Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumbaikulam

Kollam

നെ​ടു​മ്പാ​യി​ക്കു​ളം റോഡ് കു​ള​മാ​യി

കു​ണ്ട​റ: കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ കു​ണ്ട​റ​യ്ക്കും എ​ഴു​കോ​ണി​നും ഇ​ട​യി​ലു​ള്ള നെ​ടു​മ്പാ​യി​ക്കു​ളം റോ​ഡി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ക​യാ​ണ്. മ​റു​വ​ശ​ത്ത് ഓ​ട്ടോ സ്റ്റാ​ന്‍​ഡ് ആ​യ​തി​നാ​ല്‍ ആ ​ഭാ​ഗ​ത്ത് കൂ​ടി​യും ന​ട​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ന​ട​ക്കു​ന്ന​ത്.

പ​ഴ​യ ഇ​രു​മ്പു​പാ​ലം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴു​ള്ള ഓ​ട പു​തി​യ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണ​ത്തോ​ടെ മൂ​ടി​പ്പോ​യി. പു​തി​യ ഓ​ട നി​ര്‍​മി​ക്കാ​ത്ത​താ​ണ് ദു​രി​ത കാ​ര​ണം. ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​ണ്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട, സൈ​ക്കി​ള്‍ യാ​ത്രി​ക​രും ക​ട​ന്നു​പോ​കു​ന്ന ജം​ഗ്ഷ​ന്‍റെ ദു​ര​വ​സ്ഥ അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ടി​ന്‍റെ ആ​വ​ശ്യം.

 

Latest News

Corehub Up