x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13 നി​ല​ക​ളു​ള്ള ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം

വെബ് ഡെസ്ക്
Published: October 27, 2026 07:39 AM IST | Updated: October 27, 2026 07:39 AM IST

പ​യ്യാ​ന്പ​ല​ത്തെ റെ​യി​ൻ​ബോ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഒ​ന്പ​താം നി​ല​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം. -​ദീ​പി​ക

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ 13 നി​ല​ക​ളു​ള്ള ഫ്ലാ​റ്റി​ലെ തീ​പി​ടി​ത്തം ഭീ​തി പ​ര​ത്തി. ക​ണ്ണൂ​ർ-​പ​യ്യാ​ന്പ​ലം റോ​ഡി​ലെ റെ​യി​ൻ​ബോ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഒ​ന്പ​താം നി​ല​യി​ലെ സി-1 ​ഫ്ലാ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യം ഫ്ലാ​റ്റി​ലു​ള്ള​വ​ർ ജോ​ലി​ക്കാ​യി പു​റ​ത്തു​പോ​യ​താ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ മൂ​ന്നു യൂ​ണി​റ്റ് സേ​നാം​ഗ​ങ്ങ​ൾ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​തി​ന് മു​ന്പ് ഇ​തേ നി​ല​യി​ലു​ള്ള താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തി​നാ​ലാ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഫ്ലാ​റ്റി​ൽ​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ആ​ദ്യം കാ​ണു​ന്ന​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യു​ടെ ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ര​ൻ കൃ​ഷ്ണ​പ്ര​സാ​ദ് സ്ഥ​ല​ത്തെ​ത്തി ഫ​യ​ർ എ​ക്സ്റ്റി​ൻ​ഗ്വി​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​യ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ കൈ​ക്ക് മു​റി​വേ​റ്റെ​ങ്കി​ലും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​ന്പ​താം നി​ല​യി​ലെ മ​റ്റു ഫ്ലാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​രാ​യ അ​നൂ​പ്, സു​ശീ​ല എ​ന്നി​വ​രു​ൾ​പ്പ​ടെ സു​ര​ക്ഷി​ത​മാ​യി താ​ഴേ​ക്ക് മാ​റ്റി. ഇ​തി​നു പി​ന്നാ​ലെ അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി.

ഫ്ലാ​റ്റി​നു​ള്ളി​ൽ തീ ​പ​ട​ർ​ന്ന് പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പു​ക പ​ര​ന്ന​തി​നാ​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യ്ക്കും തീ​യ​ണ​ക്ക​ൽ ശ്ര​മ​ക​ര​മാ​യി​രു​ന്നു. ഇ​തി​നി​ടെ ഉ​ള്ളി​ലെ തീ​യു​ടെ ചൂ​ട് കാ​ര​ണം ജ​ന​ൽ​ച്ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് താ​ഴേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഫ്ലാ​റ്റി​ലെ സെ​ൻ​ട്ര​ൽ ഹാ​ൾ, കി​ട​പ്പ് മു​റി എ​ന്നി​വ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ണ്ടാ​യി​രു​ന്ന അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് തീ ​പ​ട​രു​ന്ന​തി​ന് മു​ന്പ് കെ​ടു​ത്താ​നാ​യ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags :

Recent News

Corehub Up