x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടൊ​രു മ്യൂ​സി​യ​മാ​ക്കി​യ ച​രി​ത്രാ​ധ്യാ​പ​ക​ൻ

വി. ​മ​നോ​ജ്
Published: October 11, 2026 12:41 AM IST | Updated: October 11, 2026 12:43 AM IST

അ​ബ്‌​ദു​ള്‌ അ​ലി മാസ്റ്റർ ത​ന്‍റെ വീ​ട്ടി​ല്‍ ഒ​രു​ക്കി​യ പു​രാ​വ​സ്തു​ശേ​ഖ​രം.

വാ​രാ​ന്ത്യ​ങ്ങ​ളി​ലും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലുംവി​വി​ധ സ്കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാണ് വി​പു​ല​മാ​യ ഈ ശേ​ഖ​രം കാ​ണാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും എ​ത്തു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലെ 550 സ്കൂ​ളു​ക​ളി​ല്‍​നിന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​തി​ന​കം ഈ ​പുരാവസ്തു ​ശേ​ഖ​രം സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വാ​ർ​ഡ് ജേ​താ​വാ​യ ച​രി​ത്രാ​ധ്യാ​പ​ക​ൻ സ്വ​ന്തം വീ​ട് ഒ​രു പു​രാ​വ​സ്തു മ്യൂ​സി​യ​മാ​ക്കി നാ​ടി​ന് അ​റി​വു പ​ക​രു​ന്നു. ച​രി​ത്രം പു​സ്ത​ക​വാ​യ​ന​യി​ൽ ‍ മാ​ത്രം പ​രി​മി​ത​പ്പെ​ടേ​ണ്ട​ത​ല്ലെ​ന്ന് പഠിപ്പിക്കു​ക​യാ​ണ് മ​ല​പ്പു​റം ആ​രീ​ക്കോ​ട് തൃ​പ്പ​ന​ച്ചി എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ മ​ണ്ണി​ങ്ങ​ച്ചാ​ലി അ​ബ്‌​ദു​ള്‍ അ​ലി.

വ​ര്‍​ഷ​ങ്ങ​ളാ​യി ശേ​ഖ​രി​ച്ച പു​രാ​വ​സ്തു​ക്ക​ള്‍ ഇ​ദ്ദേ​ഹം ക​രു​തിവ​ച്ചി​രി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​മാ​യൊ​രു കാ​ഴ്ച​യാ​ണ്. മു​ഗ​ൾ, ബ്രി​ട്ടീ​ഷ് ച​രി​ത്ര​പാ​ഠ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​നും ആ​ഴ​ത്തി​ൽ അ​റി​വു​ന​ൽ​കാ​നും പ​ല ച​രി​ത്ര​ശേ​ഷി​പ്പു​ക​ളു​മാ​യാ​ണ് അ​ബ്‌​ദു​ള്‍ അ​ലി മാ​സ്റ്റ​ർ സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ലെ​ത്തു​ക.

നാ​ലാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പി​താ​വ് ഐ​സ്ക്രീം വാ​ങ്ങാ​ന്‍ ന​ല്‍​കി​യ ഒ​രു രൂ​പ നാ​ണ​യ​ത്തി​ല്‍​നി​ന്നാ​ണ് അ​ബ്‌​ദു​ള്‍ അ​ലി​യു​ടെ പു​രാ​വ​സ്തു ശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്കം. നാ​ണ​യ​ത്തി​ലെ ചി​ത്ര​ങ്ങ​ള്‍ കൗ​തു​ക​മു​ണ​ര്‍​ത്തി​യ​തോ​ടെ അ​ത് സൂ​ക്ഷി​ച്ചു​വ​ച്ചു. അ​ത് ബ്രി​ട്ടീ​ഷ് ഇ​ന്ത്യ ഭ​ര​ണ​കാ​ല​ത്തെ ജോ​ര്‍​ജ് ആ​റാ​മ​ൻ‌ രാ​ജാ​വി​ന്‍റെ ചി​ത്ര​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ് ച​രി​ത്ര​ത്തു​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ തേ​ടി യാ​ത്ര തു​ട​ങ്ങി​യ​ത്. മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ടെ വ​ലി​യൊ​രു ച​രി​ത്ര​ശേ​ഖ​ര​മാ​യി അ​ത് വ​ള​ര്‍​ന്നു.

അ​റു​പ​തി​ലേ​റെ വി​വി​ധ​യി​നം ഗ്രാ​മ​ഫോ​ണു​ക​ള്‍, മ​ഹാ​ത്മാ​ഗാ​ന്ധി, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് എ​ന്നി​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ള​ട​ങ്ങി​യ ഗ്രാ​മ​ഫോ​ണ്‍ റെ​ക്കോ​ര്‍​ഡു​ക​ള്‍, ആ​യി​ര​ത്തോ​ളം അ​പൂ​ര്‍​വ നാ​ണ​യ​ങ്ങ​ൾ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ന്‍​സി​ക​ൾ, പു​രാ​ത​ന രേ​ഖ​ക​ള്‍, കാ​മ​റ​ക​ള്‍, ടെ​ലി​ഫോ​ണു​ക​ള്‍, വി​ള​ക്കു​ക​ൾ, ബ​ൾ​ബു​ക​ൾ, പാ​ത്ര​ങ്ങ​ൾ, റേ​ഡി​യോ​ക​ൾ, പ​ഴ​യ​കാ​ല ദി​ന​പ​ത്ര​ങ്ങ​ൾ, ‍ ലൈ​സ​ന്‍​സു​ക​ള്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ ശേ​ഖ​ര​ത്തി​ലു​ണ്ട്. 1030ക​ളി​ലെ ഡെ​ക്ക ഗ്രാ​മ​ഫോ​ണും ഇ​തി​ൽ​പ്പെ​ടും.

മ​ഹാ​ത്മ​ജി പ​ല​പ്പോ​ഴാ​യി ന​ട​ത്തി​യ 27 പ്ര​സം​ഗ​ങ്ങ​ളു​ടെ ശ​ബ്‌​ദ​രേ​ഖ ഇ​വി​ടെ കേ​ൾ​ക്കാം. ഇ​ന്ത്യ സ്വ​ത​ന്ത്ര​മാ​യ അ​ർ​ധ​രാ​ത്രി പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ന്‍റെ റെ​ക്കോ​ര്‍​ഡും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. അ​പാ​ര​മാ​യ അ​റി​വ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന ഈ ​മ്യൂ​സി​യ​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം വ​സ്തു​ക്ക​ളാ​ണ് കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​കം പ​ക​രു​ന്ന​ത്. ഖു​റാ​ന്‍, രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം, ഭാ​ഗ​വ​തം എ​ന്നി​വയുടെയും അ​പൂ​ര്‍​വ താ​ളി​യോ​ലക​ളു​ടെയും 200 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ​യും ശേ​ഖ​രം അ​ബ്‌​ദു​ള്‍ അ​ലി​യു​ടെ പ​ക്ക​ലു​ണ്ട്.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​നു മു​മ്പു​ള്ള വി​വി​ധ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍, കൈ​യെ​ഴു​ത്തി​ലു​ള്ള മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍, താ​ളി​യോ​ല​ക​ള്‍ എ​ന്നി​വ​യും സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഒ​രു ഹോം ​മ്യൂ​സി​യം തു​ട​ങ്ങി​യ ആദ്യ അ​ധ്യാ​പ​ക​ൻ എ​ന്ന അം​ഗീ​കാ​ര​വും ഇ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​ണ്. ച​രി​ത്ര​വ​സ്തു​ക്ക​ളു​ടെ അ​പാ​ര ശേ​ഖ​ര​ത്തി​ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്സ്, ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്സ്, ല​ണ്ട​ന്‍ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്സ് എ​ന്നി​വ​യു​ടെ അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ധ്യാ​പ​ന​രം​ഗ​ത്തും നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ അ​ബ്‌​ദു​ള്‍ അ​ലി​യെ തേ​ടി​യെ​ത്തി. ഗു​രു​ജ്യോ​തി സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ്, ഗു​രു​ശ്രേ​ഷ്ഠ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ്, സം​സ്ഥാ​ന പി​ടി​എ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് എ​ന്നി​വ​യ്ക്ക് പു​റ​മെ അ​ധ്യാ​പ​ക​രു​ടെ ടീ​ച്ചിം​ഗ് എ​യ്ഡ് നി​ര്‍​മാ​ണ മ​ത്സ​ര​ത്തി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ അ​ഞ്ച് ത​വ​ണ എ ​ഗ്രേ​ഡ് നേ​ടി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ യു​പി വി​ഭാ​ഗം അ​ധ്യാ​പ​ക അ​വാ​ര്‍​ഡും ഇ​ക്കൊ​ല്ലം അ​ബ്‌​ദു​ൾ അ​ലി മാ​സ്റ്റര്‌ക്ക് ല​ഭി​ച്ചു.

പ​ഴ​യ​കാ​ല നാ​ണ​യ​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രി​ട്ട് കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ ച​രി​ത്രം കൂ​ടു​ത​ല്‍ എ​ളു​പ്പ​ത്തി​ല്‍ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് നാ​ല്‍​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ അ​ബ്‌​ദു​ള്‍ അ​ലി പ​റ​യു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ച​രി​ത്ര​ത്തി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്കു​മാ​യി പു​രാ​വ​സ്തു ശേ​ഖ​രം തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. വാ​രാ​ന്ത്യ​ങ്ങ​ളി​ലും പൊ​തു​ അ​വ​ധിദി​വ​സ​ങ്ങ​ളി​ലും വി​വി​ധ സ്കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാണ് വി​പു​ല​മാ​യ ​ശേ​ഖ​രം കാ​ണാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും എ​ത്തു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലെ 550 സ്കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​തി​ന​കം ഈ ​ച​രി​ത്ര​ശേ​ഖ​രം സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.

വീ​ട​ിന്‍റെ മു​ക​ൾ​നി​ല​യി​ൽ നാ​ലു മു​റി​ക​ളി​ലും ഹാ​ളി​ലു​മാ​ണ് ച​രി​ത്ര​വ​സ്തു​ക്ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ല്‌ ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​നു​ക​ളി​ല്‍ പോ​യി ഇ​ദ്ദേ​ഹം ച​രി​ത്ര​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ക്കാ​റു​ണ്ട്. ഇ​തി​നു പു​റ​മെ നാ​ട്ടു​കാ​ര്‍, സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ർ പു​രാ​ത​ന വ​സ്തു​ക്ക​ള്‍ സ​മ്മാ​നി​ക്കാ​റു​ണ്ട്്.

പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ള്‍ നാ​ട്ടി​ലെ​ത്തി​ ‍ ഉ​പ​ഹാ​രം ന​ല്‍​കു​മ്പോ​ള്‍ ക​റ​ന്‍​സി​ക​ളും നാ​ണ​യ​ങ്ങ​ളു​മാ​ണ് അ​ബ്‌​ദു​ള്‍ അ​ലി ചോ​ദി​ക്കാ​റു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ ക​റ​ൻ​സി​ക​ളു​ടെ​യും നാ​ണ​യ​ങ്ങ​ളു​ടെ​യും വ​ൻ​ശേ​ഖ​ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. അ​ധ്യാ​പ​നരം​ഗ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തു മു​മ്പ് സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ റ​ഫ​റി​യാ​യി​രു​ന്നു അ​ബ്‌​ദു​ള്‍ അ​ലി. അ​തി​ല്‍​നി​ന്ന് ല​ഭി​ച്ച വ​രു​മാ​നം ച​രി​ത്രവ​സ്തു​ക്ക​ള്‍ വാ​ങ്ങാ​നാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഇ​പ്പോ​ള്‍ അ​ധ്യാ​പ​ന ജോ​ലി​യി​ല്‍നി​ന്നു​ള്ള ശ​മ്പ​ള​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം പു​രാ​വ​സ്തു ശേ​ഖ​ര​ണ​ത്തി​നു ചെ​ല​വ​ഴി​ക്കു​ന്നു.

ഒ​രു രൂ​പ നാ​ണ​യ​ത്തി​ല്‍ തു​ട​ങ്ങി​യ അ​ബ്‌​ദു​ള്‍ അ​ലി​യു​ടെ ശേ​ഖ​രം പു​തി​യ ത​ല​മു​റ​യ്ക്ക് ച​രി​ത്ര​ത്തെ നേ​രി​ല്‍ ക​ണ്ടും കേ​ട്ടും പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു.

Tags : Teacher History Museum SundayDeepika

Recent News

Corehub Up