x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല - മ​ല്ല​പ്പ​ള്ളി റോ​ഡി​ലെ ടാ​റിം​ഗ് ഇ​ള​കി

വെബ് ഡെസ്ക്
Published: July 13, 2026 11:42 PM IST | Updated: July 13, 2026 11:44 PM IST

പ്രതീകാത്മക ചിത്രം


തി​രു​വ​ല്ല: തി​രു​വ​ല്ല - മ​ല്ല​പ്പ​ള്ളി റോ​ഡി​ല്‍ ചി​ല​ങ്ക ജം​ഗ്ഷ​നും ബൈ​പാ​സ് സി​ഗ്‌​ന​ലി​നും മ​ധ്യേ​യു​ള്ള ഭാ​ഗ​ത്ത് ന​ട​ത്തി​യ ടാ​റിം​ഗ് ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​ള​കി. ഇ​തോ​ടെ റോ​ഡി​ല്‍ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ട് യാ​ത്ര​ക്കാ​ര്‍ വീ​ണ്ടും ദു​രി​ത​ത്തി​ലാ​യി.
മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ചി​ല​ങ്ക തി​യേ​റ്റ​റി​ന് സ​മീ​പ​വും ബൈ​പാ​സ് സി​ഗ്‌​ന​ലി​ന് മു​ന്നി​ലു​മു​ള്ള ഭാ​ഗ​ത്ത് ക​ന​ത്ത മ​ഴ​യി​ലും റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ന്ന കു​ഴി​ക​ളി​ലാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്.

ടാ​ര്‍ മി​ശ്രി​തം ചാ​ക്കു​ക​ളി​ല്‍​കൊ​ണ്ടു​വ​ന്ന് കു​ഴി​ക​ളി​ല്‍ നി​റ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത് അ​ന്ന് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ടാ​റിം​ഗ് ന​ട​ത്താ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി​യ​ത്.

തി​രു​വ​ല്ല ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് വ്യാ​പ​ക​മാ​യ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ഴ​യി​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​തെ​ന്നും മ​ഴ​ക്കാ​ല​ത്തും ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​ത്യേ​ക ടാ​റിം​ഗ് രീ​തി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​ന്ന് വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ല്‍​ത്ത​ന്നെ ടാ​റിം​ഗ് ഇ​ള​കി​യ​തോ​ടെ കു​ഴി​ക​ള്‍ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. റോ​ഡി​ല്‍ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ സ്ഥി​രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി യാ​ത്ര സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham LocalNews road

Recent News

Corehub Up