കുണ്ടറ: കൊല്ലം തിരുമംഗലം ദേശീയപാതയില്‍ കുണ്ടറയ്ക്കും എഴുകോണിനും ഇടയിലുള്ള നെടുമ്പായിക്കുളം റോഡില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിന്റെ ഇരുവശവും വെള്ളം കെട്ടിനില്‍ക്കുകയാണ്. മറുവശത്ത് ഓട്ടോ സ്റ്റാന്‍ഡ് ആയതിനാല്‍ ആ ഭാഗത്ത് കൂടിയും നടക്കാന്‍ സാധിക്കില്ല. റോഡിന്റെ മധ്യഭാഗത്ത് കൂടിയാണ് കാല്‍നടയാത്രക്കാര്‍ നടക്കുന്നത്.
പഴയ ഇരുമ്പുപാലം ഉണ്ടായിരുന്നപ്പോഴുള്ള ഓട പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തോടെ മൂടിപ്പോയി. പുതിയ ഓട നിര്‍മിക്കാത്തതാണ് ദുരിത കാരണം. ഇവിടെ അപകടങ്ങള്‍ പതിവാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും കാല്‍നട, സൈക്കിള്‍ യാത്രികരും കടന്നുപോകുന്ന ജംഗ്ഷന്റെ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാടിന്റെ ആവശ്യം.
Tags : nattu vishesham Nedumbaikulam road