കാലടി പാലത്തിലെ തിരക്ക് (File photo)
കൊച്ചി: എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ യാത്രാ നിയന്ത്രണം. ജൂലൈ 23, 24, 25 എന്നീ തീയതികളില്‍ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
അങ്കമാലി ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ അങ്കമാലിയില്‍ നിന്നും എംസി റോഡ് വഴി പോകണം. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂര്‍ എത്തി യാത്ര തുടരേണ്ടതാണ്.
പെരുമ്പാവൂരില്‍ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കേണ്ടതാണ്. അങ്കമാലി ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മലയാറ്റൂര്‍ കോടനാട് പാലം വഴി കുറുപ്പംപടി വഴി പോകാവുന്നതാണ്.
മൂവാറ്റുപുഴ-പെരുമ്പാവൂര്‍ ഭാഗത്തു നിന്നും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറുവാഹനങ്ങള്‍ വല്ലം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വല്ലം പാറക്കടവ്-ശ്രീമൂലനഗരം-കാഞ്ഞൂര്‍ വഴി എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കേണ്ടതാണെന്നും അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
Tags : KaladyBridge Closed Travel PWD