x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ കാ​ത്തി​രു​ന്ന ന​ഗ​രം

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ
Published: October 4, 2026 03:10 AM IST | Updated: October 4, 2026 03:10 AM IST

ചി​ന്താ​വി​ഷ​യം

​താ​ണ്ട് അ​യ്യാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഇ​ന്ത്യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ മ​ഹ​ത്താ​യ ന​ഗ​ര​സം​സ്കാ​ര​ങ്ങ​ളി​ലൊ​ന്ന് നി​ല​നി​ന്നി​രു​ന്നു. സി​ന്ധു​ന​ദീ​ത​ടം അ​ഥ​വാ ഹാ​ര​പ്പ​ൻ സം​സ്കാ​രം എ​ന്ന് ഇ​ന്ന​ത​റി​യ​പ്പെ​ടു​ന്നു. ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ലും പാ​ക്കി​സ്ഥാ​നി​ലു​മാ​യി കി​ട​ന്നി​രു​ന്ന ഈ ​സം​സ്കാ​ര​ത്തി​ന്‍റെ ന​ഗ​ര​ങ്ങ​ൾ അ​തി​ശ​യ​ക​ര​മാ​യ ആ​സൂ​ത്ര​ണ​ത്തി​നും നി​ർ​മാ​ണ​വൈ​ദ​ഗ്ധ്യ​ത്തി​നും പേ​രു കേ​ട്ട​വ​യാ​യി​രു​ന്നു.

അ​ത്ത​ര​ത്തി​ലു​ള്ള ശ്ര​ദ്ധേ​യ​മാ​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ന​ത്തെ ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ലു​ള്ള ധോ​ള​വീ​ര. ഖാ​ദി​ർ എ​ന്ന ദ്വീ​പി​ൽ സ്ഥി​തി​ചെ​യ്തി​രു​ന്ന ഈ ​പു​രാ​ത​ന​ന​ഗ​രം ദീ​ർ​ഘ​കാ​ലം ജ​ന​വാ​സ​കേ​ന്ദ്ര​മാ​യി​രു​ന്നു. ഇ​ന്ന് യു​നെ​സ്കോ​യു​ടെ ലോ​ക​പൈ​തൃ​ക പ​ട്ടി​ക​യി​ലു​ള്ള ധോ​ള​വീ​ര പു​രാ​ത​ന ഇ​ന്ത്യ​യി​ലെ ന​ഗ​രാ​സൂ​ത്ര​ണ​ത്തി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും വി​സ്മ​യ​ക​ര​മാ​യ സാ​ക്ഷ്യ​മാ​യി നി​ല​കൊ​ള്ളു​ന്നു.

എ​ന്നാ​ൽ ധോ​ള​വീ​ര​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത അ​തി​ന്‍റെ കെ​ട്ടി​ട​ങ്ങ​ളോ കോ​ട്ട​മ​തി​ലു​ക​ളോ ആ​യി​രു​ന്നി​ല്ല. പ്ര​ത്യു​ത, അ​വി​ട​ത്തെ ജ​ല​സം​ഭ​ര​ണി​ക​ളാ​യി​രു​ന്നു. ജീ​വി​ക്കാ​ൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മു​ള്ള സ്ഥ​ല​മാ​യി​രു​ന്നി​ല്ല ധോ​ള​വീ​ര. ക​ച്ചി​ലെ വ​ര​ണ്ട പ്ര​ദേ​ശ​ത്താ​യി​രു​ന്നു ന​ഗ​രം സ്ഥി​തി​ചെ​യ്തി​രു​ന്ന​ത്. വ​ർ​ഷം മു​ഴു​വ​ൻ ഒ​ഴു​കു​ന്ന വ​ലി​യൊ​രു ന​ദി ന​ഗ​ര​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല.

മ​ൻ​സാ​ർ, മ​ൻ​ഹാ​ർ എ​ന്നീ ര​ണ്ട് കാ​ലി​ക നീ​ർ​ച്ചാ​ലു​ക​ളാ​യി​രു​ന്നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് അ​വ​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കും. എ​ന്നാ​ൽ പി​ന്നീ​ട് അ​വ വ​ര​ണ്ടു​പോ​കും. മ​ഴ​യും പ​രി​മി​ത​മാ​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു മ​നു​ഷ്യ​ർ താ​മ​സി​ക്കു​ന്ന ഒ​രു ന​ഗ​രം അ​വി​ടെ നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ ആ​ദ്യം പ​രി​ഹ​രി​ക്കേ​ണ്ടി​യി​രു​ന്ന പ്ര​ശ്നം ജ​ല​ദൗ​ർ​ല​ഭ്യ​മാ​യി​രു​ന്നു.

ധോ​ള​വീ​ര​യി​ലെ മ​നു​ഷ്യ​ർ​ക്ക് ര​ണ്ട് വ​ഴി​ക​ളു​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ടാം. അ​ല്ലെ​ങ്കി​ൽ, ല​ഭി​ക്കു​ന്ന ചെ​റി​യ അ​ള​വി​ലു​ള്ള വെ​ള്ളം ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാം. അ​വ​ർ ര​ണ്ടാ​മ​ത്തെ വ​ഴി തെ​ര​ഞ്ഞെ​ടു​ത്തു. മ​ഴ​ക്കാ​ല​ത്ത് ല​ഭി​ക്കു​ന്ന ഓ​രോ തു​ള്ളി​യും ക​ഴി​യു​ന്ന​ത്ര ശേ​ഖ​രി​ക്കാ​ൻ അ​വ​ർ ശ്ര​മി​ച്ചു. അ​തി​നു​വേ​ണ്ടി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ചു. മ​ഴ​വെ​ള്ള​വും നീ​ർ​ച്ചാ​ലു​ക​ളി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന വെ​ള്ള​വും വ​ഴി​തി​രി​ച്ചു​വി​ട്ട് സം​ഭ​ര​ണി​ക​ളി​ലെ​ത്തി​ക്കാ​ൻ ചാ​ലു​ക​ളു​ണ്ടാ​ക്കി. അ​ണ​ക്കെ​ട്ടു​ക​ൾ, കി​ണ​റു​ക​ൾ, ജ​ല​സം​ഭ​ര​ണി​ക​ൾ എ​ന്നി​വ​യെ​ല്ലാം ചേ​ർ​ന്ന ജ​ല​പ​രി​പാ​ല​ന​രീ​തി​യു​ടെ തെ​ളി​വു​ക​ൾ പു​രാ​വ​സ്തു​ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​യ്യാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ജീ​വി​ച്ചി​രു​ന്ന ആ ​മ​നു​ഷ്യ​ർ ഒ​രു വ​ലി​യ സ​ത്യം മ​ന​സി​ലാ​ക്കി​യി​രു​ന്നു. മ​ഴ എ​പ്പോ​ൾ പെ​യ്യ​ണ​മെ​ന്ന് ന​മു​ക്കു തീ​രു​മാ​നി​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ, പെ​യ്യു​ന്ന മ​ഴ പാ​ഴാ​യി​പ്പോ​ക​ണ​മോ വേ​ണ്ട​യോ എ​ന്നു ന​മു​ക്കു തീ​രു​മാ​നി​ക്കാ​നാ​വും. ധോ​ള​വീ​ര​യു​ടെ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്നും കാ​ണാ​വു​ന്ന വ​ലി​യ ജ​ല​സം​ഭ​ര​ണി​ക​ൾ പ​ഴ​യൊ​രു ന​ഗ​ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ​യെ​ക്കു​റി​ച്ചു മാ​ത്ര​മ​ല്ല ന​മ്മോ​ട് പ​റ​യു​ന്ന​ത്. പ്ര​ത്യു​ത, ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ പെ​യ്യു​ന്ന മ​ഴ​യെ നാം ​എ​ന്തു ചെ​യ്യു​ന്നു എ​ന്ന ചോ​ദ്യ​വും അ​വ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

ന​മു​ക്കി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ ന​മു​ക്കു വ​ള​രെ എ​ളു​പ്പ​മാ​ണ്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വും ഉ​യ​ർ​ന്ന ശ​ന്പ​ള​മു​ള്ള ജോ​ലി​യും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​വും അ​നു​കൂ​ല​മാ​യ കു​ടും​ബ​സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ജീ​വി​തം എ​ത്ര ന​ന്നാ​യി​രു​ന്നേ​നെ എ​ന്നു നാം ​പ​ല​പ്പോ​ഴും ചി​ന്തി​ച്ചേ​ക്കാം. അ​തു​പോ​ലെ, മ​റ്റു​ള്ള​വ​രു​ടെ നേ​ട്ട​ങ്ങ​ൾ കാ​ണു​ന്പോ​ൾ ന​മ്മു​ടെ കു​റ​വു​ക​ൾ കൂ​ടു​ത​ൽ വ​ലു​താ​യി തോ​ന്നു​ക​യും ചെ​യ്തേ​ക്കാം.

പ​ക്ഷെ, ഇ​ല്ലാ​ത്ത​തി​നെ​ക്കു​റി​ച്ചു​ള്ള നി​ര​ന്ത​ര​മാ​യ ചി​ന്ത ഉ​ള്ള​തി​നെ കാ​ണാ​നു​ള്ള ന​മ്മു​ടെ ക​ണ്ണു​ക​ളെ അ​ട​ച്ചു​ക​ള​യും. ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ, ന​മു​ക്കു ല​ഭി​ച്ചി​ട്ടു​ള്ള ക​ഴി​വു​ക​ൾ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​വും. വ​ലി​യ സ​ന്പ​ത്തി​ല്ലെ​ങ്കി​ലും ഉ​ള്ള​തു വി​വേ​ക​ത്തോ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. സ​മൂ​ഹ​ത്തി​ൽ വ​ലി​യ സ്ഥാ​ന​മി​ല്ലെ​ങ്കി​ലും ചു​റ്റു​മു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ന്‌​മ ചെ​യ്യാ​ൻ എ​പ്പോ​ഴും അ​വ​സ​ര​മു​ണ്ട്.

ജീ​വി​ത​ത്തി​ലെ അ​നു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം നാം ​പ​ല​പ്പോ​ഴും അ​നു​ഗ്ര​ഹ​ങ്ങ​ളാ​യി തി​രി​ച്ച​റി​യു​ന്ന​ത് അ​വ ന​ഷ്‌​ട​പ്പെ​ട്ട​തി​നു ശേ​ഷ​മാ​ണ്. ന​ല്ല ആ​രോ​ഗ്യം, സ്നേ​ഹ​മു​ള്ള കു​ടും​ബം, വി​ശ്വ​സ്ത​നാ​യ സു​ഹൃ​ത്ത്, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു ല​ഭി​ക്കു​ന്ന അ​വ​സ​രം, ന​മ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഒ​രാ​ൾ, ഒ​രു ന​ല്ല അ​ധ്യാ​പ​ക​ൻ, തെ​റ്റു തി​രു​ത്താ​നു​ള്ള ര​ണ്ടാ​മ​ത് ഒ​രു അ​വ​സ​രം എ​ന്നി​വ​യൊ​ക്കെ ജീ​വി​ത​ത്തി​ൽ പെ​യ്തി​റ​ങ്ങു​ന്ന മ​ഴ​ത്തു​ള്ളി​ക​ളാ​ണ്. വ​ലി​യ അ​ദ്ഭു​ത​ങ്ങ​ൾ​ക്കാ​യി നാം ​കാ​ത്തി​രി​ക്കു​ന്പോ​ൾ ഇ​ത്ത​രം ചെ​റി​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ നാം ​ശ്ര​ദ്ധി​ക്കാ​തെ ഒ​ഴു​കി​പ്പോ​കാം.

ധോ​ള​വീ​ര മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം​കൂ​ടി ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു​ണ്ട്. മ​ഴ പെ​യ്തു തു​ട​ങ്ങി​യ ശേ​ഷ​മ​ല്ല അ​വ​ർ ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ച​ത്. വെ​ള്ളം വ​രു​ന്ന​തി​നു മു​ന്പു​ത​ന്നെ അ​തു സ്വീ​ക​രി​ക്കാ​നു​ള്ള സ്ഥ​ലം അ​വ​ർ ഒ​രു​ക്കി​വ​ച്ചു. ന​മ്മു​ടെ ജീ​വി​ത​ത്തി​ലും ത​യാ​റെ​ടു​പ്പി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. അ​വ​സ​രം വ​ന്ന​തി​നു​ശേ​ഷം ത​യ്യാ​റെ​ടു​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ പ​ല​പ്പോ​ഴും നാം ​വൈ​കി​പ്പോ​കും. വി​ദ്യാ​ർ​ഥി, പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം മാ​ത്രം പ​ഠി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ മ​തി​യാ​വി​ല്ല. ന​ല്ലൊ​രു തൊ​ഴി​ല​വ​സ​രം ല​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ അ​തി​നാ​വ​ശ്യ​മാ​യ അ​റി​വും ക​ഴി​വും നാം ​നേ​ട​ണം.

പ്ര​തി​സ​ന്ധി​ക​ൾ വ​ന്ന​തി​നു​ശേ​ഷം മാ​ത്രം ന​ല്ല ബ​ന്ധ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചാ​ൽ പോ​രാ. അ​വ ജീ​വി​ത​ത്തി​ൽ ആ​ഞ്ഞ​ടി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ന​ല്ല സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ നാം ​വ​ള​ർ​ത്തി​യെ​ടു​ത്തി​രി​ക്ക​ണം. വാ​ർ​ധ​ക്യ​മാ​യ​തി​നു​ശേ​ഷം മാ​ത്രം ന​ല്ല ശീ​ല​ങ്ങ​ൾ ആ​രം​ഭി​ക്കാ​മെ​ന്നു ക​രു​ത​രു​ത്. ജീ​വി​ത​ത്തി​ൽ ത​ക​ർ​ച്ച​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്രം ദൈ​വ​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​തി​നു പ​ക​രം ശാ​ന്ത​മാ​യ കാ​ല​ത്തു​ത​ന്നെ അ​വി​ട​ന്നു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ആ​ഴ​പ്പെ​ട​ണം. ത​യാ​റാ​യി​രി​ക്കു​ന്ന മ​ന​സി​ലാ​ണ് അ​വ​സ​ര​ത്തി​ന്‍റെ മ​ഴ ഏ​റ്റ​വു​മ​ധി​കം ശേ​ഖ​രി​ക്ക​പ്പെ​ടു​ന്ന​ത്.

ഇ​തി​നു മ​റ്റൊ​രു വ​ശ​മു​ണ്ട്. ധോ​ള​വീ​ര​യി​ലെ ഒ​രു ജ​ല​സം​ഭ​ര​ണി​യി​ൽ വെ​ള്ളം ശേ​ഖ​രി​ച്ച​തു​കൊ​ണ്ട് മാ​ത്രം ന​ഗ​ര​ത്തി​ന്‍റെ ജ​ല​ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്ക​പ്പെ​ടു​മാ​യി​രു​ന്നി​ല്ല. ല​ഭി​ച്ച വെ​ള്ളം സൂ​ക്ഷി​ച്ചും വി​വേ​ക​ത്തോ​ടെ​യും ഉ​പ​യോ​ഗി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലെ അ​നു​ഗ്ര​ഹ​ങ്ങ​ളും അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. ക​ഴി​വ് ല​ഭി​ക്കു​ന്ന​തു ഒ​രു അ​നു​ഗ്ര​ഹ​മാ​ണ്. അ​തു വ​ള​ർ​ത്തേ​ണ്ട​തു ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ്. പ​ണം ല​ഭി​ക്കു​ന്ന​തും ഒ​രു അ​നു​ഗ്ര​ഹ​മാ​ണ്. അ​തെ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​തു ന​മ്മു​ടെ തീ​രു​മാ​ന​വു​മാ​ണ്. സ​മ​യം എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​ന്നു. എ​ന്നാ​ൽ അ​ത് എ​പ്ര​കാ​രം ചെ​ല​വ​ഴി​ക്കു​ന്നു എ​ന്ന​താ​ണ് ജീ​വി​ത​ത്തി​ന്‍റെ ദി​ശ​യും വി​ജ​യ​വും നി​ർ​ണ​യി​ക്കു​ന്ന​ത്.

യേ​ശു​നാ​ഥ​ൻ പ​റ​ഞ്ഞ താ​ല​ന്തു​ക​ളു​ടെ ഉ​പ​മ​യും (മ​ത്താ​യി: 25: 14-30) ഇ​തു​ത​ന്നെ​യാ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും ഒ​രേ അ​ള​വി​ല​ല്ല യ​ജ​മാ​ന​ൻ താ​ല​ന്തു​ക​ൾ ന​ൽ​കി​യ​ത്. ഒ​രാ​ൾ​ക്ക് അ​ഞ്ച്, മ​റ്റൊ​രാ​ൾ​ക്ക് ര​ണ്ട്, വേ​റൊ​രാ​ൾ​ക്ക് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് താ​ല​ന്തു​ക​ൾ ന​ൽ​കി​യ​ത്. ര​ണ്ട് കി​ട്ടി​യ​വ​നോ​ട് എ​ന്തു​കൊ​ണ്ട് അ​ഞ്ചു​കൂ​ടി ഉ​ണ്ടാ​ക്കി​യി​ല്ല എ​ന്നു ചോ​ദി​ച്ചി​ല്ല. നി​ന​ക്കു ല​ഭി​ച്ച​തു​കൊ​ണ്ട് നീ ​എ​ന്തു ചെ​യ്തു എ​ന്ന ഒ​രേ​യൊ​രു ചോ​ദ്യം മാ​ത്ര​മേ യ​ജ​മാ​ന​ൻ ചോ​ദി​ച്ചു​ള്ളൂ.

ന​മ്മോ​ട് ചോ​ദി​ക്കു​ന്ന ചോ​ദ്യ​വും ഇ​തു​ത​ന്നെ​യാ​ണ്. മ​റ്റൊ​രാ​ളു​ടെ അ​ഞ്ച് താ​ല​ന്തു​ക​ളി​ലേ​ക്ക് നോ​ക്കി ന​മ്മു​ടെ ര​ണ്ട് താ​ല​ന്തു​ക​ളെ ചെ​റു​താ​യി കാ​ണാ​ൻ ന​മു​ക്കു പ്ര​ലോ​ഭ​ന​മു​ണ്ടാ​യേ​ക്കാം. എ​ന്നാ​ൽ മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ പെ​യ്യു​ന്ന മ​ഴ നോ​ക്കി ന​മ്മു​ടെ ആ​കാ​ശ​ത്തെ നാം ​എ​ന്തി​നു കു​റ്റ​പ്പെ​ടു​ത്ത​ണം? അ​ങ്ങ​നെ ചെ​യ്തു​കൊ​ണ്ടി​രു​ന്നാ​ൽ ന​മ്മു​ടെ മേ​ൽ പെ​യ്യു​ന്ന മ​ഴ​പോ​ലും ന​മു​ക്കു ശേ​ഖ​രി​ക്കാ​ൻ ക​ഴി​യാ​തെ വ​രും.

ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ചി​ല കു​റ​വു​ക​ൾ ന​മു​ക്കു മാ​റ്റാ​നാ​കും. അ​വ മാ​റ്റാ​ൻ നാം ​പ​രി​ശ്ര​മി​ക്കു​ക​യും വേ​ണം. എ​ന്നാ​ൽ, ചി​ല സാ​ഹ​ച​ര്യ​ങ്ങ​ൾ ന​മു​ക്കു മാ​റ്റാ​ൻ ക​ഴി​യു​ന്ന​വ ആ​യി​രി​ക്കു​ക​യി​ല്ല. അ​വി​ടെ​യാ​ണ് ധോ​ള​വീ​ര​യു​ടെ പാ​ഠം കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​കു​ന്ന​ത്. അ​വി​ട​ത്തെ ജ​ന​ങ്ങ​ൾ​ക്കു മ​രു​ഭൂ​മി​യെ സ​മൃ​ദ്ധ​മാ​യ മ​ഴ​പ്ര​ദേ​ശ​മാ​യി മാ​റ്റാ​നാ​യി​ല്ല. കാ​ലാ​വ​സ്ഥ​യെ അ​വ​രു​ടെ ഇ​ഷ്‌​ട​ത്തി​ന​നു​സ​രി​ച്ച് നി​യ​ന്ത്രി​ക്കാ​നു​മാ​യി​ല്ല. എ​ന്നാ​ൽ, അ​വ​ർ​ക്കു മാ​റ്റാ​ൻ ക​ഴി​യാ​ത്ത​തി​നെ​ക്കു​റി​ച്ച് വി​ല​പി​ക്കു​ന്ന​തി​നു പ​ക​രം മാ​റ്റാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​വ​ർ ശ്ര​ദ്ധി​ച്ചു. മ​ഴ​യു​ടെ അ​ള​വ് കൂ​ട്ടാ​ൻ അ​വ​ർ​ക്കാ​യി​ല്ല. എ​ന്നാ​ൽ ല​ഭി​ച്ച മ​ഴ​യു​ടെ മൂ​ല്യം കൂ​ട്ടാ​ൻ അ​വ​ർ​ക്കു സാ​ധി​ച്ചു.

അ​യ്യാ​യി​രം വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ധോ​ള​വീ​ര​യി​ലെ ജ​ല​സം​ഭ​ര​ണി​ക​ളു​ടെ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ നി​ശ​ബ്‌​ദ​മാ​യി ഒ​രു കാ​ര്യം ന​മ്മെ പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ജീ​വി​ത​ത്തി​ൽ എ​ത്ര മ​ഴ പെ​യ്യു​ന്നു എ​ന്ന​ത് എ​ല്ലാ​യ്പ്പോ​ഴും ന​മ്മു​ടെ കൈ​പ്പി​ടി​യി​ല​ല്ല. എ​ന്നാ​ൽ, പെ​യ്യു​ന്ന മ​ഴ പാ​ഴാ​ക്കാ​തെ ശേ​ഖ​രി​ക്കാ​നും ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ക്കാ​നും വ​രാ​നി​രി​ക്കു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കാ​യി മ​ന​സി​നെ ഒ​രു​ക്കാ​നും ന​മു​ക്കു ക​ഴി​യും.

വി​ജ​യ​പൂ​ർ​ണ​മാ​യ ജീ​വി​ത​ത്തി​ന്‍റെ ര​ഹ​സ്യം കൂ​ടു​ത​ൽ അ​നു​ഗ്ര​ഹ​മ​ഴ​യ്ക്കാ​യി ആ​കാ​ശ​ത്തേ​ക്കു നോ​ക്കി​യി​രി​ക്കു​ന്ന​തി​ല​ല്ല അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. പ്ര​ത്യു​ത, ഇ​തി​ന​കം ന​മ്മി​ൽ പെ​യ്തി​റ​ങ്ങി​യ അ​നു​ഗ്ര​ഹ​മ​ഴ​യ്ക്കാ​യി ന​മ്മു​ടെ ഉ​ള്ളി​ൽ ഒ​രു ജ​ല​സം​ഭ​ര​ണി ഒ​രു​ക്കു​ന്ന​തി​ലാ​ണ്.

Tags : Sunday Deepika

Recent News

Corehub Up