x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ലെ ത​ക​ർ​ന്ന റാ​ക്ക് മാ​റ്റാ​നാ​യി​ല്ല

വെബ് ഡെസ്ക്
Published: October 27, 2026 07:32 AM IST | Updated: October 27, 2026 07:32 AM IST

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം നി​ർ​മി​ച്ച മ​ൾ​ട്ടി ലെ​വ​ൽ കാ​ർ​പ്പാ​ർ​ക്കിം​ഗി​ന്‍റെ റാ​ക്ക് ത​ക​ർ​ന്ന നി​ല​യി​ൽ. -​ദീ​പി​ക

ക​ണ്ണൂ​ർ: ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ ത​ക​ർ​ന്ന റാ​ക്ക് മാ​റ്റാ​നാ​യി​ല്ല. ഇ​തി​നു താ​ഴെ​യാ​യി പാ​ർ​ക്ക് ചെ​യ്ത കാ​ർ ഇ​വി​ടെ നി​ന്നും മാ​റ്റാ​ത്ത​താ​ണ് അ​റ്റ​കു​റ്റ​പ​ണി​ക്ക് ത​ട​സ​മാ​യ​ത്. ഉ​ട​മ​യെ ന​ട​ത്തി​പ്പു​കാ​ർ ഫോ​ൺ വ​ഴി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കി​ട്ടി​യി​ട്ടി​ല്ല. കാ​ർ മാ​റ്റാ​തെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​നാ​വി​ല്ല. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു മൂ​ന്നാം നി​ല​യി​ലെ ഇ​രു​പ​താം ന​ന്പ​ർ റാ​ക്കി​ന്‍റെ ഒ​രു വ​ശം ത​ക​ർ​ന്നു തൂ​ങ്ങി​യ​ത്.

നി​ർ​മാ​ണ​ത്തി​ലെ അ​പ​ക​ത​യാ​ണ് ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. അ​തേ സ​മ​യം ദൈ​നം​ദി​ന പ​രി​പാ​ല​ന പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ ജാ​ക്കി തെ​ന്നി ഹു​ക്കി​ൽ നി​ന്ന് റാ​ക്ക് നീ​ങ്ങു​ക മാ​ത്ര​മാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്നു. അ​തേ സ​മ​യം മ​ൾ​ട്ടി ലെ​വ​ൽ കാ​ർ​പാ​ർ​ക്കിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ സം​ഭ​വി​ച്ച ത​ക​രാ​റ് സാ​ങ്കേ​തി​ക​മാ​യു​ണ്ടാ​യ പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ​ത് മാ​ത്ര​മാ​ണെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ക്നി​ക്ക​ൽ വി​ദ​ഗ്ദ്ധ​രും പ​റ​യു​ന്ന​ത്. ത​ക​രാ​റി​നെ നി​സാ​ര​മാ​യി കാ​ണു​ന്നി​ല്ലെ​ന്നും ഭാ​വി​യി​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത പാ​ലി​ക്കു​മെ​ന്നും ന​ട​ത്തി​പ്പു​കാ​ർ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up