Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FreshApology

കശുവണ്ടി കോർപറേഷൻ അഴിമതിക്കേസ്;കോടതിയലക്ഷ്യത്തിൽ വ്യവസായ സെക്രട്ടറി പുതിയ മാപ്പപേക്ഷ നൽകി

കൊ​​ച്ചി: ക​​ശു​​വ​​ണ്ടി കോ​​ർ​​പ​​റേ​​ഷ​​ൻ അ​​ഴി​​മ​​തി കേ​​സി​​ൽ കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി നേ​​രി​​ടു​​ന്ന വ്യ​​വ​​സാ​​യ സെ​​ക്ര​​ട്ട​​റി കെ. ​​ബി​​ജു ഹൈ​​ക്കോ​​ട​​തി​​യി​​ൽ പു​​തി​​യ മാ​​പ്പ​​പേ​​ക്ഷ ന​​ൽ​​കി.

ജൂ​​ലൈ ര​​ണ്ടി​​ന് പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​ൽ കോ​​ട​​തി​​യു​​ടെ അ​​ധി​​കാ​​ര​​ത്തെ കു​​റ​​ച്ചു​​കാ​​ണി​​ക്കു​​ന്ന പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളു​​ണ്ടാ​​യ​​ത് ജാ​​ഗ്ര​​ത​​ക്കു​​റ​​വു മൂ​​ല​​മാ​​ണെ​​ന്നും ഇ​​നി ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്നും സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി.

അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ൽ തെ​​റ്റ് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യ ഉ​​ട​​ൻ​​ത​​ന്നെ വി​​വാ​​ദ ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ക്കു​​ക​​യും ആ​​ക്ഷേ​​പ​​ക​​ര​​മാ​​യ ഭാ​​ഗ​​ങ്ങ​​ൾ നീ​​ക്കി പു​​തി​​യ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ക​​യും ചെ​​യ്തു. കോ​​ട​​തി​​യു​​ടെ അ​​ന്ത​​സ് ത​​ക​​ർ​​ക്കാ​​നു​​ള്ള ശ്ര​​മ​​മു​​ണ്ടാ​​യി​​ട്ടി​​ല്ല.

കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​യ ക​​ശു​​വ​​ണ്ടി കോ​​ർ​​പ​​റേ​​ഷ​​ൻ മു​​ൻ ചെ​​യ​​ർ​​മാ​​ൻ ആ​​ർ. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ, മു​​ൻ എം​​ഡി കെ.​​എ. ര​​തീ​​ഷ് എ​​ന്നി​​വ​​രെ വി​​ചാ​​ര​​ണ ചെ​​യ്യാ​​ൻ അ​​നു​​മ​​തി ന​​ൽ​​കു​​ന്ന പു​​തി​​യ ഉ​​ത്ത​​ര​​വ് നി​​യ​​മ​​പ​​ര​​മാ​​യ വ​​ശ​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷ​​മാ​​ണ് ത​​യാ​​റാ​​ക്കി​​യ​​തെ​​ന്നും മാ​​പ്പ​​പേ​​ക്ഷ​​യി​​ൽ പ​​റ​​യു​​ന്നു. കെ. ​​ബി​​ജു ആ​​ദ്യം ന​​ൽ​​കി​​യ മാ​​പ്പ​​പേ​​ക്ഷ കോ​​ട​​തി ത​​ള്ളി​​യി​​രു​​ന്നു.

Latest News

Corehub Up