x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോർമുസിനെ തൊട്ടാൽ ഗൾഫിലെ എല്ലാ തുറമുഖവും അടപ്പിക്കും: ഇറാന്‍റെ ഭീഷണി

വെബ് ഡെസ്ക്
Published: April 13, 2026 03:51 PM IST | Updated: April 13, 2026 03:51 PM IST

പ്രതീകാത്മക ചിത്രം.

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ക​ടു​ത്ത മ​റു​പ​ടി​യു​മാ​യി ഇ​റാ​ൻ രം​ഗ​ത്ത്. ഇ​റാ​ന്‍റെ ഏ​തെ​ങ്കി​ലും തു​റ​മു​ഖ​ങ്ങ​ളു​ടെ സു​ര​ക്ഷ ഭീ​ഷ​ണി​യി​ലാ​യാ​ൽ ഗ​ൾ​ഫി​ലെ മു​ഴു​വ​ൻ തു​റ​മു​ഖ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഭീ​ഷ​ണി​യാ​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഒ​ന്നു​കി​ൽ എ​ല്ലാ​വ​ർ​ക്കും,അ​ല്ലെ​ങ്കി​ൽ ആ​ർ​ക്കും വേ​ണ്ട എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ടെ​ന്നും ഇ​റാ​ൻ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് അ​റി​യി​ച്ചു. മേ​​ഖ​​ല​​യി​​ലെ തു​​റ​​മു​​ഖ​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ ഒ​​രു പൊ​​തു​​വി​​ഷ​​യ​​മാ​​ണ്. ഗ​ൾ​ഫി​ലെ​യും ഒ​മാ​ൻ ക​ട​ലി​ലെ​യും ഒ​രു തു​റ​മു​ഖ​വും സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന് ക​രു​തേ​ണ്ട.
 

ഇ​തി​നു പി​ന്നാ​ലെ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം നി​​യ​​ന്ത്രി​​ക്കാ​​ൻ "സ്ഥി​​ര​​മാ​​യ ഒ​​രു സം​​വി​​ധാ​​നം" ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യും ഐ​ആ​ർ​ജി​സി അ​​റി​​യി​​ച്ചു. ശ​​ത്രു​​രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​മു​​ള്ള ക​​പ്പ​​ലു​​ക​​ളെ ഈ ​​വ​​ഴി ക​​ട​​ന്നു​​പോ​​കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല. അ​തേ​സ​മ​യം, ഇ​റേ​നി​​യ​​ൻ തു​​റ​​മു​​ഖ​​ങ്ങ​​ളു​​മാ​​യി വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന എ​​ല്ലാ ക​​പ്പ​​ലു​​ക​​ൾ​​ക്കും ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് യു​​എ​​സ് സെ​​ൻ​​ട്ര​​ൽ ക​​മാ​​ൻ​​ഡ് (CENTCOM) പ്ര​​ഖ്യാ​​പി​​ച്ചു. എ​​ന്നാ​​ൽ, ഇ​​റേ​നി​​യ​​ൻ ഇ​​ത​​ര തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കു​​ന്ന ക​​പ്പ​​ലു​​ക​​ളെ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​ൽ​നി​ന്നു ത​​ട​​യി​​ല്ലെ​​ന്നും അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി​.

മേ​​ഖ​​ല​​യി​​ലെ വ്യാ​​പാ​​ര​​ത്തെ​​യും സു​​ര​​ക്ഷ​​യെ​​യും ബാ​​ധി​​ക്കു​​ന്ന വ​​ള​​രെ നി​​ർ​ണാ​യ​​ക​​മാ​​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഈ ​​നീ​​ക്ക​​ങ്ങ​​ൾ ആ​​ഗോ​​ള എ​​ണ്ണ വി​​പ​​ണി​​യെ​​യും ബാ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.
 ഇ​​റാ​​ൻ തു​​റ​​മു​​ഖ​​ങ്ങ​​ൾ ഉ​​പ​​രോ​​ധി​​ക്കു​​മെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ, അ​​മേ​​രി​​ക്ക​​യി​​ലെ ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധ​​ന​​യെ പ​​രി​​ഹ​​സി​​ച്ച് ഇ​​റാ​​ൻ പാ​​ർ​​ല​​മെ​​ന്‍റ് സ്പീ​​ക്ക​​ർ മു​​ഹ​​മ്മ​​ദ് ബാ​​ഗ​​ർ ഘാ​​ലി​​ബാ​​ഫും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഇ​​പ്പോ​​ഴ​​ത്തെ ഇ​​ന്ധ​​ന​​വി​​ല ഭാ​​വി​​യി​​ൽ അ​​മേ​​രി​​ക്ക​​ക്കാ​​ർ​​ക്ക് "മ​​ധു​​ര​​മു​​ള്ള ഓ​​ർ​​മ'' മാ​​ത്ര​​മാ​​യി മാ​​റു​​മെ​​ന്നും ഘാ​​ലി​​ബാ​​ഫ് പ​​രി​​ഹ​​സി​​ച്ചു. അ​​മേ​​രി​​ക്ക​​യി​​ലെ ഇ​​പ്പോ​​ഴ​​ത്തെ പെ​​ട്രോ​​ൾ വി​​ല​​യു​​ടെ സ്ക്രീ​​ൻ​​ഷോ​​ട്ട് പ​​ങ്കു​​വ​​ച്ചാ​​ണ് ഘാ​​ലി​​ബാ​​ഫ് എ​​ക്സി​​ലൂ​​ടെ പ്ര​​തി​​ക​​ര​​ണം ന​​ട​​ത്തി​​യ​​ത്.
ഇ​​പ്പോ​​ഴ​​ത്തെ വി​​ല​​യി​​ൽ സ​​ന്തോ​​ഷി​​ച്ചോ​​ളു. ഉ​​പ​​രോ​​ധം വ​​രു​​ന്ന​​തോ​​ടെ 4-5 ഡോ​​ള​​റി​​ന് ഇ​​ന്ധ​​നം കി​​ട്ടി​​യി​​രു​​ന്ന കാ​​ലം ഓ​​ർ​​മ മാ​​ത്ര​​മാ​​കും-  ഇ​​റാ​​ൻ സ്പീ​​ക്ക​​ർ കു​​റി​​ച്ചു. എ​​ണ്ണ​​വി​​ല​​യി​​ലെ വ​​ർ​​ധ​​ന ല​​ളി​​ത​​മാ​​യ ഒ​​ന്ന​​ല്ലെ​​ന്നും അ​​ത് ആ​​വ​​ർ​​ത്തി​​ച്ചു​​ള്ള പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​മെ​​ന്നും സൂ​​ചി​​പ്പി​​ക്കാ​​ൻ ഒ​​രു ഗ​​ണി​​ത​​ശാ​​സ്ത്ര സ​​മ​​വാ​​ക്യ​​വും അ​​ദ്ദേ​​ഹം പോ​​സ്റ്റി​​നൊ​​പ്പം ചേ​​ർ​​ത്തു.

ഉ​​പ​​രോ​​ധ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​വി​​ല കു​​തി​​ച്ചു​​യ​​ർ​​ന്നു. വെ​​സ്റ്റ് ടെ​​ക്സ​​സ് ഇ​​ന്‍റ​​ർ​​മീ​​ഡി​​യ​​റ്റ് എ​​ണ്ണ​​വി​​ല എ​​ട്ട് ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് ബാ​​ര​​ലി​​ന് 104.50 ഡോ​​ള​​റി​​ലെ​​ത്തി. രാ​​ജ്യാ​​ന്ത​​ര ബെ​​ഞ്ച്മാ​​ർ​​ക്കാ​​യ ബ്രെ​​ന്‍റ് ക്രൂ​​ഡ് ഏ​​ഴ് ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 102 ഡോ​​ള​​റി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യം ഏ​​ഷ്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ക​​ളി​​ലും ഇ​​ടി​​വു​​ണ്ടാ​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി.

 

Tags : Iran US Hormuz oil crisis ports gulf oman trump

Recent News

Corehub Up