കൊല്ലം: ചവറയില്‍ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ മോഷണം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.
ചവറയ്ക്കു സമീപമുള്ള മുഖംമൂടി ജംക്ഷനിലുള്ള തുണിക്കടയിലാണ് മുഖംമൂടി ധരിച്ച് മോഷ്ടാക്കാള്‍ കവര്‍ച്ച നടത്തിയത്. തുണിക്കടയുടെ ചില്ല് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പ്രതികള്‍ അകത്തു കടന്നത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓണത്തിനായി എടുത്ത പുതിയ സ്റ്റോക്ക് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോയെന്ന് കട ഉടമ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
Tags : Nattuvishesham Districtnews Deepikanews Theft committed