‍റെ ടിക്കറ്റ് മൂല്യം 65,19,10,690 രൂപ. ഇടുക്കിയില്‍ 38,09,962 സ്ത്രീകള്‍ യാത്ര ചെയ്തതിന്‍റെ ടിക്കറ്റ് മൂല്യം 11,34,25,122 രൂപയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയാണ്, ഏറ്റവും കുറവ് സ്ത്രീ യാത്രക്കാരുടെ പട്ടികയിലുള്ള ജില്ലകളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 16 മണ്ഡലങ്ങളിലുമായി 40,06,806 സ്ത്രീകളാണ് ഇതുവരെ സൗജന്യയാത്ര ചെയ്തത്. ഇതിന്‍റെ ടിക്കറ്റ് മൂല്യം 12,40,91,236 രൂപ.

അതേസമയം ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള വയനാട് (മൂന്ന്) മലപ്പുറത്തെ കടത്തിവെട്ടി. വയനാട്ടിലെ 87,92,270 സ്ത്രീകള്‍ യാത്ര ചെയ്തതിന്‍റെ ടിക്കറ്റ് മൂല്യം 20,90,25,232 രൂപയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളേക്കാള്‍ മുന്‍പന്തിയിലാണ് വയനാടിന്‍റെ സ്ഥാനം.

ജില്ല, സൗജന്യയാത്രക്കാര്‍, ടിക്കറ്റ് മൂല്യം എന്നിവ യഥാക്രമം

തിരുവനന്തപുരം: 3.74,24,082 - 65,19,10,690.
കൊല്ലം:                2,40,68,012 - 43,78,51,109.
പത്തനംതിട്ട:         74,66,526 - 14,18,49,764.
ആലപ്പുഴ:             1,11,33,139 - 21,37,42,204.
കോട്ടയം:              70,09,958 - 14,92,05,168.
ഇടുക്കി:                38,09,962 - 11,34,25,122.
എറണാകുളം:       1,46,71,097 - 29,84,36,234.
തൃശൂര്‍:                 60,81,418 - 15,04,93,816.
പാലക്കാട്:             51,85,699 - 15,8487,488.
മലപ്പുറം:               40,06,806 - 12,40,91,236.
കോഴിക്കോട്:         81,44,631 - 21,69,39,341.
വയനാട്:                87,92,270 - 20,90,25,232.
കണ്ണൂര്‍:                  98,66,267 - 23,74,07,721.
കാസര്‍ഗോഡ്:         74,41,205 - 19,75,09,817.

Latest News

Corehub Up