യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന പെരിങ്ങോം-വയക്കര പഞ്ചായത്ത് ഓഫിസ് ഉപരോധം യുഡിഎഫ് ജില്ലാ കൺവീനർ അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചെറുപുഴ: യുഡിഎഫിന്റെ നേതൃത്വത്തിൽ പെരിങ്ങോം- വയക്കര പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പഞ്ചായത്ത് ഭരണസമിതി വികസന കാര്യങ്ങളിൽ എംഎൽഎ, എംപി എന്നിവരെയും യുഡിഎഫിലെ പഞ്ചായത്തംഗങ്ങളെയും അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉപരോധസമരം സംഘടിപ്പിച്ചത്. യുഡിഎഫ് ജില്ലാ കൺവീനർ അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് മണ്ഡലം ചെയർമാൻ കെ.എം. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. പി. മുസ്തഫ, മഹേഷ് കുന്നുമ്മൽ, എം. ഉമ്മർ, ഷജീർ ഇക്ബാൽ, പി.എസ്. ഉസ്മാൻ, രവി പൊന്നംവയൽ, എം.കെ. രാജൻ, കെ.പി. തങ്കമണി, സി.കെ. ശങ്കരനാരായണൻ, പി. മുസ്തഫ, എം. ശ്രീധരൻ, മിനി വേണുഗോപാൽ, കൊട്ടില മുഹമ്മദ് കുഞ്ഞി, കെ.വി. മോഹനൻ, റസിയ, ജാസ്മീന, സക്കീന എന്നിവർ പ്രസംഗിച്ചു. ഓഫിസ് ഉപരോധിച്ച യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
Tags :