x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട് പാ​ലാ-​കാ​ഞ്ഞി​ര​മ​റ്റം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ്

വെബ് ഡെസ്ക്
Published: September 1, 2026 10:30 PM IST | Updated: September 1, 2026 10:30 PM IST

അ​രനൂ​റ്റാ​ണ്ട് പി​ന്നി​ട്ട കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പാ​ലാ-​കാ​ഞ്ഞി​ര​മ​റ്റം സ്റ്റേ ​സ​ര്‍​വീ​സി​ന് കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ല്‍ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ.

കാ​ഞ്ഞി​ര​മ​റ്റം: അ​ന്പ​താ​ണ്ട് പി​ന്നി​ട്ട പാ​ലാ-​കാ​ഞ്ഞി​ര​മ​റ്റം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സി​ന് അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​മ​റ്റ​ത്ത് പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​മ്പി​ച്ച സ്വീ​ക​ര​ണം ന​ൽകി.

1976 സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് കെ.​എം. മാ​ണി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് പാ​ലാ​യി​ല്‍​നി​ന്നു കാ​ഞ്ഞി​ര​മ​റ്റ​ത്തേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി പ്ര​യ​ത്നി​ച്ച​ത് അ​ന്ന് കാ​ഞ്ഞി​ര​മ​റ്റം മാ​ർ സ്ലീ​വാ പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​മാ​ത്യു മാ​മ്പു​ഴ​ക്കു​ന്നേ​ലാ​യി​രു​ന്നു. ഈ ​സ​ര്‍​വീ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത ഇ​തൊ​രു സ്റ്റേ ​സ​ര്‍​വീ​സാ​ണ് എ​ന്ന​താ​ണ്.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളു​ടെ​യും പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി ലാ​ഭ​ക​ര​മ​ല്ലാ​ത്ത രാ​ത്രി​കാ​ല സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​പ്പോ​ള്‍ 2023ല്‍ ​പാ​ലാ​യി​ല്‍​നി​ന്നു കാ​ഞ്ഞി​ര​മ​റ്റ​ത്തേ​ക്കു​ള്ള രാ​ത്രി​കാ​ല സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ശ​ക്ത​മാ​യ ജ​ന​വി​കാ​രം ഉ​ണ്ടാ​കു​ക​യും അ​ന്ന​ത്തെ എം​പി തോ​മ​സ് ചാ​ഴി​കാ​ട​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് കാ​ഞ്ഞി​ര​മ​റ്റം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ലി​ന്‍റെ​യും പ​ഞ്ചാ​യ​ത്തം​ഗം മാ​ത്തു​ക്കു​ട്ടി ഞാ​യ​ര്‍​കു​ള​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജോ​സ് കെ. ​മാ​ണി എം​പി​ക്കു നി​വേ​ദ​നം നി​വേ​ദ​നം ന​ൽ​കി. 2023 മേ​യി​ൽ പു​തി​യ സ​മ​യ​ക്ര​മ​ത്തോ​ടെ രാ​ത്രി​കാ​ല സ​ര്‍​വീ​സ് വീ​ണ്ടും പു​ന​രാ​രം​ഭി​ച്ചു.

രാ​വി​ലെ 5.45 കാ​ഞ്ഞി​ര​മ​റ്റ​ത്തു​നി​ന്നു പാ​ലാ​യ്ക്കു പു​റ​പ്പെ​ടു​ന്ന ബ​സ് തു​ട​ര്‍​ച്ച​യാ​യി നി​ര​വ​ധി ട്രി​പ്പു​ക​ള്‍ ന​ട​ത്തി രാ​ത്രി 9.30ന് ​കാ​ഞ്ഞി​ര​മ​റ്റ​ത്ത് തി​രി​ച്ചെ​ത്തും. സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​തു​ മു​ത​ല്‍ കാ​ഞ്ഞി​ര​മ​റ്റം പ​ള്ളി​യാ​ണ് സ്റ്റേ ​ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ള്ളി​മു​റ്റ​ത്താ​ണ് ബ​സ് രാ​ത്രി പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ള്‍ ഈ ​സ​ര്‍​വീ​സ് ചെ​ങ്ങ​ളം വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണപ​രി​പാ​ടി കാ​ഞ്ഞി​ര​മ​റ്റം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മാ​ത്തു​ക്കു​ട്ടി ഞാ​യ​ര്‍​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​യ്‌​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍ ഓ​ലി​ക്ക​ല്‍, സ​ണ്ണി ക​ള​രി​ക്ക​ല്‍, സ​ജി​മോ​ന്‍ നാ​ഗ​മ​റ്റം, ജോ​ര്‍​ജു​കു​ട്ടി കു​ന്ന​പ്പ​ള്ളി, റോ​ബേ​ഷ് തോ​മ​സ്, ടോ​മി ഓ​ലി​ക്ക​ല്‍, മേ​രി തോ​മ​സ്, ടോ​മി ഈ​രൂ​രി​ക്ക​ല്‍, ബെ​ന്നി വേ​ങ്ങ​ത്താ​നം, ജോ​ഷി പ​ഴ​നി​ലം, മോ​ഹ​ന​ന്‍ മൂ​ഴ​യി​ല്‍, മ​ണി​യ​ന്‍ മു​ട​ന്തി​യാനി, മി​നി ജോ​സ് തു​ട​ങ്ങി​യ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് മ​ധു​ര​പല​ഹാ​രങ്ങൾ വി​ത​ര​ണം ചെയ്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up