കർഷകർക്ക് ജൈവ വളത്തിന്റെ വിതരണോദ്ഘാടനം
അങ്ങാടിപ്പുറം: കേര കർഷകർക്ക് ജൈവ വളവും കുമ്മായവും വിതരണം ചെയ്ത് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി. 1292 കേര കർഷകർക്കാണ് ഇവ നൽകുന്നത്. രണ്ട് ലക്ഷം കിലോ ജൈവ വളമാണ് വിതരണം ചെയ്യുന്നത്. അരലക്ഷം കിലോ കുമ്മായവും വിതരണം ചെയ്യുന്നു. 34 ലക്ഷം രൂപ നാളികേര കർഷകർക്കായി പഞ്ചായത്ത് ചെലവഴിക്കുന്നുണ്ട്.
വളത്തിന്റെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സി.എം. അബു താഹിർ തങ്ങൾ അധ്യക്ഷത വഹിച്ചു. മെംബർമാരായ പാറമ്മൽ അഷ്റഫ്, മുതുകുറ്റി സിദ്ദീഖ്, ഹാജറ ഹുസൈൻ, രമ്യ, ഹസീന, ഷംസിയ, മിസ്രിയ, കൃഷി ഓഫിസർ ഡാസൽ സേവ്യർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Angadippuram