തൈക്കൂടം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദയംപേരൂർ ചെറുപുഷ്പം സ്റ്റുഡിയോയ്ക്ക് സമീപം നിരവത്ത് വീട്ടിൽ പരേതനായ സിബിയുടെ മകൻ എൻ.എസ്. ദേവദത്തൻ (22) ആണ് മരിച്ചത്.
കഴിഞ്ഞ 28ന് പുലർച്ചെ 1.30 ഓടെ മരട് കണ്ണാടിക്കാട് പാലത്തിൽ വച്ച് ദേവദത്തനും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദേവദത്തൻ വൈറ്റിലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പൂണിത്തുറ താമരശേരി റോഡിലുള്ള വാതക്കാട്ട് വീട്ടിൽ പൊതുദർശനത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിക്കും. മാതാവ്: സിജി. സഹോദരി: ദേവപ്രിയ.
Tags : Young man injured in bike accident dies