അരിക്കുഴ പാടശേഖരത്തില്‍ നടത്തിയ വിത്ത് മഹോത്സവം
അരിക്കുഴ: ഹരിതകര്ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിത്ത് മഹോത്സവം സംഘടിപ്പിച്ചു. അരിക്കുഴ ചോഴച്ചേരി പാടശേഖരത്തിലെ പത്തേക്കര്‍ പാടത്താണ് വിത്ത് മഹോത്സവം നടന്നത്. 2019 മുതല്‍ കാര്‍ഷിക മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഹരിതകര്ഷക സംഘം. കര്‍ഷക സംഘം പ്രസിഡന്റ് എ.എസ്. ജോബച്ചന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം മുന്‍മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കാര്‍ഷിക രീതികളുടെ വീണ്ടെടുപ്പും വിത്ത് സംരക്ഷണവും നാടിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍ മുഖ്യാതിഥിയായിരുന്നു. തൊടുപുഴ വ്യാപാരി ക്ലബ് 38 പ്രസിഡന്റ് രാജു തരണിയില്‍, മുന്‍ പ്രസിഡന്റ് പി.എസ്. ജേക്കബ്, കൃഷി ഓഫീസര്‍ സിമോണിയ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി, മൂന്നാം വാര്‍ഡംഗം മനോജ് പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു. സംഘം ഭാരവാഹികളായ മാത്യു വര്‍ഗീസ്, നാരായണന് ഇല്ലിച്ചുവട്ടില്‍, ജോജോ പോള്‍, പി.ജെ. സോജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham Districtnews Deepikanews Vithu Mahotsavam