x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ യാ​ത്ര ചെ​യ്ത​ത്; വി​ശ​ദീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്‌ക്
Published: August 3, 2026 01:49 PM IST | Updated: August 3, 2026 01:53 PM IST

പ്രതീകാത്മക ചിത്രം, മുഖ്യമന്ത്രി വി.ഡി. സതീശൻ‌

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഒ​രു നി​ക്ഷേ​പ​ക ഗ്രൂ​പ്പി​നെ കാ​ണാ​നാ​ണ് പോ​യ​ത്. വ​ന്ദേ ഭാ​ര​ത് ബു​ക്ക് ചെ​യ്തി​രു​ന്നു. നേ​ര​ത്തെ കാ​ണ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

യാ​ത്ര ചെ​യ്താ​ലും ഇ​ല്ലെ​ങ്കി​ലും 80 ല​ക്ഷം കൊ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. പ​ഴ​യ മു​ഖ്യ​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​റി​ൽ യാ​ത്ര ചെ​യ്ത​തി​നെ താ​ൻ വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

താ​ൻ പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ പോ​യി​ട്ടി​ല്ല. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​ണ് പോ​യ​ത്. സ​ർ​ക്കാ​രി​ന് ഗു​ണ​ക​ര​മാ​കു​ന്ന കാ​ര്യ​ത്തി​നാ​ണ് പോ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ നി​ക്ഷേ​പ​ക ഗ്രൂ​പ്പി​ന്‍റെ പേ​ര് എ​ന്താ​ണെ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ സ​തീ​ശ​ൻ ത​യാ​റാ​യി​ല്ല. ഇ​നി അ​വ​രെ കൂ​ടി വ​ലി​ച്ചി​ഴ​ക്ക​ണോ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​ത് നി​ങ്ങ​ളോ​ട് പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Tags : chief minister vd satheesan helicopter travel clarifies official purpose

Recent News

Corehub Up