ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ ഇറാനെതിരെ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ അമേരിക്ക തകർക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ മിസൈൽ, റോക്കറ്റ്, ഡ്രോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ആയുധങ്ങൾ ഉപയോഗിച്ച് ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ വെടിയുതിർത്താൽ, തലസ്ഥാനമായ ടെഹ്റാനിലോ അതിന് സമീപത്തോ ഒരു പാലമോ പവർ പ്ലാന്‍റോ അമേരിക്ക ബോംബിട്ട് തകർക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനെതിരെ തുടർച്ചയായി അമേരിക്ക വ്യോമാക്രമണം നടത്തുന്നതിനിടയിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
Tags : DonaldTrump Iran Hormuz Attacked Deepika DeepikaNewspaper BreakingNews NewsUpdate Headlines