ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷ ഏറ്റെടുത്ത് ചരക്കുകപ്പലുകളിൽ നിന്ന് ടോൾ പിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും ഇത് അന്താരാഷ്ട്ര നിയമലംഘനമാണെന്ന് പ്രതികരിക്കുകയും ചെയ്തു.
ട്രംപിന്‍റെ പ്രഖ്യാപനത്തോടെ ആഗോള എണ്ണവിലയിൽ വർധനവുണ്ടായി. ഹോർമുസിന്‍റെ സുരക്ഷ ഏറ്റെടുത്ത് ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്നും ട്രംപ് പറഞ്ഞു.
ഇതാദ്യമായാണ് ട്രംപ് ഹോർമൂസ് പിടിച്ചെടുക്കുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് ദീർഘകാലമായി അമേരിക്ക സംരക്ഷിച്ച് വരികയാണെന്നും എന്നാൽ അതിന് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ഇനി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് വഹിക്കുന്ന രീതിയിൽ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
Tags : DonaldTrump Hormuz Ships Deepika DeepikaNewspaper BreakingNews