കൊല്ലം ഡിസിസിയില്‍ കൂടിയ സമ്മേളനം
കൊല്ലം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരേയും രാസവളങ്ങളുടെ അമിതമായ വില വര്‍ധനവില്‍ പ്രതിഷേധിച്ചും കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ കേന്ദ്ര ഗവണ്മെന്റിന്റെ അധീനതയിലുള്ള ഓഫീസുകളുടെ മുന്നില്‍ ധര്‍ണയും മാര്‍ച്ചും സംഘടിപ്പിക്കും. കൊല്ലം ജില്ലാ പ്രസിഡന്റ് പുതുവലില്‍ ബദറുദീന്റെ അധ്യക്ഷതയില്‍കൂടിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിളക്കുപാറ ഡാനിയേല്‍ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഷെരീഫ് ഉദീന്‍ സംഗീത്, മുട്ടമ്പലം രഘു, മാത്യു ടി. വൈദ്യന്, പങ്കജ രാജന്, ജോബി കാട്ടാമ്പള്ളി, സംസ്ഥാന നിര്‍വാഹ സമിതി അംഗങ്ങളാ ചവറ മധു, പന്മനതുളസി, കര്‍ഷക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ ഗോപിനാഥന് ഉണ്ണിത്താന്, അഡ്വ.ടി.വൈ. നൗഷാദ്, കെ.കെ. അശോക് കുമാര്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജേക്കബ് എസ്. മുണ്ടപ്പുളം, കൗണ്‍സിലര്‍ എസ്. ധന്യ എന്നിവര്‍ പ്രസംഗിച്ചു.
കൊല്ലം ജില്ലാകര്ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ 15ന് രാവിലെ 10ന് നടത്തുന്ന മാര്‍ച്ചും ധര്‍ണയും ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും.
Tags : Nattuvishesham Districtnews Deepikanews Anti-farmer