x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ളി​ല്‍ മ​ഞ്ഞു​മ​ല വീ​ണ​പ്പോ​ള്‍

സി.​ആ­​ര്‍. രാ​ജ​ന്‍
Published: October 4, 2026 03:14 AM IST | Updated: October 4, 2026 03:14 AM IST

 

നേ​പ്പാ​ളി​ന്‍റെ വ​ശ്യ​ത നേ​രി​ല്‍ ക​ണ്ടാ​സ്വ​ദി​ക്കാ​നു​ള്ള അ​ത്യാ​ഹ്ലാ​ദ​ത്തി​ലാ​ണ് ഞ​ങ്ങ​ള്‍ പ​തി​ന​ഞ്ചം​ഗ സം​ഘം യാ​ത്ര​യ്ക്കൊ​രു​ങ്ങി​യ​ത്. കാ​ഠ്മ​ണ്ഡു ക​ട​ന്ന് തൃ​ശൂ​ലി ന​ദീ​ത​ട​വും സാ​ധി​ക്കു​മെ​ങ്കി​ല്‍ ടി​ബ​റ്റ​ന്‍ അ​തി​ര്‍​ത്തി വ​രെ​യും പോ​കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹം. സം​ഘ​ത്തി​ലെ ര​ണ്ടു പേ​രു​ടെ അ​സൗ​ക​ര്യം മൂ​ലം യാ​ത്ര ഒ​രു​ദി​വ​സം നീ​ട്ടി. അ​തൊ​രു നി​മി​ത്ത​മാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ ഞ​ങ്ങ​ള്‍ പ​തി​നാ​റു പേ​രു​ടെ ജീ​വ​ന്‍ സു​ര​ക്ഷി​ത​മാ​യ​ത് ഒ​രു ദി​വ​സ​ത്തെ മു​ന്നോ​ട്ടു​വ​യ്ക്ക​ലാ​യി​രു​ന്നു......

ചി​ല യാ​ത്ര​ക​ള്‍ അ​ങ്ങ​നെ​യാ​ണ്. ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും പ്ര​തീ​ക്ഷ​ക​ളും തെ​റ്റി​ക്കും. എ​ല്ലാ യാ​ത്ര​ക​ളും ശു​ഭ​ക​ര​മാ​യി അ​വ​സാ​നി​ക്ക​ണ​മെ​ന്നി​ല്ല. ഓ​ര്‍​മ​ച്ചെ​പ്പി​ല്‍ മാ​യാ​തെ സൂ​ക്ഷി​ക്കാ​ന്‍ മ​നോ​ഹ​ര കാ​ഴ്ച​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കി​ല്ല; ഭ​യാ​ന​ക​മാ​യ പ​ല​തു​മാ​യേ​ക്കാം.

ല​ക്നോ​യി​ല്‍ ഫ്ളൈ​റ്റ് ഇ​റ​ങ്ങി​യ​ത് തി​രു​വോ​ണ​ത്ത​ലേ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ്. രാ​ത്രി വൈ​കും​വ​രെ ല​ക്നോ ന​ഗ​രം ന​ട​ന്നു​ക​ണ്ടു. അ​ന്ന​വി​ടെ ത​ങ്ങി​യ​ശേ​ഷം തി​രു​വോ​ണ​പ്പു​ല​രി​യി​ല്‍ പു​റ​പ്പെ​ടാ​നാ​യി​രു​ന്നു തീ​രു​മാ​നം. അ​യോ​ധ്യ ക​ണ്ട് നേ​രേ നേ​പ്പാ​ളി​ലേ​ക്കു പേ​ക​ണം. രാ​വി​ലെ​ത​ന്നെ ത​യാ​റാ​യി കി​ട​ന്ന ട്രാ​വ​ല​റി​ല്‍ ഞ​ങ്ങ​ള്‍ 15 പേ​രും ക​യ​റി. പോ​കും​വ​ഴി അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം അ​ല്‍​പ​നേ​രം കാ​ണാ​നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നി​രി​ക്കി​ലും മു​ഖ്യ​ല​ക്ഷ്യം നേ​പ്പാ​ള്‍ ത​ന്നെ​യാ​യി​രു​ന്നു.

രാ​വി​ലെ​ത​ന്നെ പു​റ​പ്പെ​ട്ടെ​ങ്കി​ലും അ​യോ​ധ്യ​യി​ലെ​ത്തി​യ​പ്പോ​ള്‍ ഉ​ച്ച​യാ​യി. അ​യോ​ധ്യ ന​ഗ​ര​ത്തി​ല്‍​നി​ന്നു ക്ഷേ​ത്ര​ത്തി​ലേ​ക്ക് അ​ര മ​ണി​ക്കൂ​ര്‍ യാ​ത്ര​യു​ണ്ട്. ട്രാ​വ​ല​ര്‍ പോ​ലു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ അ​വി​ടേ​ക്ക് പോ​കി​ല്ല. ഇ​ടു​ങ്ങി​യ​താ​ണ് ക്ഷേ​ത്ര​വ​ഴി​ക​ള്‍. അ​തി​നാ​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ മാ​ത്ര​മേ യാ​ത്ര സാ​ധ്യ​മാ​കൂ. ആ​റേ​ഴു പേ​ര്‍​ക്ക് മു​ഖാ​മു​ഖം ഇ​രി​ക്കാ​വു​ന്ന റി​ക്ഷ​ക​ളാ​ണ് അ​ധി​ക​വും. ര​ണ്ടു​മൂ​ന്ന് റി​ക്ഷ​ക​ളി​ലാ​യി ഞ​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. അ​യോ​ധ്യ​യി​ലെ ക്ഷേ​ത്ര​ദ​ര്‍​ശ​നം പ​ക്ഷേ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. നീ​ണ്ട ക്യൂ​വും ക​ര്‍​ക്ക​ശ​മാ​യ പ​രി​ശോ​ധ​ന​ക​ളു​മാ​ണ്. ചെ​രി​പ്പു​വ​രെ പ്ര​ത്യേ​കം ഇ​ട​ത്തു സൂ​ക്ഷി​ക്ക​ണം. ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ട്. ക​ല്ലു​പ​തി​ച്ച നി​ല​ത്തു​കൂ​ടി പാ​ദ​ര​ക്ഷ​യി​ല്ലാ​തെ ന​ട​ക്കു​ക ദു​ഷ്ക​ര​മാ​യി​രു​ന്നു. അ​തി​നാ​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തേ​ക്കു പോ​കാ​തെ മ​ട​ങ്ങാ​മെ​ന്ന് ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചു. അ​വി​ടെ​നി​ന്നാ​ല്‍ കാ​ണാ​വു​ന്ന ക്ഷേ​ത്ര​ത്തി​ന്‍റെ മു​ക​ള്‍​ഭാ​ഗ​വും മ​കു​ട​വും ക​ണ്ട​ശേ​ഷം മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ പു​റ​ത്തു​ക​ട​ന്നു.

ഞ​ങ്ങ​ളെ എ​ത്തി​ച്ച റി​ക്ഷ​ക​ള്‍ പു​റ​ത്ത് കാ​ത്തു കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ട്രാ​വ​ല​റി​ന​ടു​ത്തേ​ക്ക് അ​വ​ര്‍ ഞ​ങ്ങ​ളെ തി​രി​കെ എ​ത്തി​ച്ചു. ല​ഘു​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് നേ​രേ നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലേ​ക്കു തി​രി​ച്ചു.


ആ​റേ​ഴു മ​ണി​ക്കൂ​ര്‍ യാ​ത്ര​യു​ണ്ട് അ​യോ​ധ്യ​യി​ല്‍ നി​ന്നു നേ​പ്പാ​ൾ‌ അ​തി​ര്‍​ത്തി​യി​ലേ​ക്ക്. ഇ​രു​ള്‍ പ​ര​ക്കും മു​ന്പേ ചെ​ന്നെ​ത്തു​ന്ന​താ​ണ് ഉ​ചി​തം. വൈ​കി​യാ​ല്‍ പ്ര​വേ​ശ​നാ​നു​മ​തി​ക്ക് കൂ​ടു​ത​ല്‍ പ്ര​യാ​സം നേ​രി​ടും. അ​തി​നാ​ല്‍ ഇ​ട​യ്ക്കൊ​രി​ട​ത്തും ത​ങ്ങാ​തെ യാ​ത്ര തു​ട​ര്‍​ന്നു. ഇ​ന്ത്യ- നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യാ​ണ് സൊ​നാ​ലി. അ​വി​ടെ എ​ത്തും മു​ന്‍​പേ ചി​ല അ​ശു​ഭ​സൂ​ച​ന​ക​ള്‍ ഞ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. അ​തി​ര്‍​ത്തി അ​ടു​ത്തു​വ​രെ ഇ​ന്ത്യ​ന്‍ സിം ​മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ആ​ക്്‌​ടീ​വാ​യി​രു​ന്ന​തി​നാ​ല്‍ ചാ​ന​ല്‍ വാ​ര്‍​ത്ത​ക​ളും ഓ​ണ്‍​ലൈ​ന്‍ ക്ലി​പ്പിം​ഗു​ക​ളും കി​ട്ടി​ക്കൊ​ണ്ടി​രു​ന്നു. നേ​പ്പാ​ളി​ലെ ഏ​തോ ന​ദി​യി​ല്‍ എ​ന്തോ സം​ഭ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​വെ​ന്നു​മു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് വ​ന്നു​കൊ​ണ്ടി​രു​ന്ന​ത്.

ശാ​ന്ത​മാ​യി സൊ​നാ​ലി

എ​ന്നാ​ല്‍, ഞ​ങ്ങ​ള്‍ എ​ത്തു​മ്പോ​ഴും സൊ​നാ​ലി അ​തി​ര്‍​ത്തി ശാ​ന്ത​മാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ചൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത മ​ട്ടി​ല്‍, എ​ല്ലാം പ​തി​വു​പോ​ലെ. യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും അ​തി​ര്‍​ത്തി ക​ട​ക്കാ​നു​ള്ള കാ​ത്തു​നി​ല്‍​പി​ലാ​ണ്. ട്രാ​വ​ല​റി​ല്‍​നി​ന്ന് ഞ​ങ്ങ​ളു​ടെ ബാ​ഗു​ക​ളും മ​റ്റും പു​റ​ത്തി​റ​ക്കി സ്കാ​ന​ര്‍ യ​ന്ത്ര​ത്തി​ല്‍ വ​ച്ചു​കൊ​ടു​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും​കൂ​ടി മു​പ്പ​തി​ലേ​റെ പെ​ട്ടി​ക​ള്‍ സ്കാ​ന്‍ ചെ​യ്യു​ക ഏ​റെ ക്ലേ​ശ​ക​ര​മാ​യി. സ്കാ​നിം​ഗ് ക​ഴി​ഞ്ഞാ​ല്‍ പെ​ട്ടി​ക​ള്‍ ട്രാ​വ​ല​റി​ല്‍ വീ​ണ്ടും ക​യ​റ്റി വ​യ്ക്ക​ണം. അ​തി​നി​ടെ വാ​ഹ​ന​ത്തി​ല്‍ ഡോ​ഗ് സ്കാ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യും.

ഇ​തൊ​ക്കെ ന​ട​ന്ന​ത് ഇ​ന്ത്യ​ന്‍ ബോ​ര്‍​ഡ​റി​ലാ​ണ്. അ​തും ക​ഴി​ഞ്ഞ് നേ​പ്പാ​ള്‍ പ്ര​വേ​ശ​നാ​നു​മ​തി​ക്ക് രേ​ഖ​ക​ള്‍ കൈ​മാ​റി നി​ല്‍​ക്കു​മ്പോ​ള്‍ ഇ​രു​ട്ടി​ത്തു​ട​ങ്ങി​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും ദു​ര​ന്ത​ചി​ത്ര​ങ്ങ​ള്‍ പ​ല​തും മൊ​ബൈ​ലി​ല്‍ കി​ട്ടി​ത്തു​ട​ങ്ങി. അ​വ​യെ​ല്ലാം ഞ​ങ്ങ​ളെ തീ​ര്‍​ത്തും മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തു​ന്ന​തും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​രു​ന്നു. തീ​വ്ര​ത​യേ​റി​യ മി​ന്ന​ല്‍​പ്ര​ള​യം സം​ഭ​വി​ച്ചു​വെ​ന്ന അ​റി​വ് ഞ​ങ്ങ​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. നേ​പ്പാ​ളി​ല്‍ ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യം കാ​ഠ്മ​ണ്ഡു​വാ​ണ്.

നേ​പ്പാ​ള്‍-​തി​ബ​റ്റ് അ​തി​ര്‍​ത്തി​യി​ലെ തൃ​ശൂ​ലി, നാ​രാ​യ​ണി ന​ദി​ക​ളി​ലാ​ണ് പ്ര​ള​യ​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. ഹി​മാ​ല​യ​ത്തി​ൽ മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞെ​ന്നും അ​ത​ല്ല മ​റ്റെ​ന്തോ കാ​ര​ണ​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ള്‍ കി​ട്ടി​ക്കൊ​ണ്ടി​രു​ന്നു. അ​പ്പോ​ഴും അ​തി​തീ​വ്ര​ദു​ര​ന്തം എ​ന്നൊ​രു ചി​ന്ത ഞ​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. മാ​ത്ര​വു​മ​ല്ല സൊ​നാ​ലി അ​തി​ര്‍​ത്തി​ക്കാ​ഴ്ച​ക​ള്‍ ദു​ര​ന്ത​സൂ​ച​ന​ക​ളൊ​ന്നും ന​ല്‍​കി​യ​തു​മി​ല്ല. അ​വി​ടെ അ​സാ​ധാ​ര​ണ വ്യ​ഗ്ര​ത​യോ അ​ട​ക്കം​പ​റ​ച്ചി​ലോ ആ​രി​ലും ക​ണ്ട​തു​മി​ല്ല.
പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ച്ച​ശേ​ഷം ഇ​നി​യെ​ന്തു വേ​ണ​മെ​ന്ന ആ​ലോ​ച​ന​യി​ലാ​യി ഞ​ങ്ങ​ള്‍. ത​ത്കാ​ലം അ​തി​ര്‍​ത്തി ന​ഗ​ര​മാ​യ ലും​ബി​നി​യി​ല്‍ താ​മ​സി​ക്കാ​മെ​ന്നും പു​ല​ര്‍​ന്ന​ശേ​ഷം യാ​ത്ര തു​ട​രാ​മെ​ന്നും തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍ രാ​ത്രി​യി​ൽ െകൂ​ടു​ത​ല്‍ ദു​ര​ന്ത​ചി​ത്ര​ങ്ങ​ള്‍ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്നു.

ഭ​യാ​ന​ക​കാ​ഴ്ച​ക​ൾ

നേ​പ്പാ​ള്‍ മൈ​ബൈ​ല്‍ സിം ​ഞ​ങ്ങ​ളി​ല്‍ ചി​ല​ര്‍ എ​ടു​ത്തി​രു​ന്നു. അ​തി​ല്‍ ല​ഭി​ച്ച വാ​ര്‍​ത്ത​ക​ള്‍ ഭീ​തി​ജ​ന​ക​മാ​യി​രു​ന്നു. ഒ​ട്ടേ​റെ വീ​ടു​ക​ള്‍ ഒ​ലി​ച്ചു​പോ​യെ​ന്നും പ്ര​ള​യ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണെ​ന്നും വി​വ​രം ‍ ല​ഭി​ച്ചു. പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു യാ​ത്ര സാ​ധി​ക്കി​ല്ലെ​ന്ന് ഞ​ങ്ങ​ള്‍​ക്കു ബോ​ധ്യ​മാ​യി. നി​രാ​ശ പ​ട​ര്‍​ന്ന ഒ​രു രാ​ത്രി. കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് യാ​ത്ര നി​രോ​ധി​ച്ചെ​ന്നു അ​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ ക​ടു​ത്ത നി​രാ​ശ​യാ​യി. എ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ട്ടി​ല്ല. പു​ല​രു​മ്പോ​ള്‍ എ​ല്ലാം ശാ​ന്ത​മാ​യി യാ​ത്രാ​നു​മ​തി ല​ഭി​ച്ചേ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ.

കാ​ഠ്മ​ണ്ഡു ഒ​ഴി​വാ​ക്കി യാ​ത്ര റീ ​ഷെ​ഡ്യൂ​ള്‍ ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് പു​ല​ര്‍​ന്ന​പ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​യി. രാ​ത്രി വൈ​കി മൈ​ബൈ​ലി​ലും ടെ​ലി​വി​ഷ​നി​ലും ക​ണ്ട കാ​ഴ്ച​ക​ള്‍ ഏ​റെ ഭ​യാ​ന​ക​മാ​യി​രു​ന്നു... കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ടി​ത്ത​റ​യി​ള​കി ചെ​രി​യു​ന്നു, ചെ​റി​യ വീ​ടു​ക​ള്‍ അ​പ്പാ​ടെ ഒ​ലി​ച്ചു​പോ​കു​ന്നു. മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ന്നു തു​ട​ങ്ങി​യ വാ​ര്‍​ത്താ ക്ലി​പ്പു​ക​ളും വീ​ഡി​യോ​ക​ളും ഫോ​ണി​ല്‍ നി​റ​ഞ്ഞു. എ​ത്ര​പേ​ര്‍ പ്ര​ള​യ​ത്തി​ല്‍ അ​ക​പ്പെ​ട്ടു എ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും ക​ണ​ക്കു​ക​ളി​ല്ല.

ഞ​ങ്ങ​ളെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ മ​റ്റൊ​രു വ​സ്തു​ത നേ​പ്പാ​ളി​നെ ന​ടു​ക്കി​യ മ​ഹാ​വി​പ​ത്തി​ലും ലും​ബി​നി​യി​ലെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​രു​ന്നു എ​ന്ന​താ​ണ്. വ​ര്‍​ത്ത​മാ​ന പ​ത്ര​ങ്ങ​ള്‍ ലും​ബി​നി​യി​ല്‍ ല​ഭ്യ​മാ​യി​രു​ന്നി​ല്ലെ​ന്ന​തും ഞ​ങ്ങ​ളെ അ​ന്പ​ര​പ്പി​ച്ചു. ആ ​ദി​വ​സ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നി​ല്ല അ​ത്. എ​ന്നും ഇ​താ​ണ് സ്ഥി​തി. വ​ര്‍​ത്ത​മാ​ന​പ​ത്രം എ​ന്തെ​ന്ന് അ​റി​യാ​ത്ത​വ​രാ​ണ​ത്രേ ലും​ബി​നി ന​ഗ​ര​വാ​സി​ക​ളേ​റെ​യും.

ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​പ്ഡേ​റ്റു​ക​ളി​ല്‍ നി​ന്നാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ മ​ന​സി​ലാ​ക്കി​യ​ത്. സ​ന്ദ​ര്‍​ശ​ന​ത്തി​ന് ഞ​ങ്ങ​ള്‍ പ​ദ്ധ​തി ഇ​ട്ടി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ്ര​ള​യ​ത്തി​ല്‍ ഒ​ലി​ച്ചു​പോ​യ​തും മ​ണ്ണി​ൽ മൂ​ടി​യ​തും. എ​ന്നാ​ൽ മ​ന​സി​ല്‍ ആ​ശ്വാ​സ​മാ​യി​രു​ന്നു. ഒ​രു ദി​വ​സം മു​ന്പേ യാ​ത്ര തി​രി​ച്ചി​രു​ന്നെ​ങ്കി​ല്‍...

എ​ന്നാ​ല്‍, സം​ഘ​ത്തി​ല്‍ സാ​ഹ​സി​ക​ത മ​ന​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ചി​ല​ര്‍ ഈ ​സാ​ഹ​ച​ര്യ​ത്തി​ലും പി​ന്മാ​റേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു. പ​റ്റു​ന്നി​ട​ത്തോ​ളം യാ​ത്ര തു​ട​രാ​മെ​ന്ന ശാ​ഠ്യം അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. അ​ത് പ​ക്ഷേ ഏ​റെ​പ്പേ​ര്‍​ക്കും സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. കൂ​ടു​ത​ല്‍ പേ​ര്‍ അ​നു​കൂ​ലി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ കാ​ഠ്മ​ണ്ഡു യാ​ത്ര ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

മു​ന്നോ​ട്ടു​പോ​യേ​ക്കാം എ​ന്ന ചി​ന്ത​യ്ക്ക് ക​ടി​ഞ്ഞാ​ണി​ടു​ന്ന​തി​ന് യാ​ത്രാ​നി​രോ​ധ​ന​വും കാ​ര​ണ​മാ​യി. റോ​ഡ് മാ​ര്‍​ഗം യാ​ത്ര നി​രോ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ല​ങ്ങ​ള്‍ യാ​ത്ര​യ്ക്ക് ത​ട​സ​മാ​യി​രു​ന്നു. എ​ത്ര ദി​വ​സം ഈ ​നി​ല തു​ട​രു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല. കാ​ഠ്മ​ണ്ഡു ഒ​ഴി​വാ​ക്കി യാ​ത്ര റീ​ഷെ​ഡ്യൂ​ള്‍ ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നു ഞ​ങ്ങ​ള്‍​ക്ക് ബോ​ധ്യ​മാ​യി.

കാ​ഠ്മ​ണ്ഡു ക​ട​ന്ന് ടി​ബ​റ്റ​ന്‍ അ​തി​ര്‍​ത്തി​വ​രെ പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് കു​ത്തൊ​ഴു​ക്കി​ല്‍ പെ​ട്ടി​രി​ക്കു​ന്ന​ത്. നേ​പ്പാ​ളി​നെ ത​രി​പ്പ​ണ​മാ​ക്കി​യ മ​ഹാ​പ്ര​ള​യ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ ഇ​പ്പോ​ഴും ല​ഭ്യ​മ​ല്ല. ആ​യി​ര​ങ്ങ​ളെ കാ​ണാ​താ​യി​രി​ക്കു​ന്നു. പു​ഴ​യോ​ര​ഗാ​മ​ങ്ങ​ള്‍ പ​ല​തും തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു. പാ​ല​ങ്ങ​ളും റോ​ഡു​ക​ളും ത​ക​ര്‍​ന്നു. ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​റി​ലെ ലാ​ങ്ങ് ടാ​ങ് ലി​റു​ങ് കൊ​ടു​മു​ടി​യു​ടെ മു​ക​ളി​ല്‍ ഹി​മാ​നി​യു​ടെ ത​ക​ര്‍​ച്ച​യാ​ണ് മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന​റി​യാ​ന്‍ വൈ​കി.

കൊ​ടു​മു​ടി​യു​ടെ അ​ടി​വാ​ര​ത്ത് 3900 അ​ടി താ​ഴ്ച​യി​ലു​ള്ള ലെ​ന്‍​ഡെ മേ​ഖ​ല​യി​ലേ​ക്കാ​ണ് മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞ​ത്. തൃ​ശൂ​ലി ന​ദി​യു​ടെ പോ​ഷ​ക​ന​ദി​യാ​യ ലെ​ന്‍​ഡെ ഖോ​ല​യി​ല്‍ സം​ഭ​വി​ച്ച പ്ര​ള​യ​പ്പാ​ച്ചി​ല്‍ തൃ​ശൂ​ലി, നാ​രാ​യ​ണി ന​ദീ​ത​ട​ത്തി​ലെ ഗ്രാ​മ​ങ്ങ​ളെ​യും ഒ​ഴു​ക്കി​ക്ക​ള​ഞ്ഞു. ഗൈ​റോം​ഗ് അ​തി​ര്‍​ത്തി തു​റ​മു​ഖ​ത്തെ​യും മ​ഞ്ഞു​മ​ല​വീ​ഴ്ച കാ​ര്യ​മാ​യി ബാ​ധി​ച്ചു. പ​ര്‍​വ​ത​ങ്ങ​ള്‍ നേ​രി​ടു​ന്ന കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന സം​ബ​ന്ധി​യാ​യ ഈ ​ദു​ര​ന്തം വ​ലി​യൊ​രു ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​ണ്.

ആ​റു​മാ​സം മു​ന്പ് തീ​രു​മാ​നി​ച്ച യാ​ത്ര അ​ങ്ങ​നെ ഏ​റെ​ക്കു​റെ പാ​ഴാ​യി. പ​ക്ഷേ ജീ​വ​നും ജീ​വി​ത​വും തി​രി​കെ​ക്കി​ട്ടി​യ​തി​ല്‍ ആ​ശ്വാ​സം. ല​ക്ഷ്യം തൊ​ടാ​ത്ത കു​റെ ചി​ത്ര​ങ്ങ​ള്‍ ഓ​ര്‍​മ​യു​ടെ ആ​ല്‍​ബ​ത്തി​ല്‍ പ​തി​യു​മെ​ന്ന് ആ ​യാ​ത്ര​യി​ലാ​ണ് തി​രി​ച്ച​റി​വു​ണ്ടാ​യ​ത്.

Tags : Sunday Deepika

Recent News

Corehub Up