x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ര്‍​മ ന​ഷ്‌ടപ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ന് മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ അ​ഭ​യം

വെബ് ഡെസ്ക്
Published: September 1, 2026 11:18 PM IST | Updated: September 1, 2026 11:18 PM IST

വ​യോ​ധി​ക​നെ മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​പ്പോ​ള്‍.

കൊ​ല്ലം: ഓ​ര്‍​മ​ക്കു​റ​വും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ വി​വ​ര​ങ്ങ​ളും കാ​ര​ണം സ്വ​ന്തം പേ​രോ വി​ലാ​സ​മോ കു​ടും​ബാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളോ വ്യ​ക്ത​മാ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന വ​യോ​ധി​ക​നെ സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​നാം​ഗ​ങ്ങ​ള്‍ മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു.
മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍​ ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞ നി​ല​യി​ലാ​ണ് വ​യോ​ധി​ക​നെ നാ​ട്ടു​കാ​ര്‍ ശ്ര​ദ്ധി​ച്ച​ത്. സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍​ നി​ന്ന് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും വാ​ങ്ങി​യ​ശേ​ഷം കൊ​ട്ടി​യം ബാ​ബു​ല്‍ ഖൈ​ര്‍ കൂ​ട്ടാ​യ്മ ക​മ്മി​റ്റി ട്ര​ഷ​റ​ര്‍ മു​സ്ത​ഫ​യു​ടെ ബേ​ക്ക​റി ക​ട​യി​ലെ​ത്തി ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് ഏ​റെ നേ​രം ക​ട​യ്ക്ക് പു​റ​ത്തി​രി​ക്കു​ക​യും ചെ​യ്തു.

വ​യോ​ധി​ക​ന്‍റെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് മു​സ്ത​ഫ, കൊ​ല്ലം ക​ട​പ്പാ​ക്ക​ട സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​നാം​ഗ​മാ​യ ഷി​ബു റാ​വു​ത്ത​റി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ ഷി​ബു റാ​വു​ത്ത​ര്‍, എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ കൊ​ല്ലൂ​ര്‍​വി​ള, ന​ഹാ​സ് കൊ​ര​ണ്ടി പ​ള്ളി, ജം​ഗി​ഷ് ഖാ​ന്‍, ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ റ​സാ​ക്ക് എ​ന്നി​വ​ര്‍ വ​യോ​ധി​ക​നു​മാ​യി സം​സാ​രി​ച്ച് വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു. എ​ന്നാ​ല്‍ സ്വ​ന്തം പേ​ര്, സ്വ​ദേ​ശം, കു​ടും​ബാം​ഗ​ങ്ങ​ള്‍, നി​ല​വി​ലെ വി​ലാ​സം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ല്ല.

സം​സാ​ര​ത്തി​നി​ടെ പു​ള്ളി​ക്ക​യം, അ​ച്ച​ന്‍​കോ​വി​ല്‍, കു​ള​ത്തൂ​പ്പു​ഴ, പാ​ങ്ങോ​ട് തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ള്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​ഷ​യം കൊ​ട്ടി​യം പൊലിസ് സ്റ്റേ​ഷ​ന്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ഷ്ണു സ​ജീ​വ​നെ​യും സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ഭി​ജി​ത്തി​നെ​യും അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് കൊ​ട്ടി​യം പൊലിസ് സ്റ്റേ​ഷന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കൊ​ല്ലം ക​ണ്‍​ട്രോ​ള്‍ റൂം ​സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ. ​നി​സാം, പോ​ലീ​സ് ഓ​ഫീ​സ​ര്‍ ജെ. ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി വ​യോ​ധി​ക​നി​ല്‍​ നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ തി​രി​ച്ച​റി​യ​ല്‍ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് വ​യോ​ധി​ക​നെ മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സ​മി​തി മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍​മാ​രാ​യ അ​ന​ന്തു, തോ​മ​സ്, സ്റ്റാ​ഫ് ന​ഴ്സ് ജോ​മി​നി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വ​യോ​ധി​ക​നെ ഏ​റ്റെ​ടു​ത്തു. വ​യോ​ധി​ക​ന് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണ​വും പ​രി​ച​ര​ണ​വും ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.

 

Tags : Nattuvishesham Districtnews Deepikanews Elderly man

Recent News

Corehub Up