കൂത്തുപറമ്പ്: വാഹനത്തിൽ നിന്ന് റോഡിലേക്ക് ഡീസൽ പരന്നൊഴുകിയതിനെ തുടർന്ന് മൂര്യാട് ഒട്ടേറെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം.
ആമ്പിലാട് സ്വദേശി ആദിത്യൻ, ആർ.കെ. സായന്ത്, അഭിനന്ദ്, വൈഷ്ണവ്, അഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല.
മൂര്യാട് പോസ്റ്റ് ഓഫീസ്, കുഞ്ഞമ്പു സ്മാരക എൽപി സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് റോഡിൽ ഡീസൽ പരന്നൊഴുകിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൂത്തുപറമ്പ് അഗ്നിരക്ഷാ സേന റോഡിൽ പരന്നൊഴുകിയ ഡീസലിലേക്ക് വെള്ളം ചീറ്റി റോഡ് ശുചീകരിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ കെ. സജിത്ത്, പി. മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. ജനിത്ത്, എം. വൈശാഖ്,അഭിഷേക്, കെ.വി. സിബിൻ, സി.കെ. രാരിഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags : nattu vishesham Diesel spilled road