x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ന്‍ കു​ള​ത്തി​ന് സ​മീ​പം വീ​ണ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

വയനാട് ബ്യൂറോ
Published: August 1, 2026 12:08 PM IST | Updated: August 1, 2026 12:09 PM IST

മരിച്ച ബെന്നി

പ​ടി​ഞ്ഞാ​റ​ത്ത​റ: കൃ​ഷി​യി​ട​ത്തി​ലെ മീ​ന്‍​കു​ള​ത്തി​ന് സ​മീ​പം വീ​ണ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. മ​ഞ്ഞൂ​റ മാ​ങ്കോ​ട്ട് ബെ​ന്നി​യാ​ണ്(57)​മ​രി​ച്ച​ത്. സം​സ്‌​കാ​രം പി​ന്നീ​ട്.

ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ കു​ള​ത്തി​ന​ടു​ത്തേ​ക്കു​പോ​യ ബെ​ന്നി കു​റ​ച്ചു​നേ​രം​ക​ഴി​ഞ്ഞും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് ഭാ​ര്യ മോ​ളി അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ണ​നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍ ക​ല്‍​പ്പ​റ്റ ഫാ​ത്തി​മ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ദേ​വ​സ്യ-​പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ക​ല്ലോ​ടി പ​റ​മ​റ്റ​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. യു​കെ​യി​ലു​ള്ള ആ​ല്‍​ബി​നും മെ​ല്‍​ബി​നു​മാ​ണ് മ​ക്ക​ള്‍. മ​രു​മ​ക​ള്‍: ഹ​ണി ആ​ല്‍​ബി​ന്‍(​യു​കെ). സ​ഹോ​ദ​ര​ങ്ങ​ള്‍: ഡെ​യ്‌​സി പാ​ല​ക്ക​ത്ത​ട​ത്തി​ല്‍, സി​ബി സെ​ബാ​സ്റ്റ്യ​ന്‍(​ഏ​രി​യ മാ​നേ​ജ​ര്‍, ദീ​പി​ക, ക​ല്‍​പ്പ​റ്റ), ഷി​ന ക​ള​ത്തി​പ​റ​മ്പി​ല്‍.

Tags : farmer fallen fish pond passes away funeral

Recent News

Corehub Up