x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റ്റ് ബെ​ല്‍​റ്റ് ലൈ​റ്റ് അ​ണ​യും മു​മ്പേ എ​ഴു​ന്നേ​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍

ജേ​ക്ക​ബ് കെ. ​ഫി​ലി​പ്
Published: September 27, 2026 12:13 AM IST | Updated: September 27, 2026 12:13 AM IST

ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് പൂ​ന രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ടേ​ക്കോ​ഫ് ചെ​യ്ത് ഒ​ന്‍​പ​ത​ര​യോ​ടെ ഇ​ന്‍​ഡോ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡ് ചെ​യ്ത എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഫ്ളൈ​റ്റ് ഐ​എ​ക്സ്1236, ഇ​ന്‍​ഡോ​റി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷം ടാ​ക്സി വേ​യി​ലൂ​ടെ ടെ​ര്‍​മി​ന​ലി​ലേ​ക്കു നീ​ങ്ങ​വേ ഏ​റെ യാ​ത്ര​ക്കാ​ര്‍ എ​ഴു​ന്നേ​റ്റു നി​ല്‍​ക്കു​ന്ന​തി​ന്‍റെ ഒ​രു വി​ഡി​യോ ഒ​രു യാ​ത്ര​ക്കാ​ര​ന്‍ എ​ക്സി​ല്‍ പോ​സ്റ്റു​ചെ​യ്ത​ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു.

വി​മാ​നം റ​ണ്‍​വേ​യി​ല്‍ ഇ​റ​ങ്ങു​ന്ന നി​മി​ഷം​ത​ന്നെ സീ​റ്റ് ബെ​ല്‍​റ്റു​ക​ള്‍ ഊ​രി​മാ​റ്റു​ക​യും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം എ​ഴു​ന്നേ​റ്റ് മു​ക​ളി​ലെ ബ​ഗേ​ജ് ബി​ന്നു​ക​ള്‍ തു​റ​ന്ന് ബാ​ഗു​ക​ള്‍ വ​ലി​ച്ചെ​ടു​ത്ത് തോ​ളി​ലി​ട്ട് റെ​ഡി​യാ​യി നി​ല്‍​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ എ​ല്ലാ വി​മാ​ന​ങ്ങ​ളി​ലും ക​ണ്ട് പ​രി​ച​യി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്ക് ഈ ​വി​ഡി​യോ​യി​ൽ‌ പു​തു​മ തോ​ന്നി​യി​ട്ടു​ണ്ടാ​വി​ല്ല. എ​ന്നാ​ൽ ജ​ന​ല്‍​ക്കാ​ഴ്ച​യി​ലൂ​ടെ, വി​മാ​നം ന​ല്ല വേ​ഗ​ത്തി​ലാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്ന​തി​നാ​ലാ​വ​ണം, വി​ഡി​യോ ഇ​ത്ര​യും പേ​ര്‍ കൈ​മാ​റി ക​ണ്ട​തും രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​ക്കി​യ​തും.

വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത് ഓ​ടി നി​ല്‍​ക്കും​വ​രെ എ​ഴു​ന്നേ​ൽ​ക്ക​രു​തെ​ന്നു മാ​ത്ര​മ​ല്ല, സീ​റ്റ് ബെ​ല്‍​റ്റ് അ​ഴി​ക്കു​ക​പോ​ലും അ​രു​തെ​ന്നാ​ണ് ച​ട്ടം. സീ​റ്റ് ബെ​ല്‍​റ്റ് ഇ​ട്ടു​കൊ​ണ്ടി​രി​ക്ക​ണ​മെ​ന്ന സൂ​ച​ന ന​ല്‍​കു​ന്ന ലൈ​റ്റ്, വി​മാ​നം പൂ​ര്‍​ണ​മാ​യി നി​ശ്ച​ല​മാ​കും​വ​രെ തെ​ളി​ഞ്ഞു​കി​ട​ക്കു​ന്ന​തും അ​തു​കൊ​ണ്ടാ​ണ്. വി​മാ​നം ടെ​ര്‍​മി​ന​ലി​ല്‍ എ​ത്തി നി​ല്‍​ക്കു​ന്ന​തി​നു മു​മ്പേ അ​ക്ഷ​മ കാ​ണി​ച്ച് എ​ഴു​ന്നേ​റ്റു നി​ല്‍​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നു പ​റ​യു​ന്ന​തി​നു കാ​ര​ണം, അ​ത് സാ​മാ​ന്യ പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത​താ​ണ് എ​ന്ന​തു മാ​ത്ര​മ​ല്ല.

സു​ര​ക്ഷ​യാ​ണ് കാ​ത​ലാ​യ കാ​ര്യം

റ​ണ്‍​വേ​യി​ലൂ​ടെ ഓ​ടി വേ​ഗം കു​റ​ഞ്ഞ്, പി​ന്നെ ടാ​ക്സി​വേ​യി​ല്‍ ക​യ​റി ടെ​ര്‍​മി​ന​ലി​ലേ​ക്കു പ​തി​യെ നീ​ങ്ങു​ന്ന വി​മാ​ന​ത്തി​ല്‍ സീ​റ്റ് ബെ​ല്‍​റ്റി​ട്ട് സീ​റ്റു​ക​ളി​ല്‍​ത​ന്നെ ഇ​രി​ക്ക​ണ​മെ​ന്നു പ​റ​യാ​ന്‍ കാ​ര​ണ​ങ്ങ​ള്‍ ഏ​റെ​യാ​ണ്. വി​മാ​ന​ത്തി​ലു​ള്ള​വ​ര്‍​ക്ക് അ​ങ്ങ​നെ തോ​ന്നു​ക​യി​ല്ലെ​ങ്കി​ലും, സ​മാ​ന്യം വേ​ഗ​ത്തി​ലാ​കും വി​മാ​നം ടാ​ക്സി​വേ​യി​ലൂ​ടെ നീ​ങ്ങു​ന്ന​ത്. ഇ​ന്‍​ഡോ​റി​ല്‍ ഇ​റ​ങ്ങി​യ വി​മാ​നം മ​ണി​ക്കൂ​റി​ല്‍ 10 മു​ത​ല്‍ 20 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് ടെ​ര്‍​മി​ന​ലി​ലേ​ക്ക് പോ​യി​ക്കൊ​ണ്ടി​രു​ന്ന​ത് എ​ന്നാ​ണ് വി​മാ​ന ട്രാ​ക്കിം​ഗ് സൈ​റ്റു​ക​ളി​ൽ​നി​ന്ന് മ​ന​സി​ലാ​കു​ന്ന​ത് (ചി​ല വി​മാ​ന​ങ്ങ​ള്‍​ക്ക്, ചി​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഈ ​വേ​ഗം മ​ണി​ക്കൂ​റി​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​റു​മു​ണ്ട്). കാ​റി​ലും ബ​സി​ലും നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​മാ​യി, അ​നേ​കം ട​ണ്‍ ഭാ​ര​മു​ള്ള വാ​ഹ​ന​മാ​ണ് വി​മാ​നം.

ചെ​റി​യ​തെ​ന്നു തോ​ന്നു​ന്ന ഈ ​വേ​ഗ​വും ചി​ല​പ്പോ​ള്‍ അ​പ​ക​ട​ക​ര​മാ​കാ​ന്‍ കാ​ര​ണ​മാ​കാം. ടെ​ര്‍​മി​ന​ലി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​ത്തി​നി​ടെ ടാ​ക്സി​വേ​യി​ലെ എ​ന്തെ​ങ്കി​ലും വ​സ്തു​ക്ക​ളു​മാ​യി ഇ​ടി​ച്ചാ​ലു​ണ്ടാ​കു​ന്ന ആ​ഘാ​തം, വ​ലു​താ​യി​രി​ക്കു​മെ​ന്ന​തി​നാ​ല്‍, വി​മാ​നം വേ​ഗം നി​ര്‍​ത്താ​നാ​ണ് പൈ​ല​റ്റു​മാ​ര്‍ ശ്ര​ദ്ധി​ക്കു​ക. സാ​ധാ​ര​ണ ഗ​തി​യി​ല്‍ 68 സെ​ക്ക​ന്‍​ഡു​ക​ളി​ല്‍ നി​ശ്ച​ല​മാ​കു​ന്ന വി​മാ​നം, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ര​ണ്ടു സെ​ക്ക​ന്‍​ഡി​ല്‍ നി​ല്‍​ക്ക​ത്ത​ക്ക വി​ധ​വും ബ്രേ​ക്കി​ടാം. എ​ഴു​ന്നേ​റ്റു നി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ തെ​റി​ച്ചു​വീ​ഴാ​നും അ​വ​ര്‍ തു​റ​ന്നി​ട്ട ബാ​ഗേ​ജ് ബി​ന്നി​ല്‍ ബാ​ക്കി​യു​ള്ള ബാ​ഗു​ക​ള്‍ പു​റ​ത്തേ​ക്ക് വീ​ഴാ​നും ഈ ​ബ്രേ​ക്കി​ട​ല്‍ ഇ​ട​യാ​ക്കും.

ഇ​തി​ലും അ​പ​ക​ട​മാ​യേ​ക്കാ​വു​ന്ന​ത്, ടാ​ക്സി വേ​യി​ലൂ​ടെ​യു​ള്ള വി​മാ​ന​ത്തി​ന്‍റെ ഗ​തി​യു​ടെ സ്വ​ഭാ​വ​മാ​ണ്. വി​മാ​നം റ​ണ്‍​വേ​യി​ല്‍​നി​ന്ന് ടെ​ര്‍​മി​നി​ലി​ലേ​ക്ക് പോ​കു​ന്ന​ത് പ​ല​പ്പോ​ഴും ക​ളം വ​ര​ച്ചി​ട്ട​തു​പോ​ലെ​യു​ള്ള ടാ​ക്സി​വേ ശൃം​ഖ​ല​യി​ലൂ​ടെ​യാ​വും. ചി​ല​പ്പോ​ള്‍ റ​ണ്‍​വേ​ക​ളും മു​റി​ച്ചു​ക​ട​ക്കാ​നി​ട​യു​ള്ള ഈ ​പാ​ത​യി​ല്‍, വി​മാ​നം ചി​ല​പ്പോ​ള്‍ എ​ടി​സി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മി​നി​റ്റു​ക​ളോ​ളം നി​ര്‍​ത്തി​യി​ടാം. വി​മാ​നം ടെ​ര്‍​മി​ന​ലി​ല്‍ എ​ത്തി​യെ​ന്ന ധാ​ര​ണ​യി​ല്‍ യാ​ത്ര​ക്കാ​ര്‍ ചാ​ടി​യെ​ന്നേ​ല്‍​ക്കു​മ്പോ​ഴാ​വും പെ​ട്ടെ​ന്ന് പി​ന്നെ​യും ച​ലി​ച്ചു​തു​ട​ങ്ങു​ന്ന​ത്. മാ​ത്ര​മ​ല്ല, നേ​രേ മു​ന്നോ​ട്ട് ഓ​ടു​ന്ന​തി​നു പ​ക​രം ഇ​ട​ത്തേ​ക്കും വ​ല​ത്തേ​ക്കു​മൊ​ക്കെ പെ​ട്ടെ​ന്ന് വെ​ട്ടി​ത്തി​രി​ഞ്ഞി​ട്ടു​മാ​യി​രി​ക്കും ഈ ​യാ​ത്ര.

ഇ​ന്‍​ഡോ​റി​ല്‍ തി​ങ്ക​ളാ​ഴ്ച ഇ​റ​ങ്ങി​യ വി​മാ​നം ടെ​ര്‍​മി​ന​ലി​ലേ​ക്കു നീ​ങ്ങു​മ്പോ​ള്‍ ഈ ​നി​ര്‍​ത്ത​ലും പി​ന്നെ​യു​മു​ള്ള ഓ​ട്ട​വും എ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 09:17:08ന് ​വി​മാ​നം നി​ശ്ച​ല​മാ​യി​രു​ന്നെ​ങ്കി​ല്‍ 09:17:17 ന് ​വി​മാ​നം പ​തി​നാ​റു കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ നീ​ങ്ങു​ക​യാ​യി​രു​ന്നു. 09:17:37 ആ​യ​പ്പോ​ള്‍ വേ​ഗം, മ​ണി​ക്കൂ​റി​ല്‍ 20 കി​ലോ​മീ​റ്റ​റാ​യി. 09:17:50 ന് ​വി​മാ​നം പി​ന്നെ​യും അ​ന​ങ്ങാ​തെ​യാ​യി. 09:17:55ന് ​വേ​ഗം പെ​ട്ടെ​ന്ന് 18.5 കി​ലോ​മീ​റ്റ​റാ​യി കു​തി​ച്ചു​യ​ര്‍​ന്നു. 09:18:05 ന് ​മ​ണി​ക്കൂ​റി​ല്‍ 11 കി​ലോ​മീ​റ്റ​റാ​യി. 09:18:28ന് ​വി​മാ​നം നി​ശ്ച​ല​മാ​യി.

നി​ല​ത്തി​റ​ങ്ങി റ​ണ്‍​വേ​യി​ലൂ​ടെ​യും ടാ​ക്സി​വേ​ക​ളി​ലൂ​ടെ​യും നീ​ങ്ങു​ന്ന ഘ​ട്ട​ത്തി​ല്‍, യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ക്കേ​ണ്ടു​ന്ന അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം പെ​ട്ടെ​ന്നു​ണ്ടാ​യാ​ല്‍, എ​ഴു​ന്നേ​റ്റു നി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ അ​തി​നു വി​ഘാ​ത​മാ​കു​മെ​ന്ന​ത് മ​റ്റൊ​രു കാ​ര്യം. വി​മാ​നം യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ലും കാ​ബി​ന്‍ ക്രൂ​വി​ന് തി​ര​ക്കി​ട്ട ജോ​ലി​യു​ടെ വേ​ള​യാ​ണ്, ടെ​ര്‍​മി​ന​ലി​ലേ​ക്കു​ള്ള ഓ​ട്ട​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ള്‍.

വി​മാ​നം റ​ണ്‍​വേ​യി​ലേ​ക്ക് താ​ഴ്ന്നു​തു​ട​ങ്ങു​മ്പോ​ള്‍ മു​ത​ല്‍, അ​വ​രു​ടെ ജ​മ്പ് സീ​റ്റു​ക​ളി​ല്‍ മ​റ്റു യാ​ത്ര​ക്കാ​രെ​പ്പോ​ലെ ബെ​ല്‍​റ്റി​ട്ട് ഇ​രി​ക്കു​ക​യാ​വു​മെ​ങ്കി​ലും വി​മാ​നം മൊ​ത്തം അ​തീ​വ​ശ്ര​ദ്ധ​യോ​ടെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​വും കാ​ബി​ന്‍ ക്രൂ. ​കോ​ക്പി​റ്റി​ല്‍​നി​ന്ന് എ​ന്തെ​ങ്കി​ലും നി​ര്‍​ദേ​ശ​ങ്ങ​ള്‍ വ​ന്നാ​ല്‍ അ​ത് കേ​ള്‍​ക്കു​ക​യും കാ​ബി​നി​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തു​ണ്ടാ​യാ​ലും ഉ​ട​ന​ടി പ്ര​തി​ക​രി​ക്കു​ക​യും വേ​ണം. സീ​റ്റു​ക​ള്‍​ക്കു മു​ന്നി​ലും ഇ​ട​യി​ലും കാ​ഴ്ച മ​റ​ച്ച് എ​ഴു​ന്നേ​റ്റു നി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ ഈ ​നി​രീ​ക്ഷ​ണ​ത്തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍​ക്കും ത​ട​സ​മാ​കും.

സീ​റ്റ് ബെ​ല്‍​റ്റ് ലൈ​റ്റ് അ​ണ​യും മു​മ്പേ എ​ഴു​ന്നേ​ല്‍​ക്കു​ന്ന ചി​ല യാ​ത്ര​ക്കാ​ര്‍ പ​റ​യാ​റു​ള്ള ഒ​രു ന്യാ​യം, എ​യ​ര്‍​ഹോ​സ്റ്റ​സു​മാ​ര്‍ എ​ഴു​ന്നേ​റ്റു നി​ല്‍​ക്കു​ക​യും ന​ട​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട​ല്ലോ എ​ന്ന​താ​ണ്. വി​മാ​ന​ത്തി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​റ​ങ്ങാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം വാ​തി​ല്‍ തു​റ​ക്കാ​ന്‍ ത​യാ​റാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ ഏ​ര്‍​പ്പാ​ടാ​ക്കാ​ന്‍ കാ​ബി​ന്‍ ക്രൂ ​നേ​ര​ത്തേ എ​ഴു​ന്നേ​ല്‍​ക്കു​ന്ന​തു കാ​ണു​മ്പോ​ള്‍, യാ​ത്ര​ക്കാ​ര്‍ ഓ​ര്‍​മ വ​യ്ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യ​മു​ണ്ട്. വി​മാ​നം ഏ​തു നി​മി​ഷം, എ​ങ്ങ​നെ ച​ലി​ക്കും എ​ങ്ങ​നെ നീ​ങ്ങും എ​ന്ന് മു​ന്‍​കൂ​ട്ടി അ​റി​യാ​ന്‍ ക​ഴി​യു​ന്ന​വ​രാ​ണ് അ​വ​ര്‍. അ​തു​കൊ​ണ്ടു​ത​ന്നെ ച​ല​ന​ങ്ങ​ള്‍ അ​വ​ര്‍​ക്ക് ആ​പ​ത്തു​ണ്ടാ​ക്കി​ല്ല. ക​ട​ത്തു​വ​ള്ള​ത്തി​ല്‍ എ​ഴു​ന്നേ​റ്റു നി​ല്‍​ക്കു​ന്ന വ​ഞ്ചി​ക്കാ​ര​ന്‍ യാ​ത്ര​ക്കാ​രോ​ട് ഇ​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തു​പോ​ലെ​യാ​ണി​തും.

വി​മാ​നം നീ​ങ്ങു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ എ​ഴു​ന്നേ​റ്റു നി​ല്‍​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണ് എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യോ​മ​യാ​ന അ​ധി​കാ​രി​ക​ള്‍​ക്കും എ​യ​ര്‍​ലൈ​നു​ക​ള്‍​ക്കും സം​ശ​യ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും ഇ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രെ ശി​ക്ഷി​ക്കു​മെ​ന്ന കൃ​ത്യ​മാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ രാ​ജ്യം തു​ര്‍​ക്കി മാ​ത്ര​മാ​ണ്. വി​മാ​നം നി​ല്‍​ക്കും​മു​ൻ​പ് ചാ​ടി​യെ​ഴു​ന്നേ​റ്റ് ബാ​ഗും വ​ലി​ച്ചെ​ടു​ത്ത് എ​ഴു​ന്നേ​റ്റു​നി​ന്നാ​ല്‍ 2603 ട​ര്‍​ക്കി​ഷ് ലീ​റ (ഏ​ക​ദേ​ശം 6,700 രൂ​പ) ഫൈ​ന്‍ അ​ട​യ്ക്കേ​ണ്ടി​വ​രു​മെ​ന്ന് തു​ര്‍​ക്കി വ്യോ​മ​യാ​ന അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച​ത് ക​ഴി​ഞ്ഞ കൊ​ല്ല​മാ​ണ്.

വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യു​മ്പോ​ള്‍ മു​ത​ല്‍, ‘ഇ​രി​ക്കൂ, സീ​റ്റ് ബെ​ല്‍​റ്റ് അ​ഴി​ക്കാ​തി​രി​ക്കൂ, എ​ഴു​ന്നേ​റ്റ് നി​ല്‍​ക്കാ​തി​രി​ക്കൂ...’ എ​ന്നൊ​ക്കെ കാ​ബി​ന്‍ ക്രൂ ​അ​നൗ​ണ്‍​സ് ചെ​യ്യു​ന്ന​തി​ല്‍ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ളും.

ഫൈ​ന്‍ അ​ട​പ്പി​ക്കും എ​ന്നു​വ​രെ പേ​ടി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്ന തു​ര്‍​ക്കി​യി​ല്‍​ത​ന്നെ​യാ​ണ്, എ​ഴു​ന്നേ​റ്റു​നി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ ഏ​റെ​യു​ള്ള​ത് എ​ന്ന​ത് വി​രോ​ധാ​ഭാ​സം. തൊ​ട്ട​ടു​ത്തു​ള്ള മ​റ്റു ര​ണ്ടു രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യു​മാ​ണ് എ​ന്ന് എ​യ​ര്‍​ലൈ​നു​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. തീ​ര്‍​ത്തും വ്യ​ത്യ​സ്ത​രാ​യ ഈ ​മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രേ​പോ​ലെ പെ​രു​മാ​റു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും എ​ന്ന​ത് വ്യ​ക്ത​മ​ല്ല.

Tags : Passengers seatbelt light turns off Sunday Deepika

Recent News

Corehub Up