ഒപിക്കുമുന്നിലെ രോഗികളുടെ നീണ്ടനിര.
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ സൈക്യാട്രി വിഭാഗം ഒപി പ്രവർത്തനം തുടങ്ങി. ഏറെ കാലമായുള്ള ജനങ്ങളുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ജോലി ക്രമീകരണ വ്യവസ്ഥയിലാണ് സൈക്യാട്രി വിഭാഗത്തിൽ പുതിയ ഡോക്ടറെ നിയമിച്ചത്. വടകര താലൂക്ക് ആശുപത്രിയിലെ ഡോ. ദീപു സി.നായരെയാണ് പെരിന്തൽമണ്ണയിലേക്ക് മാറ്റി നിയമിച്ചത്. വർഷങ്ങൾക്ക് മുന്പ് ഇവിടെ സൈക്യാട്രി വിഭാഗം ഉണ്ടായിരുന്നു. പിന്നീട് ഡോക്ടർ ജോലിക്കയറ്റം നേടി പോയതോടെ ഈ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിരുന്നു.
വീണ്ടും ഈ വിഭാഗം ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. പുതിയ ഡോക്ടറെ ഒരു വർഷത്തേക്കാണ് നിയമിച്ചത്. നിത്യവും സാധാരണ പോലെ സൈക്യാട്രി ഒപിയും പ്രവർത്തിക്കും. സൈക്യാട്രി വിഭാഗം ആരംഭിച്ചത് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ബോർഡിനും ആശ്വാസമായി. സാധാരണ മെഡിക്കൽ ബോർഡ് ചേരുന്പോൾ സൈക്യാട്രി ഡോക്ടറെ മറ്റ് ആശുപത്രികളിൽ നിന്ന് എത്തിക്കാറാണ് പതിവ്.
Tags : Nattuvishesham Districtnews Deepikanews District Hospital.