കൊല്ലം : പനി പടര്ന്നുപിടിക്കുന്ന സാഹചര്യത്തില് പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കണമെന്ന് മുണ്ടയ്ക്കല് ഉദയമാര്ത്താണ്ഡപുരം റസിഡന്റ്സ് വെല്ഫെയര് അസോസിയേഷന് ആവശ്യപ്പെട്ടു. ജനം പനിയില് പകച്ചുനില്ക്കുന്ന അവസ്ഥയാണ്.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്ധിക്കുകയാണ്. കൊതുകു പെരുകുന്നത് ഒഴിവാക്കാന് ശക്തമായ നടപടിവേണം. പ്രതിരോധ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുവാന് മോണിറ്ററിംഗ് സെല് ആരംഭിക്കണം.
മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാസാമഗ്രികളും ഉറപ്പുവരുത്തണമെന്ന് അസോസിയേഷന് പ്രസിഡന്റ് എ.ജെ. ഡിക്രൂസ്, ജനറല് സെക്രട്ടറി എല്. ബാബു എന്നിവര് ആവശ്യ പ്പെട്ടു.