x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​പ്പ​ന്തി​ന്‍റെ നാ​ട​ക​ശാ​ല​യി​ൽ

ഫാ. ​ജോ​സ് കേ​ളം​പ​റ​മ്പി​ൽ സി​എം​ഐ
Published: July 12, 2026 02:09 AM IST | Updated: July 12, 2026 02:09 AM IST

ച​രി​ത്ര​ത്തി​ന്‍റെ ശാ​ദ്വ​ല​ഭൂ​മി​യി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വ​ർ​ഷം മു​മ്പാ​ണ് ഫു​ട്ബോ​ൾ എ​ന്ന മാ​ന്ത്രി​ക​ക​ല​യു​ടെ കി​ക്കോ​ഫ്. ഇ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ വി​നോ​ദം. കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ വി​കാ​ര​വും രാ​ജ്യ​ങ്ങ​ളു​ടെ അ​ഭി​മാ​ന​വും. അ​തി​ലു​പ​രി വ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ. കേ​വ​ല​വി​നോ​ദ​ത്തി​ൽ​നി​ന്ന് ഒ​രു​മ​യു​ടെ മ​ഹാ​പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്ന കാ​ൽ​പ്പ​ന്തു​ക​ളി ഇ​പ്പോ​ൾ മ​റ്റൊ​രു ലോ​ക​ക​പ്പ് ഉ​ന്മാ​ദ​ത്തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ലാ​ണ്.കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ച​രി​ത്രം ഒ​രു ക​ളി​യു​ടെ ച​രി​ത്രം മാ​ത്ര​മ​ല്ല; മ​നു​ഷ്യ​ന്‍റെ ആ​വേ​ശ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്‌​മ​യു​ടെ​യും സ്വ​പ്ന​ങ്ങ​ളു​ടെ​യും വി​ജ​യ​ഗാ​ഥ​കൂ​ടി​യാ​ണ്.

യു​ദ്ധം വി​സി​ൽ കേ​ട്ട ദി​വ​സം

1969. പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ   നൈ​ജീ​രി​യ​ൻ മ​ണ്ണി​ൽ സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​യു​ദ്ധം അ​തി​ന്‍റെ ഏ​റ്റ​വും ക്രൂ​ര​മാ​യ ഘ​ട്ട​ത്തി​ൽ.ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ തെ​രു​വി​ൽ മ​രി​ച്ചു​വീ​ണു. ആ ​ക​ന​ത്ത ഇ​രു​ട്ടി​ലേ​ക്ക് ഒ​രൊ​റ്റ ദി​വ​സ​ത്തെ ആ​യു​സു​മാ​യി ഒ​രു അ​ദ്ഭു​തം ക​ട​ന്നു​വ​ന്നു. ഒ​രു അ​പ്ര​തീ​ക്ഷി​ത വാ​ർ​ത്ത നൈ​ജീ​രി​യ​യി​ലെ യു​ദ്ധ​മു​ന്ന​ണി​ക​ളി​ൽ പ​ര​ന്നു: "അ​വ​ർ വ​രു​ന്നു​ണ്ട്!ആ ​വാ​ർ​ത്ത കേ​ട്ട​തും സൈ​നി​ക​രും വി​മ​ത​രും അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി: "അ​ടു​ത്ത 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ഇ​വി​ടെ ആ​രും ആ​ർ​ക്കും നേ​രേ വെ​ടി​യു​തി​ർ​ക്ക​രു​ത് ’!നൈ​ജീ​രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ലാ​ഗോ​സി​ലെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഇ​രു​വി​ഭാ​ഗ​ത്തി​ലും പെ​ട്ട പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ ഒ​ഴു​കി​യെ​ത്തി.അ​വ​ർ കാ​ത്തി​രു​ന്ന​ത് ബ്ര​സീ​ലി​ൽ​നി​ന്ന് ക​ട​ൽ ക​ട​ന്നു​വ​രു​ന്ന ഒ​രു ഫു​ട്ബോ​ൾ ക്ല​ബ്ബി​നെ​യും (സാ​ന്‍റോ​സ് എ​ഫ്സി), ആ ​ക്ല​ബ്ബി​ന്‍റെ പ​ത്താം ന​മ്പ​ർ ജ​ഴ്‌​സി​യ​ണി​ഞ്ഞ ഒ​രു ക​റു​ത്ത മു​ത്തി​നെ​യു​മാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ വി​സി​ൽ മു​ഴ​ങ്ങി. ഗാ​ല​റി​യി​ൽ ഇ​രു​ന്ന​വ​ർ യു​ദ്ധ​വും പ​ട്ടി​ണി​യും മ​ര​ണ​ഭ​യ​വും പൂ​ർ​ണ​മാ​യി മ​റ​ന്നു. അ​യാ​ൾ അ​വി​ടെ ക​ളി​ച്ച ആ ​ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ആ ​ദേ​ശ​ത്ത് ഒ​രു തു​ള്ളി ചോ​ര​പോ​ലും വീ​ണി​ല്ല.തോ​ക്കു​ക​ളെ​ക്കാ​ൾ വ​ലി​യ ശ​ക്തി കാ​ൽ​പ​ന്തി​നു​ണ്ടെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യ, ത​ന്‍റെ ക​ളി മി​ക​വു​കൊ​ണ്ട് മാ​ത്രം ഒ​രു ആ​ഭ്യ​ന്ത​ര​യു​ദ്ധം 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് നി​ർ​ത്തി​വ​യ്പ്പി​ച്ച ആ ​ഫു​ട്ബോ​ൾ രാ​ജാ​വി​ന്‍റെ പേ​രാ​യി​രു​ന്നു പെ​ലെ.

വി​ധി​യെ തോ​ൽ​പ്പി​ച്ച റ​ഫ​റി

ഇ​രു​പ​തു​ക​ളു​ടെ പാ​തി​വ​ഴി​യി​ൽ, ജീ​വി​തം അ​തി​ന്‍റെ എ​ല്ലാ ഭം​ഗി​യോ​ടും​കൂ​ടി മു​ന്നി​ൽ നി​ൽ​ക്കേ​ണ്ട പ്രാ​യ​ത്തി​ലാ​യി​രു​ന്നു അ​യാ​ൾ​ക്ക് ആ ​രോ​ഗം പി​ടി​പെ​ടു​ന്ന​ത്... അ​ലോ​പേ​ഷി​യ എ​രി​യേ​റ്റാ— ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​നം സ്വ​ന്തം രോ​മ​കൂ​പ​ങ്ങ​ളെ​ത്ത​ന്നെ ശ​ത്രു​വാ​യി ക​ണ്ട് ന​ശി​പ്പി​ക്കു​ന്ന അ​വ​സ്ഥ.പ​ക്ഷേ, അ​യാ​ൾ ഒ​ളി​ച്ചോ​ടാ​ൻ ത​യ്യാ​റാ​യി​ല്ല. ത​ന്‍റെ കു​റ​വു​ക​ളെ മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ട് അ​യാ​ൾ ന​ട​ന്നു​ക​യ​റി​യ​ത് ലോ​ക​ത്തി​ലെ വ​ലി​യ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കാ​ണ്. ക​ളി നി​യ​ന്ത്രി​ക്കു​ന്ന റ​ഫ​റി​യു​ടെ വേ​ഷ​ത്തി​ൽ അ​യാ​ൾ മൈ​താ​ന​ത്തി​റ​ങ്ങി​യ​പ്പോ​ൾ ക​ളി​ക്കാ​ർ​ക്ക് അ​യാ​ളെ ഭ​യ​മാ​യി​രു​ന്നു, അ​തി​ര​റ്റ ബ​ഹു​മാ​ന​വും.ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച റ​ഫ​റി​ക്കു​ള്ള പു​ര​സ്കാ​രം തു​ട​ർ​ച്ച​യാ​യി ആ​റ് ത​വ​ണ സ്വ​ന്ത​മാ​ക്കി റി​ക്കാ​ർ​ഡ് കു​റി​ച്ച​യാ​ൾ. മ​റ്റാ​രു​മ​ല്ല, ലോ​കം ഇ​ന്നും ആ​ദ​ര​വോ​ടെ വി​ളി​ക്കു​ന്ന പേ​ര്: പി​യ​ർ​ലു​യി​ജി കൊ​ളീ​ന.

ക​ണ്ണീ​രൊ​പ്പി​യ ആ ​കി​റ്റ്

2010 ലെ ​ഒ​രു ലാ​ലി​ഗ മ​ത്സ​രം....പ്ര​മു​ഖ​ര​ട​ങ്ങു​ന്ന ക​ളി​ക്കാ​രെ​ല്ലാം ത​യ്യാ​റാ​യി​രി​ക്കു​ന്നു.കൊ​ളം​ബി​യ​ക്കാ​ര​നാ​യ ഫാ​ബി​യ​ൻ വ​ർ​ഗ​സി​ന്‍റെ മ​ന​സ് മാ​ത്രം ക​ലു​ഷി​ത​മാ​യി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ്വ​ന്തം വീ​ടും നാ​ടു​മാ​യി​രു​ന്നു ഉ​ള്ളി​ൽ. നാ​ട്ടി​ലു​ള്ള​വ​ർ ആ ​മ​നു​ഷ്യ​നോ​ട് ലേ​ല​ത്തി​ൽ​വ​യ്ക്കാ​നാ​യി അ​വ​ന്‍റെ ഒ​രു ജ​ഴ്സി ചോ​ദി​ച്ചി​രു​ന്നു. അ​തി​ൽ​നി​ന്നു കി​ട്ടു​ന്ന​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​ന​സു​നി​റ​യെ.ക​ളി​ക്കു​മു​മ്പേ എ​തി​ർ ടീ​മി​ൽ ക​ളി​ക്കു​ന്ന അ​വ​നേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് പ്ര​ശ​സ്ത​നാ​യ ആ ​മ​നു​ഷ്യ​നോ​ടും ഈ ​ദു​ര​ന്ത​വും സ​ങ്ക​ട​വും പ​റ​ഞ്ഞ് ഫാ​ബി​യ​ൻ ലേ​ല​ത്തി​നാ​യി ഒ​രു ജ​ഴ്‌​സി ചോ​ദി​ച്ചു"അ​തി​നെ​ന്താ ത​രാ​മ​ല്ലോ...​എ​ന്ന മ​റു​പ​ടി അ​യാ​ളു​ടെ മ​ന​സ് നി​റ​ച്ചു.അ​ങ്ങ​നെ ക​ളി തു​ട​ർ​ന്നു...പ​ക്ഷേ, ക​ളി ക​ഴി​ഞ്ഞ​പ്പോ​ൾ എ​ല്ലാം ത​ക​ർ​ന്നു പോ​യി. എ​തി​രി​ല്ലാ​ത്ത എ​ട്ട് ഗോ​ളി​ന് അ​യാ​ളു​ടെ ടീം ​തോ​ൽ​ക്കു​ന്നു. പി​ന്നെ ജ​ഴ്സി​യൊ​ന്നും അ​യാ​ൾ ഓ​ർ​ത്തി​ല്ല. ടീം ​മു​ഴു​വ​ൻ സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു. അ​പ്പോ​ൾ ഒ​രാ​ൾ അ​യാ​ളെ കാ​ണാ​ൻ വ​ന്നു.പു​റ​ത്തി​റ​ങ്ങി ആ ​കാ​ഴ്ച ക​ണ്ട് ഫാ​ബി​യ​ൻ ഞെ​ട്ടി. വ​ന്ന ആ ​മ​നു​ഷ്യ​ൻ ഒ​രു കി​റ്റ് ഫാ​ബി​യ​നു നീ​ട്ടി.തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ കു​റെ ജ​ഴ്സി​ക​ൾ- സാ​വി, ഇ​നി​യ​സ്റ്റാ, പീ​യൂ​ൾ...ഫാ​ബി​യ​ന്‍റെ മ​ന​സ് നി​റ​ഞ്ഞു...കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​ങ്ക​ട​ത്തി​ൽ കൂ​ടെ നി​ൽ​ക്കാ​ൻ സ്വ​ന്തം   ജ​ഴ്സി അ​ട​ക്കം ടീ​മി​ന്‍റെ മു​ഴു​വ​ൻ ജ​ഴ്‌​സി​യു​മാ​യി വ​ന്ന ആ ​ബാ​ഴ്സി​ലോ​ണ ക​ളി​ക്കാ​ര​ന്‍റെ പേ​രാ​യി​രു​ന്നു- ല​യ​ണ​ൽ മെ​സി.

ഹൃ​ദ​യം​കൊ​ണ്ടൊ​രു ഒ​പ്പ്

ഇനി ഒ​രു ഒ​പ്പു മാ​ത്രം മ​തി. എ​ല്ലാ പേ​പ്പ​റു​ക​ളും ത​യ്യാ​ർ. ത​നി​ക്കും കു​ടും​ബ​ത്തി​നു​മാ​യി ഒ​രു പ്രൈ​വ​റ്റ് ജെ​റ്റ്. ഒ​ത്തി​രി നാ​ളാ​യി അ​യാ​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്നു അ​ത്. അ​റു​പ​ത് മി​ല്യ​ൺ യൂ​റോ ആ​യി​രു​ന്നു ചെ​ല​വ്.അ​ത്താ​ഴ​ത്തി​നി​ട​യി​ൽ അ​മ്മ പ​ഴ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​തു​ട​ങ്ങി. മ​ദേ​ര​യും പ​ഴ​യ കാ​ല​വു​മെ​ല്ലാം. ഓ​ർ​മ​യി​ൽ​നി​ന്ന് വാ​ക്കു​ക​ളാ​യി. വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത, ന​ല്ല വ​ഴി​ക​ൾ ഇ​ല്ലാ​ത്ത ഒ​രു നാ​ട്. പ​ത്ത് കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി സ്കൂ‌​ളി​ൽ പോ​യി​രു​ന്ന കാ​ലം.പി​റ്റേ​ന്ന് രാ​വി​ലെ ക​ലു​ഷി​ത​മാ​യി​രു​ന്നു ആ ​മ​ന​സ്. പ്രൈ​വ​റ്റ് ജെ​റ്റ് എ​ന്ന  സ്വ​പ്നം അ​യാ​ളെ വ​ല്ലാ​തെ പി​ടി​ച്ചു​ല​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു.അ​ന്ന് വൈ​കു​ന്നേ​രം  ആ ​മ​നു​ഷ്യ​ൻ ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. ബു​ക്കു​ചെ​യ്യു​ക​ത​ന്നെ!കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു ശേ​ഷം ആ ​നാ​ട് ക​ണ്ട​ത് ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ ഓ​ടു​ന്ന നൂ​റ് സ്കൂ​ൾ ബ​സു​ക​ളാ​യി​രു​ന്നു. കു​ട്ടി​ക​ൾ നി​റ​ഞ്ഞ ബ​സു​ക​ൾ... ക​ണ്ണ് നി​റ​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ... മ​ന​സു​നി​റ​ഞ്ഞ് അ​ധ്യാ​പ​ക​ർ...പ്രൈ​വ​റ്റ് ജെ​റ്റ് എ​ന്ന ആ ​സ്വ​പ്ന​ത്തി​നു പ​ക​ര​മാ​യി ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ബ​സു​ക​ൾ വാ​ങ്ങി​ന​ൽ​കി​യ ആ ​മ​ക​നെ നി​റ​ക​ണ്ണു​ക​ളോ​ടെ കെ​ട്ടി​പ്പി​ടി​ച്ചു​കൊ​ണ്ട് അ​മ്മ പ​റ​ഞ്ഞു:"Christiano, You remembered where you come from’.ജീ​വി​ത​ത്തി​ലേ​ക്കൊ​രു നൃ​ത്ത​ച്ചു​വ​ട്അ​തൊ​രു സാ​ധാ​ര​ണ ദി​വ​സ​മാ​യി​രു​ന്നി​ല്ല. ആ ​ആ​ശു​പ​ത്രി​മു​റി​യി​ലെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് നോ​ക്കു​മ്പോ​ൾ, വെ​റും അ​ഞ്ച്  വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള ആ ​കു​രു​ന്നി​ന്‍റെ ക​ണ്ണു​ക​ളി​ൽ പ്ര​ത്യാ​ശ​യേ​ക്കാ​ൾ കൂ​ടു​ത​ൽ വേ​ദ​ന​യാ​യി​രു​ന്നു. ലു​ക്കീ​മി​യ (ര​ക്താ​ർ​ബു​ദം) എ​ന്ന മാ​ര​ക രോ​ഗ​ത്തോ​ട് പോ​രാ​ടു​ന്ന, മ​രു​ന്നു​ക​ളു​ടെ​യും കീ​മോ​തെ​റാ​പ്പി​യു​ടെ​യും ക​ഠി​ന​മാ​യ ലോ​ക​ത്ത് ത​ള​ർ​ന്നു​പോ​യ ഒ​രു കൊ​ച്ചു മി​ടു​ക്ക​ൻ. മാ​ത്യൂ​സ്.ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ലു​ള്ള  പോ​രാ​ട്ട​ത്തി​നി​ട​യി​ലും അ​വ​ന്‍റെ​യു​ള്ളി​ൽ  ഒ​രൊ​റ്റ ആ​ഗ്ര​ഹ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ; ത​ന്‍റെ ജീ​വ​നാ​യ, ആ ​സൂ​പ്പ​ർ​താ​ര​ത്തെ ഒ​ന്നു നേ​രി​ൽ കാ​ണ​ണം.ഒ​ടു​വി​ൽ, 2011 ൽ ​ആ അ​ത്ഭു​തം സം​ഭ​വി​ച്ചു. താ​രം അ​വ​നെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി. ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഹീ​റോ​യെ മു​ന്നി​ൽ ക​ണ്ട​പ്പോ​ൾ മാ​ത്യൂ​സി​ന്‍റെ മു​ഖം സ​ന്തോ​ഷം കൊ​ണ്ട് തി​ള​ങ്ങി. താ​ൻ സ്വ​യം ക​ളി​ച്ചു ശീ​ലി​ച്ച, കൈ​ക​ൾ കൊ​ണ്ടു​ള്ള ഒ​രു പ്ര​ത്യേ​ക നൃ​ത്ത​ച്ചു​വ​ട് ആ ​കു​ഞ്ഞ് ഹീ​റോ​യ്ക്ക് കാ​ണി​ച്ചു​കൊ​ടു​ത്തു. എ​ന്നി​ട്ട് പ​തു​ക്കെ ഒ​രു വാ​ക്കും ചോ​ദി​ച്ചു:"അ​ടു​ത്ത ത​വ​ണ ക​ളി​ക്ക​ള​ത്തി​ൽ ഗോ​ള​ടി​ക്കു​മ്പോ​ൾ എ​നി​ക്കു​വേ​ണ്ടി ഈ ​ഡാ​ൻ​സ് ക​ളി​ക്കാ​മോ?താ​രം ഒ​ട്ടും ആ​ലോ​ചി​ച്ചി​ല്ല, ആ ​കു​രു​ന്നി​ന് വാ​ക്ക് കൊ​ടു​ത്തു.വ​ർ​ഷം 2012. ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ക​ളി കാ​ണു​ന്നു. പെ​ട്ടെ​ന്ന്, ആ ​മാ​ന്ത്രി​ക​ൻ എ​തി​രാ​ളി​ക​ളു​ടെ പ്ര​തി​രോ​ധ​ക്കോ​ട്ട​ക​ൾ ത​ക​ർ​ത്ത് പ​ന്ത് വ​ല​യ്ക്കു​ള്ളി​ലാ​ക്കി! സ്റ്റേ​ഡി​യം ഇ​ര​മ്പി മ​റി​ഞ്ഞു. എ​ന്നാ​ൽ ആ ​താ​രം പ​തി​വു​രീ​തി​യി​ൽ ഗോ​ളാ​ഘോ​ഷം ന​ട​ത്തി​യി​ല്ല. പ​ക​രം, അ​യാ​ൾ ത​ന്‍റെ സ​ഹ​താ​ര​ങ്ങ​ളെ​യും കൂ​ട്ടി ക്യാ​മ​റ​യ്ക്ക് മു​ന്നി​ലേ​ക്ക് ന​ട​ന്നു​വ​ന്നു.ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ടി​വി​ക്ക് മു​ന്നി​ലി​രു​ന്ന മാ​ത്യൂ​സി​ന്‍റെ ക​ണ്ണു​ക​ൾ വി​ട​ർ​ന്നു. ആ ​താ​രം ഒ​രു അ​ഞ്ച് വ​യ​സു​കാ​ര​ന് കൊ​ടു​ത്ത വാ​ക്ക് പാ​ലി​ച്ചി​രി​ക്കു​ന്നു! മാ​ത്യൂ​സ് പ​ഠി​പ്പി​ച്ചു കൊ​ടു​ത്ത അ​തേ നൃ​ത്തം അ​യാ​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ ക​ളി​ച്ചു കാ​ണി​ച്ചു.മ​നു​ഷ്യ​സ്നേ​ഹി​യാ​യ ആ ​മാ​ന്ത്രി​ക താ​ര​ത്തെ ലോ​കം വി​ളി​ച്ച പേ​രാ​ണ് ബ്ര​സീ​ലി​ന്‍റെ സ്വ​ന്തം സു​ൽ​ത്താ​ൻ- നെ​യ്മ​ർ ജൂ​ണി​യ​ർ.

മ​ര​ണം​കു​റി​ച്ച ഗോ​ൾ

അ​മേ​രി​ക്ക​യി​ലെ ക​ത്തു​ന്ന വെ​യി​ലി​ൽ, പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ളു​ടെ അ​ല​ർ​ച്ച​യ്ക്ക് ന​ടു​വി​ൽ അ​വ​ൻ ശ്വാ​സ​മ​ട​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കൊ​ളം​ബി​യ എ​ന്ന ക​ളി​ത്തോ​ഴ​രു​ടെ നാ​ട്ടി​ൽ​നി​ന്നും ലോ​ക​കി​രീ​ടം സ്വ​പ്നം ക​ണ്ടു വ​ന്ന​താ​യി​രു​ന്നു അ​വ​ർ. പ​ക്ഷേ, ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ ​നി​ർ​ണാ​യ​ക മ​ത്സ​രം അ​വ​രു​ടെ വി​ധി മാ​റ്റി​മ​റി​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു.എ​തി​രാ​ളി​ക​ളാ​യ അ​മേ​രി​ക്ക​ൻ ടീ​മി​ന്‍റെ മു​ന്നേ​റ്റ​നി​ര​ക്കാ​ര​ൻ ഇ​ട​തു​ഭാ​ഗ​ത്തു​നി​ന്നും ഗോ​ൾ​പോ​സ്റ്റി​ന് മു​ന്നി​ലേ​ക്ക് പ​ന്ത് ക്രോ​സ് ചെ​യ്തു. അ​പ​ക​ടം മ​ണ​ത്ത അ​വ​ൻ, ഒ​രു മി​ക​ച്ച ഡി​ഫെ​ൻ​ഡ​റു​ടെ കൃ​ത്യ​ത​യോ​ടെ പ​ന്ത് ത​ട്ടി​യ​ക​റ്റാ​ൻ മു​ന്നോ​ട്ട് ഡൈ​വ് ചെ​യ്തു.പ​ക്ഷേ, കാ​ലം അ​വ​നാ​യി ക​രു​തി​വ​ച്ച​ത് മ​റ്റൊ​ന്നാ​യി​രു​ന്നു. അ​വ​ന്‍റെ ബൂ​ട്ടി​ൽ ത​ട്ടി​യ പ​ന്ത് തെ​റി​ച്ചു​പോ​യ​ത് സ്വ​ന്തം വ​ല​യി​ലേ​ക്കാ​യി​രു​ന്നു! സ്വ​ന്തം ഗോ​ൾ​കീ​പ്പ​റെ​യും ക​ബ​ളി​പ്പി​ച്ച് പ​ന്ത് വ​ല​യി​ൽ ചും​ബി​ച്ച​പ്പോ​ൾ അ​വ​ൻ ത​ല​യി​ൽ കൈ​വ​ച്ച് നി​ല​ത്തു​കി​ട​ന്നു. ഒ​രു നി​മി​ഷം മൈ​താ​നം നി​ശ​ബ്‌​ദ​മാ​യി. ആ ​ഒ​രൊ​റ്റ പി​ഴ​വി​ൽ കൊ​ളം​ബി​യ ലോ​ക​ക​പ്പി​ൽ​നി​ന്നും പു​റ​ത്താ​യി.കൊ​ളം​ബി​യ​യി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കും വാ​തു​വ​യ്പ്പ് സം​ഘ​ങ്ങ​ൾ​ക്കും ആ ​തോ​ൽ​വി​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ന​ഷ്‌​ട​മാ​യ​ത്. അ​വ​രു​ടെ ക​ണ്ണു​ക​ളി​ൽ പ​ക ക​ത്തി​നി​ന്നി​രു​ന്നു. പ​ക്ഷേ, ഒ​ളി​ച്ചി​രി​ക്കാ​ൻ അ​വ​ൻ ത​യ്യാ​റാ​യി​ല്ല.1994 ജൂ​ലൈ ര​ണ്ടി​ന്‍റെ ആ ​ക​റു​ത്ത രാ​ത്രി. വി​ഷാ​ദം മ​റ​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം അ​വ​ൻ ന​ഗ​ര​ത്തി​ലെ ഒ​രു നൈ​റ്റ് ക്ല​ബ്ബി​ലേ​ക്ക് പോ​യി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ചി​ല മാ​ഫി​യ ഗു​ണ്ട​ക​ൾ അ​വ​നെ തി​രി​ച്ച​റി​യു​ക​യും പ​രി​ഹ​സി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ക്ല​ബ്ബി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി കാ​റി​ന​ടു​ത്തേ​ക്ക് ന​ട​ക്കു​മ്പോ​ൾ ഇ​രു​ട്ടി​ൽ​നി​ന്നും മൂ​ന്നു​പേ​ർ അ​വ​നെ വ​ള​ഞ്ഞു. അ​വ​ർ പോ​ക്ക​റ്റി​ൽ​നി​ന്നു തോ​ക്കു​ക​ൾ പു​റ​ത്തെ​ടു​ത്തു. ക്രൂ​ര​മാ​യ ആ​ക്രോ​ശ​ങ്ങ​ളോ​ടെ അ​വ​ർ കാ​ഞ്ചി വ​ലി​ച്ചു.ഓ​രോ ത​വ​ണ വെ​ടി​യു​തി​ർ​ക്കു​മ്പോ​ഴും ആ ​കൊ​ല​യാ​ളി​ക​ൾ ഭ്രാ​ന്ത​മാ​യി അ​ല​റി​ക്കൊ​ണ്ടി​രു​ന്നു: "ഗോ​ൾ... ഗോ​ൾ... ഗോ​ൾ...!​ഫു​ട്ബോ​ൾ ലോ​കം ഇ​ന്നു​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും ദാ​രു​ണ​മാ​യ കൊ​ല​പാ​ത​കം!കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ര​ക്ത​സാ​ക്ഷി​യും ക​ണ്ണീ​രു​മാ​യ അ​വ​ൻ മ​റ്റാ​രു​മാ​യി​രു​ന്നി​ല്ല. ആ​ന്ദ്രി​യാ​സ് എ​സ്കോ​ബാ​ർ.

ച​രി​ത്രം കൈ​വി​ട്ട നി​മി​ഷം

1950. ബ്ര​സീ​ലി​ൽ ഫി​ഫ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​രു​ത്ത​രാ​യ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്നു. ആ ​ടൂ​ർ​ണ​മെ​ന്‍റി​ന് ഒ​രു ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. ആ​ദ്യ​മാ​യി ഏ​ഷ്യ​യി​ൽ​നി​ന്ന് ഒ​രു രാ​ജ്യ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചു. അ​ത് ഇ​ന്ത്യ​യാ​യി​രു​ന്നു!എ​ന്നാ​ൽ, ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ഇ​ന്ത്യ ലോ​ക​ക​പ്പി​ൽ നി​ന്ന് പി​ന്മാ​റി.വ​ർ​ഷ​ങ്ങ​ളോ​ളം ഈ ​തീ​രു​മാ​ന​ത്തി​ന് ഒ​രു കാ​ര​ണം ലോ​ക​മെ​മ്പാ​ടും പ്ര​ച​രി​ച്ചു: "ഇ​ന്ത്യ​ൻ ക​ളി​ക്കാ​ർ വെ​റും​കാ​ലോ​ടെ​യാ​ണ് ക​ളി​ച്ചി​രു​ന്ന​ത്. ഫി​ഫ ബൂ​ട്ട് ധ​രി​ച്ച് ക​ളി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ച്ച​തി​നാ​ൽ ഇ​ന്ത്യ പി​ന്മാ​റി. ഒ​ളി​മ്പി​ക്സി​ൽ​പോ​ലും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും വെ​റും​കാ​ലോ​ടെ ക​ളി​ച്ചി​രു​ന്ന​തി​നാ​ൽ ഈ ​ക​ഥ വി​ശ്വ​സി​ക്കാ​ൻ എ​ളു​പ്പ​മാ​യി.പി​ന്നീ​ട് ച​രി​ത്ര​രേ​ഖ​ക​ളും ഗ​വേ​ഷ​ണ​ങ്ങ​ളും മ​റ്റൊ​രു സ​ത്യം വെ​ളി​പ്പെ​ടു​ത്തി. ഇ​ന്ത്യ പി​ന്മാ​റി​യ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ബ്ര​സീ​ലി​ലേ​ക്കു​ള്ള ദീ​ർ​ഘ​യാ​ത്ര​യു​ടെ വ​ൻ സാ​മ്പ​ത്തി​ക ചെ​ല​വ് വ​ഹി​ക്കാ​ൻ അ​ന്ന​ത്തെ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന് ക​ഴി​ഞ്ഞി​ല്ല എ​ന്ന​താ​യി​രു​ന്നു. അ​തോ​ടൊ​പ്പം, ലോ​ക​ക​പ്പി​നേ​ക്കാ​ൾ ഒ​ളി​മ്പി​ക്സി​നാ​ണ് അ​വ​ർ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്ന​ത്. ലോ​ക​ക​പ്പ് ഭാ​വി​യി​ൽ ഇ​ത്ര​യും വ​ലി​യ ആ​ഗോ​ള മ​ഹോ​ത്സ​വ​മാ​യി മാ​റു​മെ​ന്ന് അ​ന്ന​ത്തെ അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല.

Tags : SundayDeepika

Recent News

Corehub Up