x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ഡോ​ഗ് സ്ക്വാ​ഡി​ലെ ‘ചേ​ത​ക്ക് ' വി​ട​വാ​ങ്ങി

വെബ് ഡെസ്ക്
Published: October 27, 2026 07:27 AM IST | Updated: October 27, 2026 07:27 AM IST

പൊ​ലി​സ് നാ​യ ചേ​ത​ക്കി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തു​ന്നു.

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ഡോ​ഗ് സ്ക്വാ​ഡി​ലെ സ്ഫോ​ട​ക വ​സ്തു പ​രി​ശോ​ധ​നാ വി​ഭാ​ഗം അം​ഗ​മാ​യി​രു​ന്ന 'ചേ​ത​ക്ക്' വി​ട​വാ​ങ്ങി. പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു വി​ട​വാ​ങ്ങ​ൽ. പ​ത്തു​വ​ർ​ഷ​ത്തോ​ളം കേ​ര​ള പൊ​ലി​സി​ന് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ൽ​കി​യ ചേ​ത​ക്കി​ന് സേ​ന​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബി​എ​സ്എ​ഫ് അ​ക്കാ​ദ​മി തെ​ക്ക​ൻ​പൂ​രി​ൽ നി​ന്ന് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ചേ​ത​ക്ക്, 2017 മു​ത​ലാ​ണ് ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ഡോ​ഗ് സ്ക്വാ​ഡി​ൽ സേ​വ​നം ആ​രം​ഭി​ച്ച​ത്. സ​ർ​വീ​സ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് ആ​റു​മാ​സ​ത്തെ സേ​വ​ന കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും, ഇ​തി​നി​ട​യി​ൽ കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖം ബാ​ധി​ക്കു​കയാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​ണ്ണൂ​രി​ൽ ത​ല​ശേ​രി, പാ​നൂ​ർ, കൂ​ത്തു​പ​റ​മ്പ് തു​ട​ങ്ങി​യ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന നി​ര​വ​ധി സു​പ്ര​ധാ​ന സ്ഫോ​ട​ക വ​സ്തു പ​രി​ശോ​ധ​ന​ക​ളി​ൽ ചേ​ത​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഒ​രു വ​ർ​ഷ​ത്തോ​ളം ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു.

സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​സ​രീ​ഷ്, എം.​വി. ര​തീ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു ചേ​ത​ക്കി​ന്‍റെ ഹാ​ൻ​ഡ​ർ​മാ​ർ. ചേ​ത​ക്കി​ന്‍റെ വേ​ർ​പാ​ടി​ൽ ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. നി​ര​വ​ധി നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ത​ക്കി​ന്‍റെ ഭൗ​തി​ക ശ​രീ​ര​ത്തി​ൽ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പൊ​ലി​സ് സേ​ന​യു​ടെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

Tags :

Recent News

Corehub Up