വ്യവസായ സെക്രട്ടറി കെ. ബിജു
കൊച്ചി: കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ കോടതിയലക്ഷ്യ നടപടി നേരിടുന്ന വ്യവസായ സെക്രട്ടറി കെ. ബിജു ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ നൽകി.
ജൂലൈ രണ്ടിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ കോടതിയുടെ അധികാരത്തെ കുറച്ചുകാണിക്കുന്ന പരാമർശങ്ങളുണ്ടായത് ജാഗ്രതക്കുറവു മൂലമാണെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അഡ്വക്കറ്റ് ജനറൽ തെറ്റ് ശ്രദ്ധയിൽപ്പെടുത്തിയ ഉടൻതന്നെ വിവാദ ഉത്തരവ് പിൻവലിക്കുകയും ആക്ഷേപകരമായ ഭാഗങ്ങൾ നീക്കി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കോടതിയുടെ അന്തസ് തകർക്കാനുള്ള ശ്രമമുണ്ടായിട്ടില്ല.
കേസിൽ പ്രതികളായ കശുവണ്ടി കോർപറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാൻ അനുമതി നൽകുന്ന പുതിയ ഉത്തരവ് നിയമപരമായ വശങ്ങൾ കൃത്യമായി പരിശോധിച്ചശേഷമാണ് തയാറാക്കിയതെന്നും മാപ്പപേക്ഷയിൽ പറയുന്നു. കെ. ബിജു ആദ്യം നൽകിയ മാപ്പപേക്ഷ കോടതി തള്ളിയിരുന്നു.
Tags : CashewCorporation corruption case IndustriesSecretary submits FreshApology court