തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നുകൂടി യഥാർഥ്യമാകുന്നു. കോഴിക്കോട്- വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വയനാട് തുരങ്കപാത (ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി) യുടെ ഫസ്റ്റ് ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പൊതുമരാമത്ത് വകുപ്പ് -കിഫ്ബി പദ്ധതിയാണിത്. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. തിരുവന്പാടി എംഎൽഎ ലിന്റോ ജോസഫ് സ്വാഗതം ആശംസിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, റവന്യു മന്ത്രി കെ.രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടിക സമുദായ ക്ഷേമ മന്ത്രി ഒ.ആർ.കേളു, വയനാട് എംപി പ്രിയങ്ക ഗാന്ധി, കൽപ്പറ്റ എഎൽഎ ടി.സിദ്ദിഖ് എന്നിവർ വിശിഷ്ടാതിഥികളാകും.