x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന്

വെബ് ഡെസ്ക്
Published: September 2, 2026 01:16 AM IST | Updated: September 2, 2026 01:16 AM IST

​മ​ല​പ്പു​റം: ജി​ല്ല​യി​ലെ നാ​ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ 28 ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്കു​ടാ​യ (വാ​ർ​ഡ് 03), മ​ങ്ക​ട​യി​ലെ ക​ട​ന്ന​മ​ണ്ണ (വാ​ർ​ഡ് 04), കാ​ല​ടി​യി​ലെ വെ​റൂ​ർ (വാ​ർ​ഡ് 12), താ​നാ​ളൂ​രി​ലെ മൂ​ല​ക്ക​ൽ (വാ​ർ​ഡ് 01) എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി വ​ര​ണാ​ധി​കാ​രി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വേ​ങ്ങ​ര അ​സി​സ്റ്റ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ൻ ഓ​ഫി​സ​ർ (എ​ഇ​ഒ), മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൊ​ന്നാ​നി സ​ബ് ര​ജി​സ്ട്രാ​ർ, താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തി​രൂ​ർ താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫി​സ​ർ എ​ന്നി​വ​ർ വ​ര​ണാ​ധി​കാ​രി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​റം-​ഒ​ന്ന് നോ​ട്ടീ​സ് നാ​ളെ വ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും. പെ​രു​മാ​റ്റ​ച്ച​ട്ട പാ​ല​ന​വും മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews By-elections

Recent News

Corehub Up