കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി കാന്പസിൽ നവീകരിച്ച മേരിക്വീൻസ് അമ്മയുടെ ഏട്രിയത്തിന്റെ ആശീർവാദവും പുതിയ ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനവും കോട്ട
കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് മിഷൻ ആശുപത്രി കാന്പസിൽ നവീകരിച്ച മേരിക്വീൻസ് അമ്മയുടെ ഏട്രിയത്തിന്റെ ആശീർവാദവും പുതിയ ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനവും കോട്ടയം സിഎംഐ സെന്റ് ജോസഫ് പ്രവിശ്യയുടെ വികാർ പ്രൊവിൻഷ്യലും മേരിക്വീൻസ് ചെയർമാനുമായ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പിൽ സിഎംഐ നിർവഹിച്ചു.
ഇന്ത്യയിലും വിദേശത്തും നിരവധി അൾത്താരകളിൽ ഐക്കണുകൾ നിർമിച്ച സിഎംഐ സഭയിലെ വൈദികനും പ്രമുഖ മൊസയ്ക് ആർട്ട് കലാകാരനുമായ ഫാ. ജോബി കൂടക്കാട്ട് സിഎംഐയാണ് മേരിക്വീൻസ് അമ്മയുടെ ഏട്രിയത്തിന്റെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.
പുതിയ ഓഫീസ് ബ്ലോക്ക്, ഫാർമസി സ്റ്റോർ, നവീകരിച്ച പബ്ലിക് റിലേഷൻസ് വിഭാഗം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സിഎംഐ, ഫാ. സിറിൾ തളിയൻ സിഎംഐ, ഫാ. ടിസൺ കോച്ചേരിൽ സിഎംഐ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews