Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PWD

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റ​സ്റ്റി​ല്‍

പു​ല്‍​പ്പ​ള്ളി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ 55 കാ​രി​യെ പീ​ഡി​പ്പി​ച്ച് അ​ഞ്ച് പ​വ​ന്‍ സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പി​ഡ​ബ്ല്യു​ഡി ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ക​ല്‍​പ്പ​റ്റ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന സു​ബ്ര​ഹ്മ​ണ്യ​ന്‍ (56) നെ​യാ​ണ് പു​ല്‍​പ്പ​ള്ളി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്

പ​രാ​തി​ക്കാ​രി​യു​ടെ ബ​ന്ധു​മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട സു​ബ്ര​ഹ്മ​ണ്യ​ന്‍ താ​ന്‍ അ​ഡ്വ​ക്ക​റ്റാ​ണെ​ന്നും ഭാ​ര്യ​യു​മാ​യി അ​ക​ന്നു​താ​മ​സി​ക്കു​ക​യാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

പു​ല്‍​പ്പ​ള്ളി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ബ​ത്തേ​രി കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

District News

ന​ല്ല​ന​ട​പ്പ് കൊ​ച്ചി​യി​ല്‍ ന​ട​ക്കി​ല്ല

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം​ഘ​ട്ട മു​ന്നൊ​രു​ക്കം മു​ത​ല്‍ രൂ​പ​മാ​റ്റ​ത്തി​നൊ​രു​ങ്ങി​യ ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ള്‍ ന​ല്ല​ന​ട​പ്പി​ന് കൊ​ള്ളി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​ന് ഇ​ന്നും മാ​റ്റ​മി​ല്ല. പ​ഴ​യ​തി​ലും മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സ​മ്മ​തി​ക്കാ​മെ​ങ്കി​ലും മി​ക്ക ന​ഗ​ര റോ​ഡു​ക​ളും കാ​ല്‍​ന​ട​യാ​ത്ര​ക്ക് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന അ​നു​ഭ​വ​മാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക്. എം​ജി റോ​ഡ് പോ​ലു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ല്‍​പോ​ലും ന​ട​പ്പാ​ത​ക​ളു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. നി​ര​പ്പ​ല്ലാ​ത്ത​തും ത​ക​ര്‍​ന്ന​തു​മാ​യ ന​ട​പ്പാ​ത​ക​ള്‍ അ​പ​ക​ട​ക്കെ​ണി​ക​ളാ​യി ന​ഗ​ര​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ല്‍ ഇ​ന്നു​മു​ണ്ട്.

എം​ജി റോ​ഡി​ല്‍ കാ​ര്യ​ങ്ങ​ള്‍ നി​ര​പ്പ​ല്ല

എം​ജി റോ​ഡി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ന​യ്ക്ക് മു​ക​ളി​ല്‍ സ്ലാ​ബ് ഇ​ട്ട​ത​ല്ലാ​തെ ന​ട​പ്പാ​ത നി​ര്‍​മി​ച്ചി​ട്ടി​ല്ല. നി​ര​പ്പ​ല്ലാ​ത്ത സ്ലാ​ബു​ക​ള്‍ കാ​ല്‍​ന​ട​യാ​ത്ര ദു​സ​ഹ​മാ​ക്കു​ന്നു. സ്ലാ​ബു​ക​ള്‍ പൊ​ട്ടി​ക്കി​ട​ക്കു​ന്ന​തും അ​പ​ക​ട ഭീ​ഷ​ണി​യാ​ണ്. പൈ​പ്പു​വ​ഴി കേ​ബി​ള്‍ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ്ലാ​ബു​ക​ള്‍​ക്ക് വി​ട​വു​മു​ണ്ട്.
ചി​റ്റൂ​ര്‍ റോ​ഡ്, ത​മ്മ​നം പു​ല്ലേ​പ്പ​ടി റോ​ഡ്, കെ​പി വ​ള്ളോ​ന്‍ റോ​ഡ് തു​ട​ങ്ങി​യ തി​ര​ക്കേ​റി​യ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ള്‍ ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്.


ചി​ല​ഭാ​ഗ​ത്ത് കാ​ന​യ്ക്ക് മു​ക​ളി​ല്‍ സ്ലാ​ബ് ഇ​ല്ലെ​ങ്കി​ല്‍ മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ വി​ധം പൊ​ട്ടി​പ്പൊ​ളി​ഞ്ഞാ​ണ് കി​ട​ക്കു​ക​യാ​ണ്.

മെ​ട്രോ​യ്ക്ക് താ​ഴെ ന​ട​പ്പ് ദു​ര്‍​ഘ​ടം

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നി​ലൊ​ന്നാ​യ ക​ലൂ​രി​ല്‍ ന​ട​പ്പാ​ത​ക​ളി​ലെ ടൈ​ലു​ക​ള്‍ ഇ​ള​കി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ലൂ​ര്‍ മു​ത​ല്‍ ജെ​എ​ല്‍​എ​ന്‍ സ്‌​റ്റേ​ഡി​യം വ​രെ ചെ​റു​കു​ഴി​ക​ളി​ല്‍ വീ​ഴാ​തെ വേ​ണം ന​ട​ക്കാ​ന്‍. മെ​ട്രോ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ജെ​എ​ല്‍​എ​ന്‍ സ്‌​റ്റേ​ഡി​യം മു​ത​ല്‍ പാ​ലാ​രി​വ​ട്ടം സി​ഗ്ന​ല്‍ ജം​ഗ്ഷ​ന്‍ വ​രെ ന​ട​പ്പാ​ത​ക​ള്‍ ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​ണ്.


ന​ട​പ്പാ​ത​ക​ള്‍ ഒ​ഴി​വാ​ക്കി ആ​ളു​ക​ള്‍ റോ​ഡി​ലേ​റ്റ് ഇ​റ​ങ്ങി​യ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത​യും ഏ​റി. ന​ട​പ്പാ​ത​ക​ളി​ല്‍ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.

അ​തേ​സ​മ​യം ബാ​ന​ര്‍​ജി റോ​ഡ് ഷ​ണ്‍​മു​ഖം റോ​ഡ്, മ​ത്താ​യി മാ​ഞ്ഞൂ​രാ​ന്‍ റോ​ഡ്, സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ റോ​ഡ് എ​ന്നീ പ്ര​ധാ​ന റോ​ഡു​ക​ള്‍​ക്ക് ഇ​രു​വ​ശ​വും ന​ല്ല​ന​ട​പ്പാ​ത​ക​ളു​ണ്ട്.

അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ആ​ര്‍​ക്ക് താ​ല്‍​പ​ര്യം?

കൃ​ത്യ​മാ​യ മെ​യി​ന്‍റ​ന​ന്‍​സ് ഇ​ല്ലാ​ത്ത​താ​ണ് പു​തി​യ ന​ട​പ്പാ​ത​ക​ള്‍ പോ​ലും ത​ക​ര്‍​ന്ന് കി​ട​ക്കാ​ന്‍ കാ​ര​ണം. മെ​ട്രോ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​എ​സ്എം​എ​ല്ലി​ന്‍റെ പ​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ ന​ട​പ്പാ​ത​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ളോ പൊ​ട്ടി​പ്പൊ​ള്ളി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ന​ന്നാ​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. ബാ​ന​ര്‍​ജി റോ​ഡി​ലും ഷ​ണ്‍​മു​ഖം റോ​ഡി​ലും എ​സ്എ റോ​ഡി​ലു​മൊ​ക്കെ ഇ​താ​ണ് അ​വ​സ്ഥ.

ആ​ധു​നി​ക ന​ട​പ്പാ​ത എ​വി​ടെ?...

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന്‍റെ നോ​ണ്‍ മോ​ട്ടോ​റൈ​സ്ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ​കെ റോ​ഡി​ലും എ​സ്എ റോ​ഡി​ലും ര​ണ്ട​ര​വ​ര്‍​ഷം മു​ന്‍​പ് പ്ര​ഖ്യാ​പി​ച്ച ആ​ധു​നി​ക ന​ട​പ്പാ​ത ഇ​ന്നും കാ​ണാ​മ​റ​യ​ത്താ​ണ്. ഇ​രു റോ​ഡി​ലും ന​ട​പ്പാ​ത​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും വി​ഭാ​വ​നം ചെ​യ്ത സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഇ​വി​ടെ​യി​ല്ല.


ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും വീ​തി​കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​രി​പ്പി​ട​ങ്ങ​ളും വ​ഴി​വി​ള​ക്കു​ക​ളും അ​ല​ങ്കാ​ര ചെ​ടി​ക​ളും വേ​സ്റ്റ് ബി​ന്നു​ക​ളു​മൊ​ക്കെ​യാ​യി​രു​ന്നു കെ​എം​ആ​ര്‍​എ​ല്‍ അ​ന്ന് പു​റ​ത്തു​വി​ട്ട രൂ​പ​രേ​ഖ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​തി​വ് സൗ​ക​ര്യ​ങ്ങ​ള​ല്ലാ​തെ ന​ട​പ്പാ​ത​യെ പു​തി​യ കാ​ല​ത്തി​ന​നു​സൃ​ത​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന ഒ​രു നി​ര്‍​മി​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.


പ​ന​മ്പി​ള്ളി ന​ഗ​ര്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ വൈ​റ്റി​ല ജം​ഗ്ഷ​ന്‍ വ​രെ 3.2 കി​ലോ​മീ​റ്റ​ര്‍ പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് ആ​ധു​നി​ക ന​ട​പ്പാ​ത നി​ര്‍​മി​ക്കു​ന്ന​തി​ന് കെ​എം​ആ​ര്‍​എ​ല്‍ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കും കാ​ഴ്ച്ച പ​രി​മി​ത​ര്‍​ക്കും വ​യോ​ധി​ക​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ സു​ര​ക്ഷി​ത​മാ​യി അ​നാ​യാ​സം സ​ഞ്ച​രി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ന​ട​പ്പാ​ത ഒ​രു​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞി​രു​ന്നു. യാ​ത്ര​ക്കാ​ര്‍​ക്ക് അ​ല്പ നേ​രം ഇ​രു​ന്ന് വി​ശ്ര​മി​ക്കാ​ന്‍ ക​ഴി​യും വി​ധ​മു​ള്ള സൗ​ക​ര​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു ഉ​റ​പ്പ്.

പ​ക്ഷെ ഉ​യ​ര്‍​ത്തി പു​ന​ര്‍​നി​ര്‍​മി​ച്ച് ടൈ​ല്‍ വി​രി​ച്ചു എ​ന്ന​ല്ലാ​തെ ആ​ധു​നി​ക​ത അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഒ​ന്നു​മി​ല്ല.ജി​സി​ഡി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ലൂ​ര്‍-​ക​ട​വ​ന്ത്ര റോ​ഡി​ലും സ​മാ​ന​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ന​ട​പ്പാ​ത വി​ഭാ​വ​നം ചെ​യ്ത​ത്. റോ​ഡ് പു​ന​ര്‍​നി​ര്‍​മാ​ണ​ത്തോ​ടൊ​പ്പം ന​ട​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ​വും ന​ട​ത്താ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും റോ​ഡ് നി​ര്‍​മാ​ണം വൈ​കി​യ​തി​നാ​ല്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പേ ന​ട​പ്പാ​ത​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി.

എ​ന്നാ​ല്‍ സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ള്ള ന​ട​പ്പാ​ത​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി ഒ​ന്നും​ത​ന്നെ ഇ​വി​ടെ​യു​മി​ല്ല. മീ​ഡി​യ​നി​ല്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും വി​ഭാ​വ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​തും ക​ട​ലാ​സി​ല്‍ ത​ന്നെ​യാ​ണ്.

District News

റോഡി​​ലെ ക​​ട്ടിം​​ഗ് ഭീ​​ഷ​​ണി​​യാ​​യി

പ​​ള്ളി​​ക്ക​​ത്തോ​​ട്: റോ​​ഡി​​ലെ ടാ​​റിം​​ഗി​​ന്‍റെ ക​​ട്ടിം​​ഗ് കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്കും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​യാ​​ത്രി​​ക​​ർ​​ക്കും ഭീ​​ഷ​​ണി​​യാ​​കു​​ന്നു. പ​​ള്ളി​​ക്ക​​ത്തോ​​ട് ടൗ​​ണി​​ൽ കോ​​ട്ട​​യം റോ​​ഡി​​ലാ​​ണ് ടാ​​റിം​​ഗ് അ​​രി​​കി​​ലെ ക​​ട്ടിം​​ഗ് ഭീ​​ഷ​​ണി​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്.

റീ ​​ടാ​​റിം​​ഗ് ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ഒ​ര​ടി​യോ​ളം റോ​​ഡ് ഉ​​യ​​ർ​​ന്ന​​താ​​ണ് പ്ര​​ശ്ന​​മാ​​യ​​ത്. കു​​ഴി കോ​​ൺ​​ക്രീ​​റ്റ് ചെ​​യ്യാ​​തെ മ​​ണ്ണി​​ട്ടു നി​​ക​​ത്തി​​യ​ത് മ​​ഴ ആ​​രം​​ഭി​​ച്ച​​തോ​​ടെ വെ​​ള്ള​​മൊ​​ഴു​​കി മ​​ണ്ണൊ​ലി​​ച്ചു പോ​​യി. ഇ​​പ്പോ​​ൾ മി​​റ്റി​​ലി​​ളി​​കി കു​ഴി​ഞ്ഞു കി​​ട​​ക്കു​ന്ന ഇ​വി​ടെ സ്ത്രീ​​ക​​ളും പ്രാ​​യ​​മാ​​യ​​വ​​രും കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​വ​ർ വീ​​ണു പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​ത് പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​രു​​ച​​ക്ര വാ​​ഹ​​ന​യാ​​ത്രി​​ക​​രും അ​​പ​​ക​​ട​​ത്തി​​ൽ​പ്പെ​​ടു​​ന്നു.

പി​​ഡ​​ബ്ല്യു​​ഡി അ​​ധി​​കൃ​​ത​​രും പ​​ഞ്ചാ​​യ​​ത്തും പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും അ​​പ​​ക​​ടാ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ടി​​യ​​ന്ത​​ര പ​​രി​​ഹാ​​രം ഉ​​ണ്ടാ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ സ​​മ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സ​​ജി ആ​​ക്കി​​മാ​​ട്ടേ​​ൽ പ​​റ​​ഞ്ഞു. റോ​​യ​​പ്പ​​ൻ ക​​രി​​പ്പാ​​പ​​റ​​മ്പി​​ൽ, ജോ​​സ് ത​​യ്യി​​ൽ, മ​​നോ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

ഓ​മ​ശേ​രി-​വേ​ളം​കോ​ട്- കോ​ട​ഞ്ചേ​രി റോ​ഡ് ത​ക​ർ​ന്നു

കോ​ട​ഞ്ചേ​രി: എ​ട്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​ന്നാം ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ഓ​മ​ശേ​രി-​വേ​ളം​കോ​ട്- കോ​ട​ഞ്ചേ​രി റോ​ഡ് ത​ക​ർ​ന്നു. ശാ​ന്തി​ന​ഗ​റി​നും - കോ​ട​ഞ്ചേ​രി​ക്കും ഇ​ട​യി​ൽ 7.2 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​നി​ടെ 55 ചെ​റു​തും വ​ലു​തു​മാ​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ട​ത്.

2023 ജൂ​ലൈ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സി​ആ​ർ​ഐ​എ​ഫ് ഫ​ണ്ടി​ൽ 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചാ​ണ് പ​ത്ത് കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് നീ​ണ്ടു​പോ​യ റോ​ഡ് പ​ണി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. സി​ഐ​ആ​ർ​എ​ഫ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

ശാ​ന്തി​ന​ഗ​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച് കോ​ട​ഞ്ചേ​രി വ​രെ​യാ​ണ് റോ​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ​ത്. ഇ​താ​ണ് എ​ട്ട് മാ​സം കൊ​ണ്ട് ത​ക​ർ​ന്ന​ത്. എ​ത്ര​യും വേ​ഗം റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.‌

Latest News

Corehub Up