x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എങ്ങോട്ടാണ് ഈ റോഡ്?

അ​ജി​ത് ജി. ​നാ​യ​ർ
Published: April 19, 2026 07:06 AM IST | Updated: April 19, 2026 07:06 AM IST

ശാ​സ്ത്ര​വും വി​ശ്വാ​സ​വും ഇ​ഴ​ചേ​ര്‍​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങളിലൊന്നാണ് ഗു​ജ​റാ​ത്തി​ലെ ഗി​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ സ്ഥി​തിചെ​യ്യു​ന്ന തു​ള​സി ശ്യാം ​എ​ന്ന സ്ഥ​ല​ത്തെ "ആ​ന്‍റി ഗ്രാ​വി​റ്റി ഹി​ല്‍'. തു​ള​സി ശ്യാ​മി​ലെ ഒ​രു പ്ര​ത്യേ​ക റോ​ഡി​ല്‍ വാഹനം നി​ര്‍​ത്തി ന്യൂ​ട്ര​ല്‍ ഗി​യ​റി​ലി​ട്ടാ​ല്‍, അ​ത് ത​നി​യേ ക​യ​റ്റം ക​യ​റി​പ്പോ​കു​ന്ന അ​വി​ശ്വ​സ​നീ​യ കാ​ഴ്ച കാ​ണാ​നാ​വും. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഭൂ​ഗു​രു​ത്വാ​ക​ര്‍​ഷ​ണം മൂ​ലം വ​ണ്ടി താ​ഴോ​ട്ടാ​ണ് ഉ​രു​ളേ​ണ്ട​ത്. എ​ന്നാ​ല്‍ ഇ​വി​ടെ വ​ണ്ടി ഏ​ക​ദേ​ശം 10 മു​ത​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ലാ​ണ് ആ​ന്‍റി ഗ്രാ​വി​റ്റി ഹി​ല്‍ എ​ന്ന് ഈ പ്ര​ദേ​ശ​ത്തി​നു പേ​രു​വ​ന്ന​ത്.

തു​ള്‍​സി ശ്യാം ​പ്ര​ദേ​ശം പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​വി​ടെ​യു​ള്ള ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​വും ചൂ​ടു​വെ​ള്ള ഉ​റ​വ​ക​ളുംകൊ​ണ്ട് നേ​ര​ത്തെ ത​ന്നെ പ്ര​ശ​സ്ത​മാ​യി​രു​ന്നു.

ഈ ​പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യൊ​രു ഐ​തി​ഹ്യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​വ​ഴി​യി​ലൂ​ടെ ഭ​ഗ​വാ​ന്‍ കൃ​ഷ്ണ​ന്‍ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ടെ​ന്നും, ആ ​ദി​വ്യ​ശ​ക്തി മൂ​ല​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ മു​ക​ളി​ലേ​ക്ക് വ​ലി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ വി​ശ്വ​സി​ക്കു​ന്നു. കൃ​ഷ്ണ​ഭ​ക്ത​യാ​യ തു​ള​സി​യു​ടെ​യും, കൃ​ഷ്ണ​ന്‍റെ മ​റ്റൊ​രു പേ​രാ​യ ശ്യാ​മും കൂ​ടി ചേ​ര്‍​ന്നാ​ണ് "തു​ള​സി ശ്യാം’ ​എ​ന്ന സ്ഥലനാമത്തിന്‍റെ ആ​വി​ര്‍​ഭാ​വം.

വി​ശ്വാ​സി​ക​ള്‍ ഇ​വി​ടെ ന​ട​ക്കു​ന്ന അ​ദ്ഭു​ത പ്ര​തി​ഭാ​സ​ത്തെ ഭ​ഗ​വാ​ന്‍റെ ലീ​ലാ​വി​ലാ​സ​മാ​യി ക​ണ​ക്കാ​ക്കു​മ്പോ​ള്‍ ശാ​സ്ത്ര​ലോ​കം ഇ​തി​നെ ഒ​രൊ​റ്റ രീ​തി​യി​ല​ല്ല വി​ല​യി​രു​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഭൂ​രി​ഭാ​ഗം ശാ​സ്ത്ര​ജ്ഞ​രും ക​രു​തു​ന്ന​ത് ഇ​തൊ​രു കാ​ഴ്ചാ വൈ​ക​ല്യം മാ​ത്ര​മാ​ണെ​ന്നാ​ണ്. ചു​റ്റു​മു​ള്ള ഭൂ​പ്ര​കൃ​തി​യു​ടെ​യും ച​ക്ര​വാ​ള​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത കൊ​ണ്ട് താഴേക്കു ചരിവുള്ള റോ​ഡ് കാഴ്ചക്കാർക്ക് "ക​യ​റ്റ​'മാ​യി തോ​ന്നു​ന്ന​താ​ണ്.

യ​ഥാ​ര്‍​ഥത്തി​ല്‍ വ​ണ്ടി താ​ഴേ​ക്കുത​ന്നെ​യാ​ണ് ഉ​രു​ളു​ന്ന​ത്. പ​ക്ഷേ കാഴ്ചയിൽ അ​ത് മു​ക​ളി​ലേ​ക്കു പോ​കു​ന്ന​തുപോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്.
അ​തേ​സ​മ​യം ശാ​സ്ത്ര​മേ​ഖ​ല​യി​ലു​ള്ള മ​റ്റു ചി​ല​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത് ഈ ​കു​ന്നി​നു​ള്ളി​ല്‍ വ​ലി​യ തോ​തി​ല്‍ കാ​ന്തി​ക ശ​ക്തി​യു​ണ്ടെ​ന്നും അ​താ​ണ് ലോ​ഹ​നി​ര്‍​മിത​മാ​യ വാ​ഹ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തെ​ന്നു​മാ​ണ്. എ​ന്നാ​ല്‍ ഇ​തി​ന് കൃ​ത്യ​മാ​യ തെ​ളി​വു​ക​ളി​ല്ല.
ഗി​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലാ​യ​തി​നാ​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ണാ​നും ഒ​പ്പം ഈ "മാ​ന്ത്രി​ക പ്ര​തി​ഭാ​സം’ നേ​രി​ട്ട് അ​നു​ഭ​വി​ക്കാ​നും നി​ര​വ​ധി ആ​ളു​ക​ള്‍ ഇ​വി​ടെ എ​ത്താ​റു​ണ്ട്.

ഇ​ന്ന് ഈ ​സ്ഥ​ലം ഗു​ജ​റാ​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യും മാ​റി​യി​രി​ക്കു​ന്നു. ഗി​ര്‍ നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ആ​രും ഈ ​റോ​ഡും ഒ​ഴി​വാ​ക്കാ​റി​ല്ല.

തു​ള​സി ശ്യാ​മി​ലെ ഈ ​അ​ദ്ഭു​തം, പ്ര​കൃ​തി​യു​ടെ നി​ഗൂ​ഢ​ത​ക​ളും മ​നു​ഷ്യ​ന്‍റെ വി​ശ്വാ​സ​ങ്ങ​ളും എ​ത്ര​ത്തോ​ളം ഇ​ഴ​പി​രി​ഞ്ഞു കി​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ മറ്റൊരു ദൃ​ഷ്ടാ​ന്ത​മാ​കുന്നു.

Tags : road travel

Recent News

Corehub Up