x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഗ​മ​ണി​ൽ ഡ്രാ​ക്കു​ള കോ​ട്ട​യോ! ഉണ്ട്, സഞ്ചാരികളെ വരൂ

ട്രാവൽ ഡെസ്‌ക്
Published: September 16, 2026 02:12 PM IST | Updated: September 16, 2026 02:12 PM IST

ചീ​ന്ത​ലാ​ർ എ​സ്റ്റേ​റ്റി​ലെ ദേ​വാ​ല​യം (മോഹൻലാൽ നായകനായ ലൂസിഫർ ചിത്രീകരണത്തിനിടെ).

വാ​ഗ​മ​ണി​ൽ ഡ്രാ​ക്കു​ള കോ​ട്ട​യോ! മലയാളനാടും ഡ്രാ​ക്കു​ള​യു​മാ​യി എ​ന്തു ബ​ന്ധം? ബ്രാം ​സ്റ്റോ​ക്ക​റെ അ​നു​ക​രി​ച്ച് ചി​ല കോ​ട്ട​യം എ​ഴു​ത്തു​കാ​ർ, പ്രേതക​ഥ​ക​ൾ ത​ങ്ങ​ളു​ടെ ക​ൽപ​ന​ക​ൾ​ക്ക​നു​സ​രി​ച്ച് എ​ഴു​തി​പ്പി​ടി​പ്പി​ച്ച തു​ട​ര​ൻ നോ​വ​ലു​ക​ളി​ലൊ​ന്നും വാ​ഗ​മ​ണി​ലെ ഡ്രാ​ക്കു​ള കോ​ട്ട​യെക്കുറിച്ചു പരാമർശമില്ല. എന്നാൽ, വാ​ഗ​മ​ണി​ലെ ഈ ​ഡ്രാ​ക്കു​ള കോ​ട്ട​യു​ടെ ക​ഥ​ക​ർ​ക്കു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. സത്യത്തിൽ, അ​തൊ​രു ഡ്രാ​ക്കു​ള കോ​ട്ട​യൊ​ന്നു​മ​ല്ല. ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച ദേ​വാ​ല​യമാണ്. അതിനെക്കു​റി​ച്ചു നാ​ട്ടി​ൽ പ​ല ക​ഥ​ക​ളു​മു​ണ്ട്. അ​തി​ലൊ​ന്നാ​ണ് ഡ്രാ​ക്ക​ള കോ​ട്ട പ​രി​വേ​ഷ​വും.

ലൂ​സി​ഫ​ർ എ​ന്ന മോ​ഹ​ൻ​ലാ​ൽ സി​നി​മ​യാ​ണ് ആ ​ദേ​വാ​ല​യ​ത്തെ പ്ര​ശ​സ്തി​യി​ലെ​ത്തി​ച്ച​ത്. ചി​ല സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്തു​ക​ഴി​യു​ന്പോ​ഴേ​ക്കും ലൊ​ക്കേ​ഷ​ൻ വി​സ്മൃ​തി​യി​ലേ​ക്കു മ​റ​യു​ക​യാ​ണു പ​തി​വ്. എ​ന്നാ​ൽ, പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​ർ വ​ൻ ഹി​റ്റ് ആ​യ​തോ​ടെ പ​ള്ളി​യും സൂപ്പർഹി​റ്റ് ആ​യി. ലൂ​സി​ഫ​ർ പു​റ​ത്തി​റ​ങ്ങി​യി​ട്ടു വർഷങ്ങൾ പി​ന്നി​ടു​ന്പോ​ഴും ലൊ​ക്കേ​ഷ​ൻ കാ​ണാ​ൻ ഇ​ന്നും ജ​ന​ങ്ങ​ളെ​ത്തു​ന്നു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ധാ​രാ​ളം സ​ഞ്ചാ​രി​ക​ളാ​ണ് അ​വി​ടെ​യെ​ത്താറുള്ളത്.

ചീ​ന്ത​ലാ​ർ എ​സ്റ്റേ​റ്റി​ലെ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ ദേ​വാ​ല​യ​മാ​ണ് സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി​യോ​ടൊ​പ്പം ലൂ​സി​ഫ​ർ പ​ള്ളി എ​ന്ന പു​തി​യ വി​ളി​പ്പേ​രോ​ടെ സി​എ​സ്ഐ ദേ​വാ​ല​യ​വും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി. തേ​യി​ല​ത്തോ​ട്ട​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​ള്ളി ഇ​പ്പോ​ൾ ഇ​ടു​ക്കി​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു.

K-Rail Survey

വാ​ഗ​മ​ണ്‍-​ചീ​ന്ത​ലാ​ർ-​ഉ​പ്പു​ത​റ വ​ഴി​യി​ൽ ലോ​ണ്‍​ട്രീ എ​സ്റ്റേ​റ്റി​നു സ​മീ​പ​മാ​ണ് ദേ​വാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്. ദേ​വാ​ല​യ​ത്തി​ന്‍റെ ച​രി​ത്ര​മി​താ​ണ്. 1952-ൽ ​ജെ.​എം. വി​ൽ​ക്കി എ​ന്ന ബ്രി​ട്ടീ​ഷു​കാ​ര​നാ​ണ് ദേ​വാ​ല​യം നി​ർ​മി​ച്ച​ത്. അ​തി​ന്‍റെ നി​ർ​മാ​ണ ശൈ​ലി​യി​ലു​മു​ണ്ട് വ്യ​ത്യ​സ്ത​ത. നി​ർ​മാ​ണ​ത്തി​ന് ഗോ​ത്തി​ക് രീ​തി​യാ​ണ് വി​ൽ​ക്കി അ​വം​ല​ബി​ച്ച​ത്. മ​ല​നി​ര​ക​ളി​ൽ ഗോ​ത്തി​ക് ശൈ​ലി​യി​ലു​ള്ള നി​ർ​മി​തി ആ​രെ​യും ആ​ക​ർ​ഷി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മ​ന​സി​ൽ ക​രു​തി​യി​ട്ടു​ണ്ടാ​കും. നേ​ര​ത്തെ, സി​എ​സ്ഐ, ഓ​ർ​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ അ​വി​ടെ ആ​രാ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ സി​എ​സ്ഐ വി​ഭാ​ഗ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് പ​ള്ളി.

ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ദേ​വാ​ല​യം. ദേ​വാ​ല​യ​ത്തോ​ടു ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള സെ​മി​ത്തേ​രി​യു​മു​ണ്ട്. ഏ​റെ​ക്കാ​ലം ആ​രാ​ധ​ന​യൊ​ന്ന​മി​ല്ലാ​തെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ജീ​ർ​ണാ​വ​സ്ഥ​യി​ൽ കി​ട​ന്നി​രു​ന്ന പ​ള്ളി​യെ നാ​ട്ടു​കാ​ർ ഡ്രാ​ക്കു​ള പ​ള്ളി​യെ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. തേ​യി​ല​ത്തോ​ട്ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന പ​ള്ളി​യും സെ​മി​ത്തേ​രി​യും നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഭീ​തി​പ​ര​ത്തി​യി​രു​ന്നു. മേ​ന്പൊ​ടി​ക്കാ​യി ചി​ല പ്രേ​ത​ക​ഥ​ക​ളും നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ്ര​ച​രി​പ്പി​ച്ചു. ക​ഥ​ക​ൾ​ക്കു പ​ഞ്ഞ​മി​ല്ലാ​ത്ത നാ​ട്ടി​ൽ ദേ​വാ​ല​യം ഭീ​തി​യു​ടെ കോ​ട്ട​യാ​യി മാ​റി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി​യും മ​ഞ്ജു വാ​ര്യ​രു​ടെ പ്രി​യ​ദ​ർ​ശി​നി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന​ത് അ​വി​ടെ​യാ​ണ്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​ന്‍റെ ആ​ശി​ർ​വാ​ദ് പ്രൊ​ഡ​ക്ഷ​ൻ​സ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ദേ​വാ​ല​യം ന​വീ​ക​രി​ച്ചു നാ​ട്ടു​കാ​ർ​ക്കു സ​മ​ർ​പ്പി​ക്കുകയും ചെയ്തു.

Tags : Exploration Travel Adventure TravelGram SoloTravel DraculaCastle Vagamon LuciferMovie

Recent News

Corehub Up