Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Travel

ല​ക്ഷ​ദ്വീ​പി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കു​ന്നു; 2024ൽ ​സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് 

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. 2024ല്‍ ​സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ട്ട് 68,328 സ​ഞ്ചാ​രി​ക​ളാ​ണ് ല​ക്ഷ​ദ്വീ​പി​ലെ​ത്തി​യ​ത്. 2023ല്‍ ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 46,551 ആ​യി​രു​ന്ന​ത് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 47 ശ​ത​മാ​ന​ത്തോ​ള​മാ​ണ് വ​ര്‍​ധി​ച്ച​ത്.

2020ല്‍ ​വെ​റും 3,875 സ​ഞ്ചാ​രി​ക​ള്‍ മാ​ത്ര​മാ​ണ് ദ്വീ​പി​ലെ​ത്തി​യ​ത്. 2024 ജ​നു​വ​രി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​വി​ടു​ത്തെ മ​നോ​ഹ​ര​മാ​യ ക​ട​ല്‍​ത്തീ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​ത് വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ന് പി​ന്നാ​ലെ മാ​ലി​ദ്വീ​പി​ലെ ചി​ല മ​ന്ത്രി​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ഇ

​ത് ഇ​ന്ത്യ​യി​ല്‍ വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും മാ​ലി​ദ്വീ​പ് ബ​ഹി​ഷ്‌​ക​രി​ക്കാ​നും പ​ക​രം ല​ക്ഷ​ദ്വീ​പി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ലി​യ കാ​മ്പ​യ്ൻ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പ്ര​മു​ഖ വ്യ​ക്തി​ക​ളും ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​ര്‍​മാ​രും ട്രാ​വ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളും ഈ ​കാ​മ്പ​യ്ന്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ ല​ക്ഷ​ദ്വീ​പ് വ​ള​രെ​വേ​ഗം ഒ​രു ദേ​ശീ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

Special News

അ​ധി​കം സം​സാ​രി​ക്കാ​ത്ത​വ​രു​ടെ നാ​ട്; ഭ​ക്ഷ​ണ​മോ തീ​ർ​ത്തും ല​ളി​തം

പോ​ർ​ച്ചു​ഗ​ൽ യൂ​റോ​പ്പി​ന്‍റെ പ​ടി​ഞ്ഞാ​റേ അ​റ്റ​ത്തു​ള്ള ഒ​രു ചെ​റി​യ രാ​ജ്യ​മാ​ണ്. ഒ​രു വ​ശ​ത്ത് അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്രം. മ​റ്റൊ​രു വ​ശ​ത്ത് യൂ​റോ​പ്യ​ൻ ഭൂ​ഖ​ണ്ഡം. പോ​ർ​ച്ചു​ഗ​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​ണ് ലി​സ്ബ​ൺ.

ച​രി​ത്ര​ത്തി​ലും ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​ക​ളി​ലും ലി​സ്ബ​ണി​നു വ​ലി​യ പ​ങ്കു​ണ്ട്. ഇ​ന്ത്യ​യു​മാ​യി പോ​ർ​ച്ചു​ഗ​ലി​നു​ള്ള ബ​ന്ധം നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്. ഞാ​ൻ ഇ​ന്നു ലി​സ്ബ​ണി​ൽ ഒ​രു ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യാ​യി പ​ഠി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ക്ഷേ, ഇ​വി​ടെ ജീ​വി​ക്കു​മ്പോ​ൾ ഇ​ന്ത്യ-​പോ​ർ​ച്ചു​ഗ​ൽ ബ​ന്ധം വെ​റും ച​രി​ത്ര​പു​സ്ത​ക​ത്തി​ലെ വി​ഷ​യം മാ​ത്ര​മ​ല്ലെ​ന്നു തി​രി​ച്ച​റി​യു​ന്നു.

ദി​ന​ച​ര്യ​യും ന​ഗ​ര​വും

എ​ന്‍റെ ദി​വ​സ​ങ്ങ​ൾ ക്ലാ​സ്, ലൈ​ബ്ര​റി, വാ​യ​ന എ​ന്നി​വ​യോ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പ​ക്ഷേ, ക്ലാ​സ് ക​ഴി​ഞ്ഞാ​ൽ ഞാ​ൻ പ​ല​പ്പോ​ഴും ലി​സ്ബ​ണി​ലെ തെ​രു​വീ​ഥി​ക​ളി​ലൂ​ടെ ന​ട​ക്കും.

ഈ ​ന​ഗ​രം വ​ലി​യ കെ​ട്ടി​ട​ങ്ങ​ളാ​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നി​ല്ല. പ​ക​രം പ​ഴ​യ വീ​ടു​ക​ളും ക​യ​റ്റ​മു​ള്ള റോ​ഡു​ക​ളും ചെ​റി​യ ക​ഫേ​ക​ളും ആ​ളു​ക​ളു​ടെ ശാ​ന്ത​മാ​യ ജീ​വി​ത​വു​മാ​ണ് എ​വി​ടെ​യും.

ലി​സ്ബ​ണി​ൽ ന​ട​ക്കു​മ്പോ​ൾ ഒ​റ്റ കാ​ര്യം നാം ​തി​രി​ച്ച​റി​യും, ഇ​വി​ടെ ആ​ളു​ക​ൾ​ക്കു തി​ര​ക്കി​ല്ല. ജീ​വി​തം സാ​ധാ​ര​ണ​യാ​ണ്.

തെ​രു​വി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ

ലി​സ്ബ​ണി​ൽ ആ​ളു​ക​ൾ അ​ധി​കം സം​സാ​രി​ക്കാ​റി​ല്ല. പ​ക്ഷേ, സം​സാ​രി​ച്ചാ​ൽ അ​തു ല​ളി​ത​വും. ക​ട​യി​ൽ ക​യ​റു​മ്പോ​ൾ, ക​ഫേ​യി​ൽ ഇ​രി​ക്കു​മ്പോ​ൾ, ബ​സി​ൽ ക​യ​റു​മ്പോ​ൾ പ​ല​രും ചോ​ദി​ക്കും: Where are you from? ഞാ​ൻ "India'' എ​ന്ന് പ​റ​ഞ്ഞാ​ൽ അ​വ​രു​ടെ അ​ടു​ത്ത ചോ​ദ്യം പ​തി​വാ​ണ്: "Goa or Kerala'' ഇ​ത് എ​നി​ക്ക് ആ​ദ്യം അ​ൽ​പ്പം അ​ദ്ഭു​ത​മാ​യി​രു​ന്നു.

പ​ല​രും പ​റ​യു​ന്നു: "ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നു ഗോ​വ​യി​ൽ പോ​യി​ട്ടു​ണ്ട്.​അ​തോ​ടൊ​പ്പം ഇ​ന്ത്യ​യെ​ക്കു​റി​ച്ചു ഞ​ങ്ങ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്.'' ഇ​ത് വെ​റും ഔ​പ​ചാ​രി​ക സം​ഭാ​ഷ​ണ​മ​ല്ല. ഇ​ത് ഒ​രു പ​ഴ​യ ബ​ന്ധ​ത്തി​ന്‍റെ ഓ​ർ​മ​യാ​ണ്.

ഗാ​മ​യു​ടെ തു​ട​ക്കം

ലി​സ്ബ​ണി​ലെ ബെ​ലേം പ്ര​ദേ​ശ​ത്തു ന​ട​ക്കു​മ്പോ​ൾ ക​ട​ലി​ന​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന സ്മാ​ര​ക​ങ്ങ​ൾ കാ​ണാം. ഇ​വി​ടെ​നി​ന്നാ​ണ് 1497 ജൂ​ലൈ എ​ട്ടി​ന് വാ​സ്കോ​ഡ ഗാ​മ ലി​സ്ബ​ണി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​ട​ൽ​യാ​ത്ര ആ​രം​ഭി​ച്ച​ത്.

ഏ​ക​ദേ​ശം പ​ത്തു മാ​സ​ത്തെ യാ​ത്ര​യ്ക്കു​ശേ​ഷം 1498 മേ​യ് 20ന് ​അ​ദ്ദേ​ഹം എ​ത്തി​യ​ത് കേ​ര​ള​ത്തി​ലെ കോ​ഴി​ക്കോ​ട് ആ​യി​രു​ന്നു. ഇ​ത് ഒ​രു തീ​യ​തി മാ​ത്ര​മ​ല്ല. ഇ​ത് ഇ​ന്ത്യ​യു​ടെ​യും യൂ​റോ​പ്പി​ന്‍റെ​യും ബ​ന്ധ​ത്തി​ൽ വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​ന്ന ഒ​രു സം​ഭ​വ​മാ​ണ്.

പ​ല​പ്പോ​ഴും ച​രി​ത്രം ല​ളി​ത​മാ​യി പ​റ​യാ​റു​ണ്ട്, "യൂ​റോ​പ്യ​ന്മാ​ർ വ​ന്ന​പ്പോ​ൾ ഇ​ന്ത്യ തു​റ​ന്നു''​എ​ന്ന്. പ​ക്ഷേ, സ​ത്യം അ​ങ്ങ​നെ​യ​ല്ല. വാ​സ്കോ​ഡ ഗാ​മ എ​ത്തു​ന്ന​തി​നും നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ൻ​പേ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു.

അ​റ​ബി​ക​ളും ചൈ​ന​ക്കാ​രും മ​റ്റ് വ്യാ​പാ​രി​ക​ളും ഇ​വി​ടെ എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഇ​ന്ത്യ ലോ​ക​ത്തെ ക​ണ്ട​ത് യൂ​റോ​പ്യ​ന്മാ​ർ വ​ന്ന ശേ​ഷ​മ​ല്ല. ഇ​ന്ത്യ അ​തി​നും മു​ൻ​പേ ലോ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​ത് ഒ​രു പ്ര​ധാ​ന ച​രി​ത്ര സ​ത്യം ആ​ണ്, പ​ല​ർ​ക്കും അ​ത്ര അ​റി​യാ​ത്ത​ത്.

 

 

Todays Story

കാ​ർ വീ​ടാ​ക്കി ലോ​കം ചു​റ്റി യു​വ​ദ​മ്പ​തി​ക​ൾ വൈ​ക്ക​ത്ത്

കാ​ർ വീ​ടാ​ക്കി​യൊ​രു​ക്കി ലോ​കം​ചു​റ്റു​ന്ന വി​ദേ​ശ യു​വ​ദ​മ്പ​തി​ക​ൾ കേ​ര​ളീ​യ​രു​ടെ​യും മ​നം ക​വ​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി 36 വ​യ​സു​കാ​ര​നാ​യ മാ​റ്റി​ഫെ​ർ​നോ​ണും 31 വ​യ​സു​കാ​രി ബ്ര​സീ​ലി​യ​ൻ സ്വ​ദേ​ശി​നി നി​ക്കോ​ലി​യു​മാ​ണ് കാ​റി​ൽ ലോ​കം ചു​റ്റി വൈ​ക്ക​ത്ത് എ​ത്തി​യ​ത്.

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ മാ​റ്റി​ക്ക് ല​ണ്ട​നി​ൽ റ​സ്റ്റ​റ​ന്‍റു​ണ്ട്. 40 രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ചു​റ്റി​ക്ക​ണ്ടു. ഒ​രു യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് മാ​ർ​ക്ക​റ്റിം​ഗി​ൽ ബി​രു​ദ​ധാ​രി​യാ​യ നി​ക്കോ​ലി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലേ​ക്കു വ​ഴി​മാ​റി​യ​തോ​ടെ 2024 ഒ​ക്ടോ​ബ​റി​ൽ ഇ​രു​വ​രും ലോ​കം ചു​റ്റാ​ൻ കാ​റി​ലേ​റി.

മാ​റ്റി ഇ​തി​നാ​യി ത​ന്‍റെ ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​യി​സ​ർ 78 സീ​രി​യ​സി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം വ​രു​ത്തി. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും കു​ളി​ക്കാ​നും ഉ​റ​ങ്ങാ​നു​മൊ​ക്കെ സൗ​ക​ര്യ​മൊ​രു​ക്കി. മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ചു.

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ തു​റ​മു​ഖ​ത്തു​നി​ന്നു ക​പ്പ​ലി​ലാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ ശേ​ഷം ക​ണ്ണൂ​രും വ​യ​നാ​ടും ചു​റ്റി​ക്ക​റ​ങ്ങി. വ​യ​നാ​ട്ടി​ലെ വ​ട്ട​ക്ക​ര ഗ്രാ​മ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ദി​യാ​ൻ, രാ​ഹു​ൽ എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ട്ടു.

National

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ക​മി​താ​ക്ക​ൾ​ക്ക് ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര: വാ​ഗ്ദാ​ന​വു​മാ​യി മു​ൻ മ​ന്ത്രി

ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ക​മി​താ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര​യെ​ന്ന് മു​ൻ മ​ന്ത്രി കെ.​ടി. രാ​ജേ​ന്ദ്ര ബാ​ലാ​ജി.

ബ​സു​ക​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്കും സൗ​ജ​ന്യ യാ​ത്ര​യെ​ന്ന അ​ണ്ണാ ഡി​എം​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പ​രാ​മ​ർ​ശി​ച്ചാ​ണ് രാ​ജേ​ന്ദ്ര ബാ​ലാ​ജി​യു​ടെ പ്ര​സ്താ​വ​ന.

പു​രു​ഷ​ന്മാ​ർ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക് ഭാ​ര്യ​മാ​രോ​ടൊ​ത്തും യു​വാ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​മി​താ​ക്ക​ൾ​ക്കൊ​പ്പ​വും ചെ​ല​വി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

സ്ത്രീ​ക​ൾ​ക്ക് മാ​ത്രം യാ​ത്ര സൗ​ജ​ന്യ​മാ​ക്കി​യ​തി​ലൂ​ടെ ഡി​എം​കെ കു​ടും​ബ​ങ്ങ​ളെ വി​ഭ​ജി​ച്ചെ​ന്ന് രാ​ജേ​ന്ദ്ര ബാ​ലാ​ജി ആ​രോ​പി​ച്ചു. സ്ത്രീ​ക​ൾ സൗ​ജ​ന്യ​മാ​യി ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ പു​രു​ഷ​ന്മാ​ർ പ​ണം കൊ​ടു​ത്ത് മ​റ്റു ബ​സു​ക​ളി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും മു​ൻ മ​ന്ത്രി പ​റ​ഞ്ഞു.

International

ദുബായ് എയർപോർട്ടിൽ ഇനി മുതൽ പാർക്കിംഗിന് ഇ-വാലറ്റ്

ദുബായ്: പുതിയ മാറ്റങ്ങൾക്കൊരുങ്ങി ദുബായ് എയർപ്പോർട്ട്. പേപ്പർ ടിക്കറ്റുകൾ എടുക്കാനുള്ള നീണ്ട ക്യൂവുകൾക്കും തിരക്കിനും വിരാമം കുറിച്ചുകൊണ്ട് എല്ലാ ടെർമിനലുകളിലും പേപ്പർരഹിത ഇ-വാലറ്റ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ദുബായ് ഇന്‍റർനാഷണൽ എയർപ്പോർട്ടും സാലിക് കന്പനി പിജെഎസിയും ചേർന്ന് 10 വർഷത്തെ കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ഹൈവേ റോഡുകളിൽ ആസ്വദിക്കുന്ന അതേ യാത്രാസൗകര്യം എയർപ്പോർട്ട് പാർക്കിംഗിലേക്കു കൊണ്ടുവരാൻ ഉദേശിച്ചുകൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപ്പോർട്ടുകളിലൊന്നായ ദുബായ് എയർപ്പോർട്ടിൽ ഇ- വാലറ്റ് പാർക്കിംഗ് സംവിധാനങ്ങൾ കൊണ്ടുവരാനാണ് പുതിയ കരാർ. എല്ലാ പെയ്ഡ് കാർ പാർക്കിംഗുകളിലും സാലിക് ഇ-വാലറ്റ് സംവിധാനം ഉപയോഗിച്ചു പാർക്കിംഗിനു പണം നൽകാൻ ഡ്രൈവർമാർക്കു കഴിയും. ഫിസിക്കൽ ടിക്കറ്റുകളുടെയോ പ്രത്യേക പേയ്‌മെന്‍റ് മെഷീനുകളുടെയോ ആവശ്യം ഇനി മുതൽ ഇല്ല. മൂന്നു പാസഞ്ചർ ടെർമിനലുകളിലും കാർഗോ മെഗാ ടെർമിനലിലും ഈ സംവിധാനം ഏർപ്പെടുത്തും.
2026 ജനുവരി 22 മുതലാണ് ഇ- വാലറ്റ് പേയ്മെന്‍റ് ഉപയോഗിച്ചു തുടങ്ങുന്നത്. 7,400 പാർക്കിംഗ് സ്ഥലങ്ങളിലായി ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ടെർമിനൽ 3ൽ യാത്രക്കാരെ ഇറക്കാനും, കാർഗോ ടെർമിനലിൽനിന്നു ഷിപ്പ്‌മെന്‍റ് എടുക്കാനും മാനുവൽ പേ ബൂത്തിൽ നിർത്താതെതന്നെ അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ ഇനി മുതൽ സാധിക്കും.

TRAVEL

അഗുംബെയിലേക്കു വരൂ, ഇത് രാജവെമ്പാലകളുടെ ഊട്ടി!

മഴയുടെ സംഗീതം നിറഞ്ഞുനിൽക്കുന്ന കർണാടകയിലെ ഷിമോഗ ജില്ലയിലെ മലയോര ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ശാസ്ത്രജ്ഞർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നത് മറ്റൊരു പ്രത്യേകത കൊണ്ടുകൂടിയാണ്, ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലകളുടെ സ്വാഭാവിക ആവാസകേന്ദ്രംകൂടിയാണ് അഗുംബൈ.

മഴക്കാടുകളുടെ രാജാവ്

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗുംബെയിലെ നിത്യഹരിത വനങ്ങളാണ് രാജവെമ്പാലകളുടെ പ്രധാന താവളം. പശ്ചിമഘട്ടത്തിലെ ഈ വനമേഖലയിൽ രാജവെമ്പാലകളെ സംരക്ഷിക്കാനും പഠിക്കാനുമായി സ്ഥാപിച്ച അഗുംബെ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ (ARRS) ലോകപ്രശസ്തമാണ്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ റോമുലസ് വിറ്റാക്കറാണ് 2005ൽ ഈ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.

ഒരു കാലത്തു രാജവെമ്പാലകളെ കണ്ടാൽ തല്ലിക്കൊന്നിരുന്ന ഒരു ഗ്രാമമായിരുന്നു അഗുംബെ. എന്നാൽ, ഇന്നു സ്ഥിതി മാറി. വനംവകുപ്പും ARRS-ലെ പ്രവർത്തകരും ചേർന്നു നടത്തിയ നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി, ഇന്നു നാട്ടുകാർ പാമ്പുകളെ കാണുമ്പോൾ അവയെ ഉപദ്രവിക്കാതെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നു. പാമ്പുകളെ ഭയപ്പെടേണ്ടതില്ല, മറിച്ച് അവയെ മനസിലാക്കുകയാണ് വേണ്ടത്- എന്ന സന്ദേശമാണ് ഗവേഷകർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. റേഡിയോ ടെലിമെട്രി ഉപയോഗിച്ചു രാജവെമ്പാലകളുടെ സഞ്ചാരപഥവും സ്വഭാവവും പഠിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രം കൂടിയാണിത്. തങ്ങളുടെ ഭൂമിയിൽ രാജവെന്പാലകൾ കൂടുകൂട്ടുകയും മുട്ടയിടുകയും ചെയ്യുന്നതൊക്കെ അപ്പപ്പോൾത്തന്നെ ഭൂഉടമകൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിനെ അറിയിക്കും. അവർ പിന്നീട് മുട്ട വിരിയുന്ന കുഞ്ഞുങ്ങളെ മേഗരാവല്ലി വനത്തിലേക്കു തുറന്നുവിടും.

കാണാൻ നിരവധി

വെറുമൊരു പാമ്പ് ഗവേഷണ കേന്ദ്രം എന്നതിലുപരി, ജൈവവൈവിധ്യത്തിന്‍റെ കലവറയാണ് അഗുംബെ. അറേബ്യൻ കടലിന്‍റെ പശ്ചാത്തലത്തിൽ കാണുന്ന അഗുംബെയിലെ സൂര്യാസ്തമയം അതിമനോഹരമാണ്. ബർക്കാന, ഓണബ്ബെ, കുഡ്ലു തീർഥ തുടങ്ങിയ വെള്ളച്ചാട്ടങ്ൾ വനത്തിനുള്ളിലെ മാസ്മരിക കാഴ്ചകളാണ്.
ആർ.കെ. നാരായണന്‍റെ പ്രശസ്തമായ മാൽഗുഡി ഡേയ്സ് എന്ന പരമ്പര ചിത്രീകരിച്ചത് ഈ കൊച്ചു ഗ്രാമത്തിലായിരുന്നു എന്നത് ഇന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

പ്രധാന ഭീഷണി

കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമാണ് ഇന്ന് അഗുംബെ നേരിടുന്ന പ്രധാന ഭീഷണി. പശ്ചിമഘട്ടത്തിലെ ഈ മഴക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും അനിവാര്യമാണ്. മഴ നനഞ്ഞ മണ്ണും, കാടിന്‍റെ നിഗൂഢതയും രാജവെമ്പാലകളുടെ ഗാംഭീര്യവും നേരിട്ടറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും അഗുംബെ ഒരു പ്രധാനകേന്ദ്രമാണ്. കാടിനെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഈ മലയോര ഗ്രാമം നമ്മെ പഠിപ്പിക്കുന്നു.

എപ്പോൾ സന്ദർശിക്കാം

അഗുംബെയുടെ ഭംഗി ഓരോ കാലത്തും ഓരോ രീതിയിലാണ്. താത്പര്യമനുസരിച്ച് സമയം തിരഞ്ഞെടുക്കാം.
മഴക്കാലം (ജൂൺ മുതൽ സെപ്റ്റംബർ വരെ): മഴക്കാടുകളുടെ യഥാർഥഭാവം കാണണമെങ്കിൽ ഈ സമയത്തു പോകണം. വെള്ളച്ചാട്ടങ്ങൾ അതിന്‍റെ പൂർണരൂപത്തിൽ കാണാം. എന്നാൽ, കനത്ത മഴയും അട്ടകളുടെ ശല്യവും യാത്ര ദുഷ്കരമാക്കിയേക്കാം. ട്രെക്കിംഗിനു നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശൈത്യകാലം (ഒക്ടോബർ മുതൽ ഫെബ്രുവരി വരെ): സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. തെളിഞ്ഞ കാലാവസ്ഥയും മനോഹരമായ സൂര്യാസ്തമയവും ആസ്വദിക്കാം. ട്രെക്കിംഗിനും സൈറ്റിംഗിനും ഏറ്റവും നല്ലത് ഈ മാസങ്ങളാണ്.
വേനൽക്കാലം (മാർച്ച് മുതൽ മെയ് വരെ): കാടിനുള്ളിലെ ചൂട് അല്പം കൂടുതലായിരിക്കും. ഈ സമയവും സന്ദർശനത്തിന് അനുയോജ്യമാണ്.

 

NRI

മി​ന​സോ​ട്ട​യി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; യാ​ത്രാ വി​ല​ക്കും അ​ടി​യ​ന്ത​രാ​വ​സ്ഥ​യും

മി​ന​സോ​ട്ട: അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​യും ശീ​ത​ക്കാ​റ്റി​നെ​യും തു​ട​ർ​ന്ന് ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും എ​ട്ട് ഇ​ഞ്ച് വ​രെ മ​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ഗ​വ​ർ​ണ​ർ ടിം ​വാ​ൾ​സ് സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ നാ​ഷ​ന​ൽ ഗാ​ർ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് മു​ന്നൂ​റി​ല​ധി​കം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നി​ര​വ​ധി ട്ര​ക്കു​ക​ൾ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. മി​നി​യാ​പൊ​ളി​സ് സെ​ന്‍റ് പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 400-ല​ധി​കം സ​ർ​വീ​സു​ക​ൾ വൈ​കു​ക​യും 150-ഓ​ളം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

ക​ന​ത്ത കാ​റ്റും മ​ഞ്ഞും കാ​ര​ണം ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ മ​ഞ്ഞു​വീ​ഴ്ച തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Kerala

യാ​ത്ര​യ്ക്കി​ട‍​യി​ലെ ആ 'ശ​ങ്ക' മാ​റ്റാ​ൻ ക്ലൂ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് യാ​ത്ര​യ്ക്കി​ട​യി​ലെ ആ "​ശ​ങ്ക'​യ്ക്ക് പ​രി​ഹാ​ര​മാ​യി "ക്ലൂ' ​(KLOO) ​​മൊ​ബൈ​ൽ ആ​പ്പു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്ത് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള​ള​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​വും ശു​ചി​ത്വ​മു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ ടോ​യ്‌​ലെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ സു​ഗ​മ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ശു​ചി​ത്വ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ക​സി​പ്പി​ച്ച ക്ലൂ ​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി എം.​ബി. രാ​ജേ​ഷ് മാ​സ്‌​ക​റ്റ് ഹോ​ട്ട​ലി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

"മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം' ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സു​പ്ര​ധാ​ന മു​ന്നേ​റ്റ​മാ​ണ് ക്ലൂ ​ആ​പ്പി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​തെ​ന്നും ഈ ​മാ​റ്റം സം​സ്ഥാ​ന​ത്തി​ന്‍റെ ശു​ചി​ത്വ​പ​രി​പാ​ല​ന പ്ര​യാ​ണ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ബ്ലി​ക്ക് ടോ​യ്ലെ​റ്റു​ക​ൾ, സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളി​ലെ ടോ​യ്ലെ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യെ ബ​ന്ധി​പ്പി​ച്ചു കൊ​ണ്ട് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ടോ​യ​ലെ​റ്റ് ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ലാ​ണ് ക്ലൂ ​അ​പ്പ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത് ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ നി​ർ​മി​ച്ച 1832 "ടേ​ക്ക് എ ​ബ്രേ​ക്ക്' കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ക​ച്ച റേ​റ്റിം​ഗു​ള്ള​വ​യും ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫ്രൂ​ഗ​ൽ സ​യ​ന്‍റി​ഫി​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് മൊ​ബൈ​ൽ ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്. ത​ദ്ദേ​ശ യാ​ത്രി​ക​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന സം​വി​ധാ​ന​മാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

TRAVEL

മ​ഞ്ഞി​ൻ പു​ത​പ്പ​ണി​ഞ്ഞ് തെ​ക്കി​ന്‍റെ കാ​ഷ്മീ​ർ

തെ​ക്കി​ന്‍റെ കാ​ഷ്മീ​ർ മൂ​ന്നാ​ർ അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക്, സീ​സ​ണി​ലെ ഏ​റ്റ​വും താ​ഴ്ന്ന താ​പ​നി​ല​യാ​യ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും മൂ​ന്നാ​റി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

മൂ​ന്നാ​റി​ലെ ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ്യാ​പ​ക​മാ​യി മൂ​ന്നാ​റി​ലെ​ത്തി​ത്തു​ട​ങ്ങി.

മൂ​ന്നാ​ർ ടൗ​ണ്‍, ന​ല്ല​ത​ണ്ണി, തെ​ന്മ​ല, ചി​റ്റു​വ​ര, ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റി​ലെ ലോ​വ​ർ ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് താ​പ​നി​ല ഇ​ന്ന​ലെ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി​യ​ത്. ല​ക്ഷ്മി എ​സ്റ്റേ​റ്റി​ലും ചൊ​ക്ക​നാ​ടും നാ​ലു​ഡി​ഗ്രി​യും സെ​വ​ൻ​മ​ല​യി​ൽ അ​ഞ്ചു​ഡി​ഗ്രി​യു​മാ​യി​രു​ന്നു കു​റ​ഞ്ഞ താ​പ​നി​ല.

പ്ര​ദേ​ശ​ത്തെ പു​ൽ​മേ​ടു​ക​ളി​ൽ മ​ഞ്ഞു​വീ​ണ​തോ​ടെ ഇ​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ണ്ണി​ന് കു​ളി​ർ​മ​യേ​കു​ന്ന ദൃ​ശ്യ​വി​രു​ന്നാ​യി മാ​റി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​നു താ​ഴെ​യെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക്രി​സ്മ​സ്, പു​തു​വ​ത്സ​ര അ​വ​ധി തു​ട​ങ്ങി​യ​തോ​ടെ മൂ​ന്നാ​റി​ൽ ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ക്കും.

SUNDAY DEEPIKA

ദു​ബാ​യ് ഡ്രീം​സ്!

പ്ര​ഭാ​ത​വെ​യി​ലേ​റ്റ മ​ൺ​വീ​ടു​ക​ൾ സാ​ക്ഷി​യാ​യി വി​മാ​നം മ​രു​ഭൂ​മി​യി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി. അ​ബു​ദാ​ബി ഷെ​യ്ഖ് സ​യീ​ദ് വി​മാ​ന​ത്താ​വ​ളം. മ​ണ​ലാ​ര​ണ്യം അ​പ്പാ​ടെ ത​ണു​പ്പി​ച്ചെ​ടു​ത്ത കു​ളി​രും പ്രൗ​ഢി​യും പ​കി​ട്ടു​മു​ണ്ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്. ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ ഏ​റെ ദൂ​രം ന​ട​ന്നാ​ണ് പു​റ​ത്തു ക​ട​ന്ന​ത്. ക​വാ​ട​ത്തി​ൽ പെ​ഷ​വാ​റി​ൽ നി​ന്നു​ള്ള മു​ദാ​സ​ർ അ​വാ​ൻ ഒ​രു ആ​ഡം​ബ​ര വാ​ഹ​ന​വു​മാ​യി കാ​ത്തു​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.

പ്രാ​ത​ൽ ക​ഴി​ച്ച് ആ​ദ്യം എ​ത്തി​യ​ത് ഷെ​യ്ഖ് സെ​യ്ദ് ഗ്രാ​ൻ​ഡ് മോ​സ്കി​ലേ​ക്ക്. വെ​ണ്ണ​ക്ക​ല്ലു​ക​ളി​ൽ അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​ന്ന മി​നാ​ര​ങ്ങ​ളും ക​മാ​ന​ങ്ങ​ളും ചു​മ​ർ​ചി​ത്ര​ങ്ങ​ളും, വി​സ്മ​യ​പ്പെ​ടു​ത്തു​ന്ന പ​ര​വ​താ​നി​ക​ളും ചി​ല്ല് തൂ​ക്കു​വി​ള​ക്കു​ക​ളും കാ​ണാ​ൻ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ജ​നം ഒ​ഴു​കി​യെ​ത്തു​ന്നു. അ​ബു​ദാ​ബി ന​ഗ​ര പ്ര​ദ​ക്ഷി​ണം കാ​ഴ്ച​ക​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി. ആ​ദ്യ പെ​ട്രോ​ൾ ഖ​ന​ന യ​ന്ത്ര​വും ബീ​ച്ചും പ​ച്ച​ത്തു​രു​ത്തു​ക​ളും രാ​ജാ​വി​ന്‍റെ കൊ​ട്ടാ​ര​വും സു​ന്ദ​ര​വും ഗം​ഭീ​ര​വു​മാ​ണ്. സ്വാ​മി നാ​രാ​യ​ൺ ക്ഷേ​ത്ര​ത്തി​ലെ സൂ​ക്ഷ്മ​മാ​യ വെ​ള്ള മാ​ർ​ബി​ൾ കൊ​ത്തു​പ​ണി​ക​ൾ മ​രു​ഭൂ​മി​യി​ലെ മ​റ്റൊ​രു വി​സ്മ​യ​മാ​യി.

അ​ബു​ദാ​ബി​യി​ൽ നി​ന്നു ദു​ബാ​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​രു മ​രു​ഭൂ​മി അം​ബ​ര​ചും​ബി​ക​ൾ നി​റ​ഞ്ഞ വി​ക​സി​ത ന​ഗ​ര​മാ​യി പ​രി​ണ​മി​ക്കു​ന്ന​തി​ന്‍റെ സൗ​ന്ദ​ര്യം വി​ളി​ച്ചോ​തു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു ജോ​ലി​ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളെ കാ​ണാം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ മ​രു​ഭൂ​മി​യി​ലെ​ത്തി​യ മ​ല​യാ​ളി​ക​ളെ ഒ​രു​നി​മി​ഷം ഓ​ർ​ത്തു.

പ്ര​ഭാ​തം ന​ന്മ​ക​ളാ​ൽ സ​മൃ​ദ്ധം

പു​ല​രി​ക്കു മു​ന്പേ ദു​ബാ​യ് ന​ഗ​രം പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​യി​ക്ക​ഴി​ഞ്ഞു. ജോ​ലി​ക്കു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​ങ്ങും. ക​ട​ക​ൾ എ​ല്ലാം തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്നു. സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങി​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ. അ​വ​രെ യാ​ത്ര​യ​യ​യ്ക്കാ​ൻ നി​ൽ​ക്കു​ന്ന അ​മ്മ​മാ​ർ. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ർ.

ചാ​യ​ക്ക​പ്പും എ​രി​യു​ന്ന സി​ഗ​ര​റ്റു​മാ​യി മൊ​ബൈ​ൽ നോ​ക്കു​ന്ന​വ​ർ. എ​ങ്ങു​നി​ന്നൊ​ക്കെ​യോ മു​റി​ഞ്ഞു​വീ​ഴു​ന്ന മ​ല​യാ​ളം വാ​മൊ​ഴി​ക​ൾ. ത​ണു​ത്ത ഒ​രി​ളം കാ​റ്റ​ടി​ക്കു​ന്നു. ചാ​യ​മ​ക്കാ​നി​ക്കു മു​ന്നി​ൽ ബാ​യി ബാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​വ​രി​ൽ ഇ​ന്ത്യ​നും പാ​ക്കി​സ്ഥാ​നി​യും സു​ഡാ​നി​യും യ​മ​നി​യും ഫി​ലി​പ്പി​നോ​യും ചീ​ന​നും ജോ​ർ​ദാ​നി​യു​മു​ണ്ട്.

സ​ഹി​ഷ്ണു​ത​യു​ടെ ന​ഗ​രം

സ​ഹി​ഷ്ണു​ത​യു​ടെ ന​ഗ​ര​മെ​ന്നാ​ണ് ദു​ബാ​യ് അ​റി​യ​പ്പെ​ടു​ന്ന​ത്. വം​ശ-​വ​ർ​ണ-​മ​ത-​രാ​ഷ്ട്ര-​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രെ​യും സ​മ​ഭാ​വ​ന​യോ​ടെ ക്ഷ​ണി​ച്ചി​രു​ത്തി വി​രു​ന്നൂ​ട്ടു​ന്ന ന​ഗ​രം. മ​രു​ഭൂ​മി​യി​ലൂ​ടെ അ​ല​ഞ്ഞു ന​ട​ന്നി​രു​ന്ന 240 പൂ​ർ​വി​ക​ർ ദൈ​റ ക​ട​ലി​ടു​ക്കി​ന​ടു​ത്ത് താ​മ​സ​മാ​രം​ഭി​ച്ചി​ട​ത്തു​നി​ന്നാ​ണ് ഈ ​ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്രം തു​ട​ങ്ങു​ന്ന​ത്. 1950ക​ളി​ലെ പെ​ട്രോ​ളി​ന്‍റെ ക​ണ്ടു​പി​ടു​ത്തം രാ​ജ്യ​ത്തെ വി​ക​സ​ന​ക്കു​തി​പ്പി​ലെ​ത്തി​ച്ചു.

യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ് എ​ന്ന പേ​രി​ൽ അ​ബു​ദാ​ബി ത​ല​സ്ഥാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന ഏ​ഴ് സ്വ​ത​ന്ത്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​യ ന​ഗ​രം ദു​ബാ​യ് ആ​ണ്. പൗ​രാ​ണി​ക അ​റ​ബ് വാ​സ്തു​വി​ല​ധി​ഷ്ഠി​ത​മാ​ണ് ദു​ബാ​യി​ലെ ന​ഗ​രാ​സൂ​ത്ര​ണം. ആ​ധു​നി​ക​മാ​യ കെ​ട്ടി​ട​ങ്ങ​ളും അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ തീ​ർ​ക്കു​ന്ന നി​റ​ങ്ങ​ളു​ടെ വ​ർ​ണ​പ​ര​വ​താ​നി​ക​ളാ​യ പൂ​ന്തോ​പ്പു​ക​ളും ഒ​രു മ​രു​ന​ഗ​രം എ​ന്ന സ​ങ്ക​ൽ​പ്പ​ത്തെ മാ​റ്റി​മ​റി​ക്കു​ന്നു.

ഗ​രി​മ​യാ​ർ​ജി​ച്ച എ​ത്ര​യെ​ത്ര കെ​ട്ടി​ട​ങ്ങ​ൾ. പെ​ട്ടി​ക​ൾ അ​ടു​ക്കി​വ​ച്ച​പോ​ലെ, ആ​യ​ത്തു​ക​ൾ എ​ഴു​തി​യ കാ​ൽ​ച്ചി​ല​മ്പു പോ​ലെ, ആ​കാ​ശ​ത്തേ​ക്ക് പി​രി​യു​ന്ന വൃ​ത്താ​കാ​ര തൂ​ൺ​പോ​ലെ, വാ​യ് തു​റ​ന്ന ചി​പ്പി പോ​ലെ, പ​ള്ള വീ​ർ​ത്ത ഭ​ര​ണി​പോ​ലെ, ചെ​ത്തി​യ മു​ള​ങ്ക​മ്പു​പോ​ലെ, പൂ​ണ്ട മാ​മ്പ​ഴം പോ​ലെ, വി​ട​ർ​ന്നു​തു​ട​ങ്ങു​ന്ന പു​ഷ്പം​പോ​ലെ... രൂ​പ​ങ്ങ​ളു​ടെ എ​ത്ര​യെ​ത്ര വി​സ്മ​യ​ങ്ങ​ൾ. ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച ബു​ർ​ജ് ഖ​ലീ​ഫ, ഫ്യൂ​ച്ച​ർ മ്യൂ​സി​യം, അ​റ്റ്‌​ലാ​ന്‍റി​സ്, ബു​ർ​ജ് അ​ൽ അ​റ​ബ്, ദു​ബാ​യ് ഫ്രെ​യിം തു​ട​ങ്ങി​യ നി​ർ​മി​തി​ക​ൾ അ​തി​ശ​യം​തീ​ർ​ക്കും. ത​ല​ങ്ങും വി​ല​ങ്ങും ന​ഗ​ര​ത്തെ ചു​റ്റി​പ്പി​ണ​യു​ന്ന ആ​കാ​ശ​പാ​ത​ക​ളി​ലൂ​ടെ മെ​ട്രോ​യും ട്രാ​മും വാ​ഹ​ന​ങ്ങ​ളും ചീ​റി​പ്പാ​യു​ന്നു.

നി​ര​നി​ര​യാ​യ ഈ​ന്ത​പ്പ​ന​ക​ൾ മ​ന​സി​ൽ വ​ന്യ​മാ​യ മ​ണ​ലാ​ര​ണ്യ ചി​ന്ത​ക​ൾ ഉ​ണ​ർ​ത്തു​ന്നു. വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള തെ​രു​വു​ക​ൾ. ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളു​ടെ പി​ൻ​ബ​ല​മു​ള്ള ചി​ട്ട​യാ​യ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ. എ​ങ്കി​ലും വാ​ഹ​ന​ബാ​ഹു​ല്യം പ​ല​പ്പോ​ഴും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. എ​ല്ലാ​ത്ത​രം ആ​ധു​നി​ക വേ​ഷ​ധാ​രി​ക​ളെ​യും നി​ങ്ങ​ളി​വി​ടെ ക​ണ്ടു​മു​ട്ടും.

ദു​ബാ​യ് പൈ​തൃ​ക ഗ്രാ​മം

‌ദു​ബാ​യ് പൈ​തൃ​ക ഗ്രാ​മ​ത്തി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ​യാ​ത്ര. ഒ​രു ക​ട​ലി​ടു​ക്കി​ന്‍റെ അ​പ്പു​റ​വും ഇ​പ്പു​റ​വും പ​ഴ​യ-​പു​തി​യ ന​ഗ​ര​ങ്ങ​ൾ. ഒ​രു മേ​ഖ​ല​യാ​കെ ക​ളി​മ​ണ്ണി​ൽ സൃ​ഷ്ടി​ച്ചെ​ടു​ത്ത ഗ്രാ​മീ​ണ വീ​ടു​ക​ൾ. പ​ഴ​യ​കാ​ല​ത്തെ അ​തേ​പ​ടി പു​ന​ർ​നി​ർ​മി​ച്ച ഒ​ട്ട​ന​വ​ധി കെ​ട്ടി​ട​ങ്ങ​ൾ. ത​ടി​യി​ൽ തീ​ർ​ത്ത ഒ​രു വ​ലി​യ യാ​നം പൗ​രാ​ണി​ക​ത​പേ​റി മു​ന്നി​ലു​ള്ള ജ​ല​പാ​ത​യി​ലൂ​ടെ പ​തി​യെ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്നു.

ക​ട​ലി​ന​ടി​യി​ലൂ​ടെ​യു​ള്ള തു​ര​ങ്ക​ത്തി​ലൂ​ടെ​യാ​ണ് ഈ​ന്ത​പ്പ​ന​യു​ടെ രൂ​പ​ത്തി​ലു​ള്ള പാം ​ജു​മൈ​റ​യി​ലെ​ത്തി​യ​ത്. പാം ​ജു​മൈ​റ​യി​ലാ​ണ് അ​റ്റ്‌​ലാ​ന്‍റി​സ് ഹോ​ട്ട​ൽ. ഇ​വി​ടെ ലോ​സ്റ്റ് വേ​ൾ​ഡ് അ​ക്വേ​റി​യ​ത്തി​ലും ഈ​സ്റ്റ് വെ​സ്റ്റ് ട​വ​റി​ലും എ​ൻ​ഫ്യു​ക്കൊ​വി​ലും സീ ​ഫ​യ​റി​ലും ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​നോ​ദ കാ​ഴ്ച​ക​ൾ നി​ങ്ങ​ൾ​ക്കു​മു​ന്നി​ലെ​ത്തു​ന്നു. മു​ൻ​വ​ശ​ത്തു​ള്ള വി​ശാ​ല​മാ​യ ക​ട​ൽ​പ്പ​ര​പ്പി​ൽ വാ​ട്ട​ർ സ്കൂ​ട്ട​റു​ക​ളി​ലും സ്പീ​ഡ് ബോ​ട്ടു​ക​ളി​ലും അ​ര​ങ്ങേ​റു​ന്ന പ​ല​ത​രം ജ​ല​കേ​ളി​ക​ൾ.

ഡെ​സ​ർ​ട്ട് സ​ഫാ​രി

ഉ​ച്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു ഡെ​സ​ർ​ട്ട് സ​ഫാ​രി. ന​ഗ​ര പ്രാ​ന്ത​ങ്ങ​ൾ പി​ന്നി​ട്ട​തും വി​ജ​ന​മാ​യ മ​രു​ഭൂ​മി​ക​ൾ മാ​ത്ര​മാ​യി. മ​രു​പ്പ​റ​മ്പു​ക​ൾ​ക്കു​മ​ധ്യേ ഫു​ജൈ​റ​യി​ലേ​ക്കു​നീ​ളു​ന്ന വി​ശാ​ല ഹൈ​വേ മു​ന്നി​ൽ നീ​ണ്ടു കി​ട​ന്നു. ഇ​ട​യ്ക്കി​ടെ ചു​ണ്ണാ​ന്പു മ​ല​ക​ളും ചെ​മ്മ​ണ​ൽ കു​ന്നു​ക​ളും ഈ​ന്ത​പ്പ​ന​ത്തോ​ട്ട​ങ്ങ​ളും കാ​ഴ്ച​ക​ളെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

പ്ര​ധാ​ന​പാ​ത​വി​ട്ട് മ​ണ​ൽ​മ​ല​ക​ളി​ലൂ​ടെ​യാ​യി യാ​ത്ര. ഇ​പ്പോ​ൾ ചു​റ്റി​ലും ചെ​മ്പി​ന്‍റെ നി​റ​മു​ള്ള അ​ന​ന്ത​മാ​യ മ​ണ​ൽ​ക്കു​ന്നു​ക​ൾ മാ​ത്രം. വ​ള​വു​ക​ളും തി​രി​വു​ക​ളും ചെ​ങ്കു​ത്താ​യ ക​യ​റ്റി​റ​ക്ക​ങ്ങ​ളും ചെ​രി​ഞ്ഞും പി​രി​ഞ്ഞും പി​ന്നി​ടു​ന്ന സാ​ഹ​സി​ക​യാ​ത്ര. വ​ലി​യൊ​രു മ​ണ​ൽ​മ​ല​യു​ടെ മു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ന്നു. എ​ല്ലാ​വ​രും പു​റ​ത്തി​റ​ങ്ങി. ന​ല്ല ത​ണു​ത്ത കാ​റ്റ് വീ​ശു​ന്നു. ചു​റ്റി​ലും വി​ശാ​ല​മാ​യ മ​ണ​ൽ​പ്പ​ര​പ്പു​ക​ൾ മാ​ത്രം. ദൂ​രെ ചെ​മ്പ​ട്ടു​ടു​ത്ത സൂ​ര്യ​ൻ മ​ണ​ലാ​ര​ണ്യ​ത്തി​ലേ​ക്ക് താ​ഴു​വാ​ൻ തു​ട​ങ്ങു​ന്നു. മ​രു​ഭൂ​മി​യി​ലെ അ​സ്ത​മ​യം.

ആ​റു കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നെ​യും മ​രു​ഭൂ​മി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് അ​ത്താ​ഴം ഒ​രു​ക്കി​യി​രു​ന്ന വി​ജ​ന​മാ​യ ഡെ​സ​ർ​ട്ട് ക്യാ​മ്പി​ൽ എ​ത്തി​യ​ത്. മ​രു​ഭൂ​മി​യി​ലെ രാ​ത്രി​വ​ന്യ​ത അ​ടു​ത്ത​റി​ഞ്ഞ യാ​ത്ര. ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യി ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ച ഒ​രു നി​ശാ​താ​വ​ളം. എ​ത്ര ക​ണ്ടാ​ലും എ​ത്ര അ​റി​ഞ്ഞാ​ലും പു​തി​യ പു​തി​യ ച​മ​യ​ങ്ങ​ൾ എ​ടു​ത്ത​ണി​ഞ്ഞു പു​ഞ്ചി​രി​ക്കു​ക​യാ​ണ് ദു​ബാ​യ്.

ദു​ബാ​യ് ഫ്രെ​യിം

ദു​ബാ​യ് ന​ഗ​ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഒ​രു വി​സ്മ​യ​നി​ർ​മി​തി​യി​ലേ​ക്കാ​യി അ​ടു​ത്ത പ്ര​ഭാ​ത​ത്തി​ൽ യാ​ത്ര. ദു​ബാ​യ് ഫ്രെ​യിം. ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ പ​ല​വ​ട്ടം ക​ണ്ട​താ​ണ്, ഫോ​ട്ടോ ഫ്രെ​യിം പോ​ലെ നി​ൽ​ക്കു​ന്ന ഒ​രു സ്വ​ർ​ണ​ച​തു​രം. 150 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 90 മീ​റ്റ​ർ നീ​ള​ത്തി​ൽ സ്വ​ർ​ണം പൊ​തി​ഞ്ഞൊ​രു ഇ​രു​മ്പു​കൂ​ട്. അ​ടി​ത്ത​ട്ടി​ൽ പു​രാ​ത​ന ദു​ബാ​യ് മു​ത​ൽ ആ​ധു​നി​ക ദു​ബാ​യ് വ​രെ​യു​ള്ള വി​കാ​സം പ​ല​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ശ​ദീ​ക​രി​ക്കു​ന്നു.

ലി​ഫ്റ്റ് ഉ​യ​രു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ ആ​കാ​ശ​ചി​ത്ര​ങ്ങ​ൾ പ​ക്ഷി​ക്ക​ണ്ണി​ൽ​നി​ന്നെ​ന്ന പോ​ലെ ല​ഭി​ച്ചു​തു​ട​ങ്ങും. വ​ശ​ങ്ങ​ളി​ലു​ള്ള കാ​ഴ്ച​ക​ളി​ൽ ഒ​ന്ന് പ​ഴ​യ ദു​ബാ​യ് ആ​ണെ​ങ്കി​ൽ മ​റു​വ​ശം ആ​ധു​നി​ക ദു​ബാ​യ്. അ​ടി​വ​ശ​ത്തെ ചി​ല്ലു​നി​ല​ത്തി​ലൂ​ടെ ദൃ​ശ്യ​മാ​കു​ന്ന​ത് 150 മീ​റ്റ​ർ താ​ഴ്ച​യി​ലെ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ൾ.

ദു​ബാ​യ് മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ

മ​രു​ഭൂ​മി​യി​ലെ ജ​ല​ദൗ​ർ​ല​ഭ്യം എ​ന്ന സ​മ​സ്യ​യെ മാ​റ്റി​മ​റി​ക്കു​ന്ന​താ​ണ് ദു​ബാ​യ് മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ എ​ന്ന പൂ​ന്തോ​ട്ടം. വ​ർ​ണ​പ്പൂ​ക്ക​ളു​ടെ മാ​യാ​ലോ​കം. ഒ​രു പ്ര​ദേ​ശ​മാ​കെ എ​ങ്ങ​നെ​യൊ​ക്കെ പൂ​ക്ക​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ആ​ക​ർ​ഷ​ക​മാ​ക്കാ​മോ അ​തി​ന്‍റെ​യെ​ല്ലാം അ​പ്പു​റ​മാ​ണ് ദു​ബാ​യ് മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ. പു​ഞ്ചി​രി​ക്കു​ന്ന പൂ​ക്ക​ൾ​കൊ​ണ്ട് അ​ണി​യി​ച്ചൊ​രു​ക്കി​യ വി​മാ​ന​വും കു​തി​ര​ക​ളും കൊ​ട്ടാ​ര​ങ്ങ​ളും ന​ർ​ത്ത​കി​മാ​രും പ​ക്ഷി​ക​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രെ സ്വ​പ്ന​ലോ​ക​ത്തെ​ത്തി​ക്കു​ന്നു.

ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്

ലോ​ക​മൊ​രു ഗ്രാ​മം എ​ന്ന സ​ങ്ക​ല്പ​ത്തി​ൽ​നി​ന്നാ​ണ് ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ് എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഉ​ത്ഭ​വം. പൂ​ക്ക​ളു​ടെ ലോ​ക​ത്തു​നി​ന്ന് നേ​രേ​യെ​ത്തി​യ​ത് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്കാ​യി​രു​ന്നു. മു​പ്പ​തോ​ളം രാ​ഷ്ട്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യ ത​ന​തു പൈ​തൃ​കം പ​റ​യു​ന്ന പ​വ​ലി​യ​നു​ക​ളാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്. വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ര​മ്പ​രാ​ഗ​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​സ്റ്റാ​ളു​ക​ൾ ഇ​വി​ടെ​യു​ണ്ട്.

വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​നു​ഷ്യ​രെ​യും അ​വ​രു​ടെ ജീ​വി​ത​രീ​തി​ക​ളെ​യും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ​യും മ​രു​ഭൂ​മി​യി​ലൊ​രി​ട​ത്തു​വ​ച്ച് പ​രി​ച​യ​പ്പെ​ടു​വാ​നു​ള്ള അ​സു​ല​ഭ അ​വ​സ​ര​മാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കു ല​ഭി​ക്കു​ന്ന​ത്. മാ​ന​വി​ക​ത​യു​ടെ മാ​ന്ത്രി​ക ഭാ​വ​ങ്ങ​ൾ ഇ​വി​ടെ തു​ടി​കൊ​ട്ടു​ന്നു. സ​ന്തോ​ഷ​ത്തോ​ടെ, അ​തി​ലേ​റെ ഒ​രു​മ​യോ​ടെ പ​ല​വി​ധ രാ​ജ്യ​ക്കാ​ർ ആ​ർ​ത്തു​ല്ല​സി​ക്കു​ന്ന പാ​രി​ടം. കു​വൈ​റ്റ് പ​വ​ലി​യ​നി​ൽ​നി​ന്നാ​ണ് തു​ട​ക്കം.

തു​ട​ർ​ന്ന് മൊ​റോ​ക്കോ, ഈ​ജി​പ്ത്, ഇ​റാ​ൻ, യ​മ​ൻ, ഇ​ന്ത്യ, റ​ഷ്യ, ജോ​ർ​ദാ​ൻ, തു​ർ​ക്കി, പ​ല​സ്തീ​ൻ, പാ​ക്കി​സ്ഥാ​ൻ പ​വ​ലി​യ​നു​ക​ൾ. പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളും അ​ർ​മാ​ദ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും ഭ​ക്ഷ്യ സ്റ്റാ​ളു​ക​ളും പ​ല​വി​ധ വേ​ഷ​ഭൂ​ഷാ​ദി​ക​ൾ അ​ണി​ഞ്ഞ വി​വി​ധ ദേ​ശ​ക്കാ​രും ഗ്ലോ​ബ​ൽ വി​ല്ലേ​ജി​നെ ഒ​രു സം​ഭ​വ​മാ​ക്കി മാ​റ്റു​ന്നു.

ഫ്യൂ​ച്ച​ർ മ്യൂ​സി​യം

2071 ഫെ​ബ്രു​വ​രി ര​ണ്ട് എ​ന്ന ദി​വ​സ​ത്തെ മ​ന​സി​ൽ​ക്ക​ണ്ടു വേ​ണം ദു​ബാ​യി​യി​ലെ ഫ്യൂ​ച്ച​ർ മ്യൂ​സി​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ. അ​ക​വും പു​റ​വും ആ​യ​ത്തു​ക​ൾ ആ​ലേ​ഖ​നം​ചെ​യ്ത വെ​ള്ളി​ക്കാ​ൽ​ച്ചി​ല​മ്പി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് മ്യൂ​സി​യം. 2071ൽ ​ദു​ബാ​യി​ലും ലോ​ക​ത്തും സം​ഭ​വി​ക്കാ​നി​രി​ക്കു​ന്ന ശാ​സ്ത്ര മു​ന്നേ​റ്റ​ങ്ങ​ളും ഇ​ന്ന​ത്തെ മ​നു​ഷ്യ​കു​ലം അ​തി​നാ​യി സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണി​വി​ടെ.

ശൂ​ന്യാ​കാ​ശ​ത്തേ​ക്കു​യ​രു​ന്ന ഒ​രു ഉ​പ​ഗ്ര​ഹ​പേ​ട​ക​ത്തി​ൽ ക​യ​റി​യാ​ണ് നാ​ലു നി​ല​ക​ളി​ലാ​യു​ള്ള ഫ്യൂ​ച്ച​ർ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​ചെ​ന്ന​ത്. ഏ​തു ഭാ​ഷ​യി​ലും ഏ​തു സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ത​രു​ന്ന യ​ന്ത്ര​മ​നു​ഷ്യ​നും കാ​ണി​ക​ളെ ക​ണ്ട​റി​ഞ്ഞു നൃ​ത്തം​ചെ​യ്യ​ന്ന റോ​ബോ​ട്ടി​ക് ശു​ന​ക​നും കൗ​തു​ക​മു​ണ​ർ​ത്തും.

ബു​ർ​ജ് ഖ​ലീ​ഫ

ഡൗ​ൺ​ടൗ​ൺ ദു​ബാ​യി​ലാ​ണ് ലോ​ക​ത്തേ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ടം എ​ന്ന ഖ്യാ​തി നേ​ടി​യ ബു​ർ​ജ് ഖ​ലീ​ഫ. ദു​ബാ​യ് മാ​ളി​ലൂ​ടെ പ്ര​വേ​ശി​ച്ച് ഏ​റെ​നേ​രം വ​രി​യി​ൽ​നി​ന്നാ​ണ് ബു​ർ​ജ് ഖ​ലീ​ഫ​യി​ലേ​ക്ക് ഉ​യ​രു​വാ​ൻ ക​ഴി​ഞ്ഞ​ത്. കൃ​ത്യം ഒ​രു മി​നി​റ്റു​കൊ​ണ്ട് 124-ാം നി​ല​യി​ലെ​ത്തി​ച്ച ലി​ഫ്റ്റ് ന​ഗ​ര​ത്തി​ന്‍റെ അ​ന​ന്ത​വി​ഹാ​യ​സി​ലേ​ക്ക് കാ​ഴ്ച​ക​ളെ തു​റ​ന്നു​വി​ട്ടു. ആ​കാ​ശ​ത്തോ​ട് ഒ​ട്ടി​നി​ന്ന് 360 ഡി​ഗ്രി​യി​ൽ ദു​ബാ​യ് ന​ഗ​രം ഒ​രു വാ​ങ്മ​യ​ചി​ത്രം​പോ​ലെ ആ​സ്വ​ദി​ക്കാം.

ബു​ർ​ജ് ഖ​ലീ​ഫ​യു​ടെ അ​ടി​ത്ത​ട്ടി​ലു​ള്ള ത​ടാ​ക​വും ദു​ബാ​യ് ഫൗ​ണ്ട​നും ദു​ബാ​യ് മാ​ളും ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​നു​ഷ്യ​രാ​ശി​യു​ടെ സം​ഗ​മ​വേ​ദി​ക​ളാ​ണ്. കാ​ഴ്ച​ക​ൾ‌​കൊ​ണ്ട് ന​മ്മെ പൊ​റു​തി​മു​ട്ടി​ക്കും ദു​ബാ​യ്! ഒ​രി​ക്ക​ലെ​ങ്കി​ലും കാ​ണേ​ണ്ട സ്ഥ​ലം. ന​വം​ബ​ർ മു​ത​ൽ ജ​നു​വ​രി വ​രെ​യാ​ണ് ദു​ബാ​യ് സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യം.

National

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്ക​ൽ: 84 പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ വി​വി​ധ സോ​ണു​ക​ളി​ൽ 84 പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു, പാ​റ്റ്ന, ഹൗ​റ തു​ട​ങ്ങി​യ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ​ശേ​ഷം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങും.

മൊ​ത്തം 104 ട്രി​പ്പു​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ​ക്കാ​യി ഭൗ​തി​ക​ശേ​ഷി പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു​വെ​ന്ന് റെ​യി​ൽ​വേ വ​ക്താ​വ് പ​റ​ഞ്ഞു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കും. യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നാ​യി മും​ബൈ സെ​ൻ​ട്ര​ൽ-​ന്യൂ​ഡ​ൽ​ഹി, മും​ബൈ സെ​ൻ​ട്ര​ൽ-​ഭി​വാ​നി, മും​ബൈ സെ​ൻ​ട്ര​ൽ-​ഷ​കു​ർ ബ​സ്തി, ബാ​ന്ദ്ര ടെ​ർ​മി​ന​സ്-​ദു​ർ​ഗാ​പു​ര, വ​ൽ​സാ​ദ്-​ബി​ലാ​സ്പു​ർ, സ​ബ​ർ​മ​തി-​ഡ​ൽ​ഹി, സ​ബ​ർ​മ​തി-​ഡ​ൽ​ഹി സ​രാ​യ് രോ​ഹി​ല്ല റൂ​ട്ടി​ൽ ഏ​ഴു പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​മെ​ന്ന് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ അ​റി​യി​ച്ചു.

സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ നാ​ലു പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു ചെ​ന്നൈ, മും​ബൈ, ഷാ​ലി​മാ​ർ (കോ​ൽ​ക്ക​ത്ത) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണു സ​ർ​വീ​സു​ക​ൾ. ചെ​ന്നൈ എ​ഗ്‌​മൂ​ർ-​ച​ര​ളാ​പ​ള്ളി (തെ​ലു​ങ്കാ​ന), സെ​ക്ക​ന്ദ​രാ​ബാ​ദ്-​ചെ​ന്നൈ എ​ഗ്‌​മൂ​ർ റൂ​ട്ടി​ൽ അ​ധി​ക സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പി​ലു​ള്ള​ത്.

തി​രു​ച്ചി​റ​പ്പ​ള്ളി-​ജോ​ധ്പു​ർ ഹം​സ​ഫ​ർ എ​ക്സ്പ്ര​സ്, ചെ​ന്നൈ സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്, മും​ബൈ സി​എ​സ്ടി-​ചെ​ന്നൈ ബീ​ച്ച് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് എ​ന്നി​വ​യി​ൽ ഒ​രു അ​ധി​ക എ​സി കോ​ച്ചു​കൂ​ടി അ​നു​വ​ദി​ച്ചു​വെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു. ഈ ​മാ​സം പ​ത്തു​വ​രെ അ​ധി​ക കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും.

National

നെ​റ്റ്‌​വ​ര്‍​ക്ക് ക​ണ​ക്റ്റി​വി​റ്റി​യു​ടെ 95 ശ​ത​മാ​ന​വും പു​നഃ​സ്ഥാ​പി​ച്ചെ​ന്ന് ഇ​ൻ​ഡി​ഗോ

ന്യൂ​ഡ​ൽ​ഹി: ദി​വ​സ​ങ്ങ​ൾ നീ​ണ്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് നീ​ങ്ങു​ന്നു എ​ന്ന് ഇ​ന്‍​ഡി​ഗോ.

നെ​റ്റ്‌​വ​ര്‍​ക്ക് ക​ണ​ക്റ്റി​വി​റ്റി​യു​ടെ 95 ശ​ത​മാ​ന​വും പു​നഃ​സ്ഥാ​പി​ച്ചെ​ന്നും ശ​നി​യാ​ഴ്ച 138 ഇ​ട​ങ്ങ​ളി​ലേ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന 135 സ​ര്‍​വീ​സു​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നും ഇ​ൻ​ഡി​ഗോ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​യു​ടെ അ​ഞ്ചാം ദി​വ​സ​മാ​യ ഇ​ന്ന് നൂ​റു​ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ബം​ഗ​ളൂ​രു, മും​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്ക് പു​റ​ത്ത് യാ​ത്ര​ക്കാ​ര്‍ ത​ടി​ച്ചു കൂ​ടി.

ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​രെ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

ഇ​ന്‍​ഡി​ഗോ​യ്‌​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ന്‍ നാ​യി​ഡു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്‍​ഡി​ഗോ ടി​ക്ക​റ്റ് കാ​ന്‍​സ​ലേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ റീ​ഫ​ണ്ടും ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നു മു​ന്‍​പാ​യി യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നു കേ​ന്ദ്രം ഉ​ത്ത​ര​വി​ട്ടു.

റീ​ഷെ​ഡ്യൂ​ളിം​ഗ് ചാ​ര്‍​ജു​ക​ള്‍ ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ല. റീ​ഫ​ണ്ടി​ല്‍ കാ​ല​താ​മ​സം വ​രു​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ന​വം​ബ​ര്‍ ഒ​ന്നി​നു പ്രാ​ബ​ല്യ​ത്തി​ലാ​യ പൈ​ല​റ്റ് ഡ്യൂ​ട്ടി ച​ട്ട​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ളി​ല്‍ 2026 ഫെ​ബ്രു​വ​രി 10 വ​രെ ഇ​ന്‍​ഡി​ഗോ​യ്ക്ക് ഇ​ള​വു ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

TRAVEL

ഒ​രു വേ​ൾ​ഡ് ടൂ​ർ പോ​യാ​ലോ !!

ലോ​കം ചു​റ്റു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഓ​രോ രാ​ജ്യ​ത്തോ​ടും പ്ര​ത്യേ​ക ഇ​ഷ്ട​മാ​ണ്. അ​തി​ന​വ​ർ മാ​ർ​ക്ക് ഇ​ടു​ക​യും ചെ​യ്യും. ഓ​രോ രാ​ജ്യ​ത്തെ​യും സൗ​ക​ര്യ​ങ്ങ​ൾ, സ​മ്പ്ര​ദാ​യ​ങ്ങ​ൾ, അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ, ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം സ​ഞ്ചാ​രി​ക​ളു​ടെ ഗു​ഡ് ബു​ക്കി​ൽ ക​യ​റാ​ൻ രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​റു​ണ്ട്.


അ​പ്പോ​ൾ പി​ന്നെ ഏ​തൊ​ക്കെ​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​ങ്ങ​ൾ എ​ന്ന് ക​ണ്ടെ​ത്തേ​ണ്ട. ലോ​ക​ത്തി​ലെ മി​ക​ച്ച പ​ത്തു​രാ​ജ്യ​ങ്ങ​ള്‍ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി 2025ലെ ​കോ​ണ്ടെ നാ​സ്റ്റ് ട്രാ​വ​ല​ര്‍ റീ​ഡേ​ഴ്സ് ചോ​യ്സ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ലോ​ക​സ​ഞ്ചാ​രി​ക​ൾ​ക്ക് അ​തൊ​രു വ​ലി​യ ടൂ​ർ ഗൈ​ഡ് ആ​യി മാ​റി.


ഏ​തൊ​ക്കെ​യാ​ണ് ലോ​ക​ത്തി​ലെ ആ ​പ​ത്തു രാ​ജ്യ​ങ്ങ​ൾ എ​ന്ന് നോ​ക്കാം.

ന​മ്പ​ര്‍ വ​ണ്‍ ജ​പ്പാ​ന്‍

ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ര്‍ രാ​ജ്യ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ജ​പ്പാ​നാ​ണ്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വ​ര്‍​ഷ​മാ​ണ് ജ​പ്പാ​ന്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്.

പ്ര​കൃ​തി സൗ​ന്ദ​ര്യം, സം​സ്‌​കാ​രം, ഭ​ക്ഷ​ണ വൈ​വി​ധ്യ​ങ്ങ​ള്‍, ആ​തി​ഥ്യ​മ​ര്യാ​ദ എ​ന്നി​വ​യാ​ണ് ജ​പ്പാ​ന്‍ ജ​ന​പ്രീ​തി നേ​ടു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് സ​ഞ്ചാ​രി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

TRAVEL

കാ​ടു ക​ണ്ട് ഒ​ര​പ്പ​ൻ​കെ​ട്ടി​ലേ​ക്ക് ന​ട​ക്കാം

ജി​ല്ല: തൃ​ശൂ​ർ
കാ​ഴ്ച: പ്ര​കൃ​തി​ഭം​ഗി, വെ​ള്ള​ച്ചാ​ട്ടം

തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്ന് 23 കി​ലോ​മീ​റ്റ​ർ ദൂ​രം. പ​ട്ടി​ക്കാ​ടു​നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് വി​ല​ങ്ങ​ന്നൂ​രെ​ത്തി​യാ​ൽ പി​ന്നെ നി​ശ്ചി​ത​ദൂ​രം വ​രെ​യേ വാ​ഹ​നം പോ​കൂ. അ​വി​ടെ​നി​ന്നു കാ​ൽ​ന​ട​യാ​യി കാ​ടി​ന്‍റെ ഗ​ന്ധ​മു​ള്ള കാ​റ്റും കി​ളി​ക​ളു​ടെ പാ​ട്ടും കാ​ട്ടു​വ​ള്ളി​ക​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന മ​ര​ങ്ങ​ളു​മൊ​ക്കെ ക​ണ്ടു നീ​ങ്ങാം.

കൂ​റ്റ​ൻ പാ​റ​ക​ളും ഇ​വി​ടെ കാ​ണാം. സാ​ഹ​സി​ക സ​ഞ്ചാ​രം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഏ​റെ ര​സി​ക്കും.

 

TRAVEL

സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച് പ​റ​വ​ക്ക​യം വെ​ള്ള​ച്ചാ​ട്ടം

ന​യ​ന​മ​നോ​ഹ​ര​മാ​യ പ​റ​വ​ക്ക​യം വെ​ള്ള​ച്ചാ​ട്ടം സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. മ​നോ​ഹ​ര​മാ​യ കു​ഞ്ഞ​ൻ വെ​ള്ള​ച്ചാ​ട്ട​മെ​ന്നും ഇ​ത​റി​യ​പ്പെ​ടു​ന്നു​ണ്ട്.

വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ പൂ​ച്ച​പ്ര-​ദേ​വ​രു​പാ​ര കൂ​ടി നാ​ളി​യാ​നി​ക്കു പോ​കു​ന്ന പാ​ത​യി​ൽ കി​ഴ​ക്ക​ൻ മ​ല​യി​ലേ​യ്ക്കു​ള്ള റോ​ഡ​രി​കി​ലാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

വ​ലി​യ ഉ​യ​ര​ത്തി​ല​ല്ലാ​ത്ത പാ​റ​ക്കെ​ട്ടി​ൽ​നി​ന്ന് പ​റ​വ​ക്ക​യം തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം താ​ഴേ​യ്ക്കു ത​ട്ടു​ത​ട്ടാ​യി പ​തി​ക്കു​ന്ന കാ​ഴ്ച ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ചു​റ്റം നി​റ​യെ കാ​ട്ടു​മ​ര​ങ്ങ​ളും ചേ​ല​ക​ളു​മാ​ണ്.

വെ​ള്ളം താ​ഴേ​ക്കു പ​തി​ക്കുമ്പോ​ഴു​ള്ള മ​ഞ്ഞും കാ​ട്ടു​ചോ​ല​ത്ത​ണ​ലും ഇ​തി​നി​ട​യി​ലൂ​ടെ ക​ട​ന്നു വ​രു​ന്ന സൂ​ര്യ​ര​ശ്മി​ക​ൾ മ​ഞ്ഞി​ൽ ത​ട്ടി വി​രി​യു​ന്ന മ​ഴ​വി​ല്ലും കൂ​ടി​യാ​കു​ന്പോ​ൾ ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ണാ​കാ​ഴ്ച​ക​ളു​ടെ വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

സി​നി​മ​ഷൂ​ട്ടിം​ഗ്, ഫോ​ട്ടോ​ഷൂ​ട്ട് എ​ന്നി​വ​യ്ക്കും ഏ​റെ അ​നു​യോ​ജ്യ​മാ​ണ്. റോ​ഡി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വി​ടെ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേരാ​നും ക​ഴി​യും.

അ​പ​ക​ടസാ​ധ്യ​ത​യും കു​റ​വാ​ണ്. അ​തി​നാ​ൽ വെ​ള്ള​ത്തി​ലി​റ​ങ്ങി നീ​ന്താ​നും ക​ഴി​യും. തൊ​ടു​പു​ഴ​യി​ൽ​നി​ന്നു വെ​ള്ളി​യാ​മ​റ്റം പൂ​ച്ച​പ്ര വ​ഴി​യും ഇ​ടു​ക്കി ഭാ​ഗ​ത്തുനി​ന്നു കു​രു​തി​ക്കു​ള​ത്തനി​ന്നു തി​രി​ഞ്ഞ് പൂ​ച്ച​പ്ര ​വ​ഴി​യും ഇ​വി​ടെ​യെ​ത്താ​നാ​കും.

SUNDAY DEEPIKA

സ്വ​പ്ന​ങ്ങ​ള്‍​ക്കൊ​പ്പം പ​റ​ന്ന് പു​രു​ഷോ​ത്ത​മ​ന്‍

സ്വ​പ്നം കാ​ണാ​ത്ത​വ​ർ ആ​രു​മു​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍ കാ​ണു​ന്ന സ്വ​പ്ന​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ നി​ശ്ച​യ​ദാ​ര്‍​ഢ്യ​മു​ള്ള​വ​ര്‍​ക്കു മാ​ത്ര​മേ ക​ഴി​യൂ. അ​വ​രി​ലൊ​രാ​ളാ​ണ് പ​യ്യ​ന്നൂ​ര്‍ വെ​ള്ളൂ​ര്‍ പ​ഴ​യ തെ​രു​വി​ലെ ടി.​വി. പു​രു​ഷോ​ത്ത​മ​ന്‍ (61) എ​ന്ന തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി. തെ​ങ്ങി​നു മു​ക​ളി​ലി​രി​ക്കു​മ്പോ​ള്‍ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ പോ​കു​ന്ന വി​മാ​ന​ങ്ങ​ളാ​ണ് ഒ​രു​കാ​ല​ത്ത് പു​രു​ഷോ​ത്ത​മ​ന്‍റെ സ്വ​പ്ന​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്ന​ത്.

വ​ലി​യ ഇ​ര​മ്പ​ലോ​ടെ അ​ക​ന്നു​പോ​കു​ന്ന വി​മാ​ന​ങ്ങ​ള്‍ ഊ​ണി​ലും ഉ​റ​ക്ക​ത്തി​ലും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ ക​യ​റി തെ​ങ്ങു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​ത് അ​ദ്ദേ​ഹം മ​ന​സി​ൽ ക​ണ്ടു. അ​തി​നാ​യു​ള്ള ക​ഠി​നാ​ധ്വാ​ന​മാ​യി​രു​ന്നു പി​ന്നീ​ട്. സ്വ​പ്ന​ങ്ങ​ള്‍ പൂ​വ​ണി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണി​ന്ന് പു​രു​ഷു എ​ന്നു വി​ളി​പ്പേ​രു​ള്ള പു​രു​ഷോ​ത്ത​മ​ന്‍.

തൊ​ഴി​ലു​ക​ൾ പ​ല​ത്

നെ​യ്ത്ത് കു​ല​ത്തൊ​ഴി​ലാ​ക്കി​യ കു​ടും​ബ​ത്തി​ലെ മൂ​ത്ത മ​ക​നാ​യി​രു​ന്നു പു​രു​ഷു. മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠി​പ്പ് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നു. അ​ച്ഛ​ന്‍ കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ചു പോ​യ​തോ​ടെ മൂ​ന്നു​മ​ക്ക​ളും അ​മ്മ​യും ന​ടു​ക്ക​ട​ലി​ല്‍​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി. അ​മ്മ​യ്ക്ക് നെ​യ്ത്തി​ലൂ​ടെ കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം ഒ​ന്നി​നും തി​ക​യി​ല്ലാ​യി​രു​ന്നു. കു​ടും​ബം പോ​റ്റാ​നാ​യി തെ​ങ്ങു​ക​യ​റാ​നു​ള്ള ത​ള​പ്പ് കാ​ലി​ല​ണി​യു​ക​യാ​യി​രു​ന്നു പു​രു​ഷു. കൂ​ട്ട​ത്തി​ല്‍ മ​ത്സ്യ​ക്ക​ച്ച​വ​ട​വും ന​ട​ത്തി. പ​യ്യ​ന്നൂ​രി​ല്‍ അ​ന്നു​ണ്ടാ​യി​രു​ന്ന മ​ദ്രാ​സ് ഹോ​ട്ട​ലി​നോ​ടു ചേ​ര്‍​ന്നു​ള്ള സ്റ്റാ​ളി​ലെ ക​ച്ച​വ​ട​ക്കാ​ര​നു​മാ​യി. ഇ​തൊ​ക്കെ ചെ​യ്യു​മ്പോ​ഴും തെ​ങ്ങു​ക​യ​റ്റ​മാ​യി​രു​ന്നു പ്ര​ധാ​ന തൊ​ഴി​ല്‍.

ജീ​വി​ത​ത്തി​ല്‍ ആ​ധ്യാ​ത്മി​ക​ത​ക്ക് പ്ര​ഥ​മ​സ്ഥാ​നം ന​ല്‍​കി​യ പു​രു​ഷു ശ​ബ​രി​മ​ല​യും ഗു​രു​വാ​യൂ​രു​മു​ള്‍​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ പ​തി​വാ​ക്കി​യി​രു​ന്നു. ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളാ​യ ശി​വ​ശ​ക്തി​യു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു ഗ്രൂ​പ്പു​ക​ളി​ലെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി പു​രു​ഷു. പ​യ്യ​ന്നൂ​ര്‍ സു​ബ്ര​ഹ്മ​ണ്യ സേ​വാ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു ഉ​ത്ത​രേ​ന്ത്യ​യി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലെ​ല്ലാം സ​ഞ്ചാ​ര​പ്രി​യ​നാ​യ പു​രു​ഷു​വെ​ത്തി​യ​ത്്. ജോ​ലി​യി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍ ര​ണ്ടു​മൂ​ന്നു ദി​വ​സ​ങ്ങ​ള്‍​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ദീ​ര്‍​ഘ​ദൂ​ര​ട്രെ​യി​ന്‍ യാ​ത്ര​ക​ളും തു​ട​ങ്ങി.

ഇ​തി​നി​ട​യി​ലാ​ണ് നീ​ലേ​ശ്വ​രം മ​ടി​ക്കൈ സ്വ​ദേ​ശി​നി​യും ദി​നേ​ശ് ബീ​ഡി തൊ​ഴി​ലാ​ളി​യു​മാ​യ സ​രോ​ജി​നി ജീ​വി​ത സ​ഖി​യാ​യ​ത്. മ​ക്ക​ൾ ഹ​രി​കൃ​ഷ്ണ​നും കൃ​ഷ്ണ​വേ​ണി​ക്കും മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​ന് ഒ​രു കു​റ​വും വ​രു​ത്തി​യി​ല്ല. ഇ​പ്പോ​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റാ​ണ് മ​ക​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍. ഇ​ല​ക്ട്രോ​ണി​ക്സ് എം​എ​സ്‌​സി ബി​രു​ദ​ധാ​രി​യാ​ണ് മ​ക​ള്‍ കൃ​ഷ്ണ​വേ​ണി.

സ്വ​പ്ന​ച്ചി​റ​കി​ൽ

അ​പ്പോ​ഴെ​ല്ലാം പു​രു​ഷു ത​ന്‍റെ സ്വ​പ്ന​ങ്ങ​ളു​ടെ ചി​റ​കു​ക​ളി​ല്‍ വി​മാ​ന​ങ്ങ​ള്‍​ക്കൊ​പ്പം മാ​നം​മു​ട്ടെ പ​റ​ക്കു​ക​യാ​യി​രു​ന്നു. സ്വ​പ്ന​സാ​ഫ​ല്യ​ത്തി​നാ​യി കൂ​ടു​ത​ല്‍ പ​ണം വേ​ണ​മെ​ന്ന തി​രി​ച്ച​റി​വ് അ​ദ്ദേ​ഹ​ത്തെ ക​ഠി​നാ​ധ്വാ​നി​യാ​ക്കി. കൂ​ടു​ത​ല്‍ അ​ധ്വാ​ന​മാ​വ​ശ്യ​മാ​യ തെ​ങ്ങു​ക​യ​റ്റം തൊ​ഴി​ലാ​ക്കി​യ​വ​ര്‍ രാ​വി​ലെ നേ​ര​ത്തേ ജോ​ലി തു​ട​ങ്ങി പ​ത്താ​കു​മ്പോ​ഴേ​ക്കും വി​ശ്ര​മി​ക്കു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ല്‍ രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം‌​വ​രെ ത​ന്‍റെ തൊ​ഴി​ലി​ല്‍ മു​ഴു​കി​യ​തോ​ടെ​യാ​ണ് വീ​ട്ടു​ചെ​ല​വു​ക​ള്‍ ക​ഴി​ച്ച് യാ​ത്ര​ക​ള്‍​ക്കു​ള്ള പ​ണ​മു​ണ്ടാ​ക്കാ​ന്‍ പു​രു​ഷു​വി​നു ക​ഴി​ഞ്ഞു. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പാ​ട്ട​ത്തി​നെ​ടു​ത്ത തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ല്‍​നി​ന്നു പൂ​ക്കു​ല​യും ഇ​ള​നീ​ര്‍, തേ​ങ്ങ എ​ന്നി​വ​യും വി​ല്‍​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​വും കൂ​ട്ടി​വ​ച്ച​പ്പോ​ൾ പ​രാ​ധീ​ന​ത​ക​ള്‍ മ​റി​ക​ട​ക്കാ​നാ​യി.

ആ​ഗ്ര​ഹ​ങ്ങ​ള്‍ മ​ന​സി​നു​ള്ളി​ല്‍ ചു​ര​മാ​ന്തി​ക്കൊ​ണ്ടി​രി​ക്കേ​യാ​ണ് പ്ര​വാ​സി​യും ടൂ​ര്‍ പ്രോ​ഗ്രാം എ​ജ​ന്‍​സി ന​ട​ത്തി​പ്പു​കാ​ര​നു​മാ​യ പ​യ്യ​ന്നൂ​ര്‍ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തെ പ്ര​വീ​ണ്‍ എ​ന്ന പ്ര​ജി​ത്ത്കു​മാ​റി​നെ പ​രി​ച​യ​പ്പെ​ടാ​നി​ട​യാ​യ​ത്. മാ​നം​മു​ട്ടേ​യു​ള്ള ആ​ഗ്ര​ഹം പ​ങ്കു​വ​ച്ച​പ്പോ​ള്‍ പു​രു​ഷു​വി​നെ യാ​ത്ര​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ൻ പ്ര​വീ​ണ്‍ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. ഇ​താ​യി​രു​ന്നു ആ​കാ​ശ യാ​ത്ര​ക​ളു​ടെ തു​ട​ക്കം. ഓ​രോ രാ​ജ്യ​ങ്ങ​ളു​ടെ സം​സ്കാ​ര​ങ്ങ​ളും കൗ​തു​ക​ങ്ങ​ളും പ്ര​വീ​ണി​നി​നോ​ടു ചോ​ദി​ച്ച​റി​യു​ന്ന​ത് പ​തി​വാ​ണ്. കാ​ര്യ​മാ​യ അ​ക്ഷ​ര​ജ്ഞാ​ന​മോ ഭാ​ഷ​ക​ളി​ലെ അ​റി​വോ ഇ​ല്ലാ​ത്ത​ത് പു​രു​ഷു​വി​ന് ഒ​രി​ക്ക​ലും ത​ട​സ​മാ​യി​ല്ല.

ചി​ട്ടി​ക​ളി​ല്‍ ചേ​ര്‍​ന്നാ​ണ് യാ​ത്ര​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്. യാ​ത്ര​യു​ടെ സ​മ​യ​മാ​കു​മ്പോ​ള്‍ ചി​ട്ടി വി​ളി​ച്ചെ​ടു​ക്കും. ബീ​ഡി തൊ​ഴി​ലാ​ളി​യാ​യ ഭാ​ര്യ സ​രോ​ജി​നി​യെ​കൂ​ട്ടി​യാ​യി​രു​ന്നു ഗ​ള്‍​ഫ് യാ​ത്ര. ദു​ബാ​യ്, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ൾ ക​ണ്ടു. തു​ട​ര്‍​ന്നു​ള്ള യാ​ത്ര​ക​ള്‍​ക്ക് ഭാ​ര്യ മ​ടി​കാ​ണി​ച്ച​തി​നാ​ല്‍ ഒ​പ്പം കൂ​ട്ടി​യി​ല്ല. എ​ങ്കി​ലും ഭാ​ര്യ​യും മ​ക്ക​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളു​മാ​യി എ​പ്പോ​ഴും കൂ​ടെ​യു​ണ്ട്. സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച പു​രു​ഷു വ​രു​ന്ന ഡി​സം​ബ​ര്‍ നാ​ലി​ന് വി​യ​റ്റ്നാം സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു.

അ​തു​ക​ഴി​ഞ്ഞ് ഫ്രാ​ന്‍​സ്, ഇ​റ്റ​ലി, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സ​ഞ്ച​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് ഈ ​തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക്കു​ള്ള​ത്. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കു​മെ​ന്ന് വി​ളി​ച്ചോ​തു​ന്ന​താ​ണ് പു​രു​ഷു​വി​ന്‍റെ ഇ​രു​കാ​ലു​ക​ളി​ലും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന ക​ട്ടി​ത്ത​ഴ​മ്പ്. ഉ​യ​ര​മു​ള്ള തെ​ങ്ങു​ക​ൾ​ക്കു മു​ക​ളി​ല്‍​നി​ന്നു മാ​നം​മു​ട്ടെ​യു​യ​ര്‍​ന്ന ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യു​ള്ള സ​ഞ്ചാ​രം പു​രു​ഷു തു​ട​രും...

District News

ഇ​ത്തി​ക്ക​ര​യി​ലെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ സ​മ​രം 24-ാം ദി​വ​സ​ത്തി​ലേ​ക്ക്

കൊ​ട്ടി​യം:​ഇ​ത്തി​ക്ക​ര ജ​ന​കീ​യ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഇ​രു​പ​ത്തി​മൂ​ന്നാം ദി​നം എഐവൈ എ​ഫ് ആ​ദി​ച്ച​ന​ല്ലൂ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി പി.​എ​സ്. സോ​ഹ​ൻ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ടി​ച്ചു.
സ​മ​ര സ​മി​തി ക​ൺ​വീ​ന​ർ ജി. ​രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ​ എഐ വൈഎ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം നോ​വ​ൽ ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​

ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ്‌ ശ്രീ​ജ ഹ​രീ​ഷ്, സി​പി​ഐ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷൈ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​കെ. നി​സാ​ർ, സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​ൻ. അ​ജ​യ കു​മാ​ർ, സി​പി​ഐ ആ​ദി​ച്ച​ന​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സു​രേ​ഷ്,

എ. ​ബേ​ബി, ബി ​ജെ പി ​പ്ല​ക്കാ​ട് ബൂ​ത്ത്‌ സെ​ക്ര​ട്ട​റി ബി​നോ​യ്‌, പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഹ​രി​കു​മാ​ർ, അ​ന​സ്,വി​ജി​ൻ,വി​ഘ്നേ​ഷ്, റെ​ജി​ൻ, ബി​ജു ഖാ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ സിപിഐ ​ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ.​ദി​ലീ​പ്കു​മാ​ർ നാ​ര​ങ്ങാ​നീ​ര് ന​ൽ​കി സ​ത്യ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ച്ചു.

TRAVEL

ക​ക്ക​യം ക​ണ്ടാ​ൽ മ​തി​വ​രി​ല്ല

ജി​ല്ല: കോ​ഴി​ക്കോ​ട്
കാ​ഴ്ച: ഡാം, ​പ്ര​കൃ​തി​ഭം​ഗി
പ്ര​ത്യേ​ക​ത: കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാം

ക​ണ്ടാ​ൽ മ​തി​വ​രാ​ത്ത പ്ര​കൃ​തി​ഭം​ഗി​യു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ടം നേ​ടു​ന്ന സ്ഥ​ല​മാ​ണ് ക​ക്ക​യം ഡാം. ​കു​റ്റ്യാ​ടി ന​ദി​ക്കു കു​റെ​യാ​ണ് ഡാം. ​ജ​ലാ​ശ​യ​ങ്ങ​ൾ, പ​ക്ഷി​ക​ൾ, മൃ​ഗ​ങ്ങ​ൾ, വെ​ള്ള​ച്ചാ​ട്ടം, ട്രെ​ക്കിം​ഗ്, വ​ന​യാ​ത്ര ഇ​തൊ​ക്കെ ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

കു​ളി​ക്കാ​നും ഒ​ന്നി​ച്ചി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. അ​ണ​ക്കെ​ട്ടി​നു ചു​റ്റ​മു​ള്ള കു​റ്റി​ക്കാ​ടു​ക​ളി​ൽ ചെ​റി​യ ചെ​റി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ണ്ട്. ശ​രി​യാ​യ പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്ക​ണ​മെ​ങ്കി​ൽ അ​ണ​ക്കെ​ട്ടി​ൽ ഒ​രു ബോ​ട്ടിം​ഗ് ന​ട​ത്ത​ണം.

വ​ന​ങ്ങ​ളു​ടെ ഭം​ഗി​യും ആ​ന, കാ​ട്ടു​പോ​ത്ത്, സാ​മ്പാ​ർ മാ​ൻ, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ​വ​യു​ടെ സാ​ന്നി​ധ്യ​വു​മൊ​ക്കെ ഈ ​ബോ​ട്ടു യാ​ത്ര​യി​ൽ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു. സ​മീ​പ​ത്തെ തൂ​ക്കു​പാ​ല​വും ശ്ര​ദ്ധേ​യം. സാ​ഹ​സി​ക​രും പ്ര​കൃ​തി​സ്നേ​ഹി​ക​ളും ഈ ​മേ​ഖ​ല ഏ​റെ ഇ​ഷ്ട​പ്പെ​ടും.

മൂ​ട​ൽ​മ​ഞ്ഞ് ഇ​റ​ങ്ങി​യാ​ൽ കാ​ഴ്ച​ക​ൾ മ​റ​യും. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഓ​ഫ് ക​ൺ​വേ​ർ​ഷ​ൻ​സ് ഓ​ഫ് നേ​ച്ച​ർ (IUCN) ക​ക്ക​യ​ത്തെ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ജൈ​വ മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

യാ​ത്ര: ന​വം​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള മാ​സ​ങ്ങ​ളാ​ണ് ഇ​വി​ടെ സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം. കോ​ഴി​ക്കോ​ടു​നി​ന്ന് 64 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. മൂ​ന്നു വ്യ​ത്യ​സ്ത റോ​ഡ് റൂ​ട്ടു​ക​ളി​ലൂ​ടെ ഇ​വി​ടേ​ക്ക് എ​ത്താം.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ​നി​ന്ന് ക​ക്ക​യ​ത്തേ​ക്കു കാ​റി​ലോ ബ​സി​ലോ ഏ​ക​ദേ​ശം 1.5 മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്യ​ണം. ക​ക്ക​യം ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഡാം ​സൈ​റ്റ്.

TRAVEL

കാ​ഴ്ച​ക​ളു​ടെ ദ്വീ​പ് പാ​തി​രാ​മ​ണ​ല്‍

കാ​യ​ലി​ല്‍ സ​ന്ധ്യാ​വ​ന്ദ​ന​ത്തി​നി​റ​ങ്ങി​യ വി​ല്വ​മം​ഗ​ല​ത്ത് സ്വാ​മി​യാ​രു​ടെ മു​ന്നി​ല്‍ കാ​യ​ല്‍ വ​ഴി​മാ​റി. പി​ന്നീ​ട് പ​തി​യെ ആ ​പ്ര​ദേ​ശം പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഒ​രു ദ്വീ​പാ​യി രൂ​പ​പ്പെ​ട്ടു. ഇ​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ പാ​തി​രാ​മ​ണ​ല്‍ ദ്വീ​പി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന ഒ​രു ഐ​തി​ഹ്യ​മാ​ണി​ത്.

വേ​മ്പ​നാ​ട്ട് കാ​യ​ലി​ല്‍ കു​മ​ര​ക​ത്തി​നും ത​ണ്ണീ​ര്‍​മു​ക്ക​ത്തി​നും ഇ​ട​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ചെ​റു​ദ്വീ​പാ​ണ് പാ​തി​രാ​മ​ണ​ല്‍. പ്ര​കൃ​തി സൗ​ന്ദ​ര്യം കൊ​ണ്ടും അ​പൂ​ര്‍​വ ഇ​നം പ​ക്ഷി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്രം എ​ന്ന നി​ല​യി​ലും പ്ര​സി​ദ്ധ​മാ​ണ് ഇ​വി​ടം.

റോ​ഡു​ക​ളോ പാ​ല​ങ്ങ​ളോ ഇ​ല്ലാ​ത്ത ഇ​വി​ടേ​ക്കു​ള്ള ഏ​ക യാ​ത്രാ മാ​ര്‍​ഗം ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളു​മാ​ണ്. ക​ല്ലു പാ​കി​യ ന​ട​വ​ഴി​ക​ളി​ലൂ​ടെ കാ​ടി​നെ ആ​സ്വ​ദി​ച്ചു​ള്ള ന​ട​ത്ത​മാ​ണ് പാ​തി​രാ​മ​ണ​ലി​നെ ഏ​റ്റ​വും ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്ന​ത്.

ജൈ​വ വൈ​വി​ധ്യ​ത്തി​ന്‍റെ ദ്വീ​പ്!

ഇ​പ്പോ​ള്‍ ജൈ​വ വൈ​വി​ധ്യ പൈ​തൃ​ക പ്ര​ദേ​ശം കൂ​ടി​യാ​ണ് പാ​തി​രാ​മ​ണ​ല്‍. നാ​ലി​നം ശു​ദ്ധ ക​ണ്ട​ല്‍​ച്ചെ​ടി​ക​ളും ഒ​ട്ട​ന​വ​ധി സ​ഹ ക​ണ്ട​ല്‍ സ​സ്യ​ങ്ങ​ളും നി​റ​ഞ്ഞ​താ​ണ് ദ്വീ​പ്.

160 പു​ഷ്പി​ത സ​സ്യ​ങ്ങ​ളും ഒ​മ്പ​ത് ഇ​നം പ​ന്ന​ല്‍ ചെ​ടി​ക​ളും 52 ഇ​നം മ​ര​ങ്ങ​ളും 21 ഇ​നം കു​റ്റി​ച്ചെ​ടി​ക​ളും 72 ചെ​റു​സ​സ്യ​ങ്ങ​ളും 13 ത​രം വ​ള്ളി​ച്ചെ​ടി​ക​ളും ഇ​വി​ടെ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജ​ന്തു വൈ​വി​ധ്യ​ത്തി​ല്‍ അ​ഞ്ച് ഇ​നം സ​സ്ത​നി​ക​ളും 18 ഇ​നം ഉ​ഭ​യ​ജീ​വി​ക​ളും 12 ത​രം ഉ​ര​ഗ​ങ്ങ​ളും 89 ഇ​നം പ​ക്ഷി​ക​ളും 18 ത​രം തു​മ്പി​ക​ളെ​യും ഇ​വി​ടെ കാ​ണാം. ചി​ത്ര​ശ​ല​ഭ​ങ്ങ​ള്‍ ത​ന്നെ 106 ഇ​ന​ങ്ങ​ളു​ണ്ട്.

 

 

TRAVEL

കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് കി​ടു​ക്ക​ൻ ജീ​പ്പ് സ​ഫാ​രി

മൂ​ന്നാ​റി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​യ കൊ​ളു​ക്കു​മ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​മാ​യ ജീ​പ്പ് സ​ഫാ​രി സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കു​ന്നു.

സ​ഞ്ചാ​രി​ക​ൾ​ക്കു സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് കൂ​ടു​ത​ൽ പേ​രെ കൊ​ളു​ക്കു​മ​ല​യി​ലെ സാ​ഹ​സി​ക യാ​ത്ര​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. ദി​നം​പ്ര​തി അ​ഞ്ഞൂ​റി​ല​ധി​കം പേ​രാ​ണ് ഇ​വി​ടെ ജീ​പ്പ് സ​ഫാ​രി​ക്ക് എ​ത്തു​ന്ന​ത്.

സ​ജീ​വ പ​രി​ശോ​ധ​ന

കൊ​ളു​ക്കു​മ​ല ടൂ​റി​സം സേ​ഫ്റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യ ഉ​ടു​മ്പ​ൻ​ചോ​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യും യോ​ഗ്യ​രാ​യ ഡ്രൈ​വ​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തും.

ജീ​പ്പ് സ​ഫാ​രി എ​സ്ഒ​പി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് സു​ര​ക്ഷി​ത​യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. ഇ​തു കൂ​ടാ​തെ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ എ​ല്ലാ ദി​വ​സ​വും ഡ്രൈ​വ​ർ​മാ​രെ ബ്ര​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്തും.

 

TRAVEL

കാ​ഴ്ച​യു​ടെ വ​സ​ന്തം തീ​ർ​ത്ത് മൈ​ക്രോ​വേ​വ് വ്യൂ ​പോ​യി​ന്‍റ്

അ​ധി​കം സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രാ​ത്ത പ്ര​കൃ​തി ഒ​രു​ക്കി​യ ദൃ​ശ്യ​വി​സ്മ​യ​വു​മാ​യി ഇ​ടു​ക്കി പൈ​നാ​വി​ലെ മൈ​ക്രോ​വേ​വ് വ്യൂ ​പോ​യി​ന്‍റ് സ​ഞ്ചാ​രി​ക​ളെ മാ​ടി വി​ളി​ക്കു​ന്നു. ഇ​വി​ടെ​നി​ന്നാ​ൽ കോ​ട​മ​ഞ്ഞ് അ​രി​ച്ചി​റ​ങ്ങു​ന്ന പ​ച്ച​പു​ത​ച്ച മ​ല​നി​ര​ക​ളി​ലെ കു​ളി​രേ​കു​ന്ന കാ​ഴ്ച​ക​ൾ കാ​ണാം.

വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ല​യി​ലെ മ​റ്റൊ​രു വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ണി​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മ​ല്ല, സേ​വ് ദ ​ഡേ​റ്റ് പോ​ലു​ള്ള ഫോ​ട്ടോ ഷൂ​ട്ടി​നാ​യും മ​റ്റും ഒ​ട്ടേ​റെ പേ​ർ ഇ​വി​ടം തേ​ടി​യെ​ത്തു​ന്നു​ണ്ട്.

മൈ​ക്രോ​വേ​വ് വ്യൂ ​പോ​യി​ന്‍റി​ൽ​നി​ന്നാ​ൽ ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റ​യു​ന്ന സൂ​ര്യ​ന്‍റെ അ​സ്ത​മ​യ​ക്കാ​ഴ്ച​യാ​ണ് ഏ​റെ ചേ​തോ​ഹ​രം.

മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ പ​തി​യെ താ​ഴ്‌​വ​ര​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന സൂ​ര്യ​നും പ​ഞ്ഞി​ക്കെ​ട്ടു​ക​ൾ പോ​ലെ ഒ​ഴു​കി​നീ​ങ്ങു​ന്ന മേ​ഘ​ങ്ങ​ളും കാ​ഴ്ച​യു​ടെ പു​ത്ത​ൻ അ​നു​ഭ​വം തീ​ർ​ക്കും. ആ​ർ​ച്ച് ഡാ​മാ​യ ഇ​ടു​ക്കി ജ​ലാ​ശ​യം ഇ​വി​ടെ​നി​ന്നാ​ൽ കാ​ണാം.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ ആ​ന​മു​ടി, ചൊ​ക്ര​മു​ടി, പാ​ൽ​ക്കു​ളം മേ​ട്, തോ​പ്രാം​കു​ടി ഉ​ദ​യ​ഗി​രി, കാ​ൽ​വ​രി​മൗ​ണ്ട് മ​ല​നി​ര​ക​ളു​ടെ കാ​ഴ്ച​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ്.

കൂ​ടാ​തെ ഗ്യാ​പ് റോ​ഡ്, പ​ള്ളി​വാ​സ​ൽ, വെ​ള്ള​ത്തൂ​വ​ൽ സ​ർ​ജ്, പൂ​പ്പാ​റ, ക​ള്ളി​പ്പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളു​ടെ ദൃ​ശ്യ​ഭം​ഗി​യും ആ​സ്വ​ദി​ക്കാ​നാ​കും. ഇ​തി​നു പു​റ​മേ ചു​റ്റു​മു​ള്ള പ​ച്ച​പ്പി​ന്‍റെ വ​ന്യ​സൗ​ന്ദ​ര്യം സ​ന്ദ​ർ​ശ​ക​രെ വി​സ്മ​യി​പ്പി​ക്കും.

ചി​ല​പ്പോ​ൾ കാ​ട്ടി​ൽ മേ​ഞ്ഞു ന​ട​ക്കു​ന്ന ആ​ന, കു​ര​ങ്ങ്, കേ​ഴ, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും കാ​ണാ​നാ​കും.

സ​ന്ദ​ർ​ശ​ന സ​മ​യം

രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്ക് 40 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 20 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന​നി​ര​ക്ക്. സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വേ​ലി​യും നി​ർ​മി​ച്ചി​ട്ടു​ണ്ട്. 15 പേ​ര​ട​ങ്ങി​യ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​മാ​ണ് ഈ ​സ്ഥ​ലം പ​രി​പാ​ലി​ക്കു​ന്ന​ത്. അ​വ​രി​ൽ മൂ​ന്നു പേ​ർ വീ​തം ഓ​രോ ദി​വ​സ​വും സ​ഞ്ചാ​രി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഇ​വി​ടെ​യു​ണ്ടാ​കും.

എ​ത്തി​ച്ചേ​രാ​ൻ

തൊ​ടു​പു​ഴ - ചെ​റു​തോ​ണി സം​സ്ഥാ​ന​പാ​ത​യി​ൽ കു​യി​ലി​മ​ല സി​വി​ൽ സ്റ്റേ​ഷ​നും പൈ​നാ​വി​നും ഇ​ട​യി​ലു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് എം​ആ​ർ​എ​സ് സ്കൂ​ളി​ന്‍റെ​യും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ​യും ഇ​ട​യി​ലു​ള്ള ഓ​ഫ് റോ​ഡി​നു സ​മാ​ന​മാ​യ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ ഇ​വി​ടെ​യെ​ത്താം.

 

സാ​ഹ​സി​ക​യാ​ത്രി​ക​ർ​ക്ക് ന​വ്യാ​നു​ഭ​വം പ​ക​രു​ന്ന​താ​ണ് ഈ ​യാ​ത്ര.

TRAVEL

ക​യ​റി​നെ അ​റി​യാം, ക​ല​വൂ​രി​ൽ

ജി​ല്ല: ആ​ല​പ്പു​ഴ
കാ​ഴ്ച: ക​യ​ർ നി​ർ​മാ​ണം, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ

ക​യ​ർ ഇ​ത്ര കാ​ണാ​നു​ണ്ടോ എ​ന്നു സം​ശ​യി​ക്കാം, അ​ന്താ​രാ​ഷ്ട്ര ക​യ​ർ മ്യൂ​സി​യം എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ. എ​ന്നാ​ൽ കാ​ര്യം അ​ത്ര നി​സാ​ര​മ​ല്ല എ​ന്നു വ്യ​ക്ത​മാ​കും ക​ല​വൂ​രി​ലെ ഈ ​മ്യൂ​സി​യം ക​ണ്ടാ​ൽ. ലോ​ക​ത്തെ ആ​ദ്യ​ത്തേ​തും നി​ല​വി​ലു​ള്ളതുമായ ഏ​ക ക​യ​ർ മ്യൂ​സി​യം ഇ​താ​ണ്.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളു​മാ​യി ഇ​ഴ​ചേ​ർ​ന്നു കി​ട​ക്കു​ന്ന​താ​ണ് ക​യ​ർ വ്യ​വ​സാ​യം. ക​യ​ർ ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ​യു​ടെ വ​ജ്ര​ജൂ​ബി​ലി വ​ർ​ഷ​മാ​യ 2014ൽ ​ആ​ണ് മ്യൂ​സി​യം സ്ഥാ​പി​ച്ച​ത്.

ക​യ​ർ മേ​ഖ​ല​യു​ടെ ച​രി​ത്ര​പ​ര​മാ​യ വികാസപരിണാമങ്ങൾ, സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ അ​ടു​ത്ത​റി​യാം. ഈ ​മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ഒ​രു ഹ്ര​സ്വ വീ​ഡി​യോ ചി​ത്രം കാ​ണാ​നും അ​വ​സ​ര​മു​ണ്ട്.

 

 

TRAVEL

ഇ​ടു​ക്കി​യു​ടെ പ​ച്ച​പ്പി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി സ​ഞ്ചാ​രി​ക​ൾ

ജി​ല്ല​യി​ൽ എ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ജി​ല്ല​യു​ടെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​മെ​ത്തി​യ​ത് 20 ല​ക്ഷ​ത്തോ​ളം സ​ഞ്ചാ​രി​ക​ൾ. ക​ന​ത്ത മ​ഴ മൂ​ലം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കു​റെ ദി​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടെ​ങ്കി​ലും മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ടി.

ജൂ​ലൈ വ​രെ​യു​ള​ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 19,42,354 വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള പ​ന്ത്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത് 33,86,012 സ​ഞ്ചാ​രി​ക​ളാ​ണ്.

2023ൽ 29,22,043 ​ടൂ​റി​സ്റ്റു​ക​ൾ ജി​ല്ല​യി​ലെ​ത്തി. ഓ​ണ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ടൂ​റി​സ്റ്റു​ക​ളു​ടെ വ​ര​വ് കൂ​ടു​മെ​ന്നു ടൂ​റി​സം വ​കു​പ്പ് പ​റ​യു​ന്നു.

വാ​ഗ​മ​ൺ കാ​ണാ​ൻ‌

വാ​ഗ​മ​ണ്‍ പു​ൽ​മേ​ടും മൊ​ട്ട​ക്കു​ന്നു​ക​ളും കാ​ണാ​ൻ 5,43,979 സ​ഞ്ചാ​രി​ക​ളും വാ​ഗ​മ​ണ്‍ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ 5,08,505 ടൂ​റി​സ്റ്റു​ക​ളും എ​ത്തി. ജ​നു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്.

മൊ​ട്ട​ക്കു​ന്നു​ക​ളും പു​ൽ​മേ​ടു​ക​ളും തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളു​മാ​ണ് വാ​ഗ​മ​ണ്‍ തു​റ​ന്നി​ടു​ന്ന​ത്. ഗ്ലാ​സ് ബ്രി​ഡ്ജ് വ​ലി​യ ആ​ക​ർ​ഷ​ണ​മാ​ണ്. പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ റോ​ക്ക് ക്ലൈം​ബിം​ഗി​നും ട്ര​ക്കിം​ഗി​നും മ​ല​ക​യ​റ്റ​ത്തി​നും പാ​രാ​ഗ്ലൈ​ഡിം​ഗി​നും ഇ​വി​ടെ അ​വ​സ​ര​മു​ണ്ട്.

ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ

മൂ​ന്നാ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നാ​ണ് സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ച മ​റ്റൊ​രു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം. 3,15,317 ടൂ​റി​സ്റ്റു​ക​ൾ ഈ ​വ​ർ​ഷം ഇ​വി​ടെ​യെ​ത്തി.

രാ​മ​ക്ക​ൽ​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, പ​രു​ന്തും​പാ​റ, ശ്രീ​നാ​രാ​യ​ണ​പു​രം വെ​ള്ള​ച്ചാ​ട്ടം, ആ​മ​പ്പാ​റ, ഇ​ടു​ക്കി ഹി​ൽ​വ്യൂ പാ​ർ​ക്ക്, മാ​ട്ടു​പ്പെ​ട്ടി, അ​രു​വി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു.

 

സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്


രാ​മ​ക്ക​ൽ​മേ​ട് - 1,43,480

പാ​ഞ്ചാ​ലി​മേ​ട് - 1,09,219

ശ്രീ​നാ​രാ​യ​ണ​പു​രം - 85,375

ആ​മ​പ്പാ​റ - 71,264

ഇ​ടു​ക്കി ഹി​ൽ​വ്യൂ പാ​ർ​ക്ക് - 67,370

മാ​ട്ടു​പ്പെ​ട്ടി - 66,159

അ​രു​വി​ക്കു​ഴി - 15,707

TRAVEL

മൊ​ഠേ​ര​യി​ലെ ച​രി​ത്ര​മു​റ​ങ്ങു​ന്ന സൂ​ര്യ​ക്ഷേ​ത്രം

ഗു​ജ​റാ​ത്തി​ലെ മൊ​ഹ്‌​സാ​ന​യി​ല്‍നി​ന്ന് ഏ​ക​ദേ​ശം 25 കി​ലോ മീ​റ്റ​ര്‍ അ​ക​ലെ മൊ​ഠേ​ര​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ര​ക്തം പോ​ലും ഉ​റ​ഞ്ഞു പോ​കു​ന്ന ത​ണു​പ്പാ​യി​രു​ന്നു.

ക​ടു​ക് പൂ​ത്ത് നി​ല്‍​ക്കു​ന്ന മ​ഞ്ഞപ്പാ​ട​ങ്ങ​ള്‍ ക​ട​ന്ന് പു​ഷ്പാ​വ​തി ന​ദി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പേ​ര​റി​യാ​ത്ത വ്യ​ക്ഷ​ങ്ങ​ളി​ല്‍ പ​ക്ഷി​ക​ളു​ടെ ക​ള​കൂ​ജ​നം കേ​ട്ട് ച​രി​ത്ര​മു​റ​ങ്ങു​ന്ന മൊ​ഠേ​ര സൂ​ര്യ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ സ​മ​യം രാ​വി​ലെ ഏ​ഴു മ​ണി.

അ​രി​ച്ചി​റ​ങ്ങു​ന്ന ത​ണു​പ്പ് വ​ക​വ​യ്ക്കാ​തെ മു​ന്നോ​ട്ട് ന​ട​ന്നു നീ​ങ്ങു​ന്ന ഒ​രു​പ​റ്റം സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ടെ​റാ​രൂ​പ​ത്തി​ലു​ള്ള പൂ​ന്തോ​ട്ട​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട, മൊ​ഠേ​ര സൂ​ര്യ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ന്നു.

അ​ടു​ത്തേ​ക്ക് എ​ത്തും​തോ​റും ആ ​ശി​ല്‍​പ​ചാ​തു​ര്യം ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. അ​നേ​കം സൂ​ക്ഷ്മ​മാ​യ കൊ​ത്തു​പ​ണി​ക​ള്‍, ത്രി​കോ​ണാ​കൃ​തി​യി​ല്‍ കൊ​ത്തി​യെ​ടു​ത്ത ക​ല്‍​പ്പ​ട​വു​ക​ള്‍, പ​ച്ച നി​റ​മു​ള്ള വെ​ള്ളം തു​ളു​മ്പു​ന്ന ക്ഷേ​ത്ര​ക്കു​ളം... കി​ഴ​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ല്‍ ഒ​രു നേ​ര്‍​രേ​ഖ​യി​ലെ​ന്ന​വി​ധം സ്ഥി​തി​ചെ​യ്യു​ന്ന മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​ണ് മൊ​ഠേ​ര സൂ​ര്യ​ക്ഷേ​ത്ര​ത്തി​നു​ള്ള​ത്.

കു​ണ്ഡം അ​ഥ​വാ കു​ളം, സ​ഭാ​മ​ണ്ഡ​പം, ഗു​ഡ​മ​ണ്ഡ​പം. ആ​രാ​ധ​നാ​മൂ​ര്‍​ത്തി​യാ​യ സൂ​ര്യ​ദേ​വ​െന്‍റെ വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ചി​രു​ന്ന ശ്രീ​കോ​വി​ലാ​ണ് ഗു​ഡ​മ​ണ്ഡ​പം. ശ്രീ​കോ​വി​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള മ​ണ്ഡ​പം -സ​ഭാ​മ​ണ്ഡ​പം.

അ​വ​ര്‍​ണ​നീ​യം ഈ ​ശി​ല്‍​പ​ചാ​തു​ര്യം

സൂ​ര്യ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ആ​ദ്യം കാ​ണു​ന്ന​ത് സൂ​ര്യ​കു​ണ്ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​നോ​ഹ​ര​മാ​യ സ​മ​ച​തു​ര​ത്തി​ല്‍ നി​ര​വ​ധി ക​ല്‍​പ്പ​ട​വു​ക​ളു​മാ​യി നി​ര്‍​മി​ച്ച ക്ഷേ​ത്ര​ക്കു​ള​മാ​ണ്.

വി​വി​ധ ദേ​വ​ന്മാ​ര്‍​ക്കും അ​ര്‍​ധ​ദേ​വ​ന്മാ​ര്‍​ക്കും വേ​ണ്ടി​യു​ള്ള 108 ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന പ​ടി​ക്കെ​ട്ടി​ലും ഗോ​പു​ര​ങ്ങ​ളു​ണ്ട്. കു​ണ്ഡ​ത്തി​ന്‍റെ മൂ​ന്ന് വ​ശ​ങ്ങ​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മൂ​ന്ന് പ്ര​ധാ​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഗ​ണ​പ​തി​ക്കും വി​ഷ്ണു​വി​നും സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്നു.

"താ​ണ്ഡ​വം' നൃ​ത്തം ചെ​യ്യു​ന്ന ശി​വ​ന്‍റെ ഒ​രു ചി​ത്ര​വും ഇ​വി​ടെ കാ​ണാം. പ​ല കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ശ്രീ​കോ​വി​ലി​ല്‍ പ​ല​തും ശി​ഥി​ല​മാ​ക്ക​പ്പെ​ട്ടു. അ​വ​ശേ​ഷി​ക്കു​ന്ന​വ​യി​ല്‍ ഇ​പ്പോ​ഴും ശൈ​വ, വി​ഷ്ണു പ്ര​തി​ഷ്ഠ​ക​ളു​ണ്ട്.

പ്ര​ധാ​ന​ക്ഷേ​ത്ര​ത്തി​നു തൊ​ട്ടു മു​ന്‍​പി​ലാ​യി അ​ഷ്ട​കോ​ണാ​കൃ​തി​യി​ല്‍ നി​ര്‍​മി​ച്ച സ​ഭാ​മ​ണ്ഡ​പം. അ​വി​ടെ പ​ല ഉ​യ​ര​ങ്ങ​ളി​ലു​ള്ള ക​ല്‍​ത്തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 52 ആ​ഴ്ച​ക​ളെ കു​റി​ക്കു​ന്ന 52 തൂ​ണു​ക​ളാ​ണി​വി​ടെ ഉ​ള്ള​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

രാ​ജ​ഭ​ര​ണ​കാ​ല​ത്ത് സ​ഭാ​മ​ണ്ഡ​പം നൃ​ത്തവേ​ദി​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ചു​മ​രു​ക​ളി​ലെ നൃ​ത്തം ചെ​യ്യു​ന്ന അ​പ്‌​സ​ര​സു​ക​ളു​ടെ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ള്‍ കാ​ണാ​നാ​കും.

ച​രി​ത്ര​മു​റ​ങ്ങു​ന്ന ക​ല്‍​മ​ണ്ഡ​പം

ഒ​ന്നി​ല​ധി​കം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും ചെ​റു​ത്തു നി​ല്‍​പ്പി​ന്‍റെയും ക​ഥ​ക​ള്‍ മൊ​ഠേ​ര ക്ഷേ​ത്ര​ത്തി​ലെ ക​ല്‍​ച്ചു​വ​രു​ക​ള്‍​ക്ക് പ​റ​യാ​നു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പാ​തി ത​ക​ര്‍​ന്ന കൊ​ത്തു​പ​ണി​ക​ള്‍ ഇ​പ്പോ​ഴും ച​രി​ത്ര രേ​ഖ​യെ​ന്ന പോ​ലെ ക്ഷേ​ത്ര​ച്ചു​മ​രു​ക​ളി​ല്‍ തെ​ളി​ഞ്ഞു നി​ല്‍​ക്കു​ന്നു.

പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ സോ​ള​ങ്കി രാ​ജാ​വാ​യ ഭീ​മദേ​വ​ന്‍ ഒ​ന്നാ​മ​നാ​ണ് ക്ഷേ​ത്രം നി​ര്‍​മി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഭീ​മ​ദേ​വ​ന്‍ ശി​വ​ഭ​ക്ത​നാ​യി​രു​ന്നു​വെ​ങ്കി​ലും സോ​ള​ങ്കി രാ​ജ​വം​ശം സൂ​ര്യ ഭ​ക്ത​രാ​യി​രു​ന്നു.

1024- 1025 കാ​ല​ഘ​ട്ട​ത്തി​ല്‍ മ​ഹ്മൂ​ദ് ഗ​സ്‌​നി സോ​ള​ങ്കി രാ​ജ​വം​ശ​ത്തെ ആ​ക്ര​മി​ച്ചു. പ​ക്ഷേ കാ​ര്യ​മാ​യ വി​ജ​യം നേ​ടാ​ന്‍ ഗ​സ്‌​നി​ക്ക് സാ​ധി​ച്ചി​ല്ല. ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷം സോ​ള​ങ്കി രാ​ജ​വം​ശം വീ​ണ്ടും ഇ​വി​ടെ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്തു.

അ​ന്ന​ത്തെ വി​ജ​യ​ക​ര​മാ​യ പ്ര​തി​രോ​ധ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് സൂ​ര്യ​ഭ​ഗ​വാ​ന്‍റെ സ്വ​ര്‍​ണ​വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ച് ക്ഷേ​ത്രം നി​ര്‍​മി​ച്ച​തെ​ന്നാ​ണ് ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ളി​ലു​ള്ള​ത്.

പ​ക്ഷേ ഏ​റെ​ക്കാ​ലം ക​ഴി​യും മു​ന്‍​പേ വീ​ണ്ടും ക്ഷേ​ത്രം ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം മാ​ത്ര​മ​ല്ല അ​തി​നു താ​ഴെ വി​ല മ​തി​ക്കാ​നാ​കാ​ത്ത​ത്ര സ്വ​ര്‍​ണ​നാ​ണ​ങ്ങ​ളും ര​ത്‌​ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന അ​ഭ്യൂ​ഹ​മാ​ണ് അ​ലാ​വു​ദ്ധീ​ന്‍ ഖി​ല്‍​ജി​യെ ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്.

1300 ക​ളി​ല്‍ ഖി​ല്‍​ജി​യു​ടെ ആ​ക്ര​മ​ണ​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം അ​പ്ര​ത്യ​ക്ഷ​മാ​യി. ഖി​ല്‍​ജി​യു​ടെ പ​ട​യാ​ളി​ക​ള്‍ വി​ഗ്ര​ഹം ക​വ​ര്‍​ച്ച ചെ​യ്ത​താ​ണോ അ​തോ ക്ഷേ​ത്ര പൂ​ജാ​രി​ക​ളും വി​ശ്വാ​സി​ക​ളും ചേ​ര്‍​ന്ന് വി​ഗ്ര​ഹം അ​തീ​വ ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച​താ​ണോ എ​ന്ന​തി​ല്‍ ഇ​പ്പോ​ഴും ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്.

എ​ന്തു ത​ന്നെ​യാ​യാ​ലും വി​ഗ്ര​ഹം പി​ന്നീ​ട് തി​രി​ച്ചു കി​ട്ടി​യി​ല്ല. അ​തോ​ടെ പൂ​ജ​യും മു​ട​ങ്ങി. പി​ന്നീ​ട് 1802ല്‍ ​ബ്രി​ട്ടീ​ഷു​കാ​രാ​ണ് ക്ഷേ​ത്ര​ത്തെ വീ​ണ്ടും ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ല്‍ പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് ക്ഷേ​ത്രം.

ഈ ​ക്ഷേ​ത്ര​ത്തി​ല്‍ വി​ഗ്ര​ഹ​മി​ല്ല, പൂ​ജ​യു​മി​ല്ല

ക​ല്ലി​ല്‍ കൊ​ത്തി​യെ​ടു​ത്ത ക​മ​ഴ്ത്തി വ​ച്ച താ​മ​ര​പ്പൂ​വി​നു മു​ക​ളി​ല്‍ സൂ​ര്യ​മ​ന്ദി​രം. ന​ഗ്‌​ന​നാ​രി​ക​ളും ആ​ന​ക​ളും ദേ​വ​ത​ക​ളും ന​ര്‍​ത്ത​കി​യും താ​മ​ര​യും മ​ഹാ​ഭാ​ര​ത​ത്തി​ലെ​യും രാ​മാ​യ​ണ​ത്തി​ലെ​യും അ​സം​ഖ്യം ക​ഥ​ക​ളും... ഓ​രോ മ​തി​ലി​ലും തൂ​ണു​ക​ളി​ലും അ​സം​ഖ്യം കൊ​ത്തു​പ​ണി​ക​ള്‍.

ഏ​ഴു കു​തി​ര​ക​ളെ പൂ​ട്ടി​യ പ​ന്ത്ര​ണ്ട് ച​ത്ര​ങ്ങ​ളു​ള്ള സൂ​ര്യ​ര​ഥ​ത്തെ​യാ​ണ് ക്ഷേ​ത്രം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക​ട​ന്നെ​ങ്കി​ലും പൂ​ജാ വ​സ്തു​ക്ക​ളു​ടെ ഗ​ന്ധ​മോ, മ​ന്ത്ര​ധ്വ​നി​ക​ളോ മ​ണി​യൊ​ച്ച​ക​ളോ ഇ​ല്ല.

കാ​ല​ങ്ങ​ള്‍​ക്കു മു​ന്‍​പേ ത​ന്നെ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ഷ്ഠ​യാ​യി​രു​ന്ന സൂ​ര്യ​വി​ഗ്ര​ഹം ന​ഷ്ട​പ്പെ​ട്ടു. അ​തു കൊ​ണ്ട് ത​ന്നെ ക്ഷേ​ത്ര​ത്തി​ല്‍ ഇ​പ്പോ​ള്‍ ആ​രാ​ധ​ന​യി​ല്ല.

TRAVEL

ന​യ​ന മ​നോ​ഹ​ര​മാ​ണ് കൊ​ച്ച​രീ​ക്ക​ൽ ഗു​ഹ​ക​ൾ

 

ഭീ​മാ​കാ​ര​മാ​യ കാ​ട്ടു​മ​ര​ങ്ങ​ളു​ടെ വേ​രു​ക​ള്‍​ക്കി​ട​യി​ല്‍ ഗു​ഹ​ക​ള്‍. ഇ​വി​ടെ പ​ല ഭാ​ഗ​ത്തുനി​ന്നും പു​റ​ത്തെ​ക്കൊ​ഴു​കു​ന്ന ക​ണ്ണീ​ര്‍​ത്തു​ള്ളി പോ​ലെ തെ​ളി​ഞ്ഞ ജ​ലം. ഇ​തു വ​ന്നു​ചേ​രു​ന്ന കു​ള​ത്തി​ലാ​ക​ട്ടെ വെ​ള്ളം നി​റ​ഞ്ഞുതു​ളു​മ്പി മ​റു​ഭാ​ഗ​ത്തു​കൂ​ടി പു​റ​ത്തേ​ക്കൊ​ഴു​കു​ന്നു.

പ​ച്ച​പ​ര​വ​താ​നി പോ​ലു​ള്ള ഈ ​കു​ള​ത്തി​ലി​റ​ങ്ങി കു​ളി​ക്കു​മ്പോ​ഴു​ള്ള അ​നു​ഭൂ​തി, മ​റ്റെ​വി​ടെ​നി​ന്നും ല​ഭി​ക്കാ​ന്‍ വ​ഴി​യി​ല്ല. അ​തെ, പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ലെ പി​റ​മാ​ട​ത്തു​ള്ള കൊ​ച്ച​രീ​ക്ക​ല്‍ ഗു​ഹ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ര​ത്‌​ന സ്ഫ​ടി​ക​ങ്ങ​ളാ​യേ തോ​ന്നു.

വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​ത് ചി​റ കെ​ട്ടി സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​ണ് കു​ള​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. കൊ​ടും കാ​ടി​ലെ​ത്തി​യ പ്ര​തീ​തി തോ​ന്നി​പ്പി​ക്കു​ന്ന ഈ ​ന​യ​ന മ​നോ​ഹ​ക്കാ​ഴ്ച കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്.

നി​ഗൂ​ഢ സൗ​ന്ദ​ര്യം

പ​ണ്ട് ഏ​റെ നി​ഗൂ​ഡ​ത​ക​ള്‍ നി​റ​ഞ്ഞ ഒ​രു പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ത് . പ​ക​ല്‍ സ​മ​യ​ത്തു​പോ​ലും ഇ​വി​ടേ​ക്ക് ഒ​റ്റ​യ്ക്കു വ​രാ​ന്‍ ആ​ളു​ക​ള്‍ ഭ​യ​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ, ഇ​ന്ന് സ്ഥി​തി​യാ​കെ മാ​റി. ഇ​വി​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ്.

ഗു​ഹ​ക​ളി​ല്‍ ക​യ​റിയിറ​ങ്ങാ​നും വ​ള്ളി​ക​ളി​ല്‍ തൂ​ങ്ങി കു​ള​ത്തി​ലേ​ക്ക് എ​ടു​ത്തു ചാ​ടി കു​ളി​ക്കാ​നു​മൊ​ക്കെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു പോ​ലും ഇ​വി​‌ടേക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു ത​വ​ണ ഈ ​നി​ഗൂ​ഢസൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച​വ​ര്‍ വീ​ണ്ടു​മെ​ത്തു​ന്ന​ത് ഉ​റ​പ്പാ​ണ്.

കൊ​ച്ച​രീ​ക്ക​ല്‍ ഗു​ഹ​ക​ള്‍

പി​റ​വ​ത്തു നി​ന്നും 12 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പി​റ​മാ​ട​ത്താ​ണ് കൊ​ച്ച​രീ​ക്ക​ല്‍ ഗു​ഹ​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ല്‍ അ​രീ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ടം കൂ​ടാ​തെ​യു​ള്ള മ​റ്റൊ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ണ് കൊ​ച്ച​രീ​ക്ക​ല്‍ പ്ര​ദേ​ശം.

നി​ഗൂ​ഢ​ത നി​റ​ഞ്ഞ ഈ ​പ്ര​ദേ​ശം ത​ന്നെ​യാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. വ​ലി​യൊ​രു കൊ​ടും​കാ​ട്ടി​ലെ​ത്തി​യ​തു പോ​ലു​ള്ള പ്ര​തീ​തി​യാ​ണ് ഇവിടം ജ​നി​പ്പി​ക്കു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന വ​ന്‍ വ്യ​ക്ഷ​ങ്ങ​ള്‍. വൃ​ക്ഷ​ങ്ങ​ളു​ടെ വേ​രു​ക​ള്‍ കൊ​ണ്ട് താ​ങ്ങി നി​ര്‍​ത്തി​യി​രി​ക്കു​ന്ന​തു പോ​ലു​ള്ള വ​ലി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍. ഇ​തി​നി​ടെ​യി​ല്‍ വ​ലി​യ ഗു​ഹ​ക​ള്‍.

ഗു​ഹ​ക​ള്‍ അ​വ​സാ​നി​ക്കു​ന്ന​ത് ഒ​ന്ന് കൊ​ട​ങ്ങ​ല്ലൂ​രും, മ​റ്റൊ​ന്ന് മൂ​ന്നാ​റി​ന​ടു​ത്ത് മ​റ​യു​രു​മാ​ണ​ന്നാ​ണ് പ​റ​യു​ന്ന​ത്. പു​റ​ത്തു നി​ന്നു നോ​ക്കി​യാ​ല്‍ ഗു​ഹ​യ്ക്കു​ള്ളി​ല്‍ 150 അ​ടി വ​രെ നേ​രെ കാ​ണാ​നാ​വും. ഉ​ള്ളി​ല്‍ പ്ര​വേ​ശി​ച്ച് കു​റ​ച്ചു ന​ട​ന്നു ക​ഴി​ഞ്ഞാ​ല്‍ 20 ആ​ളു​ക​ള്‍​ക്കു​വ​രെ താ​മ​സി​ക്കാ​വു​ന്ന രീ​തി​യി​ല്‍ മു​റി​ക​ള്‍ തി​രി​ച്ച് നി​ര്‍​മി​ച്ചി​ട്ടു​മു​ണ്ട്.

തി​രു​വി​താം​കൂ​ര്‍ രാ​ജ്യം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് വ​ട​ക്കും​കൂ​ര്‍ രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ്ര​ദേ​ശ​മെ​ന്ന് പ​റ​യു​ന്നു. ആ​ക്കാ​ല​ത്ത് നാ​ടു​വാ​ഴി ത​മ്പു​രാ​ക്ക​ന്മാ​ര്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​തും യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​തും ഈ ​ഗു​ഹ​ക​ളി​ലാ​ണ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഒ​രി​ക്ക​ലും വ​റ്റാ​ത്ത കൊ​ച്ച​രീ​ക്ക​ല്‍

ഒ​രി​ക്ക​ലും വ​റ്റാ​ത്ത നീ​രു​റ​വ​യാ​ണ് കൊ​ച്ച​രീ​ക്ക​ലെ പാ​റ​ക്കെ​ട്ടു​ക​ള്‍​ക്കി​ട​യി​ലൂ​ടെ ഉ​ത്ഭ​വി​ക്കു​ന്ന​ത്. ഇ​ത് കു​ടി​വെ​ള്ള​മാ​യി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇരുനൂറോ ളം കു​ടും​ബ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ര്‍​ക്ക് ഉ​റ​വ വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ട്. പ​ല​രും ഇ​ത് കു​പ്പി​ക​ളി​ല്‍ ധാ​രാ​ള​മാ​യി ശേ​ഖ​രി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു​മു​ണ്ട്.

വ​ര്‍​ഷം മു​ഴു​വ​നും വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ചി​റ കെ​ട്ടി സം​ര​ക്ഷി​ച്ച​ത്. ചി​റ​യാ​ക​ട്ടെ കു​ളം പോ​ലെ കി​ട​ക്കു​ക​യാ​ണ്. ന​ല്ല ത​ണു​പ്പ് നി​റ​ഞ്ഞ വെ​ള്ള​ത്തി​ല്‍ സ്ത്രീ​ക​ള​ട​ക്കം എ​ല്ലാ​വ​രും നീ​ന്തി​ത്തു​ടി​ക്കാ​നാ​യി ഇ​റ​ങ്ങാ​റു​ണ്ട്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ല്‍ ഏ​റെ​പ്പേ​രും ക​യ​റു​ക​ളി​ല്‍ തൂ​ങ്ങി​യാ​ടി മ​ല​ക്കം മ​റി​ഞ്ഞ് വെ​ള്ള​ത്തി​ല്‍ ചാ​ടാ​ന്‍ മ​ത്സ​ര​മാ​ണ്. കു​ള​ത്തി​ല്‍ കി​ട​ന്ന് മു​ക​ളി​ലേ​ക്ക് നോ​ക്കി​യാ​ല്‍ ചു​റ്റും നി​ല്‍​ക്കു​ന്ന ചീ​നി മ​ര​ങ്ങ​ളു​ടെ ശി​ഖി​ര​ങ്ങ​ള്‍ കൊ​ണ്ട് ആ​കാ​ശം മൂ​ട​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ഇ​തു​കൊ​ണ്ട് നേ​ര​ത്തെ മാ​നം​കാ​ണ അ​രി​ക്ക എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. ഇ​വി​ടെ​യു​ള്ള ചീ​നി മ​ര​ങ്ങ​ളു​ടെ ചു​വ​ടു​ക​ള്‍​ക്ക് പ​ത്തു മു​ത​ല്‍ 15 മീ​റ്റ​ര്‍​വ​രെ ചു​റ്റ​ള​വു​ണ്ട്. നീ​ന്ത​ല്‍ വ​ശ​മി​ല്ലാ​ത്ത​വ​ര്‍ ഇ​തി​ലി​റ​ങ്ങു​ന്ന​ത് അ​പ​ക​ട​മാ​ണ്.

ചി​റ​യ്ക്ക് ആ​ഴ​ക്കൂ​ടു​ത​ലാ​യ​തി​നാ​ല്‍ കാ​ല്‍ കു​ത്താ​ന്‍ സാ​ധി​ക്കി​ല്ല. ഇ​തി​നാ​ല്‍ കു​ട്ടി​ക​ളെ വെ​ള്ള​ത്തി​ലി​റ​ക്കാ​റി​ല്ല. ഇ​പ്പോ​ള്‍ മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ ധാ​രാ​ളം വെ​ള്ള​മാ​ണ് ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് ദു​രി​തം

മ​ഴ​ക്കാ​ല​ത്ത് നീ​രൊ​ഴു​ക്ക് കൂ​ടു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ അ​വ​ധിദി​ന വി​നോ​ദയാ​ത്ര​യി​ല്‍ ജി​ല്ല​യ്ക്കു പു​റ​ത്തു നി​ന്നു​മു​ള്ള ഡി​പ്പോ​യി​ല്‍ നി​ന്നു​മു​ള്ള ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രു​മാ​യി ഇ​വി​ടെ എ​ത്താ​റു​ണ്ട്.

പ​ക്ഷെ, ഇ​വി​ടെ​യെ​ത്തു​ന്ന സ്ത്രീ​ക​ളും, കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടി​ല്ല. ഇ​വി​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ ഒ​രാ​ളി​ല്‍ നി​ന്നും 20 രൂ​പാ വീ​തം വാ​ങ്ങു​ന്നു​ണ്ട്.

സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മൊ​രു​ക്കാ​തെ പ​ഞ്ചാ​യ​ത്ത് പ​ണം വാ​ങ്ങു​മ്പോ​ള്‍, സ​മീ​പ​ത്തു​ള്ള ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ഇ​തി​ലും കൂ​ടു​ത​ല്‍ പി​ടി​ച്ചു​പ​റി​യാ​ണ് ന​ട​ത്തു​ന്ന​ത്. ന​ന​ഞ്ഞ വ​സ്ത്രം മാ​റ്റു​ന്ന​തി​നും ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മൊ​ക്കെ പ​ത്തു മു​ത​ല്‍ 20 രൂ​പാ വ​രെ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ വാ​ങ്ങു​ന്നു.

ഇ​വ​ര്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നും അ​മി​ത ചാ​ര്‍​ജാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്.

 

TRAVEL

ക​ണ്ടി​ട്ടും ക​ണ്ടി​ട്ടും പോ​രാ​താ​യി...!

ജി​ല്ല: പാ​ല​ക്കാ​ട്
കാ​ഴ്ച: പ്ര​കൃ​തി​ദൃ​ശ്യം
പ്ര​ത്യേ​ക​ത: വ്യൂ ​പോ​യി​ന്‍റ്, ട്രെ​ക്കിം​ഗ്

സീ​താ​ർ​കു​ണ്ട് വ്യൂ ​പോ​യി​ന്‍റ്... എ​ത്ര നേ​രം നോ​ക്കി​യി​രു​ന്നാ​ലും മ​തി​വ​രാ​ത്ത താഴ്‌വര കാ​ഴ്ച​ക​ൾ. ഇ​ട​തൂ​ർ​ന്ന വ​ന​ങ്ങ​ൾ, തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ, വെ​ള്ള​ച്ചാ​ട്ടം, വ​ള​ഞ്ഞു​പു​ള​ഞ്ഞു​പോ​കു​ന്ന റോ​ഡു​ക​ൾ...

എ​ല്ലാം​കൂ​ടി ഒ​റ്റ​നോ​ട്ട​ത്തി​ൽ കാ​ണാ​ൻ പ​റ്റി​യാ​ലോ! അ​തി​നു നെ​ല്ലി​യാം​പ​തി​ക്കു സ​മീ​പ​മു​ള്ള സീ​താ​ർ​കു​ണ്ട് വ്യൂ​പോ​യി​ന്‍റി​ൽ എ​ത്ത​ണം. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ പ​റ്റി​യ ഇ​ടം.

ട്രെ​ക്കിം​ഗ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ, ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ, പ്ര​കൃ​തി​സ്നേ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഇ​വി​ടെ​യെ​ത്തി​യാ​ൽ പി​ന്നെ മ​ട​ങ്ങാ​ൻ തോ​ന്നി​ല്ല.

ശ്രീ​രാ​മ​നും സീ​ത​യും ല​ക്ഷ്‌​മ​ണ​നും വി​ശ്ര​മി​ച്ചു എ​ന്ന് ഐ​തി​ഹ്യ​മു​ള്ള ഇ​ടം​കൂ​ടി​യാ​ണ​ത്.

 

TRAVEL

പൂ​വാ​ർ ദ്വീ​പി​ൽ പോ​കാം...

ജി​ല്ല: തി​രു​വ​ന​ന്ത​പു​രം
കാ​ഴ്ച: ദ്വീ​പ്, ബീ​ച്ചു​ക​ൾ, വി​നോ​ദ​ങ്ങ​ൾ, താ​മ​സം
പ്ര​ത്യേ​ക​ത: സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ, വി​ശ്ര​മ​സ​ങ്കേ​തം

തി​രു​വ​ന​ന്ത​പു​ര​ത്ത് ടൂ​റി​നെ​ത്തു​ന്ന പ​ല​രും ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി, കോ​വ​ളം ബീ​ച്ചും ക​ണ്ടു മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ, കാ​ഴ്ച​ക​ളു​ടെ മ​റ്റു വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളും ഇ​വി​ടു​ണ്ട്. അ​തി​ലൊ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ തെ​ക്കേ​യ​റ്റ​ത്തെ പൂ​വാ​ർ ദ്വീ​പ്.

ഒ​രു വ​ശ​ത്ത് അ​റ​ബി​ക്ക​ട​ൽ, മ​റു​വ​ശ​ത്ത് നെ​യ്യാ​ർ ന​ദി. ത​ടാ​കം, ന​ദി, ക​ട​ൽ, ക​ട​ൽ​ത്തീ​രം എ​ന്നി​വ സം​ഗ​മി​ക്കു​ന്ന അ​പൂ​ർ​വം പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്ന്. 18-ാം നൂ​റ്റാ​ണ്ടി​ൽ തി​രു​വി​താം​കൂ​ർ രാ​ജാ​വാ​യ മാ​ർ​ത്താ​ണ്ഡ വ​ർ​മ ഇ​വി​ടം സ​ന്ദ​ർ​ശി​ച്ചു.

ന​ദി​യി​ൽ പൂ​ക്ക​ൾ നി​റ​ഞ്ഞി​രു​ന്ന​തു​ക​ണ്ട് അ​ദ്ദേ​ഹ​മാ​ണ് ഈ ​സ്ഥ​ല​ത്തി​ന് "പൂ​വാ​ർ" എ​ന്നു പേ​രി​ട്ടെ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. നീ​ല നി​റ​മു​ള്ള ത​ടാ​ക​ങ്ങ​ൾ, പ​ച്ച​പ്പു നി​റ​ഞ്ഞ തെ​ങ്ങി​ൻ തോ​പ്പു​ക​ളൊ​ക്കെ വേ​റി​ട്ട ലോ​കം സ​മ്മാ​നി​ക്കും.

റി​സോ​ർ​ട്ടു​ക​ൾ, ഫ്ളോ​ട്ടിം​ഗ് കോ​ട്ടേ​ജു​ക​ൾ, ആ​യു​ർ​വേ​ദ കേ​ന്ദ്ര​ങ്ങ​ൾ ഇ​വ​യൊ​ക്കെ ഇ​വി​ടെ​യു​ണ്ട്. ബീ​ച്ച് വോളിബോ​ൾ, ബാ​സ്ക​റ്റ് ബോ​ൾ, കാ​യ​ൽ സ​വാ​രി, പ​ക്ഷി നി​രീ​ക്ഷ​ണം, പ്ര​കൃ​തി ന​ട​ത്തം, ജ​ല​കാ​യി​ക വി​നോ​ദ​ങ്ങ​ൾ ഇ​വ​യൊ​ക്കെ ഇ​വി​ടെ ആ​സ്വ​ദി​ക്കാം.

സ​മീ​പ​ത്തു​ള്ള നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ആ​യോ​ധ​ന ക​ലാ​ഗ്രാ​മം സ​ഞ്ചാ​രി​ക​ളു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​ണ്.

ദൂ​രം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് റോ​ഡ്മാ​ർ​ഗം ഏ​ക​ദേ​ശം 33 കി​ലോ​മീ​റ്റ​ർ. ബ​സ്, ടാ​ക്സി സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

Latest News

Corehub Up