കേളകം: റോഡരികിൽ ഓടകളില്ലാത്തത് കാരണം വേനൽ മഴയിൽ തന്നെ മഞ്ഞളാംപുറംകാരുടെ യാത്ര ദുരിതാകുന്നു. മഴവെള്ളം റോഡിലൂടെയാണ് പരന്നൊഴുകുന്നത്.
ഇതു കാരണം വാഹങ്ങൾ കടന്നു പോകുന്പോൾ കാൽനടയാത്രികരുടെ മേലും വ്യാപാര സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം തെറിക്കുകയാണ്. കാൽനടയും ദുസഹമാണ്. റോഡുകളുടെ ചിലയിടങ്ങളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടു.
ഇതു കാരണം ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും കടന്നുപോകാൻ കഴിയാതെ മറ്റു വഴികൾ തേടുകയോ വെള്ളം വാർന്നു പോകുന്നതു വരെ കാത്തിരിക്കുകയോ ചെയ്യുകയായിരുന്നു.
മഴ ശക്തമാകുന്നതിന് മുന്പ് പരിഹാരം കണ്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ ദുഷ്കരമാകും.റോഡരികിൽ ഓടകൾ നിർമിക്കണമെന്ന പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഇവിടുത്തുകാർ പറയുന്നു.
Tags : rainwater flooded rainwater flooded road