കുണ്ടറ : റെയിൽവേ സമാന്തരപാതയിൽ നെടുമ്പായിക്കുളത്ത് തീപിടിത്തം. നെടുമ്പായിക്കുളം റെയിൽവേ ഗേറ്റിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ സന്ധ്യയ്ക്ക് 6.30 ഓടെയാണ് സംഭവം. വിവരം അറിഞ്ഞു കുണ്ടറ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും ഈ വഴിയിലൂടെ ഫയർഫോഴ്സ് വാഹനം കയറാത്തത് രക്ഷാപ്രവർത്തനത്തിന് തടസമായി.
ഗേറ്റിന് സമീപത്തായി പാർക്ക് ചെയ്ത ഫയർ എൻജിനിൽ നിന്നും പരമാവധി നീളത്തിൽ ഹോസ് ഇട്ടു വെള്ളം പാമ്പ് ചെയ്താണ് തീ അണച്ചത്. ഏകദേശം 250 മീറ്റർ ഓളം നീളത്തിൽ തീ ആളിപ്പടർന്നത് പ്രദേശവാസികളിൽ ഭീതി പരത്തി. ഇതിനിടയിൽ രണ്ടുതവണ ട്രെയിൻ കടന്നുപോയതും രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി. തീ പിടിച്ച കാടിനും വഴിക്കും എതിർവശത്ത് അനേകം വീടുകൾ ഉണ്ടെങ്കിലും സമയോചിതമായ ഇടപെടൽ മൂലം തീ ആളിപ്പടർന്നില്ല.
Tags : nattu vishesham Fire breaks Nedumbaikulam