x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ വ​രൂ... രാവണന്‍റെ മകൻ സന്ദർശിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്ന 'പാതാളം'

ട്രാവൽ ഡെസ്‌ക്
Published: September 23, 2026 03:04 PM IST | Updated: September 23, 2026 03:04 PM IST

പതാൾകോട്ട്.

പാ​താ​ള​ത്തി​ൽ പോ​കാ​ൻ നി​ങ്ങ​ൾ​ക്കു ധൈ​ര്യ​മു​ണ്ടോ..? കൊ​ച്ചി​യി​ലെ പാ​താ​ള​മ​ല്ല കോ​ട്ടോ, ഭൂ​മി​ക്ക​ടി​യി​ല്‍ ഏ​ക​ദേ​ശം 3,000 അ​ടി താ​ഴ്ച​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ഗ്രാ​മ​ത്തി​ലേ​ക്കാ​ണു ക്ഷ​ണി​ക്കു​ന്ന​ത്. ആ ​അ​പൂ​ര്‍​വ ഗ്രാ​മ​ത്തി​ന്‍റെ പേ​ര് 'പാ​താ​ള്‍​കോ​ട്ട്' എ​ന്നാ​ണ്, സ്ഥി​തി ചെ​യ്യു​ന്ന​ത് മ​ധ്യ​പ്ര​ദേ​ശി​ല്‍. ചി​ന്ത്വാ​ര​യി​ല്‍നി​ന്ന് 78 കിലോമീറ്റർ അ​ക​ലെയായി സ്ഥി​തിചെ​യ്യു​ന്ന ഒ​രു​പാ​ടു പ്ര​ത്യേ​ക​ത​ക​ളു​ള്ള താ​ഴ്വ​ര​യാ​ണി​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​വ​രെ ഈ ​പ്ര​ദേ​ശ​ത്തി​നു പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ ഒ​റ്റ​പ്പെ​ട്ടു കി​ട​ന്ന ഒ​രു ഭൂ​പ്ര​ദേ​ശമായിരുന്നു. അതുകൊണ്ടുതന്നെ ആ ഗ്രാമത്തെക്കുറിച്ചു നിരവധി കഥകളും പരന്നിരുന്നു.

വി​വി​ധ​ങ്ങ​ളാ​യ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളു​മെ​ല്ലാമുള്ള ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രാ​ണ് ഇ​വി​ടെ താ​മസം. ഏകദേശം 21-ാളം ഗ്രാ​മ​ങ്ങ​ൾ പാ​താ​ള്‍​കോ​ട്ടി​ലു​ണ്ട്. എ​ന്നാ​ല്‍, 12 ഗ്രാ​മ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് താ​മ​സ​ക്കാ​രു​ള്ള​ത്. 79 ചതുരശ്ര ​കിലോമീറ്റർ വി​സ്തീ​ര്‍​ണ​മു​ള്ള പാ​താ​ള്‍​കോ​ട്ട് ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ്. ബാ​രി​യ, ഗോ​ണ്ട് തു​ട​ങ്ങി​യ ഗോ​ത്ര വി​ഭാ​ഗ​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ്രാ​ദേ​ശി​ക​മാ​യ നി​ര​വ​ധി വി​ശ്വാ​സ​ങ്ങ​ള്‍ ഇ​വി​ടെ നി​ല​നി​ല്‍​ക്കു​ന്നു. അ​തി​ലേ​റെ ആ​രെ​യും അ​മ്പ​രി​പ്പി​ക്കു​ന്ന നി​ഗൂ​ഢ​ത​ക​ളും. മു​ഴു​വ​ന്‍ സ​മ​യ​വും ഇ​രു​ണ്ടു​മൂ​ടി​ക്കി​ട​ക്കു​ന്ന ഒ​രു പ്ര​ദേ​ശം. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മുമ്പു പു​റ​ത്തു​നി​ന്ന് ആ​രും ഇ​ങ്ങോ​ട്ടേ​ക്കു വ​രാ​റു​പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. പാ​താ​ള്‍​കോ​ട്ട് സ​ന്ദ​ര്‍​ശ​നം മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്ന് സ​ഞ്ചാ​രി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്താ​റു​ണ്ട്.

 

K-Rail Survey

പ​താ​ള്‍ എ​ന്ന സം​സ്കൃ​ത​പ​ദ​ത്തി​ല്‍നി​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ത്തി​ന് പാ​താ​ള്‍​കോ​ട്ട് എ​ന്നു പേ​രു ല​ഭി​ക്കു​ന്ന​ത്. ആ​ഴ​മേ​റി​യ​ത് എ​ന്നാ​ണ് അ​തി​ന്‍റെ അ​ര്‍​ഥം. മ​റ്റൊ​രു ഐ​തി​ഹ്യ​വും പാ​താ​ള്‍​കോ​ട്ടി​നെ​ക്കു​റി​ച്ചു പ​റ​യു​ന്നു. ല​ങ്ക​യു​ടെ രാ​ജാ​വാ​യി​രു​ന്ന രാ​വ​ണ​ന്‍റെ മ​ക​ന്‍ മേ​ഘ​നാ​ദ​ന്‍ ഭ​ഗ​വാ​ന്‍ ശി​വ​നെ പ്രാ​ര്‍​ഥി​ച്ച ശേ​ഷം പാ​താ​ള​ത്തി​ലേ​ക്കു പോ​യ​ത് ഈ ​പ്ര​ദേ​ശ​ത്തു കൂ​ടി​യാ​ണെ​ന്നാ​ണു വി​ശ്വാ​സം. പാ​താ​ള​ത്തി​ലേ​ക്കു പോ​കാ​നു​ള്ള ഏ​ക മാ​ര്‍​ഗ​വും പാ​താ​ള്‍​കോ​ട്ടി​ലൂ​ടെ​യാ​ണെ​ന്ന് ഇ​പ്പോ​ഴും ആ​ളു​ക​ള്‍ വി​ശ്വ​സി​ക്കു​ന്നു. 18ാം നൂ​റ്റാ​ണ്ടി​ല്‍ പാ​താ​ള്‍​കോ​ട്ട് ഭോ​ന്‍​സ​ലേ രാ​ജ​വം​ശ​ത്തി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു. പി​ന്നീ​ട് ബ്രി​ട്ടീ​ഷു​കാ​ര്‍ ഈ ​ദേ​ശം പി​ടി​ച്ച​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് മി​ക​ച്ച ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് പാ​താ​ള്‍​കോ​ട്ട്. ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളും ആ​ദി​വാ​സി സം​സ്കാ​ര​വും അ​ടു​ത്ത​റി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് പാ​താ​ള്‍​കോ​ട്ട് സ​ന്ദ​ര്‍​ശ​നം മി​ക​ച്ച അ​നു​ഭ​വ​മാ​യി​രി​ക്കും.

Tags : Travel Nature Patalkot Adventure EcoTourism

Recent News

Corehub Up