x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജിഡി എൻട്രിയിൽ പെ​ല്ല​റ്റ് ഗ​ൺ ഉ​പ​യോ​ഗി​ച്ച​ത് ഡി​സി​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം

വെബ്ഡെസ്ക്
Published: July 29, 2026 01:45 AM IST | Updated: July 29, 2026 01:45 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത് ഡെ​​​​പ്യൂ​​​​ട്ടി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മെ​​​​ന്നു രേ​​​​ഖ​​​​ക​​​​ൾ.

ആ​​​​ന്‍റി-​​​​റ​​​​യ​​​​ട്ട് ഗ​​​​ണ്ണി​​​​ൽ​​​​നി​​​​ന്ന് പെ​​​​ല്ല​​​​റ്റു​​​​ക​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ര​​​​ണ്ടു റൗ​​​​ണ്ട് വെ​​​​ടി ഉ​​​​തി​​​​ർ​​​​ത്ത​​​​താ​​​​യി റാ​​​​പ്പി​​​​ഡ് ആ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്സ് (ആ​​​​ർ​​​​എ​​​​എ​​​​ഫ്) പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്ട്രീ​​​​റ്റ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ന​​​​ൽ​​​​കി​​​​യ ജ​​​​ന​​​​റ​​​​ൽ ഡ​​​​യ​​​​റി എ​​​​ൻ​​​​ട്രി​​​​യി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ ആ​​​​ദ്യ​​​​വാ​​​​ദം. എ​​​​ന്നാ​​​​ൽ, ഇ​​​​തു ത​​​​ള്ളു​​​​ന്ന​​​​താ​​​​ണ് പോ​​​​ലീ​​​​സി​​​​ന്‍റെ​​​​ത​​​​ന്നെ ജ​​​​ന​​​​റ​​​​ൽ ഡ​​​​യ​​​​റി എ​​​​ൻ​​​​ട്രി രേ​​​​ഖ​​​​ക​​​​ൾ.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ ത​​​​ട​​​​യാ​​​​ൻ പെ​​​​ല്ല​​​​റ്റ് പ്ര​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​പു​​​​റ​​​​മെ 55 നോ​​​​ൺ-​​​​ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ ഷെ​​​​ല്ലു​​​​ക​​​​ൾ, 15 ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ ഷെ​​​​ല്ലു​​​​ക​​​​ൾ, അ​​​​ഞ്ച് ​ടി​​​​യ​​​​ർ സ്മോ​​​​ക് ഗ്ര​​​​നേ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

Tags : PelletGun GDEntry DCP Instructions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up