x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​വ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി റോ​ഡി​ൽ ബോം​ബ് സ്ഫോ​ട​നം

വെബ് ഡെസ്ക്
Published: October 27, 2026 07:37 AM IST | Updated: October 27, 2026 07:37 AM IST

ക​ണ്ണ​വ​ത്ത് സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ.

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി റോ​ഡി​ൽ ബോം​ബ് സ്ഫോ​ട​നം. ക​ണ്ണ​വം റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പ​വും ചു​ണ്ട​യി​ലു​മാ​ണ് റോ​ഡി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു വീ​ണു. സം​ഭ​വ​സ്ഥ​ല​ത്ത് പൊ​ലി​സ്, ബോം​ബ് സ്‌​ക്വാ​ഡ്, ഡോ​ഗ് സ്‌​ക്വാ​ഡ്, ഫോ​റ​ൻ​സി​ക് വി​ഭാ​ഗം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് ക​ണ്ണ​വം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള റോ​ഡി​ലും ചു​ണ്ട​യി​ലു​മാ​യി സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. റേ​ഞ്ച് ഓ​ഫി​സി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​യ ജ​ന​ൽ ഗ്ലാ​സു​ക​ൾ സ്‌​ഫോ​ട​ന ആ​ഘാ​ത​ത്തി​ൽ ത​ക​ർ​ന്നു. റോ​ഡി​നും കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി. റോ​ഡി​ൽ ബോം​ബു​ക​ൾ എ​റി​ഞ്ഞു​പൊ​ട്ടി​ച്ച​താ​കാ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം.

സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും നാ​ട്ടു​കാ​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചും ക​ണ്ണ​വം പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags :

Recent News

Corehub Up