x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ണാ​ര്‍​ക്ക് സൂ​ര്യ​ക്ഷേ​ത്ര​ത്തി​ലെ ജ​ഗ​മോ​ഹ​ന​യ്ക്ക് വീ​ണ്ടെ​ടു​പ്പ്

അ​ജി​ത് ജി. ​നാ​യ​ർ
Published: October 4, 2026 03:26 AM IST | Updated: October 4, 2026 03:26 AM IST

ഇ​ന്ത്യ​ന്‍ വാ​സ്തു​വി​ദ്യാ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ അ​ഭി​മാ​ന​സ്തം​ഭ​ങ്ങ​ളി​ലൊ​ന്നാ​യ ഒ​ഡി​ഷ​യി​ലെ കൊ​ണാ​ര്‍​ക്ക് സൂ​ര്യ​ക്ഷേ​ത്രം, ച​രി​ത്ര​പ​ര​മാ​യ ഒ​രു വീ​ണ്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് വീ​ണ്ടും ലോ​ക​ശ്ര​ദ്ധ​യി​ലേ​ക്കെ​ത്തു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന സ​ഭാ​മ​ണ്ഡ​പ​മാ​യ ‘ജ​ഗ​മോ​ഹ​ന’​യി​ല്‍ ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ല്‍ നി​റ​ച്ച മ​ണ​ല്‍ ശാ​സ്ത്രീ​യ​മാ​യി നീ​ക്കം ചെ​യ്ത് ഉ​ള്‍​ഭാ​ഗം തു​റ​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക ദൗ​ത്യ​ത്തി​ലാ​ണ് ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ.

13-ാം നൂ​റ്റാ​ണ്ടി​ല്‍ (1238-1250 ) കി​ഴ​ക്ക​ന്‍ ഗം​ഗാ രാ​ജ​വം​ശ​ത്തി​ലെ ന​ര​സിം​ഹ​ദേ​വ​ന്‍ ഒ​ന്നാ​മ​ന്‍ രാ​ജാ​വാ​ണ് സൂ​ര്യ​ദേ​വ​നാ​യി ഈ ​മ​ഹാ​ക്ഷേ​ത്രം പ​ണി​ക​ഴി​പ്പി​ച്ച​ത്. ‘കൊ​ണാ’ (മൂ​ല), ‘അ​ര്‍​ക്ക’ (സൂ​ര്യ​ന്‍) എ​ന്നീ സം​സ്കൃ​ത പ​ദ​ങ്ങ​ളി​ല്‍​നി​ന്നാ​ണ് കൊ​ണാ​ര്‍​ക്ക് എ​ന്ന നാ​മം രൂ​പ​പ്പെ​ട്ട​ത്. ‘മൂ​ല​യി​ലു​ള്ള സൂ​ര്യ​ന്‍’ എ​ന്നാ​ണ് ഇ​തി​ന്‍റെ അ​ര്‍​ഥം.

പ​ര​മ്പ​രാ​ഗ​ത ക്ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഒ​രു കൂ​റ്റ​ന്‍ ശി​ലാ​ര​ഥ​മാ​യാ​ണ് ക്ഷേ​ത്ര​ത്തെ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന​ത് മ​റ്റ് സൂ​ര്യ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്നു കൊ​ണാ​ര്‍​ക്കി​നെ വേ​റി​ട്ടു​നി​ര്‍​ത്തു​ന്നു. ഇ​രു​വ​ശ​ങ്ങ​ളി​ലും കൊ​ത്തു​പ​ണി ചെ​യ്ത 24 വ​ലി​യ ക​ല്‍​ച്ച​ക്ര​ങ്ങ​ള്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഏ​ഴു കു​തി​ര​ക​ള്‍ ര​ഥ​ത്തെ കി​ഴ​ക്കോ​ട്ടു വ​ലി​ക്കു​ന്ന രീ​തി​യി​ലാ​ണ് ആ​സൂ​ത്ര​ണം. സൂ​ര്യ​ന്‍റെ നി​ഴ​ല്‍ വീ​ഴു​ന്ന കോ​ണു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി കൃ​ത്യ​മാ​യ സ​മ​യം നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന സ​ണ്‍ ഡ​യ​ലു​ക​ള്‍​കൂ​ടി​യാ​ണ് ഇ​വ.

ഒ​ൻ‌​പ​ത് അ​ടി വ്യാ​സ​മു​ള്ള 12 കൂ​റ്റ​ന്‍ ച​ക്ര​ങ്ങ​ള്‍ വ​ര്‍​ഷ​ത്തി​ലെ 12 മാ​സ​ങ്ങ​ളെ​യും ഏ​ഴു കു​തി​ര​ക​ള്‍ ആ​ഴ്ച​യി​ലെ ഏ​ഴു ദി​വ​സ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. 225 അ​ടി ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന പ്ര​ധാ​ന ശ്രീ​കോ​വി​ല്‍ ഗോ​പു​രം സ്വാ​ഭാ​വി​ക അ​പ​ച​യ​ങ്ങ​ളും അ​ധി​നി​വേ​ശ​ങ്ങ​ളും കാ​ര​ണം 17-19 നൂ​റ്റാ​ണ്ടു​ക​ളി​ലാ​യി നി​ലം​പ​തി​ച്ചു.

മ​ണ​ല്‍ നി​റ​ച്ച​തി​ന്‍റെ സാ​ഹ​ച​ര്യം

ഇ​രു​പ‌​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ബ്രി​ട്ടീ​ഷു​കാ​രാ​ണ് ക്ഷേ​ത്രം സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. പ്ര​ധാ​ന ഗോ​പു​രം ത​ക​ര്‍​ന്ന​തോ​ടെ അ​വ​ശേ​ഷി​ച്ച ജ​ഗ​മോ​ഹ​ന​യു​ടെ മേ​ല്‍​ക്കൂ​ര​യും വി​ള്ള​ലു​ക​ള്‍ വീ​ണ് നി​ലം​പ​തി​ക്കു​മെ​ന്ന സ്ഥി​തി​യാ​യി. സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ പ​രി​മി​ത​മാ​യി​രു​ന്ന അ​ക്കാ​ല​ത്ത്, മേ​ല്‍​ക്കൂ​ര പ​തി​ക്കാ​തി​രി​ക്കാ​ന്‍ 1903ല്‍ ​ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം നാ​ല് വാ​തി​ലു​ക​ളും അ​ട​ച്ച് മു​ക​ളി​ലൂ​ടെ ഉ​ള്‍​ഭാ​ഗം മ​ണ​ല്‍ നി​റ​ച്ച് മു​ദ്ര വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ട​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ മ​ഴ​വെ​ള്ളം കി​നി​ഞ്ഞി​റ​ങ്ങി ഈ​ര്‍​പ്പം ത​ങ്ങി​നി​ല്‍​ക്കു​ന്ന​തും പാ​യ​ല്‍ വ​ള​രു​ന്ന​തും നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ല്ലു​ക​ളു​ടെ ബ​ല​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ന്നു. കൂ​ടാ​തെ മ​ണ​ല്‍ താ​ഴു​ന്ന​തും ആ​ന്ത​രി​ക സ​മ്മ​ര്‍​ദം വ്യ​ത്യാ​സ​പ്പെ​ടു​ന്ന​തും ഭി​ത്തി​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​മെ​ന്ന പ​ഠ​ന​ങ്ങ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഡ്രി​ല്ലിം​ഗി​ൽ‌ ‍ മു​ക​ളി​ലെ നി​ല​യി​ല്‍​നി​ന്ന് 13.5 മീ​റ്റ​റോ​ളം മ​ണ​ല്‍ താ​ഴ്ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​ത് മേ​ല്‍​ക്കൂ​ര​യ്ക്കു​ള്ള താ​ങ്ങി​ന്‍റെ പ്ര​യോ​ജ​നം കു​റ​ച്ച​താ​യും വ്യ​ക്ത​മാ​ക്കു​ന്നു.

വീ​ണ്ടെ​ടു​പ്പ് പ​ദ്ധ​തി

1984 മു​ത​ല്‍ യു​നെ​സ്കോ​യു​ടെ പൈ​തൃ​ക പ​ട്ടി​ക​യി​ലു​ള്ള സ്മാ​ര​ക​മാ​യ​തി​നാ​ല്‍ ശാ​സ്ത്രീ​യ മു​ന്‍​ക​രു​ത​ലു​ക​ളോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്മാ​ര​ക​ത്തി​ന് ത​ക​രാ​റു​ക​ള്‍ വ​രു​ത്തു​ന്ന വൈ​ബ്രേ​ഷ​നു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ നി​യ​ന്ത്രി​ത ഡ​യ​മ​ണ്ട് ഡ്രി​ല്ലിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
2025 ഡി​സം​ബ​റി​ലാ​ണ് പ​രി​ശോ​ധ​നാ ഡ്രി​ല്ലിം​ഗ് ആ​രം​ഭി​ച്ച​ത്. ചെ​ന്നൈ ഐ.​ഐ.​ടി, സി.​ബി.​ആ​ര്‍.​ഐ റൂ​ര്‍​ക്കി എ​ന്നി​വ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ന​ട​പ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സു​ഷി​ര​ങ്ങ​ളി​ലൂ​ടെ എ​ന്‍​ഡോ​സ്കോ​പ്പി​ക് ക്യാ​മ​റ​ക​ളും സെ​ന്‍​സ​റു​ക​ളും ക​ട​ത്തി​വി​ട്ട് ക​ല്ലു​ക​ളു​ടെ ബ​ല​വും വി​ട​വു​ക​ളും നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്നു. 2026 ഏ​പ്രി​ലി​ലാ​ണ് മ​ണ​ല്‍ നീ​ക്കാ​നു​ള്ള പ്ര​ധാ​ന​ഘ​ട്ടം ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ജ​ഗ​മോ​ഹ​ന​യു​ടെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് അ​ഞ്ച​ടി വ​ലി​പ്പ​മു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മു​ണ്ടാ​ക്കി യ​ന്ത്ര​സ​ഹാ​യ​ത്താ​ല്‍ മ​ണ​ല്‍ നീ​ക്കം ചെ​യ്യും. മ​ണ​ല്‍ പു​റ​ത്തെ​ടു​ക്കു​ന്ന മു​റ​യ്ക്ക് ഭി​ത്തി​ക​ള്‍​ക്കും മേ​ല്‍​ക്കൂ​ര​യ്ക്കും ശാ​സ്ത്രീ​യ​രീ​തി​യി​ൽ താ​ങ്ങു​ക​ള്‍ ന​ല്‍​കും.

ക​ലിം​ഗ വാ​സ്തു​ശൈ​ലി

പു​രാ​ത​ന ഒ​ഡി​ഷ​യി​ല്‍ വി​ക​സി​ച്ചു​വ​ന്ന നാ​ഗ​ര വാ​സ്തു​വി​ദ്യ​യു​ടെ ഉ​പ​വി​ഭാ​ഗ​മാ​യ ക​ലിം​ഗ വാ​സ്തു​വി​ദ്യാ​ശൈ​ലി​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ് കൊ​ണാ​ര്‍​ക്ക് സൂ​ര്യ​ക്ഷേ​ത്രം. ശ്രീ​കോ​വി​ലി​നു മു​ക​ളി​ലു​ള്ള ഉ​യ​ര​മേ​റി​യ കൂ​ര്‍​ത്ത ഗോ​പു​രം (വി​മാ​നം), പീ​ഡാ ദ്യൂ​ള അ​ഥ​വാ ജ​ഗ​മോ​ഹ​ന (പി​ര​മി​ഡ് ആ​കൃ​തി​യി​ലു​ള്ള സ​ഭാ​മ​ണ്ഡ​പം), നാ​ട്യ​മ​ണ്ഡ​പം(​നൃ​ത്ത​ത്തി​നും സം​ഗീ​താ​രാ​ധ​ന​യ്ക്കു​മാ​യി ത​യാ​റാ​ക്കി​യ തു​റ​ന്ന മ​ണ്ഡ​പം) എ​ന്നി​വ ഈ ​ശൈ​ലി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

സി​മ​ന്‍റോ കു​മ്മാ​യ​മോ ഉ​പ​യോ​ഗി​ക്കാ​തെ ക​ല്ലു​ക​ള്‍ അ​ടു​ക്കി മു​ക​ളി​ലേ​ക്ക് ഇ​ടു​ങ്ങി​വ​രു​ന്ന ’കോ​ര്‍​ബെ​ല്ലിം​ഗ്’ രീ​തി​യി​ലാ​ണ് മേ​ല്‍​ക്കൂ​ര​ക​ള്‍ നി​ര്‍​മി​ച്ച​ത്. കൂ​റ്റ​ന്‍ ക​ല്ലു​ക​ളെ ബ​ന്ധി​പ്പി​ക്കാ​നും താ​ങ്ങി​നി​ര്‍​ത്താ​നും ഇ​രു​മ്പു​ബീ​മു​ക​ളും കൊ​ളു​ത്തു​ക​ളും ഉ​പ​യോ​ഗി​ച്ചു.

മൂ​ന്ന് ത​രം ക​ല്ലു​ക​ളാ​ണ് നി​ര്‍​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​ളം ചു​വ​പ്പ് ക​ല​ര്‍​ന്ന ഖോ​ണ്ട​ലൈ​റ്റ് ക​ല്ലി​ലാ​ണ് പ്ര​ധാ​ന ഭി​ത്തി​ക​ളു​ടെ​യും മ​ണ്ഡ​പ​ങ്ങ​ളു​ടെ​യും നി​ര്‍​മാ​ണം.​വാ​തി​ല്‍​പ്പ​ടി​ക​ളി​ലും വി​ഗ്ര​ഹ​ങ്ങ​ളി​ലും മി​നു​സ​മാ​ര്‍​ന്ന കൊ​ത്തു​പ​ണി​ക​ള്‍​ക്കാ​യി പ​ച്ച​നി​റം ക​ല​ര്‍​ന്ന ക്ലോ​റൈ​റ്റ് ക​ല്ല് ഉ​പ​യോ​ഗി​ച്ചു. വെ​ട്ടു​ക​ല്ല് ഉ​പ​യോ​ഗി​ച്ചാ​ണ് അ​ടി​ത്ത​റ​യും ചു​റ്റു​മ​തി​ലു​ക​ളും നി​ര്‍​മി​ച്ച​ത്.

സൂ​ര്യ​ഘ​ടി​കാ​രം

വെ​റും ക​ല്‍​ച​ക്ര​ങ്ങ​ള്‍ എ​ന്ന​തി​ലു​പ​രി സൂ​ര്യ​ഘ​ടി​കാ​രം എ​ന്ന നി​ല​യി​ലാ​ണ് ക്ഷേ​ത്ര​ത്തി​ലെ 24 ര​ഥ​ച്ച​ക്ര​ങ്ങ​ള്‍ പ്ര​ശ​സ്ത​മാ​വു​ന്ന​ത്. ഓ​രോ ച​ക്ര​ത്തി​നും 16 ആ​ര​ക്കാ​ലു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ എ​ട്ടെ​ണ്ണം വ​ലു​താ​വു​മ്പോ​ള്‍, വ​ലി​യ ര​ണ്ട് ആ​ര​ക്കാ​ലി​നു ന​ടു​വി​ല്‍ ഒ​രു ചെ​റി​യ ആ​ര​ക്കാ​ല്‍ എ​ന്ന നി​ല​യി​ലാ​ണ് മ​റ്റ് എ​ട്ടെ​ണ്ണം വ​രു​ന്ന​ത്. പ്രാ​ചീ​ന ഭാ​ര​തീ​യ ജ്യോ​തി​ശാ​സ്ത്ര​ത്തി​ല്‍ ഒ​രു ദി​വ​സ​ത്തെ (24 മ​ണി​ക്കൂ​ര്‍) എ​ട്ട് പ്ര​ഹ​ര​ങ്ങ​ളാ​യാ​ണ് തി​രി​ച്ചി​രു​ന്ന​ത്. ഒ​രു പ്ര​ഹ​രം എ​ന്നാ​ല്‍ മൂ​ന്ന് മ​ണി​ക്കൂ​ര്‍.

എ​ട്ട് പ്ര​ധാ​ന ആ​ര​ക്കാ​ലു​ക​ള്‍ ഈ ​എ​ട്ട് പ്ര​ഹ​ര​ങ്ങ​ളെ സൂ​ചി​പ്പി​ക്കു​ന്നു. ര​ണ്ട് പ്ര​ധാ​ന ആ​ര​ക്കാ​ലു​ക​ള്‍​ക്ക് ന​ടു​വി​ലു​ള്ള ചെ​റി​യ ആ​ര​ക്കാ​ല്‍ മൂ​ന്നു മ​ണി​ക്കൂ​റി​ന്‍റെ പ​കു​തി​യെ, അ​താ​യ​ത് 1.5 മ​ണി​ക്കൂ​റി​നെ (90 മി​നി​റ്റ്) പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

ച​ക്ര​ത്തി​ന്‍റെ പു​റം​വ​ള​യ​ത്തി​ല്‍ ആ​ര​ക്കാ​ലു​ക​ള്‍​ക്കി​ട​യി​ലാ​യി വൃ​ത്താ​കൃ​തി​യി​ലു​ള്ള ചെ​റി​യ മു​ത്തു​ക​ള്‍ പോ​ലു​ള്ള കൊ​ത്തു​പ​ണി​ക​ള്‍ കാ​ണാം. ഒ​രു പ്ര​ധാ​ന ആ​ര​ക്കാ​ലി​നും തൊ​ട്ട​ടു​ത്ത ചെ​റി​യ ആ​ര​ക്കാ​ലി​നും ഇ​ട​യി​ല്‍ ഇ​ത്ത​രം 30 ചെ​റി​യ മു​ത്തു​ക​ള്‍ കൊ​ത്തി​വ​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ആ​ര​ക്കാ​ലു​ക​ള്‍​ക്കി​ട​യി​ലെ സ​മ​യം 90 മി​നി​റ്റാ​ണ്. 90 മി​നി​റ്റി​നെ 30 മു​ത്തു​ക​ള്‍​കൊ​ണ്ട് ഭാ​ഗി​ച്ചാ​ല്‍ (90 / 30 = മൂ​ന്ന് ). ഓ​രോ മു​ത്തും മൂ​ന്നു മി​നി​റ്റി​നെ സൂ​ചി​പ്പി​ക്കു​ന്നു. നി​ഴ​ല്‍ ഒ​രു മു​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​ണോ വ​ശ​ങ്ങ​ളി​ലാ​ണോ പ​തി​ക്കു​ന്ന​ത് എ​ന്ന് നോ​ക്കി ഒ​രു മി​നി​റ്റ് വ​രെ കൃ​ത്യ​ത​യോ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.

സ​മ​യം വാ​യി​ക്കു​ന്ന വി​ധം

ച​ക്ര​ത്തി​നു ന​ടു​വി​ലെ കു​മി​ള​പോ​ലു​ള്ള അ​ച്ചു​ത​ണ്ടി​ന്‍റെ കേ​ന്ദ്ര​ത്തി​ല്‍ വി​ര​ലോ നേ​ര്‍​ത്ത കോ​ലോ വ​ച്ചാ​ല്‍, സൂ​ര്യ​പ്ര​കാ​ശ​ത്താ​ൽ അ​തി​ന്‍റെ നി​ഴ​ല്‍ പു​റം​വ​ള​യ​ത്തി​ലേ​ക്ക് നീ​ളു​ന്നു. സൂ​ര്യ​ന്‍ ഉ​ദി​ക്കു​മ്പോ​ള്‍ നി​ഴ​ല്‍ ഏ​റ്റ​വും താ​ഴെ​യു​ള്ള ലം​ബ​മാ​യ ആ​ര​ക്കാ​ലി​ല്‍ വീ​ഴു​ന്നു. സൂ​ര്യ​ന്‍ സ​ഞ്ച​രി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് നി​ഴ​ല്‍ ഘ​ടി​കാ​ര​ദി​ശ​യി​ല്‍ (എ​തി​ര്‍ ഘ​ടി​കാ​ര ദി​ശ​യി​ലോ ച​ക്ര​ത്തി​ന്‍റെ സ്ഥാ​ന​മ​നു​സ​രി​ച്ചോ) നീ​ങ്ങു​ന്നു.

ഉ​ച്ച​യ്ക്ക് 12 ന് ​സൂ​ര്യ​ന്‍ നേ​രേ മു​ക​ളി​ല്‍ വ​രു​മ്പോ​ള്‍ നി​ഴ​ല്‍ ഏ​റ്റ​വും മു​ക​ളി​ലെ ലം​ബ​മാ​യ പ്ര​ധാ​ന ആ​ര​ക്കാ​ലി​ല്‍ പ​തി​ക്കു​ന്നു. നി​ഴ​ല്‍ ഏ​ത് ആ​ര​ക്കാ​ലി​ന് അ​ടു​ത്താ​ണെ​ന്നും അ​തി​നി​ട​യി​ലെ എ​ത്ര മു​ത്തു​ക​ള്‍ പി​ന്നി​ട്ടു​വെ​ന്നും എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി സ​മ​യം ക​ണ​ക്കാ​ക്കു​ന്നു.

എ​ന്‍​എ​സ്എ​സും സൂ​ര്യ​ക്ഷേ​ത്ര​വും

നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീ​മി​ന്‍റെ ‌(എ​ൻ​എ​സ്‌​എ​സ്) ഔ​ദ്യോ​ഗി​ക ചി​ഹ്നം ക​ട​മെ​ടു​ത്തി​രി​ക്കു​ന്ന​ത് സൂ​ര്യ​ക്ഷേ​ത്ര​ത്തി​ന്‍റെ കൂ​റ്റ​ന്‍ ശി​ലാ​ച​ക്ര​ത്തി​ല്‍ നി​ന്നാ​ണ്. ഇ​ത് നി​ര​ന്ത​ര​മാ​യ ച​ല​ന​ത്തെ​യും പ്ര​യാ​ണ​ത്തെ​യും സാ​മൂ​ഹി​ക​മാ​റ്റ​ത്തി​നാ​യു​ള്ള നി​ര​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. എ​ൻ​എ​സ്എ​സ് എം​ബ്ല​ത്തി​ലെ ച​ക്ര​ത്തി​ലു​ള്ള എ​ട്ട് ആ​ര​ക്കാ​ലു​ക​ള്‍ ദി​വ​സ​ത്തി​ലെ എ​ട്ട് പ്ര​ഹ​ര​ങ്ങ​ളെ സൂ​ചി​പ്പി​ക്കു​ന്നു. ഏ​ത് നി​മി​ഷ​വും (24 മ​ണി​ക്കൂ​റും) രാ​ഷ്‌​ട്ര​സേ​വ​ന​ത്തി​നും സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നും സ​ന്ന​ദ്ധ​രാ​യി​രി​ക്കാ​ന്‍ ഇ​ത് വോ​ള​ണ്ടി​യ​ര്‍​മാ​രെ ഓ​ര്‍​മി​പ്പി​ക്കു​ന്നു.

ഒ​രു ക്ഷേ​ത്രം എ​ന്ന​തി​ലു​പ​രി മ​ധ്യ​കാ​ല ഒ​ഡി​ഷ​യി​ലെ സാ​മൂ​ഹി​ക​സാം​സ്കാ​രി​ക ജീ​വി​തം മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ദൃ​ശ്യ​രേ​ഖ​കൂ​ടി​യാ​യാ​ണ് സൂ​ര്യ​ക്ഷേ​ത്ര​വും കൊ​ണാ​ര്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ട​ലും ക്ഷേ​ത്ര​വും ചേ​രു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. തൊ​ട്ട​ടു​ത്തു​ള്ള ച​ന്ദ്ര​ഭാ​ഗ ബീ​ച്ചും പ്ര​ശ​സ്ത​മാ​ണ്. ച​ന്ദ്ര​ഭാ​ഗ​മേ​ള ന​ട​ക്കു​ന്ന സ​മ​യം ഇ​വി​ടം ജ​ന​നി​ബി​ഡ​മാ​കും. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ഡാ​ന്‍​സ് ഫെ​സ്റ്റി​വ​ല്‍, ഒ​ഡീ​സി ഉ​ള്‍​പ്പെ​ടെ ഇ​ന്ത്യ​ന്‍ ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ളു​ടെ പ്ര​മു​ഖ ഉ​ത്സ​വ​മാ​ണ്.

കാ​ല​ത്തി​ന്‍റെ ഒ​ഴു​ക്കി​ല്‍ കൊ​ണാ​ര്‍​ക്ക് ക്ഷേ​ത്ര​ശി​ല​ക​ള്‍​ക്ക് മ​ങ്ങ​ല്‍ വ​ന്നി​ട്ടു​ണ്ടാ​കാം, പ​ക്ഷേ അ​വ​യി​ല്‍ കൊ​ത്തി​യി​ട്ടി​രി​ക്കു​ന്ന ച​രി​ത്രം മാ​യാ​തെ നി​ല​നി​ല്‍​ക്കു​ന്നു. ജ​ഗ​മോ​ഹ​ന​യി​ല്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി അ​രു​ണ​കി​ര​ണ​ങ്ങ​ള്‍ പ​തി​ക്കു​ന്ന​തി​നാ​യി മി​ഴി കൂ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ലോ​കം.

Tags : Sunday Deepika

Recent News

Corehub Up