x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകത്തെ മാറ്റിമറിച്ച പൂജ്യം

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Published: July 12, 2026 01:56 AM IST | Updated: July 12, 2026 01:56 AM IST

പ്രതീകാത്മക ചിത്രം

ഒ​ന്നു​മി​ല്ലാ​ത്ത​ത് ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കു​മോ? ഒ​ന്നു​മി​ല്ലാ​ത്ത​തി​ന് എ​ന്തു വി​ല? എ​ന്നാ​ൽ, മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളി​ലൊ​ന്നാ​ണ് ഒ​ന്നു​മി​ല്ല എ​ന്ന ആ​ശ​യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പൂ​ജ്യം എ​ന്ന ചെ​റി​യ ചി​ഹ്നം. ഇ​ന്നു പൂ​ജ്യം ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രു ദി​വ​സ​മെ​ങ്കി​ലും ന​മ്മു​ടെ ജീ​വി​ത​ത്തി​ലു​ണ്ടോ? ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ തു​ക ക​ണ​ക്കാ​ക്കു​ന്പോ​ഴും ഫോ​ൺ ന​ന്പ​ർ എ​ഴു​തു​ന്പോ​ഴും കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്പോ​ഴും ബ​ഹി​രാ​കാ​ശ പേ​ട​ക​ങ്ങ​ൾ വി​ക്ഷേ​പി​ക്കു​ന്പോ​ഴും പൂ​ജ്യം നി​ശ​ബ്ദ​മാ​യി അ​തി​ന്‍റെ ജോ​ലി ചെ​യ്യു​ന്നു.

ഒ​രു നി​മി​ഷം ചി​ന്തി​ച്ചു​നോ​ക്കൂ. പൂ​ജ്യ​മി​ല്ലെ​ങ്കി​ൽ ഒ​രു​ല​ക്ഷം, ഒ​രു കോ​ടി, ഒ​രു ബി​ല്യ​ൺ എ​ന്നി​വ എ​ങ്ങ​നെ എ​ഴു​തും‍?. കം​പ്യൂ​ട്ട​ർ സാ​ങ്കേ​തി​ക​വി​ദ്യ, ബാ​ങ്കിം​ഗ്, ആ​ധു​നി​ക​ശാ​സ്ത്രം, കൃ​ത്രി​മ​ബു​ദ്ധി എ​ന്നി​ങ്ങ​നെ​യു​ള്ള​വ​യെ​ല്ലാം ഇ​ന്ന​ത്തെ രൂ​പ​ത്തി​ൽ സാ​ധ്യ​മാ​കു​മാ​യി​രു​ന്നോ? അ​തി​ശ​യ​ക​ര​മാ​യ ഒ​രു സ​ത്യം ഇ​താ​ണ്. ലോ​ക​ത്തി​ലെ പ്ര​ധാ​ന പു​രാ​ത​ന സം​സ്കാ​ര​ങ്ങ​ൾ​ക്കൊ​ന്നും യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ൽ പൂ​ജ്യം അ​റി​യി​ല്ലാ​യി​രു​ന്നു.
ഈ​ജി​പ്തു​കാ​ർ പി​ര​മി​ഡു​ക​ൾ പ​ണി​തു. ഗ്രീ​ക്കു​കാ​ർ ത​ത്വ​ചി​ന്ത​യ്ക്കും ശാ​സ്ത്ര​ത്തി​നും അ​ടി​ത്ത​റ​യി​ട്ടു. റോ​മാ​ക്കാ​ർ മ​ഹാ സാ​മ്രാ​ജ്യ​ങ്ങ​ളും അ​ദ്ഭു​ത​ക​ര​മാ​യ റോ​ഡു​ക​ളും നി​ർ​മി​ച്ചു. അ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തു റോ​മ​ന്‍ സം​ഖ്യാ​രീ​തി​യാ​യി​രു​ന്നു. അ​തി​ൽ I എ​ന്ന​ത് 1, V എ​ന്ന​ത് 5, x എ​ന്ന​ത് 10, L എ​ന്ന​ത് 50, c എ​ന്ന​ത് 100, D എ​ന്ന​ത് 500, M എ​ന്ന​ത് 1000 എ​ന്നി​ങ്ങ​നെ​യാ​ണ് സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​രീ​തി ചെ​റി​യ ക​ണ​ക്കു​ക​ൾ​ക്കു മ​തി​യാ​യി​രു​ന്നെ​ങ്കി​ലും വ​ലി​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കും സ​ങ്കീ​ർ​ണ​മാ​യ ഗ​ണി​ത​ക്രി​യ​ക​ൾ​ക്കും അ​ത് അ​ത്യ​ന്തം പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. ഇ​ന്ന​ത്തെ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം അ​തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​പ്പോ​ഴാ​ണ്, ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ ഒ​രു മ​ഹ​ത്താ​യ സ​മ്മാ​നം ച​രി​ത്ര​ത്തി​ന്‍റെ ഗ​തി മാ​റ്റി​യ​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി ഭാ​ര​തീ​യ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ർ പൂ​ജ്യം എ​ന്ന ആ​ശ​യം വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. എ​ഡി 628 ൽ ​മ​ഹാ​നാ​യ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ൻ ബ്ര​ഹ്മ​ഗു​പ്ത​ൻ പൂ​ജ്യ​ത്തെ വെ​റും ഒ​രു ചി​ഹ്ന​മെ​ന്ന​തി​ലു​പ​രി സ്വ​ന്തം നി​യ​മ​ങ്ങ​ളു​ള്ള ഒ​രു സം​ഖ്യ​യാ​യി അ​വ​ത​രി​പ്പി​ച്ചു. ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ ഒ​രു നി​മി​ഷ​മാ​യി​രു​ന്നു അ​ത്.

ഭാ​ര​ത​ത്തി​ൽ​നി​ന്ന് ഈ ​ആ​ശ​യം അ​റ​ബ് ലോ​ക​ത്തേ​ക്കും അ​വി​ടെ​നി​ന്നു യൂ​റോ​പ്പി​ലേ​ക്കും എ​ത്തി. പി​ന്നീ​ട്, ആ​ധു​നി​ക ഗ​ണി​ത​ശാ​സ്ത്ര​ത്തി​ന്‍റെ​യും എ​ൻ​ജി​നി​യ​റിം​ഗി​ന്‍റെ​യും കം​പ്യൂ​ട്ട​ർ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യു​മൊ​ക്കെ അ​ടി​ത്ത​റ​യാ​യി അ​തു മാ​റി. ഇ​ന്ന് നാം ​ഉ​പ​യോ​ഗി​ക്കു​ന്ന ഓ​രോ കം​പ്യൂ​ട്ട​റി​നും ഓ​രോ മൊ​ബൈ​ൽ ഫോ​ണി​നും ഓ​രോ സാ​റ്റ​ലൈ​റ്റി​നും പി​ന്നി​ൽ നി​ശ​ബ്ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു ഈ ​ചെ​റി​യ പൂ​ജ്യ​മാ​ണ്. ച​രി​ത്രം ഇ​വി​ടെ ന​മു​ക്കൊ​രു വ​ലി​യ ജീ​വി​ത​പാ​ഠം ന​ൽ​കു​ന്നു​ണ്ട്.

ഒ​ന്നു​മ​ല്ല എ​ന്നു ക​രു​തി​യി​രു​ന്ന​ത് എ​ല്ലാ​റ്റി​നും അ​നി​വാ​ര്യ​മാ​യി മാ​റി. ഈ ​ക​ഥ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ന്‍റെ മാ​ത്ര​മ​ല്ല, ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ക​ഥ​കൂ​ടി​യാ​ണ്. പൂ​ജ്യം ഒ​റ്റ​യ്ക്ക് നി​ൽ​ക്കു​ന്പോ​ൾ അ​തി​നു സം​ഖ്യാ​പ​ര​മാ​യി മൂ​ല്യ​മി​ല്ല. എ​ന്നാ​ൽ, ഒ​ന്നി​ന്‍റെ വ​ല​തു​വ​ശ​ത്ത് അ​തു വ​ന്നാ​ൽ പ​ത്ത്, ഒ​രു പൂ​ജ്യം കൂ​ടി വ​ന്നാ​ൽ നൂ​റ്, വീ​ണ്ടും ഒ​രു പൂ​ജ്യം കൂ​ടി വ​ന്നാ​ൽ ആ​യി​രം എ​ന്നി​ങ്ങ​നെ പൂ​ജ്യ​ങ്ങ​ളു​ടെ മൂ​ല്യം വ​ർ​ധി​ക്കു​ന്നു.

സ്വ​യം വ​ലി​യ​വ​നാ​കാ​ൻ ശ്ര​മി​ക്കാ​തെ മ​റ്റൊ​രാ​ളു​ടെ മൂ​ല്യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പൂ​ജ്യം ചെ​യ്യു​ന്ന​ത്. ജീ​വി​ത​ത്തി​ൽ വി​ന​യ​വും അ​തു​ത​ന്നെ​യ​ല്ലേ സൂ​ചി​പ്പി​ക്കു​ന്ന​ത്. വി​ന​യ​ത്തെ പ​ല​രും ബ​ല​ഹീ​ന​ത​യാ​യി ക​രു​താ​റു​ണ്ട്. എ​ന്നാ​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ മ​നു​ഷ്യ​നെ മ​ഹാ​നാ​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ശ​ക്തി​ക​ളി​ലൊ​ന്നാ​ണ് വി​ന​യം. വി​ന​യ​മി​ല്ലാ​ത്ത അ​റി​വ് അ​ഹ​ങ്കാ​ര​മാ​യി മാ​റു​ന്പോ​ൾ വി​ന​യ​മി​ല്ലാ​ത്ത സ​ന്പ​ത്ത് ദു​രാ​ഗ്ര​ഹ​മാ​യി അ​ധഃ​പ​തി​ക്കും. വി​ന​യ​മി​ല്ലാ​ത്ത അ​ധി​കാ​രം ഏ​കാ​ധി​പ​ത്യ​മാ​യി ത​രം​താ​ഴു​ന്പോ​ൾ വി​ന​യ​മി​ല്ലാ​ത്ത ക​ഴി​വ് ആ​ത്മ​പ്ര​ശം​സ​യാ​യി മാ​റു​ന്നു.

വി​ന​യ​മാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ എ​ല്ലാ ഗു​ണ​ങ്ങ​ൾ​ക്കും യ​ഥാ​ർ​ഥ മൂ​ല്യം ന​ൽ​കു​ന്ന​ത്. അ​താ​യ​ത്, പൂ​ജ്യം മ​റ്റു സം​ഖ്യ​ക​ളു​ടെ മൂ​ല്യം വ​ർ​ധി​പ്പി​ക്കു​ന്ന​തു​പോ​ലെ. ഇ​വി​ടെ മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ പാ​ഠ​വു​മു​ണ്ട്. മ​നു​ഷ്യ​ൻ ജീ​വി​തം മു​ഴു​വ​ൻ വ​ലു​താ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പ​ണം, കൂ​ടു​ത​ൽ പ്ര​ശ​സ്തി, കൂ​ടു​ത​ൽ അ​ധി​കാ​രം, കൂ​ടു​ത​ൽ അം​ഗീ​കാ​രം എ​ന്നി​ങ്ങ​നെ​യു​ള്ള​വ നേ​ടാ​ൻ മ​നു​ഷ്യ​ൻ ശ്ര​മി​ക്കു​ന്നു.

എ​ന്നാ​ൽ, ച​രി​ത്രം പ​റ​യു​ന്ന​ത് മ​റ്റൊ​ന്നാ​ണ്. മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി ജീ​വി​ച്ച​വ​രാ​ണ് ലോ​ക​ത്തെ യ​ഥാ​ർ​ഥ​ത്തി​ൽ മാ​റ്റി​യ​ത്. അ​ധ്യാ​പ​ക​ൻ ത​ന്‍റെ വി​ദ്യാ​ർ​ഥി​യു​ടെ ന​ന്മ​യ്ക്കു​വേ​ണ്ടി അ​ധ്വാ​നി​ക്കു​ന്പോ​ൾ, ഡോ​ക്ട​ർ ത​ന്‍റെ രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്താ​ൻ, സ്വ​യം അ​ർ​പ്പി​ക്കു​ന്നു. മാ​താ​പി​താ​ക്ക​ൾ മ​ക്ക​ൾ​ക്കു​വേ​ണ്ടി ജീ​വി​തം പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ക്കു​ന്പോ​ൾ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ആ​രു​മ​റി​യാ​തെ സ​മൂ​ഹ​ത്തെ സേ​വി​ക്കു​ന്നു. അ​വ​രു​ടെ മ​ഹ​ത്വം അ​വ​ർ സ്വ​യം ഉ​യ​ർ​ന്ന​തു​കൊ​ണ്ട​ല്ല. മ​റ്റു​ള്ള​വ​രെ ഉ​യ​ർ​ത്തി​യ​തു​കൊ​ണ്ടാ​ണ്.

ദൈ​വ​പു​ത്ര​നാ​യ യേ​ശു​നാ​ഥ​ൻ വ​ള​രെ ല​ളി​ത​മാ​യി ഇ​ക്കാ​ര്യം ന​മ്മെ പ​ഠി​പ്പി​ച്ചു. ""സ്വ​യം ഉ​യ​ർ​ത്തു​ന്ന​വ​ൻ താ​ഴ്ത്ത​പ്പെ​ടും, സ്വ​യം താ​ഴ്ത്തു​ന്ന​വ​ൻ ഉ​യ​ർ​ത്ത​പ്പെ​ടു​ക​യും ചെ​യ്യും'' (മ​ത്താ​യി 23:12). ലോ​കം മ​ഹ​ത്വ​ത്തെ അ​ള​ക്കു​ന്ന​തു സ​ന്പ​ത്തി​ന്‍റെ​യും സ്ഥാ​ന​ത്തി​ന്‍റെ​യും പ്ര​ശ​സ്തി​യു​ടെ​യു​മൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

ഒ​രു ചെ​റി​യ ചി​ന്ത​കൂ​ടി. ആ​റ് പൂ​ജ്യ​ങ്ങ​ൾ‌ മാ​ത്രം എ​ഴു​തി​യാ​ൽ അ​വ​യ്ക്ക് സം​ഖ്യാ​പ​ര​മാ​യി യാ​തൊ​രു മൂ​ല്യ​വു​മി​ല്ല. എ​ന്നാ​ൽ, അ​വ​യു​ടെ മു​ൻ​പി​ൽ 1 എ​ന്ന് എ​ഴു​തി​യാ​ൽ അ​തേ പൂ​ജ്യ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷ​ത്തി​ന്‍റെ മൂ​ല്യ​മാ​യി. പൂ​ജ്യ​ങ്ങ​ൾ മാ​റി​യി​ല്ല. മാ​റി​യ​ത് അ​വ​യു​ടെ സ്ഥാ​ന​മാ​ണ്.

ന​മ്മു​ടെ ജീ​വി​ത​വും അ​തു​പോ​ലെ​യാ​ണ്. അ​റി​വും സ​ന്പ​ത്തും ക​ഴി​വും നേ​ട്ട​ങ്ങ​ളും എ​ല്ലാം വി​ല​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ, അ​വ​യ്ക്കു യ​ഥാ​ർ​ഥ അ​ർ​ഥം ല​ഭി​ക്കു​ന്ന​ത് അ​വ ദൈ​വ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്പോ​ഴാ​ണ്. ദൈ​വം ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്ര​മാ​കു​ന്പോ​ൾ ജോ​ലി സേ​വ​ന​മാ​കു​ന്നു. വി​ജ​യം ന​ന്ദി​യാ​കു​ന്നു. ജീ​വി​തം ഒ​രു ദൗ​ത്യം ത​ന്നെ​യാ​യി മാ​റു​ന്നു. ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം ന​മ്മ​ളെ​ത്ത​ന്നെ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ല​ല്ല. ദൈ​വ​ത്തി​നു ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ കേ​ന്ദ്ര​സ്ഥാ​നം ന​ൽ​കു​ന്ന​തി​ലാ​ണ്. ഒ​ന്നു​മ​ല്ലെ​ന്നു തോ​ന്നി​യ പൂ​ജ്യം ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ചു. ദൈ​വ​ത്തി​ന് പ്ര​ഥ​മ​സ്ഥാ​നം ന​ൽ​കി​ക്കൊ​ണ്ട് ചെ​റു​താ​കാ​ൻ പ​ഠി​ക്കു​ന്ന മ​നു​ഷ്യ​നു സ്വ​ന്തം ജീ​വി​ത​ത്തെ മാ​ത്ര​മ​ല്ല, ലോ​ക​ത്തെ​പ്പോ​ലും മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യും.

Tags : Zero SundayDeepika

Recent News

Corehub Up