x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സി​ൽ അ​നി​ശ്ചി​ത​ത്വം; ആ​ഗോ​ള എ​ണ്ണ വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​

വെബ് ഡെസ്‌ക്
Published: August 19, 2026 07:42 AM IST | Updated: August 19, 2026 10:19 AM IST

ഹോർമുസ് കടലിടുക്ക്

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള എ​ണ്ണ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​മാ​ണ് എ​ണ്ണ വി​ല വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണം. ഇ​തോ​ടെ ബ്രെ​ന്‍റ് ക്രൂ​ഡി​ന് ബാ​ര​ലി​ന് 91 ഡോ​ള​ർ ക​ട​ന്നു.

എ​ന്നാ​ൽ ഇ​റാ​നു​മാ​യി ഇ​നി ച​ർ​ച്ച​ക​ളി​ല്ലെ​ന്ന്‌ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. ഹോ​ർ​മു​സ് തു​റ​ക്കാ​ൻ അ​മേ​രി​ക്ക സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ.

അ​തേ​സ​മ​യം ഗ​ൾ​ഫി​ന് പു​റ​ത്തു​ള്ള സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ണ്ണ സം​ഭ​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സൗ​ദി അ​റേ​ബ്യ​യും യു​എ​ഇ​യും. ജ​പ്പാ​നി​ലു​ള്ള ശേ​ഖ​രം പ​ത്തി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നാ​യി യു​എ​സും ഒ​മാ​നും ഇ​റാ​നു​മാ​യി പ്ര​ത്യേ​കം ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. നേ​ര​ത്തെ, ഒ​മാ​നു​മാ​യു​ള്ള ക​രാ​ർ അ​ന്തി​മ​മാ​ക്കു​ന്ന​തി​നോ​ട് അ​ടു​ക്കു​ക​യാ​ണെ​ന്ന് ഇ​റേ​നി​യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

Tags : Hormuz Iran War US America conflict Attack AirStrike

Recent News

Corehub Up