x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​കം ന​ട​ന്നു​തീ​ർ​ത്ത പ​ന്ത​യം

ടി.​എ. ജോ​ർ​ജ്
Published: October 17, 2026 11:40 PM IST | Updated: October 17, 2026 11:40 PM IST

യാ​ത്ര​യു​ടെ അ​വ​സാ​ന​ഘ​ട്ട​മാ​യി ഫ്രാ​ൻ​സി​ൽ​നി​ന്ന് ഇം​ഗ്ലീ​ഷ് ചാ​ന​ൽ നീ​ന്തി​ക്ക​ട​ന്ന് ദ​ക്ഷി​ണ ഇം​ഗ്ല​ണ്ടി​ലെ ഡോ​വ​റി​ന​ടു​ത്തു​ള്ള തീ​ര​ത്ത് കാ​ൾ ബു​ഷ്ബി എ​ത്തി​യ​പ്പോ​ൾ.

ബ്രി​ട്ടീ​ഷ് മു​ൻ സൈ​നി​ക​നാ​യ കാ​ൾ ബു​ഷ്ബി​യു​ടെ അ​വി​ശ്വ​സ​നീ​യ അ​തി​ജീ​വ​ന​ഗാ​ഥ

മ​നു​ഷ്യ​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കും മു​ന്നി​ൽ പ്ര​തി​സ​ന്ധി​ക​ളൊ​ന്നും ത​ട​സ​മ​ല്ലെ​ന്നു ച​രി​ത്രം പ​ല​പ്പോ​ഴും തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ പ​രി​ഹാ​സ​ത്തി​ൽ​നി​ന്നു​ള്ള വാ​ശി​യി​ൽ തു​ട​ങ്ങി 28 നീ​ണ്ട വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് 29 രാ​ജ്യ​ങ്ങ​ളി​ലൂ​ടെ 58,000 കി​ലോ​മീ​റ്റ​ർ ന​ട​ന്ന കാ​ൾ ബു​ഷ്ബി എ​ന്ന 57കാ​ര​നാ​യ ബ്രി​ട്ടീ​ഷ് സാ​ഹ​സി​ക​ന്‍റെ ക​ഥ​യും അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്. ത​ട​സ​ങ്ങ​ളു​ടെ പെ​രു​ങ്ക​ട​ലു​ക​ൾ ഓ​രോ​ന്നാ​യി താ​ണ്ടി, ഒ​ടു​വി​ൽ അ​ദ്ദേ​ഹം ത​ന്‍റെ മാ​തൃ​ഭൂ​മി​യു​ടെ മ​ണ്ണി​ൽ തി​രി​കെ​യെ​ത്തി​യി​രി​ക്കു​ന്നു.

പ​ന്ത​യ​ത്തി​ൽ ഉ​ദി​ച്ച ഭ്രാ​ന്ത​ൻ സാ​ഹ​സി​ക​ത

1998 ന​വം​ബ​ർ ഒ​ന്നി​നാ​ണ് ഈ ​ച​രി​ത്ര​യാ​ത്ര​യു​ടെ തു​ട​ക്കം. സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഒ​രു വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ചി​രി​ക്കെ വെ​റു​മൊ​രു ത​മാ​ശ​യ്ക്കു തു​ട​ങ്ങി​യ ഒ​രു പ​ന്ത​യ​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, ബ്രി​ട്ടീ​ഷ് ആ​ർ​മി​യു​ടെ പാ​രാ​ട്രൂ​പ്പ​ർ വി​ഭാ​ഗ​ത്തി​ൽ 12 വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ച കാ​ൾ ബു​ഷ്ബി​ക്ക് അ​തു വെ​റു​മൊ​രു ത​മാ​ശ​യാ​യി​രു​ന്നി​ല്ല. അ​ന്നു​തു​ട​ങ്ങി​യ ആ ​യാ​ത്ര ലോ​ക സാ​ഹ​സി​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ കാ​ൽ​ന​ട​യാ​ത്ര​യാ​യി മാ​റി​യി​രി​ക്കു​ന്നു.

ത​ന്‍റെ ദൗ​ത്യ​ത്തി​നു ‘ഗോ​ലി​യാ​ത്ത് എ​ക്സ്പെ​ഡി​ഷ​ൻ’ എ​ന്നു പേ​രി​ടു​മ്പോ​ൾ ബു​ഷ്ബി ത​നി​ക്കു​ത​ന്നെ ക​ടു​പ്പ​മേ​റി​യ ര​ണ്ടു നി​ബ​ന്ധ​ന​ക​ൾ വ​ച്ചി​രു​ന്നു: യാ​ത്ര​യി​ലു​ട​നീ​ളം ഒ​രു വാ​ഹ​ന​ത്തി​ലും ക​യ​റ​രു​ത്, ല​ക്ഷ്യം നേ​ടാ​തെ മാ​തൃ​രാ​ജ്യ​ത്തേ​ക്കു മ​ട​ങ്ങ​രു​ത് എ​ന്നി​വ​യാ​യി​രു​ന്നു അ​ത്.

സ്വ​ന്തം നാ​ടാ​യ ഇം​ഗ്ല​ണ്ടി​ലെ കിം​ഗ്സ്റ്റ​ൺ അ​പ്പോ​ൺ ഹ​ള്ളി​ലു​ള്ള അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കെ​ത്താ​ൻ 1998ൽ ​തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ചി​ലി​യി​ലു​ള്ള പ​ന്‍റ അ​രീ​നാ​സി​ൽ​നി​ന്നു വെ​റും 500 ഡോ​ള​റു​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം പു​റ​പ്പെ​ട്ട​ത്. "ഇ​തൊ​ക്കെ ന​ട​ക്കു​ന്ന കാ​ര്യ​മാ​ണോ’ എ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​പ്പ​റ​ഞ്ഞ​പ്പോ​ൾ, ആ ​പ​രി​ഹാ​സം ബു​ഷ്ബി​യി​ലെ പോ​രാ​ളി​യെ ത​ള​ർ​ത്തു​ക​യ​ല്ല, മ​റി​ച്ച് ആ​ളി​ക്ക​ത്തി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

‘മ​ണ്ട​ൻ' വി​ളി​യി​ൽ​നി​ന്ന് എ​ലൈ​റ്റ് സൈ​നി​ക​നി​ലേ​ക്ക്

ഇം​ഗ്ല​ണ്ടി​ലെ ഹ​ള്ളി​ൽ ജ​നി​ച്ച കാ​ൾ ബു​ഷ്ബി​ക്ക് കു​ട്ടി​ക്കാ​ല​ത്ത് അ​ക്ഷ​ര​ങ്ങ​ൾ വാ​യി​ക്കാ​നും മ​ന​സി​ലാ​ക്കാ​നും നേ​രി​ടു​ന്ന വി​കാ​സ​പ​ര​മാ​യ പ്ര​യാ​സ​മാ​യ ‘ഡി​സ്ലെ​ക്സി​യ' ഉ​ണ്ടാ​യി​രു​ന്നു. ഇ​തു തി​രി​ച്ച​റി​യാ​ത്ത സ​ഹ​പാ​ഠി​ക​ൾ സ്കൂ​ളി​ൽ അ​ദ്ദേ​ഹ​ത്തെ "മ​ണ്ട​ൻ’ എ​ന്നു വി​ളി​ച്ച് ക​ളി​യാ​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​അ​പ​മാ​ന​ങ്ങ​ളെ അ​തി​ജീ​വി​ച്ച്, ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ന്‍റെ എ​ലൈ​റ്റ് പാ​രാ​ട്രൂ​പ്പ​ർ വി​ഭാ​ഗ​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​തി​ജീ​വ​ന പോ​രാ​ട്ടം തു​ട​ങ്ങി​യ​താ​ണ്. പി​താ​വ് കീ​ത്ത് ബു​ഷ്ബി ബ്രി​ട്ടീ​ഷ് സ്പെ​ഷ്യ​ൽ ഫോ​ഴ്സാ​യ എ​സ്എ​എ​സി​ൽ അം​ഗ​മാ​യി​രു​ന്നു.

സൈ​നി​ക​സേ​വ​ന​ത്തി​നി​ട​യി​ലും ലോ​കം മു​ഴു​വ​ൻ ന​ട​ന്നു​പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചി​ന്ത ബു​ഷ്ബി​യു​ടെ മ​ന​സി​ലെ​ത്തി​യി​രു​ന്നു.

കൊ​ളം​ബി​യ​ൻ കാ​ടു​ക​ളും ബെ​റിം​ഗ് ക​ട​ലി​ടു​ക്കി​ലെ മ​ര​ണ​ക്ക​ളി​യും

നാ​ല് വ​ൻ​ക​ര​ക​ൾ, ക​ട​ലു​ക​ൾ, വി​ജ​ന​മാ​യ മ​രു​ഭൂ​മി​ക​ൾ, പ​ർ​വ​ത​നി​ര​ക​ൾ, വ​ന്യ​മാ​യ കാ​ടു​ക​ൾ... അ​ങ്ങ​നെ​യ​ങ്ങ​നെ അ​പ​രി​ചി​ത​മാ​യ വ​ഴി​ത്താ​ര​ക​ളാ​യി​രു​ന്നു കാ​ളി​നെ കാ​ത്തി​രു​ന്ന​ത്.

ദാ​രി​യ​ൻ ഗ്യാ​പ്: മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളും ഗ​റി​ല്ലാ പോ​രാ​ളി​ക​ളും വാ​ഴു​ന്ന കൊ​ളം​ബി​യ​യി​ലെ ന​ര​ക​തു​ല്യ​മാ​യ കാ​ടു​ക​ൾ അ​ദ്ദേ​ഹം രാ​ത്രി​ക​ളി​ലാ​ണു താ​ണ്ടി​യ​ത്. ച​തു​പ്പു​ക​ൾ കാ​ര​ണം ന​ട​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ഇ​ട​ങ്ങ​ളി​ൽ മു​ത​ല​ക​ൾ​ക്കൊ​പ്പം പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​ന​ട​ന്നാ​ണ് ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​ത്. അ​നു​മ​തി​യി​ല്ലാ​തെ അ​തി​ർ​ത്തി ക​ട​ന്ന​തി​ന് പ​നാ​മ ജ​യി​ലി​ൽ 18 ദി​വ​സ​ത്തോ​ളം ക​ഴി​യേ​ണ്ടി​വ​ന്നു.

ബെ​റിം​ഗ് ക​ട​ലി​ടു​ക്ക്: 2006 മാ​ർ​ച്ചി​ൽ അ​ലാ​സ്ക​യ്ക്കും റ​ഷ്യ​ക്കും ഇ​ട​യി​ലു​ള്ള മ​ഞ്ഞു​മൂ​ടി​യ ക​ട​ലി​ലൂ​ടെ ഫ്ര​ഞ്ച്-​അ​മേ​രി​ക്ക​ൻ സാ​ഹ​സി​ക​നാ​യ ഡി​മി​ത്രി കീ​ഫ​റി​നൊ​പ്പം ന​ട​ത്തി​യ യാ​ത്ര അ​തി​സാ​ഹ​സി​ക​മാ​യി​രു​ന്നു. ശ​ക്ത​മാ​യ ക​ട​ലൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ദി​ശ​തെ​റ്റി​പ്പോ​യെ​ങ്കി​ലും 14 ദി​വ​സം കൊ​ണ്ട് 150 മൈ​ലോ​ളം വ​ള​ഞ്ഞു​പു​ള​ഞ്ഞു ന​ട​ന്ന് അ​വ​ർ റ​ഷ്യ​ൻ തീ​ര​ത്തെ​ത്തി. എ​ന്നാ​ൽ വീ​സാ നി​യ​മ​ലം​ഘ​നം ആ​രോ​പി​ച്ച് റ​ഷ്യ​ൻ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​ടു​വി​ൽ റ​ഷ്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ റോ​മ​ൻ അ​ബ്രാ​മോ​വി​ച്ചും ബ്രി​ട്ടീ​ഷ് ഉ​ന്ന​ത നേ​താ​ക്ക​ളും ഇ​ട​പെ​ട്ടാ​ണ് മോ​ച​നം സാ​ധ്യ​മാ​ക്കി​യ​ത്.


ത​ന്‍റെ അ​വ​ശ്യ​വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ​വും സ്ലീ​പ്പിം​ഗ് ബാ​ഗും ചു​മ​ക്കാ​ൻ "ദി ​ബീ​സ്റ്റ്’ എ​ന്നു പേ​രി​ട്ട പ്ര​ത്യേ​ക ഉ​ന്തു​വ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ വീ​ണു കൈ​ത്ത​ണ്ട​യ്ക്ക് ആ​ഴ​ത്തി​ൽ പ​രി​ക്കേ​റ്റ​പ്പോ​ൾ വൈ​ദ്യ​സ​ഹാ​യം ല​ഭി​ക്കാ​തെ സ്വ​ന്ത​മാ​യി തു​ന്ന​ലി​ട്ടാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്.

മാ​ന്ദ്യ​വും മ​ഹാ​മാ​രി​യും തോ​റ്റ മ​നോ​ധൈ​ര്യം

തു​ട​ക്ക​ത്തി​ൽ 12 വ​ർ​ഷം​കൊ​ണ്ടു തീ​ർ​ക്കാ​മെ​ന്നു ക​രു​തി​യ യാ​ത്ര​യാ​ണു സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ കാ​ര​ണം മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട​ത്. വീ​സ പ്ര​ശ്ന​ങ്ങ​ൾ, അ​തി​ർ​ത്തി​ത​ർ​ക്ക​ങ്ങ​ൾ, 2008ലെ ​ആ​ഗോ​ള സാ​മ്പ​ത്തി​ക​മാ​ന്ദ്യം മൂ​ലം സ്പോ​ൺ​സ​ർ​മാ​രെ ന​ഷ്‌​ട​പ്പെ​ട്ട​ത്, ലോ​ക​ത്തെ നി​ശ്ച​ല​മാ​ക്കി​യ കോ​വി​ഡ് മ​ഹാ​മാ​രി, പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും യു​ദ്ധാ​ന്ത​രീ​ക്ഷം എ​ന്നി​വ​യൊ​ക്കെ യാ​ത്ര നീ​ളാ​ൻ കാ​ര​ണ​മാ​യി.

2024ൽ ​യാ​ത്ര​യി​ൽ വീ​ണ്ടും ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ട്ടു. ക​സാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു യൂ​റോ​പ്പി​ലേ​ക്ക് ക​ട​ക്കാ​ൻ റ​ഷ്യ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ​ഴി​ക​ൾ അ​വി​ട​ത്തെ രാ​ഷ്‌​ട്രീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും യു​ദ്ധാ​ന്ത​രീ​ക്ഷ​വും കാ​ര​ണം ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്നു. എ​ന്നാ​ൽ മു​ന്നോ​ട്ടു പോ​കാ​ൻ ബോ​ട്ട് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന വാ​ശി കാ​ര​ണം കാ​സ്പി​യ​ൻ ക​ട​ൽ 300 കി​ലോ​മീ​റ്റ​റോ​ളം നീ​ന്തി​ക്ക​ട​ന്ന് 31 ദി​വ​സം​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം അ​സ​ർ​ബൈ​ജാ​നി​ൽ എ​ത്തി​യ​ത്. വി​ശ്ര​മി​ക്കാ​ൻ മാ​ത്ര​മാ​ണു കൂ​ടെ​യു​ള്ള സ​പ്പോ​ർ​ട്ട് ബോ​ട്ട് ഉ​പ​യോ​ഗി​ച്ച​ത്. തു​ട​ർ​ന്ന് റു​മേ​നി​യ, ഹം​ഗ​റി, സ്ലൊ​വാ​ക്യ, ബെ​ൽ​ജി​യം വ​ഴി യൂ​റോ​പ്പ് പി​ന്നി​ട്ട് ഫ്രാ​ൻ​സി​ലെ ഫെ​റി പോ​ർ​ട്ടാ​യ ക​ലാ​യി​സി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

വ​ഴി​ത്തി​രി​വാ​യ ‘പ്ലാ​ൻ ബി'

​ലോ​ക​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കാ​ൾ ബു​ഷ്ബി ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഒ​ന്നാ​യി​രു​ന്നു കാ​സ്പി​യ​ൻ ക​ട​ൽ നീ​ന്തി​ക്ക​ട​ന്ന സാ​ഹ​സി​ക ദൗ​ത്യം. തു​ർ​ക്ക്മെ​നി​സ്ഥാ​നി​ൽ​നി​ന്ന് ഇ​റാ​നി​ലേ​ക്കു ക​ട​ക്കാ​ൻ വീ​സ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ സാ​ഹ​സി​ക​യാ​യ ആ​ഞ്ച​ല മാ​ക്സ്വെ​ല്ലി​നൊ​പ്പം കാ​സ്പി​യ​ൻ ക​ട​ൽ നീ​ന്തി​ക്ക​ട​ക്കാ​ൻ ബു​ഷ്ബി തീ​രു​മാ​നി​ച്ച​ത്.

ത​നി​ക്ക് ഒ​ട്ടും താ​ത്പ​ര്യ​മി​ല്ലാ​ത്ത മേ​ഖ​ല​യാ​യി​രു​ന്നി​ട്ടും യാ​ത്ര മു​ട​ങ്ങാ​തി​രി​ക്കാ​ൻ ബു​ഷ്ബി ക​ണ്ടെ​ത്തി​യ ഈ ‘​പ്ലാ​ൻ ബി' ​വി​ജ​യ​മാ​യി. ദ​ക്ഷി​ണ മം​ഗോ​ളി​യ​യ്ക്കും വ​ട​ക്ക​ൻ ചൈ​ന​യ്ക്കു​മി​ട​യി​ലു​ള്ള ഗോ​ബി മ​രു​ഭൂ​മി താ​ണ്ടു​ന്ന​തി​നി​ട​യി​ലാ​ണ് മു​മ്പ് ആ​ഞ്ച​ല​യെ ബു​ഷ്ബി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ശ​ക്ത​മാ​യ കാ​റ്റും കൂ​റ്റ​ൻ തി​ര​മാ​ല​ക​ളും നി​റ​ഞ്ഞ ക​ട​ലി​ൽ പ്ര​തി​ദി​നം ആ​റു മ​ണി​ക്കൂ​റോ​ളം നീ​ന്തി​യാ​ണ് ഇ​രു​വ​രും ക​സാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് അ​സ​ർ​ബൈ​ജാ​നി​ലേ​ക്കു ക​ട​ന്ന​ത്.

ഇം​ഗ്ലീ​ഷ് ചാ​ന​ൽ: ‘മൗ​ണ്ട് എ​വ​റ​സ്റ്റ്' ക​ട​ന്ന് സ്വ​ന്തം മ​ണ്ണി​ലേ​ക്ക്

ക​ഴി​ഞ്ഞ ജൂ​ൺ 16ന് ​ഫ്രാ​ൻ​സി​ൽ​നി​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്കു ക​ട​ക്കാ​ൻ ‘ചാ​ന​ൽ ട​ണ​ൽ' വ​ഴി ന​ട​ന്നു​പോ​കാ​നു​ള്ള കാ​ൾ ബു​ഷ്ബി​യു​ടെ അ​പേ​ക്ഷ യൂ​റോ ട​ണ​ൽ അ​ധി​കൃ​ത​ർ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ നി​ര​സി​ച്ചു. അ​ങ്ങ​നെ​യെ​ങ്കി​ൽ സ്വ​ന്തം നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​തി​രി​ക്കാ​ൻ ക​ഠി​ന​മാ​യ ത​ണു​പ്പും ശ​ക്ത​മാ​യ ഒ​ഴു​ക്കു​മു​ള്ള ഇം​ഗ്ലീ​ഷ് ചാ​ന​ൽ നീ​ന്തി​ക്ക​ട​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു​മു​ന്നി​ലു​ള്ള ഏ​ക വ​ഴി.


ഓ​പ്പ​ൺ വാ​ട്ട​ർ നീ​ന്ത​ലി​ലെ ‘മൗ​ണ്ട് എ​വ​റ​സ​സ്റ്റ് 'എ​ന്നാ​ണ് ഇം​ഗ്ലീ​ഷ് ചാ​ന​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. സ​ഹി​ഷ്ണു​ത​യും ക​ഠി​ന​മാ​യ ത​ണു​പ്പി​നെ ചെ​റു​ക്കാ​നു​ള്ള ശേ​ഷി​യും അ​ള​ക്കു​ന്ന പ​രീ​ക്ഷ​ണ​മാ​ണി​ത്. ഫ്ര​ഞ്ച് -ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ക​ഴി​ഞ്ഞ ര​ണ്ടി​ന് തു​ട​ങ്ങി മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 20 മ​ണി​ക്കൂ​റോ​ളം ക​ഠി​ന​മാ​യ ത​ണു​പ്പു​ള്ള വെ​ള്ള​ത്തി​ൽ നീ​ന്തി​ക്ക​ട​ന്ന് അ​ഞ്ചി​നു വൈ​കു​ന്നേ​രം ഡോ​വ​റി​ന​ടു​ത്തു​ള്ള ഷേ​ക്സ്പി​യ​ർ ബീ​ച്ചി​ൽ കാ​ലു​കു​ത്തു​മ്പോ​ൾ ആ ​ക​ണ്ണു​ക​ൾ സ​ന്തോ​ഷ​ത്താ​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു.

"ഞാ​ൻ യു​കെ​യി​ലെ​ത്തി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 20 മ​ണി​ക്കൂ​റോ​ളം ക​ട​ലി​ൽ നീ​ന്തി​യാ​ണ് ഞാ​ൻ ഇ​വി​ടെ​യെ​ത്തി​യ​ത്. എ​ന്നാ​ൽ ദൗ​ത്യം ഇ​വി​ടം​കൊ​ണ്ടു തീ​രു​ന്നി​ല്ല, 28 വ​ർ​ഷം മു​മ്പ് ഞാ​ൻ ഇ​റ​ങ്ങി​പ്പോ​യ ഹ​ള്ളി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് എ​നി​ക്കു ന​ട​ന്നെ​ത്ത​ണം. അ​തി​നാ​യി ഇ​നി 400 കി​ലോ​മീ​റ്റ​ർ കൂ​ടി ന​ട​ക്കേ​ണ്ട​തു​ണ്ട്'- നീ​ന്ത​ൽ വ​സ്ത്ര​മ​ണി​ഞ്ഞു​ത​ന്നെ ടി​ക് ടോ​ക്കി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ ബു​ഷ്ബി പ​റ​ഞ്ഞു.

കാ​ത്തി​രി​ക്കു​ന്ന അ​മ്മ​യും നി​റ​വേ​റു​ന്ന ക്രി​സ്മ​സ് സ്വ​പ്ന​ങ്ങ​ളും

ഡോ​വ​റി​ൽ​നി​ന്നു വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ ഹ​ള്ളി​ലു​ള്ള അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കു ന​ട​ന്നെ​ത്തു​ന്ന​തോ​ടെ​യാ​കും ഈ ​ദൗ​ത്യം പൂ​ർ​ണ​മാ​കു​ക. ഹ​ള്ളി​ലെ സാ​ട്ട​ൺ പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന 75കാ​രി​യാ​യ അ​മ്മ ആ​ഞ്ച​ല​യു​ടെ അ​ടു​ത്ത് ന​വം​ബ​ർ ആ​ദ്യ​ത്തോ​ടെ അ​ദ്ദേ​ഹം എ​ത്തി​ച്ചേ​രും.

മ​ക​ൻ തി​രി​ച്ചെ​ത്തു​മ്പോ​ൾ ന​ൽ​കാ​നാ​യി ക​ഴി​ഞ്ഞ 27 വ​ർ​ഷ​ങ്ങ​ളാ​യി ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങി കാ​ത്തി​രി​ക്കു​ന്ന അ​മ്മ ആ​ഞ്ച​ല​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് ഈ ​യാ​ത്ര​യി​ലെ പ്ര​ധാ​ന വൈ​കാ​രി​ക ഘ​ട​കം.
ഇം​ഗ്ലീ​ഷ് ചാ​ന​ൽ നീ​ന്തി​ക്ക​ട​ന്നെ​ത്തി​യ കാ​ൾ ബു​ഷ്ബി​യെ സ്വീ​ക​രി​ക്കാ​ൻ പി​താ​വും മു​ൻ എ​സ്എ​എ​സ് സൈ​നി​ക​നു​മാ​യ കീ​ത്ത് ബു​ഷ്ബി​യും ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യി​രു​ന്നു. ഇ​ത്ര​യും അ​പൂ​ർ​വ​മാ​യ ഈ ​ജീ​വി​ത​യാ​ത്ര​യെ ആ​സ്പ​ദ​മാ​ക്കി "വാ​ക്ക് ഓ​ഫ് ലൈ​ഫ് ' എ​ന്ന​പേ​രി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​കാ​ര​ൻ വെ​ർ​ന​ർ ഹെ​ർ​സോ​ഗ് ഒ​രു​ക്കു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ കാ​മ​റ​ക​ളും തീ​ര​ത്തു സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

ന​ഷ്‌​ട​മാ​യ വ്യ​ക്തി​ജീ​വി​തം

1990ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്ക​വേ ബെ​ൽ​ഫാ​സ്റ്റ് സ്വ​ദേ​ശി​നി​യാ​യ ഏ​ഞ്ച​ല​യെ കാ​ൾ ബു​ഷ്ബി വി​വാ​ഹം ചെ​യ്തു. ഈ ​ബ​ന്ധ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ആ​ദം എ​ന്നൊ​രു മ​ക​നു​ണ്ട്. എ​ന്നാ​ൽ 1995ൽ ​ഈ വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​ഞ്ഞു. 1998ൽ ​ബു​ഷ്ബി ലോ​ക​യാ​ത്ര ആ​രം​ഭി​ക്കു​മ്പോ​ൾ മ​ക​ൻ ആ​ദ​മി​ന് അ​ഞ്ചു വ​യ​സാ​യി​രു​ന്നു പ്രാ​യം. 2014ൽ ​അ​മേ​രി​ക്ക​യി​ലൂ​ടെ​യു​ള്ള കാ​ളി​ന്‍റെ കാ​ൽ​ന​ട​യാ​ത്ര​യി​ൽ മ​ക​ൻ കു​റ​ച്ചു​ദൂ​രം ഒ​പ്പം ചേ​രു​ക​യും ചെ​യ്തി​രു​ന്നു.

യാ​ത്ര​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ കൊ​ളം​ബി​യ​യി​ൽ​വ​ച്ച് അ​ദ്ദേ​ഹം കാ​റ്റി എ​സ്ട്രാ​ഡ എ​ന്ന യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പ​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പോ​യ​പ്പോ​ഴും അ​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചേ​രാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ 2011ഓ​ടെ ഈ ​ബ​ന്ധ​വും അ​വ​സാ​നി​ച്ചു. തു​ട​ർ​ച്ച​യാ​യ യാ​ത്ര​യ്ക്കി​ട​യി​ൽ ഒ​രു പ്ര​ണ​യ​ബ​ന്ധം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക അ​സാ​ധ്യ​മാ​ണെ​ന്നാ​ണ് പി​ന്നീ​ട് ഇ​തി​നെ​ക്കു​റി​ച്ച് ബു​ഷ്ബി പ​റ​ഞ്ഞ​ത്.

അ​സാ​ധ്യ​ങ്ങ​ളെ അ​ടി​യ​റ​വ് പ​റ​യി​ച്ച കാ​ൽ​പ്പാ​ടു​ക​ൾ

karlbushby.world എ​ന്ന സ്വ​ന്തം വെ​ബ്സൈ​റ്റി​ലൂ​ടെ അ​നു​ദി​നം യാ​ത്രാ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച കാ​ൾ ബു​ഷ്ബി, സാ​ങ്കേ​തി​ക​വി​ദ്യ വി​ര​ൽ​ത്തു​മ്പി​ൽ നി​ൽ​ക്കു​ന്ന ഈ ​കാ​ല​ത്ത് മ​ന​ക്ക​രു​ത്തു​കൊ​ണ്ട് ഒ​രു ലോ​കം​ത​ന്നെ കാ​ൽ​ക്കീ​ഴി​ലാ​ക്കി​യ മ​നു​ഷ്യ​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​തീ​ക​മാ​ണ്.

"ലോ​ക​ത്തി​ലെ 99.99 ശ​ത​മാ​നം മ​നു​ഷ്യ​രും ന​ല്ല​വ​രാ​ണ്, മ​നു​ഷ്യ​രെ വി​ശ്വ​സി​ച്ചാ​ൽ അ​വ​ർ ന​മ്മെ സ​ഹാ​യി​ക്കും.’ എ​ന്നു പ​ഠി​പ്പി​ച്ച ഈ ​ഇ​തി​ഹാ​സ​സ​മാ​ന​മാ​യ കാ​ൽ​ന​ട​യാ​ത്ര, ഹ​ള്ളി​ലെ സ്വ​ന്തം വീ​ടി​ന്‍റെ പ​ടി​വാ​തി​ലി​ൽ എ​ത്തു​ന്ന​തോ​ടെ പൂ​ർ​ണ​മാ​കും. ല​ക്ഷ്യം വ്യ​ക്ത​മാ​ണെ​ങ്കി​ൽ ഏ​തു പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ന്ന് വി​ജ​യം വ​രി​ക്കാ​ൻ മ​നു​ഷ്യ​നു സാ​ധി​ക്കു​മെ​ന്ന് സ്വ​ന്തം ജീ​വി​തം കൊ​ണ്ട് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ധീ​ര​സാ​ഹ​സി​ക​ൻ.

 

Tags : SUNDAY SPECIAL Karl Bushby

Recent News

Corehub Up