x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യു​ടെ തെ​റ്റാ​യ നീ​ക്കം ശ​ത്രു​ക്ക​ളെ ഹോ​ർ​മു​സി​ലെ ‘മ​ര​ണ​ച്ചു​ഴി​യി​ൽ' അ​ക​പ്പെ​ടു​ത്തും; മു​ന്ന​റി​യി​പ്പുമായി ഇ​റാ​ൻ സൈ​ന്യം


Published: April 12, 2026 09:54 PM IST | Updated: April 12, 2026 09:54 PM IST

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ഏ​തൊ​രു തെ​റ്റാ​യ നീ​ക്ക​വും ശ​ത്രു​ക്ക​ളെ ക​ട​ലി​ടു​ക്കി​ലെ ‘മ​ര​ണ​ച്ചു​ഴി​യി​ൽ' അ​ക​പ്പെ​ടു​ത്തു​മെ​ന്ന് ഇ​റാ​ൻ സൈ​ന്യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് നാ​വി​ക വി​ഭാ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ക​ട​ലി​ടു​ക്കി​ൽ മൈ​നു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷാ​സേ​ന അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക്ക​ടു​ത്ത് ന​ട​ക്കു​ന്ന ഏ​തൊ​രു സൈ​നി​ക നീ​ക്ക​ത്തെ​യും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും ശ​ത്രു​ക്ക​ൾ​ക്ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഒ​രു കെ​ണി​യാ​യി മാ​റു​മെ​ന്നും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു.

അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ പാ​ത​യി​ലൂ​ടെ​യു​ള്ള എ​ണ്ണ വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ട്രം​പി​ന്‍റെ ഉ​പ​രോ​ധ ഉ​ത്ത​ര​വ് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ക്കു​ന്നു. ഇ​റാ​ന്‍റെ പു​തി​യ ഭീ​ഷ​ണി പു​റ​ത്തു​വ​ന്ന​തോ​ടെ പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : trap enemies death spiral Hormuz Iranian military

Recent News

Corehub Up